തയ്യാറാക്കിയത്: ജലീൽ കണ്ടഞ്ചിറ
Q 1: 📽️ മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ.സി. ഡാനിയേൽ 1928-ൽ സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ നിശബ്ദ സിനിമ ഏത്?
✅ വിഗതകുമാരൻ
Q 2: 📽️ വിഗതകുമാരനിലെ നായിക കഥാപാത്രമായ സരോജത്തെ അവതരിപ്പിച്ചതിലൂടെ മലയാളത്തിലെ ആദ്യ നായിക എന്ന ഖ്യാതി സ്വന്തമാക്കിയ നടി ആര്?
✅ പി.കെ.റോസി (രാജമ്മ)
Q 3: 📽️ വിഗതകുമാരനിലെ നായക കഥാപാത്രമായ ചന്ദ്രകുമാറിന്റെ വേഷത്തിൽ അഭിനയിച്ചത് ആരാണ്?
✅ ജെ.സി. ഡാനിയേൽ
Q 4: 📽️ മലയാളത്തിലെ രണ്ടാമത്തെ നിശബ്ദ സിനിമ?
✅ മാർത്താണ്ഡവർമ്മ (1933)
🎯 സി.വി. രാമൻപിളളയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഈ സിനിമ സംവിധാനം ചെയ്തത് പി.വി. റാവു.
🎯 ഒരു സാഹിത്യ കൃതിയെ അടിസ്ഥാനമാക്കി നിർമ്മിച്ച മലയാളത്തിലെ ആദ്യ സിനിമ കൂടിയാണ് മാർത്താണ്ഡവർമ്മ.
🎯 സി.വി. രാമൻപിളളയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഈ സിനിമ സംവിധാനം ചെയ്തത് പി.വി. റാവു.
🎯 ഒരു സാഹിത്യ കൃതിയെ അടിസ്ഥാനമാക്കി നിർമ്മിച്ച മലയാളത്തിലെ ആദ്യ സിനിമ കൂടിയാണ് മാർത്താണ്ഡവർമ്മ.
Q 5: 📽️ മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രമായ ബാലൻ സംവിധാനം ചെയ്തതാര്?
✅ എസ്. നൊട്ടാണി (1938).
🎯 കെ.കെ. അരൂർ (നായകൻ) എം.കെ. കമലം (നായിക).
🎯 കെ.കെ. അരൂർ (നായകൻ) എം.കെ. കമലം (നായിക).
Q 6: 📽️ മലയാളത്തിലെ ആദ്യത്തെ പുരാണ ചിത്രമായ (Mythological film) പ്രഹ്ലാദ പുറത്തിറങ്ങിയ വർഷം?
✅ 1941
Q 7: 📽️ കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ ഏത്?
✅ ഉദയാ സ്റ്റുഡിയോ.
🎯 മലയാള സിനിമാ വ്യവസായത്തെ മദ്രാസിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഉദയായുടെ സ്ഥാപനത്തോടെയാണ്.
🎯 ആലപ്പുഴ ജില്ലയിലെ പാതിരാപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്റ്റുഡിയോയുടെ സ്ഥാപകർ നിർമ്മാതാവും സംവിധായകനുമായ കുഞ്ചാക്കോയും ചലച്ചിത്ര വിതരണക്കാരൻ കെ.വി കോശിയുമാണ്.

Q 8: 📽️ 1947-ൽ സ്ഥാപിക്കപ്പെട്ട ഉദയാസ്റ്റുഡിയോയിൽ നിന്നും പൂർത്തിയായ ആദ്യ ചലച്ചിത്രം ഏത്?
✅ വെള്ളിനക്ഷത്രം (1949)
Q 9: 📽️ മലയാളത്തിലെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് സിനിമയാണ് 1951-ൽ പുറത്തിറങ്ങിയ ജീവിതനൗക. ആരാണ് ഈ സിനിമ സംവിധാനം ചെയ്തത്?
✅ കെ. വെമ്പു
Q 10: 📽️ അന്യഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യ മലയാള ചലച്ചിത്രം ഏത്?
✅ ജീവിതനൗക
Q 11: 📽️ ജീവിതനൗകയിലെ അഭിനയത്തിലൂടെ മലയാളത്തിലെ ആദ്യത്തെ സൂപ്പർസ്റ്റാർ എന്ന പദവി കരസ്ഥമാക്കിയ നടൻ ആര്?
