ഇന്ത്യൻ സംസ്ഥാനങ്ങൾ - ചോദ്യങ്ങളും ഉത്തരങ്ങളും Part 1

ഇന്ത്യൻ സംസ്ഥാനങ്ങൾ - ചോദ്യങ്ങളും ഉത്തരങ്ങളും

Q 1: 🌐 വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മേഖലയെ ഇന്ത്യയുടെ പ്രധാന കര ഭാഗവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയേത്?
✅ സിലിഗുരി ഇടനാഴി (26 km).
🎯 Chicken's Neck എന്ന് വിളിക്കപ്പെടുന്നു.
Q 2: 🌐 സപ്ത സഹോദരിമാർ (Seven Sisters) എന്നു വിളിക്കപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഏതെല്ലാം?
✅ അരുണാചൽ പ്രദേശ്, അസം, നാഗാലാന്റ്, മണിപ്പൂർ, മിസോറാം, ത്രിപുര, മേഘാലയ.
Q 3: 🌐 വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കാവൽക്കാർ എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗമാണ് അസം റൈഫിൾസ്. ഇതിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഷില്ലോങ് ഏതു സംസ്ഥാനത്താണ്?
✅ മേഘാലയ
Q 4: 🌐 'ഇന്ത്യയുടെ രത്നം' എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ഏതു സംസ്ഥാനത്തെയാണ്?
✅ മണിപ്പൂർ
Q 5: 🌐 'ലാൻഡ് ഓഫ് ഫെസ്റ്റിവൽ' എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
✅ നാഗാലാൻഡ്
Q 6: 🌐 പർവ്വത സംസ്ഥാനം, ആപ്പിൾ സംസ്ഥാനം, ഋതുക്കളുടെ സംസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം ഏത്?
✅ ഹിമാചൽപ്രദേശ്
Q 7: 🌐 'ഇന്ത്യയുടെ നെയ്ത്ത് പട്ടണം' എന്നറിയപ്പെടുന്ന പാനിപ്പത്ത് സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?
✅ ഹരിയാന
Q 8: 🌐 ലോകത്തിലെ ഏക ഒഴുകുന്ന ഉദ്യാനം (National Park) എന്നറിയപ്പെടുന്ന കെയ്ബുൾ ലംജാവോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
✅ മണിപ്പൂർ
Q 9: 🌐 കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്ന് അർത്ഥമുള്ളത് ഏത് സംസ്ഥാനത്തിന്റെ പേരിനാണ്?
✅ മിസോറാം
Q 10: 🌐 'ഉത്സവങ്ങളുടെ ഉത്സവം' എന്നറിയപ്പെടുന്ന ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിക്കപ്പെടുന്ന സംസ്ഥാനം ഏത്?
✅ നാഗാലാൻഡ്
Q 11: 🌐 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്റെ തലസ്ഥാനം ഏത്?
✅ ജയ്പൂർ
Q 12: 🌐 ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അവിടുത്തെ ജനസംഖ്യ എത്ര?
✅ 23 കോടി
Q 13: 🌐 കളിക്കാർ കുതിരപ്പുറത്തു കയറി പന്തടിച്ചു ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന പോളോ കളിയുടെ ഉത്ഭവം ഏതു സംസ്ഥാനത്താണ്?
✅ മണിപ്പൂർ
Q 14: 🌐 ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ലയായ സെർചിപ് (Serchhip) ഏതു സംസ്ഥാനത്താണ്?
✅ മിസോറാം
Q 15: 🌐 ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ഏതാണ്?
✅ സിക്കിം
Q 16: 🌐 നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയുടെ പഴയ പേരെന്ത്?
✅ തിഗോമ
Q 17: 🌐 ഏറ്റവും കൂടുതൽ മരുപ്രദേശമുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്?
✅ രാജസ്ഥാൻ
Q 18: 🌐 ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. എത്ര സംസ്ഥാനങ്ങളുമായി?
✅ എട്ട്
Q 19: 🌐 ഗുജറാത്തിന്റെ നിലവിലെ തലസ്ഥാനം ഗാന്ധിനഗറാണ്. 1970-വരെ ഏതായിരുന്നു തലസ്ഥാന നഗരം?
✅ അഹമ്മദാബാദ്
Q 20: 🌐 ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ നാഗാ പെൺകുട്ടിയായ ഗെയ്ഡിൻല്യൂവിന് 'റാണി' എന്ന വിശേഷണം നൽകിയത് ആര്?
✅ ജവഹർലാൽ നെഹ്റു
