ഇന്ത്യൻ സംസ്ഥാനങ്ങൾ - ചോദ്യങ്ങളും ഉത്തരങ്ങളും Part 2

ഇന്ത്യൻ സംസ്ഥാനങ്ങൾ - ചോദ്യങ്ങളും ഉത്തരങ്ങളും Part 2

Q 1: 🌐 ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ സ്ഥിതി ചെയ്യുന്ന ആഗ്ര ഏതു സംസ്ഥാനത്താണ്?
✅ ഉത്തർപ്രദേശ്
Q 2: 🌐 ബ്രിട്ടണിലെ ജോർജ്ജ് അഞ്ചാമൻ രാജാവും, മേരി രാജ്ഞിയും 1911-ൽ നടത്തിയ ഇന്ത്യാ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി പണികഴിച്ച ഗേറ്റ് വേ ഓഫ് ഇന്ത്യ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
✅ മുംബൈ (മഹാരാഷ്ട്ര).
🎯 മുംബൈയിലെ താജ്മഹൽ എന്നറിയപ്പെടുന്നു.
Q 3: 🌐 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏത്?
✅ ഗോവ.
🎯 1987- മെയ് 30-ന് നിലവിൽ വന്നു.
Q 4: 🌐 രത്ന വ്യാപാരത്തിന് പ്രസിദ്ധമായമായതിനാൽ 'ജുവൽ സിറ്റി/ഡയമണ്ട് സിറ്റി' എന്നിങ്ങനെ അറിയപ്പെടുന്ന സൂററ്റ് ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
✅ ഗുജറാത്ത്
Q 5: 🌐 ഉദയസൂര്യന്റെ നാട് എന്നും ബോട്ടാണിസ്റ്റുകളുടെ പറുദീസ എന്നും അറിയപ്പെടുന്ന സംസ്ഥാനം ഏത്?
✅ അരുണാചൽ പ്രദേശ്
Q 6: 🌐 ആസാമിലെ ഏറ്റവും വലിയ നഗരമായ ഗുവാഹട്ടി പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്?
✅ പ്രാഗ് ജ്യോതിഷ് പുര
Q 7: 🌐 ഇന്ത്യയിലെ വലിയ ശുദ്ധജല തടാകങ്ങളിൽ ഒന്നായ കൊല്ലേരു സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
✅ ആന്ധ്രപ്രദേശ്
Q 8: 🌐 അളകനന്ദ നദിയും ഭാഗീരഥി നദിയും സംഗമിച്ച് ഗംഗാനദിയായി മാറുന്ന ദേവപ്രയാഗ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
✅ ഉത്തരാഖണ്ഡ്
Q 9: 🌐 ഉത്തർപ്രദേശിലെ ഏത് ബുദ്ധമത കേന്ദ്രത്തിലെ സ്തൂപത്തിൽ നിന്ന് എടുത്തതാണ് ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോകസ്തംഭം?
✅ സാരാനാഥ്
Q 10: 🌐 വൈദ്യുതി ഉത്പാദനത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത്?
✅ മഹാരാഷ്ട്ര
Q 11: 🌐 ഏഷ്യയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ച് ഏത്?
✅ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (മുംബൈ).
🎯 1875-ൽ സ്ഥാപിതമായി.
Q 12: 🌐 ഗോവയുടെ തലസ്ഥാനമായ പനാജി സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിൽ?
✅ മണ്ഡോവി (Mandovi)
Q 13: 🌐 ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
✅ മഹാരാഷ്ട്ര
Q 14: 🌐 പതിനാറാം നൂറ്റാണ്ടിൽ അഹോം രാജവംശം ഭരണം നിയന്ത്രിച്ചിരുന്നത് നിലവിലെ ഏത് സംസ്ഥാനത്തെ പ്രദേശങ്ങളിലായിരുന്നു?
✅ അരുണാചൽ പ്രദേശ്
Q 15: 🌐 ഒരുകാലത്ത് കാമരൂപ എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇന്ന് ഏത് സംസ്ഥാനത്താണ്?
✅ ആസാം
Q 16: 🌐 ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഉടലെടുത്തതിനാൽ അതേ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം ഏത്?
✅ കുച്ചിപ്പുടി
Q 17: 🌐 ഇന്ത്യയിലെ ആദ്യ ദേശീയ ഉദ്യാനമായ ജിം കോർബറ്റ് നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് ഉത്തരാഖണ്ഡിലെ ഏത് ജില്ലയിലാണ്?
✅ നൈനിറ്റാൾ ജില്ല.
🎯 1936-ൽ പ്രവർത്തനം തുടങ്ങി. ബംഗാൾ കടുവകളുടെ ആവാസ കേന്ദ്രമാണിവിടം.
Q 18: 🌐 ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം ഏതാണ്?
✅ ഉത്തർപ്രദേശ്
