സുഗന്ധവ്യഞ്ജനങ്ങൾ (Spices) - ചോദ്യോത്തരങ്ങൾ

ഭക്ഷ്യ വസ്തുക്കൾക്ക് സ്വാദും മണവും നിറവും നൽകാൻ ഉപയോഗിക്കുന്ന കാർഷിക വിളകളാണ് സുഗന്ധവ്യഞ്ജനങ്ങൾ.

ഈ മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ ചോദ്യോത്തര രൂപത്തിൽ പരിചയപ്പെടാം.

Q 1: 🌶️ ലോകത്തിൽ ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യം ഏത്?
✅ ഇന്ത്യ
Q 2: 🌶️ നിലവിൽ, ഇന്ത്യയില്‍ ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
✅ മധ്യപ്രദേശ്
Q 3: 🌶️ 'സുഗന്ധവ്യഞ്ജനങ്ങളുടെ നാട്/തലസ്ഥാനം' എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
✅ കേരളം



🎯 കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞൾ, മുളക്, ഗ്രാമ്പു, ജാതി, കറുവ എന്നിവയാണ് കേരളത്തിന്റെ പ്രധാന സുഗന്ധവിളകൾ.
Q 4: 🌶️ സുഗന്ധവ്യഞ്ജനങ്ങൾക്ക് പേരുകേട്ട ഇന്ത്യൻ നഗരം (City of Spices) ഏത്?
✅ കോഴിക്കോട്
Q 5: 🌶️ 'സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്ന വിളയേത്? പൈപ്പർ നൈഗ്രം (Piper nigrum) എന്നാണ് ഇതിന്റെ ശാസ്ത്രനാമം.
✅ കുരുമുളക്
Q 6: 🌶️ കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന പന്നിയൂര്‍ ഏതു ജില്ലയിലാണ്?
✅ കണ്ണൂർ



🎯 പന്നിയൂരിലെ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്ന് അത്യുല്‍പ്പാദന ശേഷിയുള്ള 10 കുരുമുളക് ഇനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
Q 7: 🌶️ പന്നിയൂര്‍, ശ്രീകര, ശുഭകര, പഞ്ചമി, പൗര്‍ണമി, പി.എല്‍.ഡി-2 എന്നിവ ഏതു വിളയുടെ അത്യുത്‌പാദന ശേഷിയുള്ള ഇനങ്ങളാണ്?
✅ കുരുമുളക്
Q 8: 🌶️ 'കറുത്ത പൊന്ന്' ‘യവനപ്രിയ’ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന സുഗന്ധവ്യഞ്ജന വിള ഏതാണ്?
✅ കുരുമുളക്
Q 9: 🌶️ ദ്രുതവാട്ടരോഗം പ്രധാനമായും ഏതു വിളയെ ബാധിക്കുന്ന കുമിൾ രോഗമാണ്?
✅ കുരുമുളക്
Q 10: 🌶️ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഫലപ്രദമായ കുമിൾനാശിനിയാണു ബോർഡോ മിശ്രിതം. ഇത് തയാറാക്കാൻ വേണ്ട പ്രധാന ചേരുവകൾ ഏതെല്ലാം?
✅ തുരിശ് (കോപ്പര്‍ സള്‍ഫേറ്റ്), ചുണ്ണാമ്പ് (കാത്സ്യം ഹൈഡ്രോക്‌സൈഡ്).
Q 11: 🌶️ 'സുഗന്ധവ്യഞ്ജനങ്ങളുടെ റാണി' എന്നു വിശേഷിപ്പിക്കപ്പെടുന്ന വിള ഏത്? എലിറ്റേറിയ കാർഡമോമം (Elettaria cardamomum) എന്നാണ് ശാസ്ത്രീയ നാമം.
✅ ഏലം
Q 12: 🌶️ നിലവിൽ, ലോകത്തിൽ ഏലം കൃഷിയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏതാണ്?
✅ ഗ്വാട്ടിമാല (Guatemala)
Q 13: 🌶️ ഗുണത്തിലും തരത്തിലും മുന്നിട്ടു നിൽക്കുന്ന 'ആലപ്പിഗ്രീൻ' ഏതു സുഗന്ധവ്യഞ്ജനത്തിന്റെ മികച്ച ഇനമാണ്?
✅ ഏലം
Q 14: 🌶️ കേരളത്തിലെ ഏലം ഗവേഷണ കേന്ദ്രം (Cardamom Research Station) സ്ഥിതി ചെയ്യുന്നതെവിടെ?
✅ പാമ്പാടുംപാറ (ഇടുക്കി).
Q 15: 🌶️ കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം (Indian Cardamom Research Institute) സ്ഥിതി ചെയ്യുന്നതെവിടെ?
✅ മയിലാടുംപാറ (ഇടുക്കി)
Q 16: 🌶️ ഇന്ത്യന്‍ രുചിയുടെ ഒഴിച്ചു കൂടാനാവാത്ത ഘടകമായ മുളക് ഇന്ത്യയിലേക്ക് ആദ്യമായി എത്തിച്ച വിദേശിയാര്?
✅ വാസ്‌കോ ഡ ഗാമ (16-ാം നൂറ്റാണ്ടില്‍).
Q 17: 🌶️ രാജ്യത്ത് ഏറ്റവും കൂടുതല്‍ മുളക് (Chilli) ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
✅ ആന്ധ്രാപ്രദേശ്