✅ തിക്കുറിശ്ശി സുകുമാരൻ നായർ
Q 12: 📽️ മലയാളത്തിലെ പല പ്രശസ്ത അഭിനേതാക്കളുടെയും പേരുകൾ മാറ്റിയത് തിക്കുറിശ്ശിയാണ്. അദ്ദേഹം പേരുമാറ്റിയ അഭിനേതാക്കളിൽ പ്രമുഖനാണ് പ്രേം നസീർ. എന്തായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം?
✅ അബ്ദുൾ ഖാദർ.
🎯 വിശപ്പിന്റെ വിളി എന്ന ചിത്രത്തിൽ പ്രേംനസീർ ഒരു വേഷം ചെയ്തിരുന്നു. അവിടെ വച്ചാണ് തിക്കുറിശ്ശി ഈ പേര് സമ്മാനിച്ചത്.
🎯 വിശപ്പിന്റെ വിളി എന്ന ചിത്രത്തിൽ പ്രേംനസീർ ഒരു വേഷം ചെയ്തിരുന്നു. അവിടെ വച്ചാണ് തിക്കുറിശ്ശി ഈ പേര് സമ്മാനിച്ചത്.
Q 13: 📽️ ബാലൻ, ജ്ഞാനാംബിക എന്നീ മലയാളത്തിലെ ആദ്യ രണ്ട് ശബ്ദചിത്രങ്ങളുടെയും ആദ്യ സൂപ്പർഹിറ്റ് ചിത്രമായ ജീവിത നൗകയുടെയും ഉൾപ്പെടെ പത്തിലേറെ ചലച്ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും രചിച്ച വ്യക്തി എന്ന നിലയിൽ മലയാളസിനിമയുടെ അക്ഷരഗുരു എന്നറിയപ്പെടുന്നത് ആര്?
✅ മുതുകുളം രാഘവൻപിള്ള
Q 14: 📽️ പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രം?
✅ നീലക്കുയിൽ (1954)
Q 15: 📽️ നീലക്കുയിൽ സിനിമയുടെ സംവിധാനം നിർവഹിച്ചത് ആര്?
✅ പി.ഭാസ്കരനും രാമു കാര്യാട്ടും.
🎯 തിരക്കഥ എഴുതിയത് ഉറൂബ് (പി.സി. കുട്ടികൃഷ്ണൻ).
🎯 സത്യനും മിസ്കുമാരിയും പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.
🎯 പി. ഭാസ്കരന്റെ വരികൾക്ക് ഈണം പകർന്നത് കെ. രാഘവൻ. സംഗീത സംവിധായകനെന്ന നിലയിൽ രാഘവൻ മാസ്റ്ററുടെ പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു നീലക്കുയിൽ.

Q 16: 📽️ സംവിധാനത്തിനും ഗാനരചനയ്ക്കും പുറമെ, നീലക്കുയിലിലെ മുഖ്യ കഥാപാത്രങ്ങളിലൊന്നായ പോസ്റ്റ്മാൻ ശങ്കരൻ നായരുടെ വേഷത്തിൽ അഭിനയിക്കുകയും ചെയ്തതാര്?
✅ പി. ഭാസ്കരൻ
Q 17: 📽️ മലയാളത്തിലെ ആദ്യ Neo-realistic സിനിമ ഏത്?
✅ ന്യൂസ്പേപ്പർ ബോയ് (1955)
Q 18: 📽️ തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ സംവിധാനം ചെയ്ത ന്യൂസ്പേപ്പർ ബോയ് എന്ന ചിത്രത്തിലൂടെ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി അക്കാലത്ത് അറിയപ്പെട്ടതാര്?
✅ പി. രാമദാസ്
🎯 ഇദ്ദേഹത്തിന്റെ തന്നെ കമ്പോസിറ്റർ എന്ന ചെറുകഥയെ ആധാരമാക്കിയാണ് ന്യൂസ്പേപ്പർ ബോയ് നിർമ്മിച്ചത്.
🎯 ഇദ്ദേഹത്തിന്റെ തന്നെ കമ്പോസിറ്റർ എന്ന ചെറുകഥയെ ആധാരമാക്കിയാണ് ന്യൂസ്പേപ്പർ ബോയ് നിർമ്മിച്ചത്.
Q 19: 📽️ മലയാളത്തിലെ ആദ്യ ഹൊറർ സിനിമ (പ്രേത ചലച്ചിത്രം)യായ ഭാർഗവീനിലയം (1964) വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതു കഥയെ ആസ്പദമാക്കി നിർമ്മിച്ചതാണ്?
