കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന 125 കടകങ്കഥകൾ താഴെ വായിക്കാം. നിങ്ങളുടെ എളുപ്പത്തിനു വേണ്ടി മലയാളം അക്ഷരമാലാ ക്രമത്തിലാണ് പഴഞ്ചൊല്ലുകൾ ക്രമീകരിച്ചിട്ടുള്ളത്.
View Answer Button അമർത്തുന്നതിന് മുമ്പ് ഓരോന്നിന്റെയും ഉത്തരം നിങ്ങൾക്ക് അറിയാമോ എന്ന് നോക്കുക.
Q 1: 🤔 അകത്തറുത്താൽ പുറത്തറിയും
✅ ചക്കപ്പഴം
Q 2: 🤔 അകത്തു തിരിതെറുത്തു പുറത്തു മുട്ടയിട്ടു.
✅ കുരുമുളക്
Q 3: 🤔 അകത്തുനിന്നു നോക്കിക്കാണും കണ്ടതൊക്കെ ഉള്ളിലാക്കും.
✅ ക്യാമറ
Q 4: 🤔 അകത്തുരോമം പുറത്തിറച്ചി
✅ മൂക്ക്
Q 5: 🤔 അകത്തേക്കു പോകുമ്പോൾ പച്ച പുറത്തേക്കു വരുമ്പോൾ ചുവപ്പ്.
✅ വെറ്റിലമുറുക്ക്
Q 6: 🤔 അക്കരെനിൽക്കും കൊമ്പൻ കാളയ്ക്ക് അറുപത്തിനാല് മുടിക്കയറ്.
✅ കുമ്പളവള്ളി
Q 7: 🤔 അക്കരെനിൽക്കും തുഞ്ചാണി ഇക്കരെനിൽക്കും തുഞ്ചാണി കൂട്ടിമുട്ടും തുഞ്ചാണി
✅ കൺപീലി
Q 8: 🤔 അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും.
✅ തുലാസ്
Q 9: 🤔 അഞ്ച് കോലൻകിളികൾ കൂടി ഒരു മുട്ടയിട്ടു.
✅ കൈയിലെ ചോറുരുള
Q 10: 🤔 അടപ്പില്ലാത്ത ഭരണി
✅ കിണർ
Q 11: 🤔 അടയുടെ മുൻപിൽ പെരുമ്പട
✅ തേനീച്ചക്കൂട്
Q 12: 🤔 അടി മുള്ള്, നടു കാട്, തല പൂവ്?
✅ പൈനാപ്പിൾ (കൈതച്ചക്ക)
Q 13: 🤔 അടി ചെടി, നടു മദ്ദളം, തല നെൽച്ചെടി.
✅ പൈനാപ്പിൾ (കൈതച്ചക്ക)
Q 14: 🤔 അടി പാറ, നടു വടി, മീതെ കുട
✅ ചേന
Q 15: 🤔 അടിക്കാത്ത മുറ്റത്തിന്‍ പേരു ചൊല്ലാമോ?
✅ ആകാശം
Q 16: 🤔 അടിയിൽ വെട്ടി ഇടയ്ക്ക് കെട്ടി തലയിൽ ചവുട്ടി.
✅ നെല്ല് കൊയ്ത് മെതിക്കുന്നത്
Q 17: 🤔 അടുക്കള കോവിലിൽ മൂന്നുണ്ടു ദൈവങ്ങൾ
✅ അടുപ്പ്
Q 18: 🤔 അടുപ്പിൻ തിണ്ണയിലമ്മായിയമ്മ
✅ പൂച്ച
Q 19: 🤔 അനേകം മതിൽക്കെട്ട് അതിനകത്തൊരു വെള്ളിവടി
✅ വാഴപ്പിണ്ടി
Q 20: 🤔 അപ്പം പോലെ തടിയുണ്ട്, അല്പ്പം മാത്രം തലയുണ്ട്.
✅ ആമ
Q 21: 🤔 അമ്പാട്ടെ പട്ടിക്ക് മുമ്പോട്ട് വാല്.
✅ ചിരവ
Q 22: 🤔 അമ്മ കറുമ്പി മകളു വെളുമ്പി മകളുടെ മകളൊരു സുന്ദരിക്കോത.
