Eye Special
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജ്ഞാനേന്ദ്രിയമാണ് കണ്ണ്. ഇന്ദ്രിയാനുഭവങ്ങളുടെ 80 ശതമാനവും പ്രദാനം ചെയ്യുന്ന കണ്ണിനെ കുറിച്ചുള്ള പ്രധാനപ്പെട്ട വസ്തുതകൾ ചോദ്യോത്തര രൂപത്തിൽ താഴെ വായിക്കാം.
Q 1: 👁️ കണ്ണ് സ്ഥിതി ചെയ്യുന്ന തലയോട്ടിയിലെ കുഴികള്‍ക്ക് പറയുന്ന പേര്?
✅ നേത്ര കോടരം (Eye socket)
View Answer
Q 2: 👁️ 'കണ്ണിലെ കാവൽക്കാർ' എന്നറിയപ്പെടുന്ന ഭാഗം?
✅ കൺപോളകൾ (Eye lids)
View Answer
Q 3: 👁️ കണ്ണിന്റെ ഏറ്റവും പുറമെയുള്ള വെള്ള നിറത്തിൽ കാണപ്പെടുന്ന പാളിയുടെ പേര്?
✅ ദൃഢപടലം (Sclera)
ഇത് നേത്രഗോളത്തിന് ദൃഢതയും ആകൃതിയും നല്‍കുന്നു.
View Answer
Q 4: 👁️ കണ്ണിൽ ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്ന മധ്യപാളിക്ക് പറയുന്ന പേര്?
✅ രക്തപടലം (കൊറോയിഡ്)
ഇത് കണ്ണിലെ കലകൾക്ക് ഓക്സിജനും പോഷണവും നല്കുന്നു.
View Answer
Q 5: 👁️ രക്തപടലത്തിന് നിറം നൽകുന്ന വർണ്ണവസ്തു (pigment) ഏത്?
✅ മെലാനിൻ
View Answer
Q 6: 👁️ കണ്ണിന്റെ മുൻഭാഗത്ത് വൃത്താകൃതിയിൽ കാണുന്ന ഗ്ലാസ് പോലെ സുതാര്യതയുള്ള ഭാഗം?
✅ കോർണിയ (Cornea)
കണ്ണിലെ ദൃഢപടലത്തിന്റെ ഭാഗമാണ് കോർണിയ.
View Answer
Q 7: 👁️ കണ്ണുനീർ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പേരെന്ത്?
✅ ലാക്രിമൽ ഗ്രന്ഥി (Lachrymal glands)
കുഞ്ഞുങ്ങൾക്ക് ആദ്യമായി കണ്ണുനീരുണ്ടാകുന്നത് ജനിച്ച് മൂന്നാഴ്ച്ച പ്രായമാകുമ്പോഴാണ്.
View Answer
Q 8: 👁️ രോഗാണുക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണുനീരിലടങ്ങിയ രാസാഗ്നി (എൻസൈം)?
✅ ലൈസോസൈം (Lysozyme)
View Answer
Q 9: 👁️ കണ്ണിലെ ഏറ്റവും ഉള്ളിലുള്ള പാളിയുടെ പേര്?
✅ റെറ്റിന (ദൃഷ്ടിപടലം)
ഈ പാളിയിലാണ് പ്രതിബിംബം രൂപം കൊള്ളുന്നത്.
View Answer
Q 10: 👁️ നേത്രലെൻസിന്റെ വക്രത (curvature) ക്രമീകരിക്കാൻ സഹായിക്കുന്ന പേശികൾ ഏത്?
✅ സീലിയറി പേശികൾ (Ciliary muscles)
View Answer
Q 11: 👁️ കണ്ണിന്റെ ലെൻസിനു മുൻപിൽ മറ പോലെ കാണപ്പെടുന്ന ഭാഗമേത്?