✅ നീലവെളിച്ചം
Q 20: 📽️ ഭാർഗവീനിലയം സിനിമയുടെ സംവിധായകൻ ആര്?
✅ എ. വിൻസെന്റ്.
🎯 ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം കൂടിയാണിത്.
🎯 ഭാർഗവീനിലയത്തിലെ പ്രധാന കഥാപാത്രമായ എഴുത്തുകാരന്റെ വേഷം അവതരിപ്പിച്ചത് മധു.
🎯 ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം കൂടിയാണിത്.
🎯 ഭാർഗവീനിലയത്തിലെ പ്രധാന കഥാപാത്രമായ എഴുത്തുകാരന്റെ വേഷം അവതരിപ്പിച്ചത് മധു.
Q 21: 📽️ പ്രശസ്ത മലയാള നടനായിരുന്ന കുതിരവട്ടം പപ്പുവിന് ആ പേര് ലഭിക്കുന്നത് ഭാർഗ്ഗവീനിലയം എന്ന സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിൽ നിന്നാണ്. എന്തായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്?
✅ പനങ്ങാട്ട് പത്മദളാക്ഷൻ.
🎯 വൈക്കം മുഹമ്മദ് ബഷീറാണ് അദ്ദേഹത്തിന് കുതിരവട്ടം പപ്പു എന്ന പേര് നൽകിയത്.
🎯 വൈക്കം മുഹമ്മദ് ബഷീറാണ് അദ്ദേഹത്തിന് കുതിരവട്ടം പപ്പു എന്ന പേര് നൽകിയത്.
Q 22: 📽️ രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രമായ ചെമ്മീൻ 1965-ൽ സംവിധാനം ചെയ്തതാര്?
✅ രാമു കാര്യാട്ട്.
🎯 ചെമ്മീനിൽ സത്യൻ അവതരിപ്പിച്ച കഥാപാത്രം - പളനി.
🎯 Marcus Bartley - Camera.
🎯 തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന വിഖ്യാത നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് എസ്.എൽ. പുരം സദാനന്ദനാണ്.
🎯 1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ഈ സിനിമയ്ക്ക് ലഭിച്ചു. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്.
🎯 വയലാറിന്റെ വരികൾക്ക് സലിൽ ചൗധരി സംഗീതം പകർന്ന അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മാനസ മൈനെ വരൂ, കടലിനക്കരെ പോണോരെ, പെണ്ണാളെ പെണ്ണാളെ, പുത്തൻ വലക്കാരെ എന്നീ ഗാനങ്ങൾ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളായി മാറി.

Q 23: 📽️ പാറപ്പുറത്ത് കെ.ഇ. മത്തായിയുടെ അരനാഴികനേരം എന്ന നോവൽ അതേ പേരിൽ സംവിധാനം ചെയ്ത് സിനിമയാക്കിയതാര്?
✅ കെ.എസ്. സേതുമാധവൻ
🎯 ഇതിലെ പ്രധാന കഥാപാത്രമായ കുഞ്ഞോനാച്ചനെ അവതരിപ്പിച്ചത് കൊട്ടാരക്കര ശ്രീധരൻ നായർ.
🎯 രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ എന്ന ചിത്രത്തിലെ ചെമ്പൻ കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കൊട്ടാരക്കരയാണ്.
🎯 ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനിലെ വില്ലനായ മന്ത്രവാദിയുടെ വേഷവും അദ്ദേഹം അനശ്വരമാക്കി.

Q 24: 📽️ 1967-ൽ പുറത്തിറങ്ങിയ അഗ്നിപുത്രി എന്ന സിനിമയിലൂടെ തിരക്കഥയ്ക്കുള്ള (Screen play) ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളിയാര്?
✅ എസ്.എൽ.പുരം സദാനന്ദൻ
Q 25: 📽️ 1969 മുതലാണ് കേരള സർക്കാർ ചലച്ചിത്ര അവാർഡുകൾ നൽകിത്തുടങ്ങിയത്. മികച്ച സിനിമയ്ക്കുള്ള പ്രഥമ അവാർഡ് ഏതു ചിത്രത്തിനായിരുന്നു?
✅ കുമാരസംഭവം
Q 26: 📽️ എ. വിൻസെന്റിന്റെ സംവിധാനത്തിൽ 1968-ൽ പുറത്തിറങ്ങിയ തുലാഭാരം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ആദ്യമായി മലയാളത്തിലേക്ക് കൊണ്ടുവന്ന നടി ആര്?
