ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും - Fact File

My List

ഇന്ത്യയിൽ 28 സംസ്ഥാനങ്ങളും (States) 8 കേന്ദ്ര ഭരണ പ്രദേശങ്ങളും (Union territories) ആണ് ഉള്ളത്.

സംസ്ഥാനങ്ങൾ:
ആന്ധ്രപ്രദേശ് (Andhra Pradesh), അരുണാചൽ പ്രദേശ് (Arunachal Pradesh), അസ്സം (Assam), ബീഹാർ (Bihar), ഛത്തീസ്ഗഢ് (Chhattisgarh), ഗോവ (Goa), ഗുജറാത്ത് (Gujarat), ഹരിയാന (Haryana), ഹിമാചൽ പ്രദേശ് (Himachal Pradesh), ഝാർഖണ്ട് (Jharkhand), കർണാടക (Karnataka), കേരളം (Kerala), മധ്യപ്രദേശ് (Madhya Pradesh), മഹാരാഷ്ട്ര (Maharashtra), മണിപ്പൂർ (Manipur), മേഘാലയ (Meghalaya), മിസോറാം (Mizoram), നാഗാലാൻഡ് (Nagaland), ഒഡീഷ (Odisha), പഞ്ചാബ് (Punjab), രാജസ്ഥാൻ (Rajasthan), സിക്കിം (Sikkim), തമിഴ് നാട് (Tamil Nadu), തെലങ്കാന (Telangana), ത്രിപുര (Tripura), ഉത്തർ പ്രദേശ് (Uttar Pradesh), ഉത്തരാഖണ്ഡ് (Uttarakhand), പശ്ചിമ ബംഗാൾ (West Bengal).

കേന്ദ്ര ഭരണ പ്രദേശങ്ങൾ:
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (Andaman and Nicobar Islands), ചണ്ഡീഗഡ് (Chandigarh), ദാദ്ര നഗർ ഹവേലി, ദാമൻ ദിയു (Dadra and Nagar Haveli, Daman and Diu), ലക്ഷദ്വീപ് (Lakshadweep), ഡൽഹി (Delhi), പോണ്ടിച്ചേരി (Puducherry), ജമ്മു-കശ്മീർ (Jammu and Kashmir), ലഡാക് (Ladakh).

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ
(North-East States)

🎯 8 സംസ്ഥാനങ്ങൾ: അരുണാചൽ പ്രദേശ്, അസം, നാഗാലാന്റ്, മണിപ്പൂർ, മിസോറാം, ത്രിപുര, മേഘാലയ (സപ്ത സഹോദരിമാർ/ Seven Sisters) , സിക്കിം ("Brother state").
🎯 Chicken's Neck എന്ന് വിളിക്കപ്പെടുന്ന സിലിഗുരി ഇടനാഴി (26 km) യാണ് ഈ മേഖലയെ ഇന്ത്യയുടെ പ്രധാന കരഭാഗവുമായി ബന്ധിപ്പിക്കുന്നത്.
🎯 അയൽ രാജ്യങ്ങൾ: ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, മ്യാൻമാർ, നേപ്പാൾ
🎯 വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കാവൽക്കാർ എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം - അസം റൈഫിൾസ്
🎯 ആസ്ഥാനം: ഷില്ലോങ്.

അരുണാചൽ പ്രദേശ്

❇️ ഇറ്റാനഗർ - തലസ്ഥാനം.
❇️ 1987 ഫെബ്രുവരി 20-ന് നിലവിൽ വന്നു.
❇️ Nature's Paradise - ഔദ്യോഗിക വിശേഷണം.
❇️ ഇന്ത്യയുടെ കിഴക്കേയറ്റത്തെ സംസ്ഥാനം.
❇️ ഉദയസൂര്യന്റെ നാട്, ബൊട്ടാണിസ്റ്റുകളുടെ പറുദീസ - അപരനാമങ്ങൾ.
❇️ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം.
❇️ വന വിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം.
❇️ വേഴാമ്പൽ - ഔദ്യോഗിക പക്ഷി, മിഥുൻ - ഔദ്യോഗിക മൃഗം.
❇️ സുബാൻസിരി, ബ്രഹ്മപുത്ര(ഡിഹാങ്), ലോഹിത് - പ്രധാന നദികൾ.
❇️ തവാങ് - ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരം.
❇️ ദേഹാങ് ദിബാങ് ബയോസ്ഫിയർ റിസർവ്വ് സ്ഥിതി ചെയ്യുന്നത് അരുണാചൽ പ്രദേശിലാണ്.
❇️ ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റം - കിബിത്തു.
❇️ സീറോ വിമാനത്താവളം.
❇️ ബൂരിബുട്ട് - പ്രധാന ആഘോഷം.
❇️ നംദഫ വന്യജീവി സങ്കേതം രാജവെമ്പാലകൾക്ക് പ്രസിദ്ധമാണ്.
❇️ ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ സംസാരിക്കപ്പെടുന്ന സംസ്ഥാനം.

അസം

❇️ ദിസ്പൂർ - തലസ്ഥാനം.
❇️ 1950 ജനുവരി 26-ന് നിലവിൽ വന്നു.
❇️ തേയില ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം.
❇️ 'പ്രാഗ് ജ്യോതിഷ' എന്ന് മഹാഭാരതത്തിൽ പരാമർശിക്കുന്നു.
❇️ ഏറ്റവും വലിയ നഗരമായ ഗുവാഹത്തി 'പ്രാഗ് ജ്യോതിഷ്പുര' എന്ന് പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്നു.
❇️ കാമരൂപ - പഴയ പേര്.
❇️ പ്രധാന ഉത്സവം - ബിഹു.
❇️ ക്ലാസിക്കൽ നൃത്തരൂപം - സാത്രിയ.
❇️ സാത്രിയ ചിട്ടപ്പെടുത്തിയത് - Srimanta Sankardev.
❇️ കാസിരംഗ നാഷണൽ പാർക്ക് ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങൾക്ക് പ്രസിദ്ധമാണ്.
❇️ അസാമീസ്, ബംഗാളി, ബോഡോ, ഇംഗ്ലീഷ് - പ്രധാന ഭാഷകൾ.
❇️ ബ്രഹ്മപുത്ര (സാങ്പോ) - പ്രധാന നദി.
❇️ കപിലി, മാനസ - മറ്റു നദികൾ.
❇️ ദിഗ് ബോയി - എണ്ണ ശുദ്ധീകരണ ശാല.
❇️ 1826-ലെ യന്താബോ ഉടമ്പടി പ്രകാരം അസം ബ്രിട്ടീഷ് അധീനതയിലായി.
❇️ ഇന്ത്യയും ഭൂട്ടാനും സംയുക്ത മേൽനോട്ടം വഹിക്കുന്ന നാഷണൽ പാർക്ക് - മാനസ്.
❇️ ബ്രഹ്മപുത്രയുടെ പാട്ടുകാരൻ - ഭൂപൻ ഹസാരിക.
❇️ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന എണ്ണ ശുദ്ധീകരണ ശാല - ദിഗ്ബോയ്.
❇️ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുടെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് - ഗുവാഹത്തി (അസം, അരുണാചൽപ്രദേശ്, മിസോറാം, നാഗാലാൻഡ്).
❇️ ദിബ്രു സെയ്ഖോവ - ഇന്ത്യയിലെ ഏറ്റവും ചെറിയ ബയോസ്ഫിയർ റിസർവ്വ്.
❇️ Tortoise Festival.
❇️ ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്നത് അസാമിലാണ്.
❇️ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്നു.