✅ ഐറിസ്
ഐറിസിന്റെ മധ്യഭാഗത്തുള്ള സുഷിരമാണ് കൃഷ്‌ണമണി (Pupil)
പ്രകാശതീവ്രത കൂടുമ്പോൾ കൃഷ്ണമണി ചുരുങ്ങുന്നു. എന്നാല്‍ മങ്ങിയ വെളിച്ചത്തിൽ കൃഷ്ണമണി വികസിക്കുന്നു.
View Answer
Q 12: 👁️ ഐറിസിന് നിറം നല്‍കുന്ന വര്‍ണവസ്തു?
✅ മെലാനിന്‍.
മെലാനിന്റെ അളവിലും തരത്തിലുമുള്ള വ്യത്യാസമാണ് കണ്ണിനു തവിട്ട്, നീല, പച്ച, ചാരനിറം തുടങ്ങിയ നിറങ്ങള്‍ വരുവാന്‍ കാരണം.
View Answer
Q 13: 👁️ ഏറ്റവും കൂടുതൽ കാഴ്ച ശക്തിയുള്ള കണ്ണിലെ ഭാഗം?
✅ പീത ബിന്ദു (Yellow spot)
ഏറ്റവും കൂടുതൽ പ്രകാശഗ്രാഹികൾ ഇവിടെയാണുള്ളത്. ചെറിയ വസ്തുക്കളെ സൂക്ഷിച്ച നോക്കുമ്പോൾ പ്രതിബിംബം രൂപം കൊള്ളുന്നത് പീതബിന്ദുവിലാണ്.
View Answer
Q 14: 👁️ റെറ്റിനയിലെ റോഡുകോശങ്ങളും കോൺകോശങ്ങളുമില്ലാത്ത ഭാഗത്തിന് പറയുന്ന പേര്?
✅ അന്ധബിന്ധു (Blind spot)
ഇവിടെ നിന്നാണ് നേത്രനാഡി ആരംഭിക്കുന്നത്.
View Answer
Q 15: 👁️ കണ്ണിലെ ഏറ്റവും വലിയ അറ?
✅ വിട്രിയസ് അറ (Vitreous chamber)
ഇത് ലെൻസിനും റെറ്റിനയ്ക്കും ഇടയിലായി കാണപ്പെടുന്നു.
View Answer
Q 16: 👁️ വിട്രിയസ് അറയിലെ അർദ്ധ ഖരാവസ്ഥയിലുള്ള പദാർത്ഥമേത്?
✅ വിട്രിയസ് ദ്രവം (സ്ഫടിക ദ്രവം, Vitreous humour)
View Answer
Q 17: 👁️ ഐറിസിനും കോർണിയയ്ക്കക്കും ഇടയിലുള്ള അറ?
✅ അക്വസ് അറ (Aqueous chamber)
View Answer
Q 18: 👁️ കണ്ണിലെ കോർണിയക്കും ലെൻസിനും ഓക്സിജനും പോഷണവും നല്കുന്ന ദ്രാവകമേത്?
✅ അക്വസ് ദ്രവം (Aqueous humour)
കോർണിയക്കും ലെൻസിനും രക്തവുമായി നേരിട്ട് സമ്പർക്കം ഇല്ലാത്തത് കൊണ്ടാണ് അക്വസ് ദ്രവം വഴി ഓക്സിജനും പോഷണവും നല്കുന്നത്.
View Answer
Q 19: 👁️ മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്നതിനും വസ്തുക്കളെ കറുപ്പായും വെളുപ്പായും കാണാനും സഹായിക്കുന്ന കണ്ണിലെ പ്രകാശഗ്രാഹികളുടെ പേര്?
✅ റോഡു കോശങ്ങൾ (Rod cells)
View Answer
Q 20: 👁️ റോഡുകോശങ്ങളിലെ വർണ്ണവസ്തുവേത്?
✅ റൊഡോപ്സിൻ (Rhodopsin)
ഇത് വിഷ്വൽ പർപ്പിൾ (Visual purple) എന്നറിയപ്പെടുന്നു.