✅ ശാരദ
Q 27: 📽️ ശാരദയ്ക്ക് രണ്ടാമതും മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് സ്വയംവരം (1972). ആരായിരുന്നു ഇതിന്റെ സംവിധായകൻ?
✅ അടൂർ ഗോപാലകൃഷ്ണൻ
Q 28: 📽️ ആദ്യമായി ഒരു മലയാളി നിർമ്മിച്ച മലയാളചലച്ചിത്രമാണ് നിർമ്മല (1948). മലയാളത്തിൽ ആദ്യമായി പിന്നണിഗാനം അവതരിപ്പിക്കപ്പെട്ട ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ച മഹാകവിയാര്?
✅ മഹാകവി ജി.ശങ്കരക്കുറുപ്പ്.
🎯 ജി. ശങ്കരക്കുറുപ്പ് ഗാനരചന നിർവ്വഹിച്ച ഏക ചലച്ചിത്രമാണ് നിർമ്മല.
🎯 ഈ ചിത്രത്തിലൂടെ ഗോവിന്ദറാവുവും സരോജിനി മേനോനും മലയാളത്തിലെ ആദ്യ പിന്നണിഗായകനും ഗായികയുമായി.
🎯 ജി. ശങ്കരക്കുറുപ്പ് ഗാനരചന നിർവ്വഹിച്ച ഏക ചലച്ചിത്രമാണ് നിർമ്മല.
🎯 ഈ ചിത്രത്തിലൂടെ ഗോവിന്ദറാവുവും സരോജിനി മേനോനും മലയാളത്തിലെ ആദ്യ പിന്നണിഗായകനും ഗായികയുമായി.
Q 29: 📽️ യേശുദാസിന് മികച്ച ഗായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത 'മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു' എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചയിതാവ് ആര്?
✅ വയലാർ രാമവർമ്മ.
🎯 1972-ൽ പുറത്തിറങ്ങിയ 'അച്ഛനും ബാപ്പയും' എന്ന സിനിമയിലാണ് ഈ ഗാനമുള്ളത്.
🎯 1972-ൽ പുറത്തിറങ്ങിയ 'അച്ഛനും ബാപ്പയും' എന്ന സിനിമയിലാണ് ഈ ഗാനമുള്ളത്.
Q 30: 📽️ 1973-ലെ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിന്റെ വേഷത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച ആദ്യ മലയാള നടനാര്?
✅ പി.ജെ.ആന്റണി.
🎯 എം.ടി. വാസുദേവൻ നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.
🎯 എം.ടി. വാസുദേവൻ നായരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.
Q 31: 📽️ എം.ടി. വാസുദേവൻ നായർ എഴുതിയ ഏതു കഥയുടെ ചലച്ചിത്ര ആവിഷ്കാരമാണ് അദ്ദേഹം തന്നെ സംവിധാനം ചെയ്ത നിർമ്മാല്യം എന്ന സിനിമ?
✅ പള്ളിവാളും കാൽച്ചിലമ്പും
Q 32: 📽️ പ്രേം നസീറിന്റെ നായികയായി ഭാർഗ്ഗവീനിലയത്തിൽ അഭിനയിച്ച നടിയാണ് പിൽക്കാലത്ത് 1973-ൽ കവിത എന്ന സിനിമ സംവിധാനം ചെയ്തതിലൂടെ മലയാളത്തിലെ ആദ്യ സംവിധായിക എന്ന ബഹുമതി കരസ്ഥമാക്കിയത്. ആരാണവർ?
✅ വിജയനിർമ്മല.
🎯 ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത വനിത എന്ന ബഹുമതി നേടി 2002-ൽ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു. ഇവർ 47 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
🎯 ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത വനിത എന്ന ബഹുമതി നേടി 2002-ൽ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു. ഇവർ 47 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
Q 33: 📽️ ഏറ്റവും കൂടുതൽ ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ മലയാളി സംവിധായകൻ ആര്?
✅ അടൂർ ഗോപാലകൃഷ്ണൻ.
🎯 ഏഴു തവണയാണ് ദേശീയ അവാർഡ് അദ്ദേഹത്തെ തേടിയെത്തിയത്.
🎯 ഏഴു തവണയാണ് ദേശീയ അവാർഡ് അദ്ദേഹത്തെ തേടിയെത്തിയത്.
Q 34: 📽️ മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് തുടക്കം കുറിച്ച അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ ചിത്രം ഏത്?