മണിപ്പൂർ

❇️ ഇംഫാൽ - തലസ്ഥാനം.
❇️ 1972 ജനുവരി 21-ന് നിലവിൽ വന്നു.
❇️ ഇന്ത്യയുടെ രത്നം എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചു.
❇️ കെയ്ബുൾ ലംജാവോ ദേശീയോദ്യാനം - ലോകത്തിലെ ഏക ഒഴുകുന്ന ഉദ്യാനം (National Park).
❇️ പ്രധാന നദികൾ - ഇറിൽ, തൗബാൽ, ഇംഫാൽ, ബാരക്.
❇️ പോളോ കളിയുടെ ഉത്ഭവം മണിപ്പൂരിലാണ്.
❇️ ഇറോം ചാനു ഷർമ്മിള - മണിപ്പൂരിലെ ഉരുക്ക് വനിത.
❇️ ഏറ്റവും കൂടുതൽ കാലം പാർലമെന്റംഗമായ വ്യക്തി - റിഷാങ് കെയ്ഷിങ് (1952 മുതൽ 2014 വരെ).
❇️ സാർവത്രിക വോട്ടവകാശത്തിലൂടെ തെരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം.
❇️ സങ്കീർത്തന - UNESCOയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട നൃത്തരൂപം.
❇️ കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നു.
❇️ ഏറ്റവും കൂടുതൽ പോലീസ് സ്റ്റേഷനുകളുള്ള സംസ്ഥാനം.

മിസോറാം

❇️ തലസ്ഥാനം - ഐസ്വാൾ.
❇️ കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്നാണ് മിസോറാമിന്റെ അർത്ഥം.
❇️ മലകളുടെയും നദികളുടെയും തടാകങ്ങളുടെയും നാടാണ് മിസോറാം.
❇️ ഫാങ്പുയി (ബ്ലൂ മൗണ്ടൻ) ആണ് ഏറ്റവും ഉയരം കൂടിയ [2065 മീറ്റർ] കൊടുമുടി.
❇️ ബ്ലൂ മൗണ്ടയിൻ നാഷണൽ പാർക്ക്.
❇️ ആകെ വിസ്തീർണ്ണം പരിഗണിക്കുമ്പോൾ ഏറ്റവും കൂടുതൽ ശതമാനം വനപ്രദേശമുള്ള സംസ്ഥാനം.
❇️ ശതമാനാടിസ്ഥാനത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടിക വർഗക്കാരുള്ള സംസ്ഥാനം.
❇️ ലുഷായ് ഹിൽസ്/മിസോ ഹിൽസ്.
❇️ രാജ്യത്ത് ഭവനരഹിതർ ഇല്ലാത്ത ഏക സംസ്ഥാനം.
❇️ ചെറാവ് - മുളനൃത്തം.
❇️ മൗതം ക്ഷാമം (1959).
❇️ സാക്ഷരതയിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം.
❇️ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല - സെർചിപ്.
❇️ വാൻടാങ് വെള്ളച്ചാട്ടം.
❇️ ലൂഷായ് ഹിൽസ് എന്നറിയപ്പെട്ട സംസ്ഥാനം.
❇️ വ്യവസായങ്ങളില്ലാത്ത നാട്.

മേഘാലയ

❇️ തലസ്ഥാനം - ഷില്ലോങ്.
❇️ മേഘങ്ങളുടെ വീട് എന്നർത്ഥം.
❇️ ഏറ്റവുമധികം മഴ ലഭിക്കുന്ന മൗസിൻറം, ചിറാപുഞ്ചി എന്നിവ ഇവിടെയാണ്.
❇️ ഗാരോ, ഖാസി, ജയന്തിയ കുന്നുകൾ.
❇️ കിഴക്കിന്റെ സ്കോട്ട്ലാന്റ് - ഷില്ലോങ്.
❇️ മോസ്മായ് വെള്ളച്ചാട്ടം, ജാക്രമിലെ ഉഷ്ണജലപ്രവാഹം, ഉമിയാം തടാകം.
❇️ Wangala കൊയ്ത്തുത്സവം.
❇️ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പ്രകൃതിദത്ത ഗുഹയാണ് Krem Liat Prah (22km ).

സിക്കിം

❇️ തലസ്ഥാനം - ഗാങ്ടോക്ക്.
❇️ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം.
❇️ രണ്ടാമത്തെ ചെറിയ സംസ്ഥാനം.
❇️ ഉയരത്തിൽ ലോകത്ത് മൂന്നാമതും ഇന്ത്യയിൽ രണ്ടാമതുമായ കൊടുമുടി കാഞ്ചൻ ജംഗ സിക്കിമിലാണ്.
❇️ പ്രധാന നദികൾ - ടീസ്റ്റ, രംഗീത്.
❇️ ഏറ്റവും വേഗത്തിലൊഴുകുന്ന ഇന്ത്യൻ നദി - ടീസ്റ്റ.
❇️ 1975-ൽ ഇന്ത്യൻ സൈന്യം ചോഗ്യാൽ രാജവംശത്തെ പരാജയപ്പെടുത്തിയാണ് ഗാങ്ടോക്ക് പിടിച്ചെടുത്തത്.

നാഗാലാൻഡ്

❇️ തലസ്ഥാനം: കൊഹിമ.
❇️ കൊഹിമയുടെ പഴയ പേര്: തിഗോമ.
❇️ ഔദ്യോഗിക ഭാഷ: ഇംഗ്ലീഷ്.
❇️ 'ലാൻഡ് ഓഫ് ഫെസ്റ്റിവൽ' എന്നറിയപ്പെടുന്നു.
❇️ പ്രധാന നദികൾ - ധൻസിരി, ഡയാങ്, ദിഖു, ജംജി.
❇️ ബരാമതി കൊടുമുടി സഞ്ചാരികളെ ആകർഷിച്ചു.
❇️ ഹോൺബിൽ ഫെസ്റ്റിവൽ.
❇️ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ നാഗാ പെൺകുട്ടിയായ ഗെയ്ഡിൻല്യൂവിന് 'റാണി' എന്ന വിശേഷണം നൽകിയത് നെഹ്റുവാണ്.

ത്രിപുര

❇️ തലസ്ഥാനം - അഗർത്തല.
❇️ "മൂന്നു നഗരങ്ങൾ" എന്നാണ് ത്രിപുര എന്ന വാക്കിന്റെ അർത്ഥം.
❇️ മൂന്നു വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട സംസ്ഥാനം.
❇️ 31.8% പട്ടികവർഗക്കാർ.
❇️ പ്രധാന നദികൾ - ഗുംതി, മാനു, ഹോറാ, മുഹൂറി, ദിയോ.
❇️ പ്രധാന ഭാഷകൾ: ബംഗാളി, കോക്ക്ബൊറോക്ക്.
❇️ ടോങ്: ഗോത്രവർഗക്കാർ മുളകൊണ്ട് നിർമ്മിക്കുന്ന വീട്.
❇️ ഉജ്ജയന്ത കൊട്ടാരം - അഗർത്തല.
❇️ നൃത്തരൂപങ്ങൾ: Garia, Lebang Boomani
❇️ 2013-ൽ പുറത്തു വന്ന കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനമാണ് ത്രിപുര (94.65 %).
❇️ ബരാമതി കൊടുമുടി.
❇️ ദുംബൂർ തടാകം.
❇️ ഈയടുത്ത കാലത്താണ് ത്രിപുരയിലൂടെ ട്രെയിൻ സർവ്വീസ് ആരംഭിച്ചത്. ത്രിപുര സുന്ദരി എക്സ്പ്രസ്സ് (അഗർത്തല - ഡൽഹി).
❇️ ഇന്ത്യയിലെ 24 ആമത്തെ ഹൈക്കോടതി: ത്രിപുര ഹൈക്കോടതി.
❇️ ഇന്ത്യയുടെ രണ്ടാം റബ്ബർ തലസ്ഥാനം.
❇️ AFSPA നിയമം പിൻവലിച്ച സംസ്ഥാനം.