✅ വെള്ളില
Q 23: 🤔 അമ്മ കല്ലിലും മുള്ളിലും മകൾ കല്ല്യാണപ്പന്തലിലും.
✅ വാഴയും വാഴപ്പഴവും
Q 24: 🤔 അമ്മ കിടക്കും മകളോടും
✅ അമ്മിക്കല്ല്
Q 25: 🤔 അമ്മയെകുത്തി മകൻ മരിച്ചു
✅ തീപ്പെട്ടി
Q 26: 🤔 അരയുണ്ട് കാലുണ്ട് കാലിൽ പാദമില്ല.
✅ പാന്റ്
Q 27: 🤔 ആകാശത്തിലൂടേ തേരോടുന്നു. തേരാളി ഭൂമിയിൽ നിൽക്കുന്നു.
✅ പട്ടം പറത്തൽ
Q 28: 🤔 ആനകേറാമല ആടുകേറാമല ആയിരം കാന്താരി പൂത്തിറങ്ങി.
✅ നക്ഷത്രങ്ങൾ
Q 29: 🤔 ആനയെ തളക്കാൻ തടിയുണ്ട്, ജീരകം പൊതിയാൻ ഇലയില്ല.
✅ പുളിമരം
Q 30: 🤔 ആനയെ കാണാൻ വെളിച്ചമുണ്ട് ബീഡി കൊളുത്താൻ തീയില്ല
✅ ടോർച്ച്
Q 31: 🤔 ആയിരം കടലോടി വരുന്ന ചെങ്കുപ്പായക്കാരൻ കൂനന്റെ പേരെന്ത്?
✅ ചെമ്മീൻ
Q 32: 🤔 ആയിരം കിളികൾക്ക് ഒറ്റക്കൊക്ക്
✅ വാഴക്കുല
Q 33: 🤔 ആയിരം ചാമുണ്ഡിക്കൊരു കോഴി
✅ വാഴക്കുലയും കൂമ്പും
Q 34: 🤔 ആയിരം പൊടിയരി അതിലൊരു തേങ്ങാപ്പൂള്.
✅ നക്ഷത്രങ്ങളും ചന്ദ്രക്കലയും.
Q 35: 🤔 ആയിരം പോലീസുകാർക്ക് ഒരു ബെൽറ്റ്.
✅ ചൂല്
Q 36: 🤔 ആയിരം മീന്‍ നീന്തിയിറങ്ങി, അരത്തച്ചന്‍ തടുത്തുനിര്‍ത്തി.
✅ അരി വാര്‍ക്കുന്നത്.
Q 37: 🤔 ആയിരം വള്ളി അരുമവള്ളി, ആറ്റിലിട്ടാലൊറ്റവള്ളി.
✅ തലമുടി
Q 38: 🤔 ആയിരം കുഞ്ഞുങ്ങൾക്കൊരു പൊന്നരഞ്ഞാണം
✅ ചൂല്
Q 39: 🤔 ആയിരം തിരിയിട്ടു കത്തിച്ച പൊൻവിളക്ക് അന്തിയായപ്പോളണഞ്ഞുപോയി.
✅ സൂര്യൻ
Q 40: 🤔 ആയിരം പൊടിയരി അതിലൊരു നെടിയരി
✅ ചന്ദ്രനും നക്ഷത്രങ്ങളും
Q 41: 🤔 ആരും പോകാ വഴിയിലൂടെ ഒരു കൊല്ലച്ചെക്കന്‍ പോകും.
✅ അറക്കവാള്‍
Q 42: 🤔 ആൽത്തറയിലെ വെള്ളം വറ്റുമ്പോൾ പൂവാലൻ പക്ഷിക്കു മരണം.
✅ നിലവിളക്ക്
Q 43: 🤔 ആളൊരു കുള്ളന്‍, നിലവിളിയൊരമ്പതു കാതും കേള്‍ക്കും
✅ കതിന
Q 44: 🤔 ആശാരി മൂശാരി തൊടാത്ത തടി വെള്ളത്തിലിട്ടാൽ ചീയാത്ത തടി.
✅ ചീങ്കണ്ണി
Q 45: 🤔 ഇട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട
✅ കടുക്
Q 46: 🤔 ഇലയില്ല, പൂവില്ല, കായില്ല, കരിവള്ളി
✅ തലമുടി
Q 47: 🤔 ഇല്ലത്തമ്മ കുളിച്ചുവരുമ്പോൾ വെള്ളിക്കിണ്ണം തുള്ളിത്തുള്ളി
✅ അരി തിളയ്ക്കുന്നത്
Q 48: 🤔 ഈച്ചതൊടാത്തൊരിറച്ചിക്കഷണം.