🎯 ഇന്ത്യയിലെ മുളക് ഉല്പാദനത്തിന്റെ 57 ശതമാനവും ആന്ധ്രാപ്രദേശിന്റെ സംഭാവനയാണ്.
Q 18: 🌶️ മുളക് നിര്‍മ്മാണത്തിന്റെ പേരിലും മുളകിന്റെയും മുളക് പൊടിയുടെയും കയറ്റുമതിയുടെ പേരിലും പ്രശസ്തമായ ആന്ധ്രാപ്രദേശിലെ ജില്ലയേത്?
✅ ഗുണ്ടൂര്‍.



🎯 ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് മുളക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.
Q 19: 🌶️ സിസിജിയം അരോമാറ്റിക്കം (Syzygium aromaticum) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഗ്രാമ്പൂവിന്റെ (Clove) ജന്മദേശം എവിടെ?
✅ ഇന്തോനേഷ്യയിലെ മൊളുക്കാസ് ദ്വീപ്.
Q 20: 🌶️ സിഞ്ചിബർ ഒഫിസിനാലെ (Zingiber Officinale) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സുഗന്ധവിളയേത്?
✅ ഇഞ്ചി (Ginger).



🎯 ഒരു സുഗന്ധദ്രവ്യവും ഔഷധവുമായ ഇഞ്ചിയുടെ ജന്മദേശം ചൈനയാണ്.
Q 21: 🌶️ 'സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ/തോട്ടം' എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ലയേത്?
✅ ഇടുക്കി
Q 22: 🌶️ 'ജമൈക്കന്‍ പെപ്പര്‍' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത്?
✅ സര്‍വ്വസുഗന്ധി (Allspice).

🎯 ഗ്രാമ്പൂ, കുരുമുളക്, ജാതി, കറുവപ്പട്ട എന്നിവയുടെ സമ്മിശ്ര ഗന്ധമുള്ളതിനാലാണ് ഇത് സർവ്വസുഗന്ധി എന്ന പേരിൽ അറിയപ്പെടുന്നത്.
Q 23: 🌶️ മഴവെള്ളത്തിലൂടെ പരാഗണം (Pollination) നടക്കുന്ന സുഗന്ധ വ്യഞ്ജനമേത്?
✅ കുരുമുളക്‌.

🎯 കുരുമുളക് ചെടികള്‍ തളിര്‍ത്ത് തിരിയിടുന്ന സമയത്ത് വേണ്ടരീതിയില്‍ മഴ ലഭിച്ചില്ലെങ്കിൽ ഉല്പ്പാദനം ഗണ്യമായി കുറയും.
Q 24: 🌶️ ഏറ്റവും കൂടുതല്‍ കൊഴുപ്പ്‌ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം ഏത്?
✅ ജാതിക്ക (Nutmeg).

🎯 ജാതിക്കയുടെ ശാസ്ത്രീയ നാമം - മിരിസ്റ്റിക്ക ഫ്രാഗ്രൻസ് (Myristica fragrans).
Q 25: 🌶️ ജാതിക്കയുടെ ജന്മദേശമായ ഈ രാജ്യം തന്നെയാണ് ഉല്പാദനത്തിലും നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്. ഏതു രാജ്യം?
✅ ഇന്തോനേഷ്യ.