വടക്ക് സംസ്ഥാനങ്ങൾ
(Northern States)

ഹിമാചൽപ്രദേശ്

❇️ തലസ്ഥാനം - സിംല.
❇️ പർവ്വത സംസ്ഥാനം, ആപ്പിൾ സംസ്ഥാനം, ഋതുക്കളുടെ സംസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്നു.
❇️ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം.
❇️ ആദ്യ സമ്പൂർണ്ണ ബാങ്കിങ് സംസ്ഥാനം.
❇️ ധർമ്മശാല 'മിനി ലാസ' എന്നറിയപ്പെടുന്നു.
❇️ ടിബറ്റുമായി ബന്ധിപ്പിക്കുന്ന Shipkila ചുരം.
❇️ പ്രധാന നദികൾ - യമുന, സത്ലജ്, ബിയാസ്, രവി, ചിനാബ്.
❇️ പഴസംസ്കരണമാണ് പ്രധാന വ്യവസായം.
❇️ സിംല, കുളു, മണാലി, ഡൽഹൗസി - വിനോദ സഞ്ചാര കേന്ദ്രങ്ങൾ.
❇️ ദൈവത്തിന്റെ താഴ്വര - കുളു.
❇️ ഭക്രാനംഗൽ അണക്കെട്ട്, കാംഗ്ര താഴ്വര എന്നിവ ആകർഷണീയ കേന്ദ്രങ്ങളാണ്.
❇️ ബിയാസ് നദിക്കരയിൽ സ്ഥിതി ചെയ്യുന്ന മാണ്ഡി പട്ടണം 'മല മുകളിലെ വാരാണസി' എന്നറിയപ്പെടുന്നു.
❇️ ഹിമാചൽപ്രദേശിലെ അളകനന്ദ ഗ്രാമത്തിലാണ് ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത്.
❇️ ഇന്ത്യയിലാദ്യമായി ഒരു വനിത HC ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ സംസ്ഥാനം. (ലീലാ സേഥ് - 1991).
❇️ ആദിവാസി വിഭാഗങ്ങൾ - ഗദീസ്, ഗുജ്ജർ, കിനാര.
❇️ ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം - സിംല.
❇️ ചാന്ദ്വിക് വെള്ളച്ചാട്ടം.
❇️ ചൂടു നീരുറവയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം - മണികരൺ.

പഞ്ചാബ്

❇️ തലസ്ഥാനം - ചണ്ഡീഗഢ്.
❇️ ഇന്ത്യയുടെ ധാന്യക്കലവറ.
❇️ അഞ്ചു നദികളുടെ നാട്.
❇️ വന വിസ്തൃതി കുറഞ്ഞ നാടുകളിലൊന്ന്.
❇️ ഗുരുമുഖി - പഞ്ചാബി ലിപി.
❇️ പ്രധാന നദികൾ - സത് ലജ്, രവി, ബിയാസ്, ഝലം, ചിനാബ്.
❇️ 80% പ്രദേശങ്ങളും കൃഷിഭൂമി.
❇️ അമൃത്സർ - സുവർണ്ണ നഗരം.
❇️ സിഖുകാരുടെ വിശുദ്ധ ഗ്രന്ഥം 'ഗുരു ഗ്രന്ഥ സാഹിബ് ' സൂക്ഷിച്ചിരിക്കുന്ന സുവർണ്ണ ക്ഷേത്രം അമൃത്സറിലാണ്.
❇️ ഹർമന്ദിർ സാഹിബ് ഗുരുദ്വാര = സുവർണ്ണ ക്ഷേത്രം.
❇️ ജാലിയൻ വാലാബാഗ്.
❇️ പൂന്തോട്ട നഗരമാണ് പാട്യാല.
❇️ ജലന്ധർ.
❇️ എല്ലാ വില്ലേജിലെയും വിവരങ്ങൾ ഓൺലൈനായി ലഭ്യമാവുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം - പഞ്ചാബ്.
❇️ നഴ്സറി മുതൽ പി.എച്ച്.ഡി. വരെയുള്ള പഠനത്തിനായി പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം - പഞ്ചാബ്.

ഉത്തരാഖണ്ഡ്

❇️ തലസ്ഥാനം - ഡെറാഡൂൺ.
❇️ 09/നവംബർ/2000 നിലവിൽ വന്നു.
❇️ ഉത്തരാഞ്ചൽ എന്ന ആദ്യ പേര് 2006-ൽ ഉത്തരാഖണ്ഡ് എന്നാക്കി.
❇️ ദേവഭൂമി എന്നറിയപ്പെടുന്നു.
❇️ യോഗയുടെ ലോക തലസ്ഥാനം - ഋഷികേശ്.
❇️ ഭാഗീരഥി നദിക്ക് കുറുകെ നിർമ്മിച്ച തെഹ്രി അണക്കെട്ട് ഇവിടെയാണ്.
❇️ പ്രധാന നദികൾ - ഗംഗ, യമുന, അളകനന്ദ.
❇️ അളകനന്ദയും ഭാഗീരഥിയും ദേവപ്രയാഗിൽ വെച്ച് സംഗമിച്ചാണ് ഗംഗ നദിയാവുന്നത്.
❇️ ഡെറാഡൂൺ, മസൂറി, നൈനിറ്റാൾ - സുഖവാസ കേന്ദ്രങ്ങൾ.
❇️ ഹരിദ്വാർ, ഋഷികേശ്, കേദാർനാഥ്, ഗംഗോത്രി, ബദരീനാഥ്, യമുനോത്രി - തീർത്ഥാടന കേന്ദ്രങ്ങൾ.
❇️ ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനമായ ജിം കോർബറ്റ് നാഷണൽ പാർക്ക് നൈനിറ്റാൾ ജില്ലയിലാണ്. 1936-ൽ പ്രവർത്തനം തുടങ്ങി. ബംഗാൾ കടുവകളുടെ ആവാസ കേന്ദ്രം.
❇️ Valley of Flowers National Park.
❇️ ഇന്ത്യൻ മിലിട്ടറി അക്കാദമി - ഡെറാഡൂൺ.
❇️ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ - മസൂറി.
❇️ സംസ്ഥാനത്തെ സാമ്പത്തികനിലയെ മണിയോർഡർ സാമ്പത്തികം എന്നു വിശേഷിപ്പിക്കുന്നു.

ഉത്തർപ്രദേശ്

❇️ തലസ്ഥാനം - ലഖ്നൗ.
❇️ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം.
❇️ ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം.
❇️ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി (8) അതിർത്തി പങ്കിടുന്നു.
❇️ പ്രധാന നദികൾ - ഗംഗ, യമുന.
❇️ താജ്മഹൽ സ്ഥിതി ചെയ്യുന്ന ആഗ്ര, തീർഥാടന കേന്ദ്രങ്ങളായ വാരാണസി (കാശി), മഥുര, അയോധ്യ, സാരാനാഥ് എന്നിവ പ്രധാന കേന്ദ്രങ്ങളാണ്.
❇️ ബുദ്ധമത കേന്ദ്രമായ സാരാനാഥിലെ സ്തൂപത്തിൽ നിന്നാണ് ഇന്ത്യയുടെ ദേശീയചിഹ്നമായ അശോകസ്തംഭം സ്വീകരിച്ചത്.
❇️ അക്ബർ പണി കഴിപ്പിച്ച ഫത്തേപ്പൂർ സിക്രി, ബനാറസ് ഹിന്ദു സർവ്വകലാശാല, അലിഗഢ് മുസ്ലിം സർവ്വകലാശാല, നറോറ ആണവനിലയം.
❇️ ഇട്ടാവ കോട്ട, കനൗജ്, ഫൈസാബാദ്, ഗൊരഖ്പൂർ, മീററ്റ് എന്നിവയാണ് മറ്റു പ്രധാന സ്ഥലങ്ങൾ.
❇️ കരിമ്പുത്പാദനത്തിൽ ഒന്നാം സ്ഥാനത്ത്.

ഹരിയാന

❇️ തലസ്ഥാനം - ചണ്ഡീഗഢ്.
❇️ ഇന്ത്യയുടെ പാൽത്തൊട്ടി.
❇️ വനവിസ്തൃതി ഏറ്റവും കുറഞ്ഞ സംസ്ഥാനം.
❇️ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ആദ്യമായി നടപ്പിലാക്കി.
❇️ കാർ, മോട്ടോർ സൈക്കിൾ, റഫ്രിജറേറ്റർ നിർമ്മാണത്തിൽ ഒന്നാം സ്ഥാനം.
❇️ ഏറ്റവുമധികം ഗ്രാമീണ കോടീശ്വരന്മാർ ഉള്ള സംസ്ഥാനം.
❇️ സൂരജ്കുണ്ഡ് കരകൗശല മേള.
❇️ പ്രധാന നദി - ഗഗ്ഗാർ.
❇️ കുരുക്ഷേത്രം, പാനിപ്പത്ത്, ഹിസാർ, അംബാല, കർണ്ണാൽ, ബദ്കാൽ തടാകം - പ്രാധാന്യമർഹിക്കുന്ന കേന്ദ്രങ്ങൾ.
❇️ ഇന്ത്യയുടെ നെയ്ത്ത് പട്ടണം - പാനിപ്പത്ത്.