✅ സ്വയംവരം (1972)
Q 35: 📽️ കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സഹകരണ സംഘമായ ചിത്രലേഖ ആര് മുൻകൈ എടുത്ത് രൂപവത്കരിച്ചതാണ്?
✅ അടൂർ ഗോപാലകൃഷ്ണൻ
Q 36: 📽️ അടൂർ ഗോപാലകൃഷ്ണന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരവും ജെ.സി ഡാനിയേൽ പുരസ്‌കാരവും ലഭിച്ച വർഷങ്ങൾ യഥാക്രമം ഏതെല്ലാം?
✅ 2004, 2016
Q 37: 📽️ പൂർണമായും സ്റ്റുഡിയോയ്ക്ക് പുറത്ത് ചിത്രീകരിച്ച ആദ്യ മലയാള ചിത്രം ഏത്? തലമുറകൾക്കിപ്പുറവും ഹിറ്റായി നിലനിൽക്കുന്ന അല്ലിയാമ്പൽ കടവിൽ എന്ന ഗാനം ഈ ചിത്രത്തിലേതാണ്.
✅ റോസി (1965)
Q 38: 📽️ ഗാന രചയിതാവ് വയലാർ രാമവർമ്മ അഭിനയിച്ച സിനിമയേത്?
✅ ചേട്ടത്തി
Q 39: 📽️ 1981-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകനുള്ള ബഹുമതി ജി. അരവിന്ദന് നേടിക്കൊടുത്ത പോക്കുവെയിൽ എന്ന ചിത്രത്തിൽ മുഖ്യ വേഷം അഭിനയിച്ച കവി?
✅ ബാലചന്ദ്രൻ ചുള്ളിക്കാട്.
🎯 ഈ സിനിമയിലെ പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നത് ഹരിപ്രസാദ് ചൗരസ്യയാണ്.
🎯 ഈ സിനിമയിലെ പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നത് ഹരിപ്രസാദ് ചൗരസ്യയാണ്.
Q 40: 📽️ മലയാളത്തിലെ ആദ്യത്തെ ക്യാമ്പസ് ചലച്ചിത്രമായി കണക്കാക്കുന്ന ഉൾക്കടൽ (1979) എന്ന സിനിമയുടെ കഥ അതേ പേരിലുള്ള ആരുടെ നോവലിനെ ആസ്പദമാക്കി നിർമ്മിച്ചതാണ്?
✅ ജോർജ്ജ് ഓണക്കൂർ.
🎯 പ്രശസ്ത നടനായ തിലകൻ ആദ്യം അഭിനയിച്ച ചലച്ചിത്രമാണ് ഉൾക്കടൽ.
🎯 പ്രശസ്ത നടനായ തിലകൻ ആദ്യം അഭിനയിച്ച ചലച്ചിത്രമാണ് ഉൾക്കടൽ.
Q 41: ⌛ മലയാള സിനിമയില്‍ നിന്ന് ആദ്യമായി 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഏത്?
✅ 2018: എവരിവൺ ഈസ് എ ഹീറോ
Q 42: ⌛ 'മലയാള സിനിമയുടെ സത്യജിത് റേ' എന്നറിയപ്പെട്ട വിഖ്യാത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ സിനിമകൾ ഏതെല്ലാമാണ്?
✅ 1. വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ
2. അഗ്രഹാരത്തിൽ കഴുതൈ
3. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ
4. അമ്മ അറിയാൻ
2. അഗ്രഹാരത്തിൽ കഴുതൈ
3. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ
4. അമ്മ അറിയാൻ
Q 43: ⌛ മലയാളത്തിന്റെ മഹാനടൻ മാനുവേൽ സത്യനേശൻ എന്ന സത്യൻ 18 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത് എത്രാം വയസ്സിലായിരുന്നു?
✅ നാല്പത്
🎯 ത്യാഗസീമ എന്ന പുറത്തിറങ്ങാതിരുന്ന സിനിമയിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ജീവിതം ആരംഭിച്ചത്.
🎯 ത്യാഗസീമ എന്ന പുറത്തിറങ്ങാതിരുന്ന സിനിമയിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ജീവിതം ആരംഭിച്ചത്.
Q 44: ⌛ 1969-ൽ ആദ്യമായി മലയാള ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള അവാർഡ് നേടിയതാര്?
✅ സത്യൻ
Q 45: ⌛ അന്തരിച്ച പ്രശസ്ത നടന്‍ പൂജപ്പുര രവി അവസാനമായി (2016-ൽ) അഭിനയിച്ച ചിത്രമേത്?