View Answer
Q 21: 👁️ നിറങ്ങൾ തിരിച്ചറിയാനും തീവ്രപ്രകാശത്തിൽ വസ്തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ പ്രകാശഗ്രാഹികളുടെ പേര്?
✅ കോൺ കോശങ്ങൾ (Cone cells)
View Answer
Q 22: 👁️ കണ്ണിലെ കോണ്‍ കോശങ്ങളില്‍ കാണപ്പെടുന്ന വർണ്ണ വസ്തു?
✅ അയഡോപ്സസിൻ (Iodopsin) or ഫോട്ടോപ്സിന്‍ (Photopsin)
പ്രകാശത്തിന്റെ ഹ്രസ്വ (നീല), ഇടത്തരം (പച്ച), നീണ്ട (ചുവപ്പ്) തരംഗദൈർഘ്യങ്ങളോട് പ്രതികരിക്കുന്ന മൂന്ന് തരം അയോഡോപ്സിൻ ഉണ്ട്.
View Answer
Q 23: 👁️ പൂച്ച, നായ എന്നിവയുടെ കണ്ണുകൾ രാത്രിയിൽ തിളങ്ങാൻ കാരണമായ, കണ്ണിലെ പ്രതിഫലനശേഷിയുള്ള പാളിയുടെ പേര്?
✅ ടപീറ്റം ലൂസിഡം (Tapetum lucidum)
View Answer
Q 24: 👁️ കണ്ണിലെ ലെൻസ് ഏത് തരമാണ്?
✅ ബൈകോൺവെക്സ് ലെൻസ്
View Answer
Q 25: 👁️ വ്യക്തമായ കാഴ്ച്ച ശക്തിയ്ക്കുള്ള ശരിയായ അകലം എത്രയാണ്?
✅ 25 സെ.മി
View Answer
Q 26: 👁️ കണ്ണിൽ നിന്ന് വസ്തുവിലേക്കുള്ള ദൂരമനുസരിച്ച് പ്രതിബിംബം റെറ്റിനയിൽ തന്നെ പതിപ്പിക്കാനുള്ള കണ്ണിൻ്റെ കഴിവിന് പറയുന്ന പേര്?
✅ സമഞ്ജനക്ഷമത (Power of Accommodation)
View Answer
Q 27: 👁️ ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം 1/16 സെക്കന്റ് സമയത്തേക്ക് കണ്ണിൽ തന്നെ തങ്ങി നിൽക്കുന്ന പ്രതിഭാസത്തെ വിളിക്കുന്ന പേര്?
✅ പെർസിസ്റ്റൻസ് ഓഫ് വിഷൻ (Persistence of vision, വീക്ഷണ സ്ഥിരത)
View Answer
Q 28: 👁️ അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത തകരാറിന് പറയുന്ന പേര്?
✅ ഹ്രസ്വദൃഷ്ടി (മയോപിയ)
ഹ്രസ്വദൃഷ്ടി ഉള്ളവരിൽ പ്രതിബിംബം രൂപപ്പെടുന്നത് റെറ്റിനയ്ക്ക് മുമ്പിലാണ്.
നേത്രഗോളത്തിൻ്റെ നീളം വർദ്ധിക്കുന്നതാണ് ഹ്രസ്വദൃഷ്ടിക്കു കാരണം.
View Answer
Q 29: 👁️ അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത തകരാറിന് പറയുന്ന പേര്?
✅ ദീർഘദൃഷ്ടി (ഹൈപർമെട്രോപിയ).
ദീർഘദൃഷ്ടിയുള്ളവരിൽ വസ്തുക്കളുടെ പ്രതിബിംബം രൂപപ്പെടുന്നത് റെറ്റിനയ്ക്ക് പിന്നിലാണ്.
നേത്രഗോളത്തിന്റെ നീളം കുറയുന്നതാണ് ദീർഘദൃഷ്ടിക്കു കാരണം.