കിഴക്ക് സംസ്ഥാനങ്ങൾ
(Eastern States)

🎯 ആസ്ഥാനം: കൊൽക്കട്ട

ബീഹാർ

❇️ തലസ്ഥാനം - പാറ്റ്ന.
❇️ വിഹാരങ്ങളുടെ നാട്.
❇️ ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനം.
❇️ ജനസാന്ദ്രതയിൽ മുന്നിൽ.
❇️ ബുദ്ധന് ബോധോദയം ലഭിച്ച ബുദ്ധഗയ.
❇️ മഹാവീരന്റെ ജന്മസ്ഥലം.
❇️ മിഥിലയും മഗധയും ബീഹാറിന്റെ ഭാഗങ്ങളായിരുന്നു.
❇️ പാറ്റ്ന - പാടലീപുത്രം.
❇️ നളന്ദ സർവ്വകലാശാല. വിശ്വവിദ്യാപീഠം എന്നറിയപ്പെട്ടു. ലോകത്തിലെ ആദ്യ റെസിഡൻഷ്യൽ സർവകലാശാല. 5 - 12 നൂറ്റാണ്ടുകൾക്കിടയിൽ നിലനിന്നു. 7th നൂറ്റാണ്ടിൽ ഹുയാൻ സാങ് സർവകലാശാലയിൽ പഠനം നടത്തി. ധർമ്മ ഗുഞ്ജ് (സത്യത്തിന്റെ കൊടുമുടി) എന്നാണ് ഇവിടുത്തെ ഗ്രന്ഥശാല അറിയപ്പെട്ടിരുന്നത്. 1193ൽ മുഹമ്മദ് ബിൻ ബക്തിയാർ ഖിൽജി ഇവിടം ആക്രമിച്ചു കീഴടക്കി.
❇️ 1917-ൽ ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം നടന്നത് ചമ്പാരനിലാണ്.
❇️ പ്രധാന നദികൾ - ഗാന്ധക്, കോസി, ബ്രാഹ്മണി, സുവർണ്ണരേഖ, ഗംഗ, സോൺ.
❇️ ബീഹാറിന്റെ ദുഃഖം - കോസി നദി.
❇️ ഗോൽഘർ ധാന്യപ്പുര.
❇️ പാറ്റ്ന നഗരം ഗംഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.
❇️ ലോക് നായക് ജയപ്രകാശ് നാരായൺ വിമാനത്താവളം /പാറ്റ്ന.

ഒഡീഷ

❇️ തലസ്ഥാനം - ഭുവനേശ്വർ.
❇️ പ്രധാന ഭാഷകൾ - ഒഡിയ, സന്താളി.
❇️ ഒഡീസി നൃത്ത രൂപം ഉടലെടുത്തത് ഇവിടെയാണ്.
❇️ കലിംഗം, ഉത്കലം - പഴയ പേരുകൾ.
❇️ ഒഡീഷയുടെ സാംസ്കാരിക വ്യാവസായിക തലസ്ഥാനം - കട്ടക്ക്.
❇️ പ്രധാന നദികൾ - മഹാനദി, ബ്രാഹ്മിണി, വൈതരണി, ഇന്ദ്രവതി, സബ്രി, സിലരു, രുഷികുലാ.
❇️ റൂർക്കേലയിലെ ഉരുക്കു ഫാക്ടറി, ടാൽക്കർ ഹെവി വാട്ടർ പ്രോജക്ട്.
❇️ ഒഡീഷയിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ പഴയ പേര് - കലിംഗം.
❇️ BC 261-ൽ മൗര്യ ചക്രവർത്തിയായിരുന്ന അശോകൻ കലിംഗം ആക്രമിച്ചു കീഴടക്കി. > ദയാ നദീതീരത്താണ് കലിംഗ യുദ്ധം നടന്നത്.
❇️ ഗംഗാ രാജവംശത്തിലെ മഹാ ശിവഗുപ്ത യയാതിയുടെ ഭരണ കാലമാണ് ഒഡീഷയുടെ സുവർണ്ണകാലമായി കണക്കാക്കുന്നത്.
❇️ പുരി ജഗന്നാഥ ക്ഷേത്രം, കൊണാർക്കിലെ സൂര്യ ക്ഷേത്രം, രാജ്റാണി ക്ഷേത്രം, ചിൽക്ക തടാകം എന്നിവയാണ് പ്രധാന കാഴ്ച.
❇️ ഭുവനേശ്വർ - ക്ഷേത്രനഗരം.
❇️ പൂർവതീര റെയിൽവേയുടെ ആസ്ഥാനം - ഭുവനേശ്വർ.
❇️ കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം - കട്ടക്ക്.
❇️ കട്ടക്ക് സ്ഥിതി ചെയ്യുന്നത് മഹാനദിയുടെ തീരത്താണ്.
❇️ ഒഡീഷ ഹൈക്കോടതി @ കട്ടക്.
❇️ ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം - റൂർക്കേല.
❇️ സാംസ്കാരിക തലസ്ഥാനം - കട്ടക്.
❇️ ബരാബതി സ്റ്റേഡിയം, ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയം - കട്ടക്ക്.
❇️ ഹിരാക്കുഡ് അണക്കെട്ട് / മഹാനദി.
❇️ സിംലിപാൽ ദേശീയോദ്യാനം. നന്ദൻകാനൻ വന്യമൃഗ സങ്കേതം.
❇️ The first state to pass the Lokayuktha Act.
❇️ ഇന്ത്യയുടെ ആത്മാവ് - ഒഡീഷയുടെ ടൂറിസം പരസ്യവാചകം.
❇️ 2014-ൽ ഒഡിയ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചു. ഈ പദവി ലഭിക്കുന്ന 6th ഭാഷ.
❇️ മാംഗനീസ് ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത്.
❇️ ഒഡീഷയിലെ ഇരട്ട നഗരങ്ങൾ - കട്ടക്ക്, ഭുവനേശ്വർ.
❇️ കത്തീഡ്രൽ സിറ്റി - ഭുവനേശ്വർ.
❇️ ബിജു പട്നായിക് വിമാനത്താവളം - ഭുവനേശ്വർ.
❇️ റൂർക്കേല ഉരുക്കു നിർമ്മാണ ശാല ജർമ്മൻ സഹായത്തോടെയാണ് സ്ഥാപിച്ചത്.
❇️ ലോകത്തിലെ ഏറ്റവും നീളമേറിയ അണക്കെട്ട് - ഹിരാക്കുഡ് / മഹാനദിക്ക് കുറുകെ.
❇️ മയൂർഖഞ്ച് - സ്വർണ്ണ ഖനി.
❇️ ഇന്ത്യയിൽ വെള്ളക്കടുവകൾ കാണപ്പെടുന്നത് - നന്ദൻ കാനൻ ടൈഗർ റിസർവ്വ്.
❇️ ഇന്ത്യയിലെ ഏറ്റവും വലിയ തടാകം - ചിൽക്ക (ഉപ്പുജല തടാകം).
❇️ ഹണിമൂൺ, ബ്രേക്ക്ഫാസ്റ്റ് ദ്വീപുകൾ ചിൽക്ക തടാകത്തിൽ സ്ഥിതി ചെയ്യുന്നു.
❇️ ഗോവർധന മഠം - പുരി.
❇️ കൊണാർക്കിലെ സൂര്യ ക്ഷേത്രം - കറുത്ത പഗോഡ. ഗംഗാരാജാവ് നരസിംഹ ദേവൻ പണി കഴിപ്പിച്ചു.
❇️ രാജാറാണി സംഗീതോത്സവം.
❇️ പുരി ജഗന്നാഥ ക്ഷേത്രം - മഹാശിവ ഗുപ്ത യയാതി.
❇️ ടാൽക്കർ ഹെവി വാട്ടർ പ്രോജക്ട്.
❇️ ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം - വീലാർ ദ്വീപ് / ചാന്ദിപൂർ (അബ്ദുൽ കലാം ദ്വീപ്).
❇️ ചലിക്കുന്ന ശില്പം - ഒഡീസി.
❇️ കേളുചരൺ മഹാപാത്ര - ഒഡീസി കലാകാരൻ.
❇️ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി - നന്ദിനി സാത്പതി.
❇️ താൽച്ചർ താപവൈദ്യുത നിലയം.
❇️ പാരദ്വീപ് - പ്രധാന തുറമുഖം.
❇️ ഒലീവ് റിഡ്ലി - തെക്കെ അമേരിക്കൻ ആമ.
❇️ ഗാഹിർമാതാ വന്യ ജീവി സങ്കേതം.
❇️ കണ്ടൽക്കാടുകൾക്ക് പ്രസിദ്ധമായ ഭിത്താർകനിഹ.