✅ തീക്കട്ട
Q 49: 🤔 ഉടുപ്പൂരി കിണറ്റിൽ ചാടി.
✅ പഴം തിന്നുന്നത്
Q 50: 🤔 ഉണ്ടാക്കുന്നവൻ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവൻ അറിയുന്നില്ല.
✅ ശവപ്പെട്ടി
Q 51: 🤔 തൊട്ടുകൂട്ടും, പക്ഷെ സദ്യക്ക് എടുക്കില്ല.
✅ കാൽക്കുലേറ്റർ
Q 52: 🤔 എന്നെക്കൊല്ലുന്നവൻ കരയും.
✅ ഉള്ളി
Q 53: 🤔 എന്റെ കാളയ്ക്ക് വയറ്റിൽ കൊമ്പ്.
✅ കിണ്ടി
Q 54: 🤔 എല്ലാം തിന്നും എല്ലാം ദഹിക്കും വെള്ളം കുടിച്ചാൽ ചത്തുപോകും.
✅ തീയ്
Q 55: 🤔 എഴുത്തുണ്ട് പുസ്തകമല്ല. ചിത്രമുണ്ട് ചുമരല്ല. വട്ടത്തിലാണ് ചക്രമല്ല.
✅ നാണയം
Q 56: 🤔 ഒരമ്മ പെറ്റതെല്ലാം കറുത്ത പട്ടാളം.
✅ കട്ടുറുമ്പ്
Q 57: 🤔 ഒരമ്മ പെറ്റതെല്ലാം തൊപ്പികുട്ടന്മാർ
✅ അടയ്ക്ക
Q 58: 🤔 ഒരാൾക്ക് രണ്ട് തലേക്കെട്ട്.
✅ ഉലക്ക
Q 59: 🤔 ഒരാൾക്ക് കാലിലും തലയിലും തൊപ്പി.
✅ ഉലക്ക
Q 60: 🤔 ഒരു കലത്തിൽ രണ്ടു കറി
✅ മുട്ട
Q 61: 🤔 ഒരു കുപ്പിയിൽ രണ്ടെണ്ണ
✅ മുട്ട
Q 62: 🤔 ഒരു തൊഴുത്തിലെല്ലാം വെള്ളക്കാള
✅ പല്ല്
Q 63: 🤔 ഒരു കുന്നിനു രണ്ടു കുഴി
✅ മൂക്ക്
Q 64: 🤔 ഒരുനേരം മുന്നിൽ നിൽക്കും ഒരുനേരം പിന്നിൽ നിൽക്കും.
✅ നിഴൽ
Q 65: 🤔 ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽകും കുതിര.
✅ ചെരുപ്പ്
Q 66: 🤔 കട കല്ല്, നടു വടി, തല പന്തൽ.
✅ ചേന
Q 67: 🤔 കണ്ടാൽ വണ്ടി തൊട്ടാൽ ചക്രം.
✅ തേരട്ട
Q 68: 🤔 കണ്ടാൽ കുരുടൻ കാശിനു മിടുക്കൻ.
✅ കുരുമുളക്
Q 69: 🤔 കയ്പടംപോലെയില കൈവിരൽപോലെ കായ്
✅ വെണ്ടയ്ക്ക
Q 70: 🤔 കറിക്കു മുൻപൻ ഇലയ്ക്കു പിമ്പൻ
✅ കറിവേപ്പില
Q 71: 🤔 കറുത്ത കാട്ടിൽ കുരുട്ടു പന്നി
✅ പേൻ
Q 72: 🤔 കറുത്ത പാറമേൽ വെളുത്ത കത്തി
✅ ആന
Q 73: 🤔 കാടുകൊത്തി പാറകണ്ടു, പാറകൊത്തി വെള്ളികണ്ടു, വെള്ളി കൊത്തി വെള്ളം കണ്ടു.
✅ തേങ്ങ
Q 74: 🤔 കാടുണ്ട് കടുവയില്ല, വീടുണ്ട് വീട്ടാരില്ല, കുളമുണ്ട് മീനില്ല.