Q 21: 🌐 മൂന്നു വശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന സംസ്ഥാനം ഏത്?
✅ ത്രിപുര.
🎯 മൂന്നു നഗരങ്ങൾ എന്നാണ് ത്രിപുര എന്ന വാക്കിന്റെ അർത്ഥം.
Q 22: 🌐 കോക്ക്ബൊറോക്ക് ഏതു സംസ്ഥാനത്തെ പ്രധാന ഭാഷയാണ്?
✅ ത്രിപുര
Q 23: 🌐 ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ഏത്?
✅ ഗുജറാത്ത് (1290 km)
Q 24: 🌐 ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം സ്ഥിതി ചെയ്യുന്നതിനാൽ കപ്പലകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ഗുജറാത്തിലെ സ്ഥലം?
✅ അലാങ് (Alang)
Q 25: 🌐 ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽകാടായ സുന്ദർബൻസ് സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?
✅ പശ്ചിമബംഗാൾ
Q 26: 🌐 പഞ്ചായത്ത് രാജിന്റെ പിതാവ് എന്നറിയപ്പെടുന്ന ബൽവന്ത് റായി മേത്ത ഏതു സംസ്ഥാനത്തെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു?
✅ ഗുജറാത്ത്
Q 27: 🌐 1974-ലും 1998-ലും ഇന്ത്യ ആണവ പരീക്ഷണങ്ങൾ വിജയകരമായി നടത്തിയ 'പൊഖ്റാൻ' സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്
✅ രാജസ്ഥാൻ
Q 28: 🌐 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഗോവയാണ്. രണ്ടും മൂന്നും സ്ഥാനത്തുള്ള സംസ്ഥാനങ്ങൾ ഏതെല്ലാം?
✅ സിക്കിം, ത്രിപുര
Q 29: 🌐 പ്രാചീന കാലത്ത് ഘുർജരം എന്നറിയപ്പെട്ട സംസ്ഥാനം ഏത്?
✅ ഗുജറാത്ത്
Q 30: 🌐 പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രി ബിധൻ ചന്ദ്ര റോയി (B.C.റോയി) യുടെ ജന്മദിനമായ ജൂലൈ 01 ഇന്ത്യയിൽ എന്തു ദിനമായാണ് ആചരിക്കുന്നത്?
✅ ഡോക്ടേഴ്സ് ദിനം
Q 31: 🌐 ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
✅ ഗുജറാത്ത്
Q 32: 🌐 സാർവത്രിക വോട്ടവകാശത്തിലൂടെ തെരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?
✅ മണിപ്പൂർ
Q 33: 🌐 ഇന്ത്യയിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന മൗസിൻറം, ചിറാപുഞ്ചി പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
✅ മേഘാലയ.
🎯 മേഘങ്ങളുടെ വീട് എന്നാണ് മേഘാലയ എന്ന വാക്കിന്റെ അർത്ഥം.
Q 34: 🌐 ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയായ കച്ച് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
✅ ഗുജറാത്ത്
Q 35: 🌐 ഗാരോ, ഖാസി, ജയന്തിയ കുന്നുകൾ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?
✅ മേഘാലയ
Q 36: 🌐 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപ്പ്, പരുത്തി, നിലക്കടല ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
✅ ഗുജറാത്ത്
Q 37: 🌐 കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പൽ (Great Hornbill) മറ്റൊരു സംസ്ഥാനത്തിന്റെ കൂടി ഔദ്യോഗിക പക്ഷിയാണ്. ഏത് സംസ്ഥാനത്തിന്റെ?
✅ അരുണാചൽ പ്രദേശ്
Q 38: 🌐 ആസാമീസ് പുതുവർഷത്തോടനുബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ഉത്സവം ഏതാണ്?
✅ ബിഹു
Q 39: 🌐 ഏറ്റവും കൂടുതൽ സിന്ധൂനദീതട നാഗരിക അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രദേശം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനമേത്?
✅ ഗുജറാത്ത്
Q 40: 🌐 ഇന്ത്യയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമായ അരുണാചൽ പ്രദേശിന്റെ തലസ്ഥാനം ഏത്?
✅ ഇറ്റാനഗർ.🎯 1987-ൽ സംസ്ഥാന പദവി ലഭിച്ചു.


Previous Post Next Post