🎯 രണ്ടാം സ്ഥാനത്തുള്ള രാജ്യം - ഗ്രനഡ (Grenada).
Q 26: 🌶️ കൊച്ചുകുടി, മണിമല M1, മണിമല M2 എന്നിവ ഏതു സുഗന്ധവിളയുടെ മുന്തിയ ഇനങ്ങളാണ്?
✅ ജാതിക്ക
Q 27: 🌶️ എള്ളുകൃഷിക്ക്‌ പ്രസിദ്ധമായ ഓണാട്ടുകര സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ്?
✅ ആലപ്പുഴ.

🎯 സെസാമം ഇൻഡിക്കം (Sesamum indicum) എന്നാണ് എള്ളിന്റെ ശാസ്ത്രനാമം.
Q 28: 🌶️ കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത എള്ളിനങ്ങൾ ഏവ?
✅ കായംകുളം-വൺ, തിലോത്തമ, തിലക്, തിലറാണി, തിലതാര.

🎯 വെള്ളായനി കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത എള്ളിനം - സൂര്യ.
Q 29: 🌶️ ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂവ്. ഏറെ ഔഷധ ഗുണങ്ങളുള്ള ഇവയുടെ ഉല്പാദനത്തിന് പ്രസിദ്ധമായ സ്ഥലം ഏത്?
✅ കാശ്മീർ.

🎯 ഗുണനിലവാരമേറിയ ഒരു കിലോഗ്രാം കുങ്കുമപ്പൂവിന്‌ ഏകദേശം 3 ലക്ഷം രൂപ വിലയുണ്ട്.
Q 30: 🌶️ ഇരുമ്പ്‌ സത്ത് ധാരാളമായി അടങ്ങിയ മഞ്ഞളിന് നിറം നല്കുന്ന വർണ്ണ വസ്തു ഏത്?
✅ കുർകുമിൻ (Curcumin).
Q 31: 🌶️ ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന വണ്ടൻമേട് ഗ്രാമം ഏത് സുഗന്ധവ്യഞ്ജന വിളയുടെ ഉല്പാദനത്തിന് ഏറെ പ്രസിദ്ധമാണ്?
✅ ഏലം
Q 32: 🌶️ കേരളത്തിൽ വെളുത്തുള്ളി കൃഷിക്ക് പ്രസിദ്ധമായ വട്ടവട ഗ്രാമം സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ്?
✅ ഇടുക്കി
Q 33: 🌶️ വെളുത്തുള്ളി (Garlic)യുടെ ശാസ്ത്രീയനാമം എന്താണ്?
✅ അല്ലിയം സറ്റൈവം (Allium sativum)
Q 34: 🌶️ ഭൗമസൂചിക പട്ടിക (Geographical Indication Registry) യിൽ ഇടം ലഭിച്ച കേരളത്തിന്റെ തനത് വെളുത്തുള്ളി ഇനം ഏത്?
✅ ഇടുക്കിയിലെ ദേവികുളം ബ്ലോക്ക്‌ പരിധിയിലുള്ള കാന്തല്ലൂർ- വട്ടവട മേഖലയിൽ ഉല്പാദിപ്പിക്കുന്ന വെളുത്തുള്ളി.

🎯 ഒരു ഭൂപ്രദേശത്തിന്റെ പ്രത്യേകതകൾ മൂലം ഉണ്ടാകുന്ന സവിശേഷതയുള്ള ഉല്പന്നങ്ങൾക്കാണ്‌ ഭൗമസൂചിക പദവി ലഭിക്കുന്നത്‌.
Q 35: 🌶️ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് (IISR) സ്ഥിതിചെയ്യുന്നത് എവിടെ?
✅ കോഴിക്കോട്
Q 36: 🌶️ മസാലക്കൂട്ടുകളിലെ ചേരുവകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായ കറുവപ്പട്ട (Cinnamon) എന്ന വ്യാജേന വിപണിയിലെത്തുന്ന അപരൻ ഏത്?
✅ കാസിയ (Cassia).

🎯 Chinese cinnamon എന്നും അറിയപ്പെടുന്ന ഇത് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പ്രയാസമാണ്.
Q 37: 🌶️ ഏതാനും ദശകങ്ങള്‍ക്ക് മുമ്പ് വരെ ഏഷ്യയിലെ ഏറ്റവും വലിയ കറുവപ്പട്ടത്തോട്ടം എന്ന ബഹുമതി ഉണ്ടായിരുന്ന, കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കറുവപ്പട്ടത്തോട്ടം ഏത്?
✅ അഞ്ചരക്കണ്ടി
Previous Post Next Post