Q 19: 🌐 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകൾ പ്രചാരത്തിലുള്ള സംസ്ഥാനം ഏതാണ്?
✅ അരുണാചൽ പ്രദേശ്
Q 20: 🌐 ഏത് ഉടമ്പടി പ്രകാരമാണ് ആസാം ബ്രിട്ടീഷ് അധീനതയിൽ ആയത്?
✅ 1826-ലെ യന്താബോ ഉടമ്പടി പ്രകാരം.
Q 21: 🌐 ആസാമിൽ ബ്രഹ്മപുത്ര നദി ഏതു പേരിലാണ് അറിയപ്പെടുന്നത്?
✅ സാങ്പോ
Q 22: 🌐 വനവിസ്തൃതിയിൽ (Forest Cover) രാജ്യത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏതാണ്?
✅ അരുണാചൽ പ്രദേശ്
Q 23: 🌐 ആസാമിലെ ക്ലാസിക്കൽ നൃത്തരൂപമായ സാത്രിയക്ക് ഇപ്പോഴത്തെ രൂപം നൽകിയത് ആര്?
✅ ശങ്കർദേവ്
Q 24: 🌐 ലോകത്തിൽ ഏറ്റവും കൂടുതൽ ഭക്തരെത്തുന്നതും സമ്പന്നവുമായ ക്ഷേത്രമാണ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം. ഇത് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
✅ ആന്ധ്രപ്രദേശ്
Q 25: 🌐 യോഗയുടെ ലോക തലസ്ഥാനം എന്ന് പ്രസിദ്ധമായ ഋഷികേഷ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
✅ ഉത്തരാഖണ്ഡ്
Q 26: 🌐 ഓർക്കിഡുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
✅ അരുണാചൽ പ്രദേശ്
Q 27: 🌐 വിഘടനവാദി സംഘടനയായ ഉൾഫ ഏതു സംസ്ഥാനത്താണ് പ്രവർത്തിച്ചിരുന്നത്?
✅ ആസാം
Q 28: 🌐 ഉത്തരാഖണ്ഡിലെ ലോകപ്രശസ്തമായ സുഖവാസ കേന്ദ്രങ്ങൾ ഏതെല്ലാം?
✅ ഡെറാഡൂൺ മസൂറി നൈനിറ്റാൾ.
Q 29: 🌐 ഒഡീഷയുടെ സാംസ്കാരിക വ്യാവസായിക തലസ്ഥാനം ഏത്?
✅ കട്ടക്
Q 30: 🌐 ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽകാടായ സുന്ദർബൻസ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
✅ പശ്ചിമബംഗാൾ
Q 31: 🌐 കൊട്ടാരങ്ങളുടെയും കോട്ടകളുടെയും തടാകങ്ങളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
✅ രാജസ്ഥാൻ
Q 32: 🌐 ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധവിഹാരങ്ങളിൽ ഒന്നായ തവാങ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
✅ അരുണാചൽ പ്രദേശ്
Q 33: 🌐 ആസാമിലെ പ്രധാന അന്തർദേശീയ വിമാനത്താവളമായ ലോക്പ്രിയ ഗോപിനാഥ് ബോർഡോലോയ് (Lokpriya Gopinath Bordoloi) അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ?
✅ ഗുവാഹട്ടി.
🎯 ആസാമിലെ ആദ്യ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു ഗോപിനാഥ് ബോർഡോലോ.
Q 34: 🌐 അരുണാചൽ പ്രദേശിലെ പ്രധാന നദികൾ ഏതെല്ലാം?
✅ സുബാൻസിരി, ബ്രഹ്മപുത്ര, ലോഹിത്.
Q 35: 🌐 ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്നതിനാൽ ടീ സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്?
✅ ആസാം
Q 36: 🌐 ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ പ്രവർത്തിക്കുന്നത് എവിടെയാണ്?
✅ മസൂറി/ഉത്തരാഖണ്ഡ്
Q 37: 🌐 പതിമൂന്നാം നൂറ്റാണ്ടിൽ രഥത്തിന്റെ ആകൃതിയിൽ നിർമ്മിച്ച കൊണാർക്കിലെ സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
✅ ഒഡീഷ
Q 38: 🌐 നംദഫ(Namdapha) ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ്?
✅ അരുണാചൽ പ്രദേശ്
Q 39: 🌐 1961- വരെ പോർച്ചുഗീസ് ഭരണത്തിലായിരുന്ന ഗോവയെ വിമോചിപ്പിക്കാൻ നടത്തിയ സൈനിക നടപടിയേത്?
✅ ഓപ്പറേഷൻ വിജയ് (19 December 1961)
Q 40: 🌐 ഒറ്റക്കൊമ്പുള്ള ഇന്ത്യൻ കണ്ടാമൃഗങ്ങളുടെ ആവാസകേന്ദ്രമായ കാസിരംഗ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
✅ ആസാം

Previous Post Next Post