ജാർഖണ്ഡ്

❇️ തലസ്ഥാനം - റാഞ്ചി.
❇️ ആദിവാസി ഭൂമി.
❇️ ഇന്ത്യയുടെ ധാതു സംസ്ഥാനം.
❇️ വനാഞ്ചൽ എന്നും അറിയപ്പെട്ടു.
❇️ ഇന്ത്യയിലെ ആദ്യ ആസൂത്രിത വ്യവസായ നഗരം - ജാംഷഡ്പൂർ.
❇️ ജാംഷഡ്പൂർ - ഉരുക്കു നഗരം.
❇️ പ്രധാന നദികൾ - ദാമോദർ, സുവർണ്ണരേഖ, സംഘ്.
❇️ ഇരുമ്പയിര്, ഗ്രാഫൈറ്റ്, കൽക്കരി തുടങ്ങിയ ധാതുനിക്ഷേപം കൊണ്ട് സമ്പന്നം.
❇️ ധൻബാദ് - ഖനികളുടെ നഗരം.
❇️ ബൊക്കാറോ സ്റ്റീൽ പ്ലാന്റ്.
❇️ ദാമോദർ താഴ്വരയിലുള്ള ഹസാരിബാഗ് ആകർഷണീയ കേന്ദ്രമാണ്.
❇️ പലമാവു നാഷണൽ പാർക്ക്.
❇️ ആദിവാസി ജനതയുടെ ഭൂരിഭാഗവും സന്താൾ വംശജരാണ്. ഇവരുടെ ഭാഷയാണ് സന്താളി.

പശ്ചിമബംഗാൾ

❇️ തലസ്ഥാനം - കൊൽക്കത്ത.
❇️ പുരാതന കാലത്ത് 'വംഗ' എന്നറിയപ്പെട്ടു.
❇️ ഗൗഡദേശം എന്നും വിളിക്കപ്പെട്ടു.
❇️ അരി, ചണം ഉത്പാദനത്തിൽ ഒന്നാമത്.
❇️ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള സംസ്ഥാനം.
❇️ കൊൽക്കത്ത - ഇന്ത്യയുടെ ശാസ്ത്ര നഗരം.
❇️ കൊൽക്കത്ത - കൊട്ടാരങ്ങളുടെ നഗരം.
❇️ കൊൽക്കത്ത - സന്തോഷത്തിന്റെ നഗരം.
❇️ കൽക്കത്ത നഗരത്തിന്റെ ശില്പി - ജോബ് ചാർനോക്ക്.
❇️ ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം.
❇️ ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൊൽക്കത്ത.
❇️ ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം സ്ഥിതി ചെയ്യുന്നത് - കൊൽക്കത്ത.
❇️ ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽകാട് - സുന്ദർബൻസ്.
❇️ ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി - നാഷണൽ ലൈബ്രറി/കൊൽക്കത്ത.
❇️ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം (ഡംഡം വിമാനത്താവളം) - കൊൽക്കത്ത.
❇️ ഈസ്റ്റേൺ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ ആസ്ഥാനം - കൊൽക്കത്ത.
❇️ കൊൽക്കത്ത ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേന്ദ്ര ഭരണ പ്രദേശം - ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.
❇️ ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ വനിതാ കോടതി സ്ഥാപിച്ചത് - മാൾഡ.
❇️ റൈറ്റേഴ്സ് ബിൽഡിങ് - നിയമസഭാ മന്ദിരം.
❇️ ഗൂർഖാലാന്റ് സംസ്ഥാനത്തിനു വേണ്ടി സമരം നടക്കുന്ന സംസ്ഥാനം.
❇️ ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം - രവീന്ദ്രസേതു/ഹൗറാ പാലം.
❇️ ഇന്ത്യയിലെ ഏറ്റവും വലിയ സസ്യ ശാസ്ത്ര ഉദ്യാനം - ആചാര്യ ജഗദീശ് ചന്ദ്രബോസ് ബൊട്ടാണിക്കൽ ഗാർഡൻ, ശിവ്പൂർ;ഹൗറ.
❇️ ജ്യോതിബസുവാണ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത് (1977 - 2000).
❇️ പ്രധാന നദികൾ - ഗംഗ, ദാമോദർ, ഭാഗീരഥി, രൂപ്നാരായൺ, അജോയ്, രംഗീത്.
❇️ ബംഗാളിന്റെ ദുഃഖം - ദാമോദർ നദി.
❇️ ഹൂഗ്ലി നദീതീരത്താണ് കൊൽക്കത്ത നഗരം സ്ഥിതി ചെയ്യുന്നത്.
❇️ ഭാഗീരഥി നദിയെ ഹൂഗ്ലി നദി എന്നും വിളിക്കുന്നു.
❇️ ഹൂഗ്ലി നദിക്ക് കുറുകെ സ്ഥാപിച്ച ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കു പാലം - രവീന്ദ്ര സേതു (ഹൗറ പാലം).
❇️ On the Banks of River Hoogli - റുഡ്യാർഡ് കിപ്ലിങ്.
❇️ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ചണത്തിന്റെ 60% ബംഗാളിന്റെ സംഭാവനയാണ്.
❇️ ആദ്യ മെട്രോ റെയിൽ സംവിധാനം നിലവിൽ വന്നു.
❇️ പാല സാമ്രാജ്യം (AD.750 - 1120) നിലനിന്നിരുന്നത് ഇന്നത്തെ പശ്ചിമ ബംഗാളിലായിരുന്നു. ബംഗാളിന്റെ സുവർണ്ണ കാലഘട്ടം ആയിരുന്നു അത്.
❇️ ബംഗാൾ നവാബായിരുന്ന സിറാജുദ്ദൗളയെ 1757-ലെ പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷുകാർ തോൽപ്പിച്ചു ആധിപത്യം സ്ഥാപിച്ചു.
❇️ 1905-ൽ കഴ്സൺ പ്രഭു ബംഗാളിനെ വിഭജിച്ചു. 1911-ൽ വിഭജനം റദ്ദാക്കി.
❇️ ബിർള പ്ലാനറ്റേറിയം, ശാന്തിനികേതൻ, ഫ്രഞ്ച് അധീന പ്രദേശമായിരുന്ന ചന്ദ്രനഗർ, ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂർ മഠം, പ്ലാസി, ജെറാസാങ്കോ ഭവനം, മുർഷിദാബാദ് തുടങ്ങിയവ പ്രധാന ആകർഷക കേന്ദ്രങ്ങളാണ്.
❇️ ഡാർജലിങ്ങ് സുഖവാസ കേന്ദ്രം.
❇️ കൊൽക്കത്ത സാൾട്ട്ലേക്ക് ഫുട്ബോൾ സ്റ്റേഡിയം (യുവഭാരതി), ഈഡൻ ഗാർഡൻ ക്രിക്കറ്റ് സ്റ്റേഡിയം.
❇️ ദുർഗാപൂർ ഉരുക്ക് നിർമ്മാണ ശാല.
❇️ സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം (ഡംഡം വിമാനത്താവളം).
❇️ റാണിഗഞ്ച് കൽക്കരിപ്പാടം.
❇️ പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രി ബിധൻ ചന്ദ്ര റോയി (B.C.റോയി) യുടെ ജന്മദിനമായ ജൂലൈ 01 ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നു.
❇️ ഇന്ത്യൻ റെയിൽവേയുടെ ഇലക്ട്രിക് എഞ്ചിൻ നിർമ്മാണ യൂണിറ്റ് - ചിത്തരഞ്ജൻ ലോക്കോമോട്ടീവ്സ്.
❇️ ബംഗാൾ കടുവ - ബിപിൻ ചന്ദ്രപാൽ.
❇️ ദേശീയ ജലപാത 01= ഹാൽഡിയ - അലഹബാദ്.
❇️ ദുർഗ്ഗാപൂർ സ്റ്റീൽ പ്ലാന്റ് / സഹകരിച്ച രാജ്യം - ബ്രിട്ടൻ.
❇️ മിഷനറീസ് ഓഫ് ചാരിറ്റി (1950) - മദർ തെരേസ.
❇️ ഇന്ത്യയിലെ ഏറ്റവും വലിയ സസ്യ ശാസ്ത്ര ഉദ്യാനം - ആചാര്യ J.C. ബോസ് ബൊട്ടാണിക്കൽ ഗാർഡൻ.
❇️ ഹാൾഡിയ എണ്ണ ശുദ്ധീകരണ ശാല.
❇️ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച സ്ഥലങ്ങൾ - സുന്ദർബൻ, ഡാർജലിങ്ങ്, ഹിമാലയൻ റെയിൽവേ.
❇️ പശ്ചിമ ബംഗാളിൽ 22 th നിലവിൽ വന്ന ജില്ല - Jhargram.