View Answer
Q 30: 👁️ നേത്ര ലെൻസിന്റെ വക്രതമൂലം വസ്തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത തകരാറിന് പറയുന്ന പേര്?
✅ വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം)
View Answer
Q 31: 👁️ നേത്രഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്ന അവസ്ഥക്ക് പറയുന്ന പേര്?
✅ ഗ്ലോക്കോമ (Glaucoma)
View Answer
Q 32: 👁️ കൃഷ്ണമണി ഈർപ്പരഹിതവും അതാര്യവുമായിത്തീരുന്ന അവസ്ഥക്ക് പറയുന്ന പേര്?
✅ സീറോഫ്താൽമിയ (Xerophthalmia)
View Answer
Q 33: 👁️ മങ്ങിയ വെളിച്ചത്തിൽ കണ്ണുകാണാൻ കഴിയാത്ത അവസ്ഥക്ക് പറയുന്ന പേര്?
✅ നിശാന്ധത (Night blindness)
View Answer
Q 34: 👁️ ഏത് വിറ്റാമിന്റെ അപര്യാപ്തതയാണ് സീറോഫ്താൽമിയക്കും നിശാന്ധതക്കും കാരണമാകുന്നത്?
✅ വിറ്റാമിന്‍ A
View Answer
Q 35: 👁️ കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാതിരിക്കുന്ന അവസ്ഥക്ക് പറയുന്ന പേര്?
✅ കോങ്കണ്ണ് (Squint)
View Answer
Q 36: 👁️ നേത്രാവരണത്തിനുണ്ടാകുന്ന (Conjunctiva) അണുബാധ മൂലമുണ്ടാകുന്ന രോഗം?
✅ ചെങ്കണ്ണ് (കൺജങ്റ്റിവൈറ്റിസ്, Pink eye)
View Answer
Q 37: 👁️ നിറങ്ങൾ തിരിച്ചറിയനാവാത്ത അവസ്ഥക്ക് പറയുന്ന പേര്?
✅ വർണ്ണാന്ധത (Colourblindness)
View Answer
Q 38: 👁️ സാധാരണ വർണ്ണാന്ധതായുള്ളവരിൽ തിരിച്ചറിയാനാകാത്ത നിറങ്ങൾ?
✅ ചുവപ്പ്, പച്ച
View Answer
Q 39: 👁️ വർണ്ണാന്ധതയുടെ മറ്റൊരു പേര്?
✅ ഡാൾട്ടനിസം (Daltonism)
വർണ്ണാന്ധതയുടെ പാരമ്പര്യസവിശേഷതകളെ കുറിച്ച് പഠനം നടത്തിയത് ജോൺ ഡാൾട്ടൻ ആയത് കൊണ്ടാണ് ഈ പേര് ലഭിച്ചത്. അദ്ദേഹത്തിനും സഹോദരനും വർണ്ണാന്ധതയുണ്ടായിരുന്നു.
View Answer
Q 40: 👁️ ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
✅ കോൺകേവ് ലെൻസ് (അവതല ലെൻസ്)
View Answer
Q 41: 👁️ ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
✅ കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
View Answer
Q 42: 👁️ വിഷമ ദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
✅ സിലിണ്ട്രിക്കൽ ലെൻസ് (Cylindrical lens)
View Answer
Q 43: 👁️ പ്രായം കൂടുമ്പോൾ കണ്ണിൻ്റെ ഇലാസ്തികത കുറഞ്ഞുവരുന്ന അവസ്ഥക്ക് പറയുന്ന പേര്?