✅ തേങ്ങ
Q 75: 🤔 കാട്ടിൽ കിടന്നവൻ കൂട്ടായി വന്നു.
✅ ഊന്നു വടി
Q 76: 🤔 കാട്ടിലൊരുതുള്ളി ചോര.
✅ മഞ്ചാടി
Q 77: 🤔 കാട്ടുപുല്ല് വീട്ടുസഭയിൽ.
✅ പുൽപായ
Q 78: 🤔 കാലുപിടിക്കുന്നവനെ സംരക്ഷിക്കുന്നവൻ
✅ കുട
Q 79: 🤔 കാള കിടക്കും കയറോടും.
✅ മത്തൻവള്ളി
Q 80: 🤔 കാവൽ ഇല്ലാത്ത കൊട്ടാരത്തിൽ കണക്കില്ലാത്ത മുത്തുമണികൾ
✅ നക്ഷത്രങ്ങൾ
Q 81: 🤔 കിക്കിലുക്കും കിലുകിലുക്കും, ഉത്തരത്തിൽ ചത്തിരിക്കും.
✅ താക്കോൽക്കൂട്ടം
Q 82: 🤔 കിടക്കുമ്പോൾ നെഞ്ചിനു മീതെ നടക്കുമ്പോൾ തലയ്ക്കു മീതെ.
✅ ആകാശം
Q 83: 🤔 കുത്തിയാൽ മുളക്കില്ല വേലിയിൽ പടരും.
✅ ചിതൽ
Q 84: 🤔 കുത്തുന്ന കാളയ്ക്ക് പിന്നിൽ കണ്ണ്
✅ സൂചി
Q 85: 🤔 കൊക്കിരിക്കും കുളം വറ്റി വറ്റി.
✅ വിളക്കിലെ തിരി
Q 86: 🤔 കൊമ്പിൻമേൽ തുളയുള്ള കാള.
✅ കിണ്ടി
Q 87: 🤔 ചത്തുകിടക്കും പാമ്പ് വടിയെടുത്താലോടും
✅ വഞ്ചി
Q 88: 🤔 ചുണ്ടില്ലെങ്കിലും ചിരിക്കും കരയും അട്ടഹസിക്കും
✅ മേഘം
Q 89: 🤔 ചുവന്ന സായ്പിന് കറുത്ത തല
✅ കുന്നിക്കുരു
Q 90: 🤔 ചെപ്പുനിറയെ പച്ചയിറച്ചി
✅ കക്ക
Q 91: 🤔 ജീവനില്ല, കാലുമില്ല ഞാൻ എത്താത്ത ഇടവുമില്ല
✅ നാണയം
Q 92: 🤔 ഞെട്ടില്ല വട്ടയില
✅ പപ്പടം
Q 93: 🤔 തൊട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട
✅ കുമിള
Q 94: 🤔 തോളിൽ തൂങ്ങി, തല്ലുകൊള്ളി
✅ ചെണ്ട
Q 95: 🤔 നല്ല നായ്ക്ക് നാവിന്മേൽ പല്ല്
✅ ചിരവ
Q 96: 🤔 നീണ്ടു നീണ്ടു മാനം നോക്കി പോകുന്ന പച്ചക്കുപ്പായക്കാരൻ
✅ മുള
Q 97: 🤔 നേടാൻ പാട്, കൊടുക്കാൻ മടി
✅ പണം
Q 98: 🤔 പകലെല്ലാം മിന്നി മിന്നി രാത്രി ഇരുട്ടറയിൽ
✅ കണ്ണ്
Q 99: 🤔 പച്ചപ്പലക കൊട്ടാരത്തിൽ പത്തും നൂറും കൊട്ടത്തേങ്ങ
✅ പപ്പായ
Q 100: 🤔 പഞ്ചപാണ്ഡവൻമാർ ആഞ്ചുപേർക്കും കൂടി ഒരേയൊരു മുറ്റം
✅ കൈപ്പത്തി
Q 101: 🤔 പിടിച്ചാൽ ഒരു പിടി അരിഞ്ഞാൽ ഒരു മുറം
✅ ചീര
Q 102: 🤔 പിടിച്ചാൽ പിടികിട്ടില്ല, വെട്ടിയാൽ വെട്ടേൽക്കില്ല
✅ വെള്ളം
Q 103: 🤔 പിന്നാലെ വന്നവൻ മുന്നാലെ പോയി
✅ പല്ല്
Q 104: 🤔 പൊന്നു തിന്ന് വെള്ളിതുപ്പി
✅ ചക്കച്ചുള
Q 105: 🤔 മണിയടിച്ചാൽ മലമ്പാമ്പോടും
✅ തീവണ്ടി
Q 106: 🤔 മണ്ണിനടിയിൽ പൊന്നുംകട്ട
✅ മഞ്ഞൾ
Q 107: 🤔 മലയിലെ അമ്മക്ക് നെറുകയിൽപൂവ്
✅ കൈതച്ചക്ക
Q 108: 🤔 മിന്നുമിതു പൊന്നല്ല പാറുമിത് പക്ഷിയല്ല അണയുമിതു വിളക്കല്ല
✅ മിന്നാമിനുങ്ങ്
Q 109: 🤔 മുറ്റത്തുണ്ടൊരു പോലീസേതോ കളവുതേടി നടക്കുന്നു.