പടിഞ്ഞാറ് സംസ്ഥാനങ്ങൾ
(Western States)

രാജസ്ഥാൻ

❇️ തലസ്ഥാനം - ജയ്പൂർ.
❇️ ഏറ്റവും വലിയ സംസ്ഥാനം.
❇️ കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട്.
❇️ ഏറ്റവും കൂടുതൽ മരുപ്രദേശമുള്ള സംസ്ഥാനം.
❇️ താർ മരുഭൂമി.
❇️ ആദ്യമായി പഞ്ചായത്തീരാജ് ഭരണസംവിധാനം നടപ്പാക്കിയത് 1959-ൽ നാഗൂരിലാണ്.
❇️ പ്രധാന നദികൾ - ലൂണി, ഗഗ്ഗാർ, ചമ്പൽ, ബനാസ്, പാർവ്വതി, മാഹി.
❇️ ചമ്പൽ അണക്കെട്ട്.
❇️ ജയ്പൂർ - പിങ്ക് സിറ്റി.
❇️ ഹവ്വാ മഹൽ, ആംബർ കോട്ട, ടൈഗർ കോട്ട, ജയഗർ കോട്ട - ജയ്പൂരിലെ പ്രധാന കേന്ദ്രങ്ങൾ.
❇️ ഭരത്പൂർ പക്ഷി സംരക്ഷണ കേന്ദ്രം.
❇️ തടാകങ്ങളുടെയും ഉദ്യാനങ്ങളുടെയും നഗരമായ ഉദയ്പൂർ സൂര്യോദയത്തിന്റെ നഗരം എന്നറിയപ്പെടുന്നു.
❇️ മൗണ്ട് അബു ഹിൽസ്റ്റേഷൻ.
❇️ അണു പരീക്ഷണങ്ങൾ വിജയകരമായി നടത്തിയ 'പൊഖ്റാൻ' രാജസ്ഥാനിലാണ്.

ഗുജറാത്ത്

❇️ തലസ്ഥാനം - ഗാന്ധിനഗർ.
❇️ 1970-വരെ അഹമ്മദാബാദ് ആയിരുന്നു തലസ്ഥാന നഗരം.
❇️ ഘുർജരം - പ്രാചീന പേര്.
❇️ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം (1290 km).
❇️ സംസ്ഥാന രൂപവത്കരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനമുള്ള ഏക സംസ്ഥാനം.
❇️ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം - അലാങ്.
❇️ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന ബൽവന്ത് റായി മേത്തയാണ് പഞ്ചായത്ത് രാജിന്റെ പിതാവ് എന്നറിയപ്പെടുന്നത്.
❇️ കച്ച് - ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല.
❇️ പ്രധാന നദികൾ - സബർമതി, താപ്തി, നർമ്മദ.
❇️ പ്രധാന നൃത്തരൂപങ്ങൾ - ഗർബ, ദാണ്ഡിയ.
❇️ കാണ്ട്ല - വലിയ തുറമുഖം.
❇️ 40 ലധികം തുറമുഖങ്ങൾ.
❇️ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപ്പ്, പരുത്തി, നിലക്കടല ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.
❇️ രത്ന വ്യാപാരത്തിന് പ്രസിദ്ധമായ സൂററ്റ് 'ജുവൽ സിറ്റി/ഡയമണ്ട് സിറ്റി' എന്നറിയപ്പെടുന്നു.
❇️ അഹമ്മദാബാദ്, സൂററ്റ്, ബ്രോച്ച് -പരുത്തിത്തുണി വ്യവസായത്തിന് പ്രസിദ്ധം.
❇️ ദ്വാരക, സോമനാഥ് - ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങൾ.
❇️ അശോകന്റെ ശാസനങ്ങളുള്ള ജുനഗഢ് നഗരം, സൗരാഷ്ട്രരുടെ തലസ്ഥാനമായിരുന്ന രാജ്കോട്ട്, പോർബന്തർ, സബർമതി ആശ്രമം - ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ.
❇️ ദണ്ഡി കടപ്പുറം, ഗീർ നാഷണൽ പാർക്ക്, സർദാർ സരോവർ അണക്കെട്ട്.
❇️ ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നു.
❇️ ഉപ്പ്, പരുത്തി, സസ്യഎണ്ണ, നിലക്കടല ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത്.
❇️ ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.
❇️ കാണ്ട്ല - ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം.
❇️ പോർബന്തർ - സുധാമപുരി (പഴയ പേര്).
❇️ ലോത്തൽ - സിന്ധു നാഗരികതയിലെ തുറമുഖ പ്രദേശം.
❇️ ഏറ്റവും കൂടുതൽ സിന്ധൂനദീതട നാഗരിക അവശിഷ്ടങ്ങൾ കണ്ടെത്തിയ ഇന്ത്യൻ പ്രദേശം - ഗുജറാത്ത്.
❇️ മൊറാർജി ദേശായിയുടെ അന്ത്യവിശ്രമ സ്ഥലം - അഭയ്ഘട്ട് (അഹമ്മദാബാദ്).
❇️ ഗുജറാത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി - ബൽവന്ത് റായ് മേത്ത.
❇️ ഇന്ത്യയിൽ ആദ്യമായി വധിക്കപ്പെട്ട മുഖ്യമന്ത്രി (1965). > പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവ്.
❇️ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം - അലാങ്.
❇️ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം - മുന്ദ്ര.
❇️ ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം - ഗുജറാത്ത്. National Dairy Development Corportion / ആസ്ഥാനം: ആനന്ദ്. AMUL (Anand Milk Union Limited) - 1946.
❇️ സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം - അഹമ്മദാബാദ്.
❇️ അഹമ്മദാബാദ് പട്ടണം പണിതത് - അഹമ്മദ് ഷാ II.
❇️ ഗുജറാത്ത് ഹൈക്കോടതിയുടെ ആസ്ഥാനം - അഹമ്മദാബാദ്.
❇️ ഇന്ത്യയിലെ ആദ്യ റെയിൽവേ സർവകലാശാല.
❇️ അഹമ്മദാബാദ്, ഗാന്ധിനഗർ സബർമതി നദീതീരത്ത് സ്ഥിതി ചെയ്യുന്നു.
❇️ സൂററ്റ് താപ്തി നദീ തീരത്ത് സ്ഥിതി ചെയ്യുന്നു.
❇️ ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനം - സൂററ്റ്.
❇️ സൂററ്റിന്റെ പഴയ പേര് - സൂര്യാപൂർ.
❇️ സർദാർ സരോവർ ജലവൈദ്യുത പദ്ധതി നർമ്മദ നദിയിൽ സ്ഥിതി ചെയ്യുന്നു.
❇️ കാക്രപ്പാറ ആണവ നിലയം.
❇️ നർമ്മദാ ബച്ചാവോ ആന്തോളൻ - മേധാപട്കർ. People's Political Front.
❇️ Directorate of Groundnut Research Center - ജുനഗഢ്.
❇️ സിംഹങ്ങൾ കാണപ്പെടുന്ന ദേശീയ പാർക്ക് - ഗീർ നാഷണൽ പാർക്ക്.
❇️ ദ്വാരകാ മഠം, സോമനാഥ ക്ഷേത്രം, അക്ഷർധാം ക്ഷേത്രം.
❇️ ഏഷ്യയിലെ ആദ്യ wind Farm ഗുജറാത്തിലാണ്.
❇️ വനമഹോത്സവം, ഭാരതീയ വിദ്യാഭവൻ - കെ.എം. മുൻഷി.