✅ വെള്ളെഴുത്ത് (പ്രെസ്ബയോപിയ, Presbyopia)
View Answer
Q 44: 👁️ ബൈഫോക്കൽ ലെൻസ് (Bifocal lens) കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
✅ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
ഒരേ ലെൻസിൽ രണ്ട് വ്യത്യസ്‌ത മേഖലകൾ നൽകിക്കൊണ്ട് പ്രെസ്ബയോപിയ ഉള്ള വ്യക്തികളെ സഹായിക്കാനാണ് ബൈഫോക്കൽ ലെൻസുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
View Answer
Q 45: 👁️ പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻ്റെ സുതാര്യത നഷ്ടമാകുന്ന അവസ്ഥക്ക് പറയുന്ന പേര്?
✅ തിമിരം (Cataract)
View Answer
Q 46: 👁️ ലോകത്തിലാദ്യമായി തിമിരശസ്ത്രക്രിയ നടത്തിയത് ആര്?
✅ ശുശ്രുതൻ
View Answer
Q 47: 👁️ കണ്ണിന്റെ കൺജങ്ക്റ്റിവയെയും കോർണിയയെയും ബാധിക്കുന്ന പകർച്ചവ്യാധിയുടെ പേര്?
✅ ട്രാക്കോമ (Trachoma).
ഇത് പ്രധാനമായും ക്ലമീഡിയ ട്രാക്കോമാറ്റിസ് എന്ന ബാക്ടീരിയയാണ് ഉണ്ടാക്കുന്നത്.
View Answer
Q 48: 👁️ വിവിധ കാരണങ്ങളാൽ കണ്ണ് പുറത്തേക്ക് തുറിച്ചു വരുന്ന അവസ്ഥ?
✅ എക്സോഫ്താൽമോസ് or പ്രോപ്റ്റോസിസ് (Exophthalmos or proptosis)
View Answer
Q 49: 👁️ മൂങ്ങയ്ക്ക് പകൽ വെളിച്ചത്തിൽ കാഴ്ച കുറയാനുള്ള കാരണം ഏത് കോശങ്ങളുടെ അപര്യാപ്തതയാണ്?
✅ കോൺ കോശങ്ങളുടെ
View Answer
Q 50: 👁️ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നേത്രഭാഗമേത്?
✅ കോർണിയ (നേത്രപടലം)
View Answer
Q 51: 👁️ ലോകത്തിലെ ആദ്യത്തെ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ശാസ്ത്രജ്ഞൻ?
✅ ഡോ. എഡ്വേർഡ് സിം (ചെക്ക് റിപ്പബ്ലിക്)
View Answer
Q 52: 👁️ കാഴ്ചശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ടിന് പറയുന്ന പേര്?
✅ സ്നെല്ലൻസ് ചാർട്ട്
ഇത് വികസിപ്പിച്ചെടുത്തത് ഡച്ച് ഒഫ്താൽമോളജിസ്റ്റ് ഹെർമൻ സ്നെല്ലൻ ആണ്.
View Answer
Q 53: 👁️ ഏത് വർഷമാണ് ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ചത്?
✅ 1976
View Answer
Q 54: 👁️ കോർണിയ മാറ്റി പുതിയ കോർണിയ വെച്ചു പിടിപ്പിക്കുന്ന ശസ്ത്രക്രിയയുടെ പേര്?
✅ കെരാറ്റോപ്ലാസ്റ്റി (Keratoplasty)
View Answer
Q 55: 👁️ കണ്ണിന്റെ ഉൾവശം പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
✅ ഒഫ്താൽമോസ്കോപ് (Ophthalmoscope)
View Answer
Q 56: 👁️ മനുഷ്യ നേത്രത്തിലെ കോർണിയയിൽ പുതുതായി കണ്ടുപിടിച്ച പാളിയേത്?
✅ ദുവ പാളി (Dua’s layer)
ഇന്ത്യൻ ശാസ്ത്രജ്ഞനായ ഹർമിന്ദർ ദുവയാണ് 2013 ൽ ഇത് കണ്ടുപിടിച്ചത്.
View Answer
👉 കണ്ണ് - ഓൺലൈൻ ടെസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
👉 Other Topic-Wise Tests
Join WhatsApp Group
Join Telegram Channel