✅ കോഴി
Q 110: 🤔 മുറ്റത്തെ ചെപ്പിനു അടപ്പില്ല
✅ കിണർ
Q 111: 🤔 മുള്ളുണ്ട് മുരിക്കല്ല, കൈപ്പുണ്ട് കാഞ്ഞിരമല്ല.
✅ പാവക്ക
Q 112: 🤔 മുള്ളുണ്ട് മുരിക്കല്ല, കൊമ്പുണ്ട് കുത്തില്ല, പാലുണ്ട് പശുവല്ല.
✅ ചക്ക
Q 113: 🤔 രണ്ടുപേർക്ക് ഒരു പല്ല്
✅ ചവണ
Q 114: 🤔 വട്ടത്തിൽ ചവിട്ടുമ്പോൾ നീളത്തിലോടും.
✅ സൈക്കിൾ
Q 115: 🤔 വയറൊന്ന്, വായ രണ്ട്, വയറ്റിൽ നിറയെ മക്കൾ
✅ തീപ്പെട്ടി
Q 116: 🤔 വരുമ്പോൾ കറുത്തിട്ട് പോകുമ്പോൾ വെളുത്തിട്ട്.
✅ തലമുടി
Q 117: 🤔 വലിയ പറമ്പിൽ ചെറിയ വെള്ളിത്തളിക
✅ ആകാശത്ത് ചന്ദ്രൻ
Q 118: 🤔 വായമൂടി മുഖത്തടിച്ചാൽ കേൾക്കാനിമ്പം
✅ മദ്ദളം
Q 119: 🤔 വായില്ല നാക്കുണ്ട് നാക്കിൻമേൽ പല്ലുണ്ട്
✅ ചിരവ
Q 120: 🤔 വായില്ലാ ഭരണിയിൽ രണ്ടച്ചാർ
✅ മുട്ട
Q 121: 🤔 വായില്ലാത്തവൻ കഞ്ഞികുടിച്ചു
✅ മുണ്ട്
Q 122: 🤔 വാലില്ലാത്തമ്മയ്ക്ക് വാലുള്ള മക്കൾ
✅ തവളക്കുഞ്ഞുങ്ങൾ
Q 123: 🤔 വില്ലാണ് പക്ഷേ ഞാണില്ല കെട്ടാൻ
✅ മഴവില്ല്
Q 124: 🤔 വെളുത്ത സായിപ്പിന് കറുത്ത തൊപ്പി
✅ തീപ്പെട്ടിക്കൊള്ളി
Q 125: 🤔 വെള്ളക്കടലിൻ നടുക്ക് കരിന്തടാകം
✅ കണ്ണ്
Q 125: 🤔 സൂചിക്കാലിൽ വട്ടം തിരിയും മൊട്ടത്തലയൻ കുട്ടപ്പൻ
✅ പമ്പരം
Q 126: 🤔 ആവശ്യമില്ലാത്തപ്പോൾ എടുത്തു വെക്കും. ആവശ്യമുള്ളപ്പോൾ വലിച്ചെറിയും.
✅ വല
Q 127: 🤔 വേഗത്തിൽ ഒന്നാമൻ, പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ.
✅ ക്ലോക്കിലെ സെക്കൻഡ് സൂചി