മഹാരാഷ്ട്ര

❇️ തലസ്ഥാനം - മുംബൈ.
❇️ 1960 മെയ് 01.
❇️ വൈദ്യുതി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത്.
❇️ സഞ്ജയ് ഗാന്ധി ദേശീയോദ്യാനം/മുംബൈ.
❇️ തമാശ - നൃത്തരൂപം.
❇️ പ്രധാന നദികൾ - ഗോദാവരി, താപ്തി, പൂർണ്ണ, വൈഗംഗ, ഇന്ദ്രാവതി, പൈഗംഗ, കൃഷ്ണ.
❇️ രാജ്യത്തെ ആകെ വ്യവസായ ഉത്പന്നങ്ങളിൽ 25% മഹാരാഷ്ട്രയുടെ സംഭാവനയാണ്.
❇️ ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം - മുംബൈ.
❇️ മുംബൈ ഹൈ എണ്ണ ഖനനത്തിന് പ്രസിദ്ധം.
❇️ ഗേറ്റ് വേ ഓഫ് ഇന്ത്യ സ്മാരകം/ മുംബൈ, ജഹാംഗീർ ആർട്ട് ഗ്യാലറി, അജന്ത - എല്ലോറ; എലിഫന്റാ ഗുഹകൾ, മഹാബലേശ്വർ ഹിൽസ്റ്റേഷൻ തുടങ്ങിയവ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.
❇️ പ്രധാന സ്ഥലങ്ങൾ - നാഗ്പൂർ, പൂനെ, എലിഫന്റാദ്വീപ്, ഔറംഗാബാദ്, ബോളിവുഡ്.
❇️ രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് - മുംബൈ.
❇️ മുംബൈ പോർട്ട്, നേവാഷേവ - പ്രധാന തുറമുഖങ്ങൾ.
❇️ ഗേറ്റ് വേ ഓഫ് ഇന്ത്യ: മുംബൈയിലെ താജ്മഹൽ. ജോർജ്ജ് അഞ്ചാമനോടുള്ള ബഹുമാനാർത്ഥമാണ് ഇത് നിർമ്മിച്ചത്.
❇️ ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ജില്ല - നാഗ്പൂർ.

ഗോവ

❇️ തലസ്ഥാനം - പനാജി.
❇️ കിഴക്കിന്റെ പറുദീസ.
❇️ ഏറ്റവും ചെറിയ സംസ്ഥാനം.
❇️ 1987- മെയ് 30ന് നിലവിൽ വന്നു.
❇️ 1961- വരെ പോർച്ചുഗീസ് ഭരണത്തിലായിരുന്നു.
❇️ പ്രധാന ഭാഷകൾ - കൊങ്കണി, മറാഠി.
❇️ വാസ്ഗോ ഡ ഗാമയാണ് ഏറ്റവും വലിയ നഗരം.
❇️ പ്രധാന നദികൾ - മണ്ഡോവി, സുവാരി, ചേപ്പോറ, ബേട്ടൂൽ.
❇️ മർമഗോവ തുറമുഖം.
❇️ നാവിക വൈമാനിക മ്യൂസിയം (Naval Aviation Museum) ബോഗ്മാലോയിൽ സ്ഥിതി ചെയ്യുന്നു.

ദക്ഷിണ സംസ്ഥാനങ്ങൾ
(Southern States)

🎯 ആസ്ഥാനം: ചെന്നൈ

ആന്ധ്രപ്രദേശ്

❇️ തലസ്ഥാനം - അമരാവതി (മുമ്പ് ഹൈദരാബാദ് ആയിരുന്നു).
❇️ റായലസീമ, സീമാന്ധ്ര പ്രദേശങ്ങളിലെ 13 ജില്ലകൾ ഉൾപ്പെടുന്നതാണ് പുതിയ ആന്ധ്രപ്രദേശ്.
❇️ ജനസംഖ്യ നാലു കോടി.
❇️ തെലുങ്കു ദേശം പാർട്ടി (TDP) നേതാവ് എൻ. ചന്ദ്രബാബു നായിഡുവാണ് ആദ്യ മുഖ്യമന്ത്രി.
❇️ വിഭജനത്തിന്റെ ഫലമായി ഹൈദരാബാദ് ആന്ധ്രപ്രദേശിന് നഷ്ടമാവും.
❇️ ആന്ധ്രപ്രദേശിലെ കുച്ചിപ്പുടി ഗ്രാമത്തിലാണ് കുച്ചിപ്പുടി നൃത്തം ഉടലെടുത്തത്.
❇️ പ്രധാന ഉത്സവങ്ങൾ - ദീപാവലി, ദസറ.
❇️ 1948-ൽ സൈനിക നടപടിയിലൂടെയാണ് നൈസാമിൽ നിന്ന് ഹൈദരാബാദിനെ ഇന്ത്യയുടെ ഭാഗമാക്കിയത്.
❇️ ഇന്ത്യയിലെ ഭാഷാടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാനമായിരുന്നു ആന്ധ്ര (1953).
❇️ നഗരങ്ങൾ: വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി, ഗുണ്ടൂർ, കാക്കിനട, നെല്ലൂർ, കർണൂൽ.
❇️ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിലൊന്നാണ് കൊല്ലേരു.
❇️ പ്രധാന നദികൾ - കൃഷ്ണ, ഗോദാവരി, തുംഗഭദ്ര, മുസി.
❇️ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം.
❇️ ശതവാഹനന്മാരുടെ ആസ്ഥാന നഗരമായിരുന്ന അമരാവതിയായിരിക്കും ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനമാവുക.
❇️ ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്നു.
❇️ പ്രമുഖ തുറമുഖ നഗരമായ വിശാഖ പട്ടണം, ക്ഷേത്ര നഗരിയായ തിരുപ്പതി, വിജയവാഡ, ഓങ്കോൾ, ഗുണ്ടൂർ എന്നിവ ഈ സംസ്ഥാനത്താണ്.
❇️ ബോറാ ഗുഹ പ്രസിദ്ധമാണ്.
❇️ ശ്രീശൈലം ജലവൈദ്യുത പദ്ധതി , താപവൈദ്യുത പദ്ധതികളായ സിംഹാദ്രി, റായൽസീമ,, ശ്രീ ദാമോദരം സഞ്ജീവയ്യ, വിജയവാഡ എന്നിവയും കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന രാമഗിരി വിൻഡ് മിൽസും ആന്ധ്രപ്രദേശിൽ ആണ്.
❇️ Rice bowl of India , Egg bowl of Asia എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്നു.

തെലങ്കാന

❇️ തലസ്ഥാനം - ഹൈദരാബാദ്.
❇️ 2014 ജൂൺ 02 ന് നിലവിൽ വന്നു.
❇️ ഇതോടെ ഇന്ത്യയിലെ മൊത്തം സംസ്ഥാനങ്ങളുടെ എണ്ണം 29 ആയി.
❇️ ആന്ധ്രപ്രദേശ് വിഭജിച്ചാണ് തെലുങ്കാന രൂപവത്കരിച്ചിരിക്കുന്നത്.
❇️ 10 ജില്ലകൾ (ഭൂവിസ്തൃതിയിൽ 12th സ്ഥാനം).
❇️ മൂന്നര കോടി ജനസംഖ്യ (14th സ്ഥാനം).
❇️ കെ. ചന്ദ്രശേഖര റാവു ആണ് തെലുങ്കാനയുടെ പ്രഥമ മുഖ്യമന്ത്രി. തെലുങ്കാന രാഷ്ട്രസമിതി(TRS) നേതാവാണ് ഇദ്ദേഹം.
❇️ തെലുങ്കാന സംസ്ഥാനത്തിനു വേണ്ടി 1952 ൽ നിരാഹാരം നടത്തിയ പോറ്റി ശ്രീരാമലുവിന്റെ മരണം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
❇️ പ്രധാന നഗരങ്ങൾ: ഹൈദരാബാദ്, സെക്കന്തരാബാദ്, വാറങ്കൽ.
❇️ വിനോദസഞ്ചാര കേന്ദ്രങ്ങൾ: ഹൈദരാബാദ് , ചാർമിനാർ, മക്കാ മസ്ജിദ്, ഗോൽക്കൊണ്ട കോട്ട, ഹുസൈൻ സാഗർ ലേക്ക്, ബിർല മന്ദിർ, രാമോജി ഫിലിം സിറ്റി.
❇️ ആദ്യ ഗവർണ്ണർ - ESL നരസിംഹൻ.
❇️ സംസ്ഥാന മത്സ്യം - വരാല് (Channa Striata).
❇️ 10 വർഷത്തേക്ക് തെലുങ്കാനയുടെയും ആന്ധ്രപ്രദേശിന്റെയും തലസ്ഥാനം ഹൈദരാബാദ് ആയിരിക്കും.

കർണ്ണാടകം

❇️ തലസ്ഥാനം - ബാംഗ്ലൂർ.
❇️ 1956 നവംബർ 01.
❇️ കറുത്ത മണ്ണുള്ള ദേശം എന്നർത്ഥമുള്ള കുരുനാട് എന്ന വാക്കിൽ നിന്നാണ് കർണ്ണാടകം എന്ന പേര് ലഭിച്ചത്.
❇️ ഉദ്യാനങ്ങളുടെ നഗരം - ബാഗ്ലൂർ.
❇️ മൈസൂർ എന്നായിരുന്നു പഴയ പേര്.
❇️ ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ പകുതിയോളം കർണ്ണാടകത്തിന്റെ സംഭാവനയാണ്.
❇️ ....*Under preparation*....

കേരളം

....*Under preparation*....

തമിഴ്നാട്

....*Under preparation*....

മധ്യ സംസ്ഥാനങ്ങൾ
(Central States)

മധ്യപ്രദേശ്

❇️ തലസ്ഥാനം - ഭോപ്പാൽ.
❇️ 1956-ൽ നിലവിൽ വന്നു.
❇️ ഇന്ത്യയുടെ ഹൃദയം.
❇️ കടുവാ സംസ്ഥാനം.
❇️ വലുപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം.
❇️ ഏറ്റവും കൂടുതൽ വന വിസ്തൃതിയുള്ള സംസ്ഥാനം.
❇️ ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ള സംസ്ഥാനം.
❇️ പ്രധാന നദികൾ - നർമ്മദ, താപ്തി, ചമ്പൽ, ബട്വ, ഇന്ദ്രാവതി.
❇️ കുപ്രസിദ്ധമായ ചമ്പൽ കാടുകൾ ചമ്പൽ നദീതീരത്താണ്.
❇️ ഗ്വാളിയോർ മൺപാത്ര വ്യവസായത്തിന് പ്രസിദ്ധം.
❇️ ഭോപ്പാൽ ദുരന്തം - 1984 ഡിസംബർ 02.
❇️ സാഞ്ചിയിൽ അശോകൻ സ്ഥാപിച്ച സ്തൂപം, കാളിദാസൻ ജീവിച്ചിരുന്ന ഉജ്ജയിനി, ഭീംബേട്ക ഗുഹകൾ, ഖജുരാഹോ ക്ഷേത്രങ്ങൾ എന്നിവ ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളാണ്.
❇️ പന്ന - വജ്ര ഖനി.
❇️ ഉദയഗിരി ഗുഹകൾ.

ഛത്തീസ്ഗഢ്

❇️ തലസ്ഥാനം - റായ്പൂർ.
❇️ മധ്യേന്ത്യയുടെ നെൽപ്പാത്രം.
❇️ 36 കോട്ടകൾ എന്നാണ് ഛത്തീസ്ഗഢ് എന്ന പേരിന്റെ അർത്ഥം.
❇️ 44% വനഭാഗം.
❇️ ദക്ഷിണ കോസലം എന്ന് പ്രാചീന കാലത്ത് അറിയപ്പെട്ടു.
❇️ പ്രധാന നദികൾ - മഹാനദി, ഇന്ദ്രാവതി, ശബരി.
❇️ ഭീലായ് സ്റ്റീൽ പ്ലാന്റ്.
❇️ ഷിയോനാഥ് നദി - സ്വകാര്യവത്കരിക്കപ്പെട്ട ആദ്യ നദി.

കേന്ദ്രഭരണ പ്രദേശങ്ങൾ
(Union territories)

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (Andaman and Nicobar Islands)

....*Under preparation*....

ചണ്ഡീഗഡ് (Chandigarh)

....*Under preparation*....

ദാദ്ര നഗർ ഹവേലി, ദാമൻ ദിയു (Dadra and Nagar Haveli, Daman and Diu)

....*Under preparation*....

ലക്ഷദ്വീപ് (Lakshadweep)

....*Under preparation*....

ഡൽഹി (Delhi)

....*Under preparation*....

പോണ്ടിച്ചേരി (Puducherry)

....*Under preparation*....

ജമ്മു-കാശ്മീർ (Jammu and Kashmir)

❇️ തലസ്ഥാനം - ശ്രീനഗർ.
❇️ ഭൂമിയിലെ സ്വർഗം.
❇️ ഇന്ത്യയുടെ സ്വിറ്റ്സർലാന്റ്.
❇️ ഇന്ത്യയുടെ പൂന്തോട്ടം.
❇️ മുമ്പ് സ്വന്തമായി ഭരണഘടനയുള്ള സംസ്ഥാനമായിരുന്നു.
❇️ 370 ആം വകുപ്പ് റദ്ദാക്കി കേന്ദ്ര-ഭരണ പ്രദേശമാക്കി മാറ്റി.
❇️ ലേ - ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല.
❇️ ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീഠഭൂമിയാണ് ലഡാക്ക് - ലിറ്റിൽ ടിബറ്റ്.
❇️ പ്രധാന ഭാഷകൾ - ഉർദു, കാശ്മീരി, ദോഗ്രി.
❇️ പ്രധാന നദികൾ - സിന്ധു, ഝലം, ചിനാബ്.
❇️ ദാൽ തടാകം.
❇️ കുങ്കുമപ്പൂ കൃഷിയിൽ ഒന്നാം സ്ഥാനത്ത്.
❇️ ജഹാംഗീർ ചക്രവർത്തി 1619-ൽ നിർമിച്ച ഷാലിമാർ പൂന്തോട്ടം ശ്രീനഗറിന് സമീപം ദാൽ തടാകത്തിനോട് ചേർന്നാണ്.
❇️ കൽഹണൻ 1148ൽ സംസ്കൃതത്തിൽ എഴുതിയ 'രാജതരംഗിണി' കാശ്മീരിന്റെ ചരിത്രം വിശദീകരിക്കുന്നു.
❇️ അമർനാഥ്, മാമലേശ്വർ - തീർത്ഥാടന കേന്ദ്രങ്ങൾ.
❇️ അമർനാഥ് ഗുഹയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹ.

ലഡാക് (Ladakh)

....*Under preparation*....

Previous Post Next Post