✅ ഗപ്പി
Q 46: ⌛ ഓസ്കർ പുരസ്കാരം നൽകുന്ന 'ദി അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്‌സ് ആൻഡ് സയൻസ്' അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയാര്?
✅ പി.സി. സനത്ത്
🎯 ഇതോടെ ഓസ്കറിന് പരിഗണിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനായി വോട്ടു ചെയ്യാൻ ഇദ്ദേഹത്തിനാവും.
🎯 ഇതോടെ ഓസ്കറിന് പരിഗണിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനായി വോട്ടു ചെയ്യാൻ ഇദ്ദേഹത്തിനാവും.
Q 47: ⌛ അരവിന്ദന്‍റെ 'ഉത്തരായനം, കാഞ്ചനസീത' എന്നീ സിനിമകളുടെ കലാസംവിധായകനായി പ്രവർത്തിച്ച പ്രശസ്ത ചിത്രകാരൻ ആര്?
✅ ആർട്ടിസ്റ്റ് നമ്പൂതിരി
Q 48: ⌛ മലയാളസിനിമയെ ദേശീയ പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തര സിനിമകളുടെ നിർമ്മാതാവായിരുന്ന അച്ചാണി രവി(1933-2023)ക്ക് ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ച വർഷം ഏത്?
✅ 2008
🎯 കെ.രവീന്ദ്രനാഥൻ നായർ എന്നാണ് മുഴുവൻ പേര്.
✨ ജി. അരവിന്ദന്റെ 'തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ', എം.ടിയുടെ 'മഞ്ഞ്', അടൂരിന്റെ 'എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ' തുടങ്ങിയ സിനിമകൾ അച്ചാണി രവിയുടെ ജനറൽ പിക്‌ചേഴ്‌സ് നിർമ്മിച്ചവയാണ്.

Q 49: ⌛ പ്രശസ്തമായ സിനിമകൾ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓർമ്മകളിൽ നിലനിർത്തിക്കൊണ്ട് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ച പദ്ധതി?
✅ സിനിമാ ടൂറിസം
Q 50: ⌛ മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ പ്രാവശ്യം ലഭിച്ച ഗായികയാണ് കെ.എസ്. ചിത്ര. എത്ര തവണ?
✅ 6 തവണ
Q 51: ⌛ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന സർക്കാറിന്റെ പരമോന്നത പുരസ്കാരമായ ജെ.സി. ഡാനിയേൽ പുരസ്കാരം - 2022 ലഭിച്ചതാർക്ക്?
✅ ടി.വി. ചന്ദ്രൻ
🎯 2021-ലെ ജെ.സി. ഡാനിയേൽ പുരസ്കാരം നേടിയ കെ.പി. കുമാരൻ ചെയർമാനായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
✨ അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
🎯 2021-ലെ ജെ.സി. ഡാനിയേൽ പുരസ്കാരം നേടിയ കെ.പി. കുമാരൻ ചെയർമാനായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
✨ അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.
Q 52: ⌛ 1993-ൽ മികച്ച സംവിധായകനുളള ദേശീയ പുരസ്കാരം ടി.വി. ചന്ദ്രന് നേടിക്കൊടുത്ത ചിത്രമേത്?
✅ പൊന്തൻമാട
🎯 ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിയ്ക്കും ലഭിച്ചു.
✨ ഏഴ് ദേശീയ പുരസ്കാരവും 10 സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ട് ടി.വി. ചന്ദ്രൻ.
🎯 ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിയ്ക്കും ലഭിച്ചു.
✨ ഏഴ് ദേശീയ പുരസ്കാരവും 10 സംസ്ഥാന പുരസ്കാരവും നേടിയിട്ടുണ്ട് ടി.വി. ചന്ദ്രൻ.
Q 53: ⌛ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ച ആദ്യ (2005-ൽ) വനിതയാര്?
✅ ആറന്മുള പൊന്നമ്മ
🎯 1992-ൽ ടി.ഇ. വാസുദേവനാണ് പ്രഥമ പുരസ്കാരം നേടിയത്.
🎯 1992-ൽ ടി.ഇ. വാസുദേവനാണ് പ്രഥമ പുരസ്കാരം നേടിയത്.
Q 54: ⌛ മഹേശ്വരിയമ്മ എന്ന നാടക നടിക്ക് കെ.പി.എ.സി ലളിത എന്ന പേരിട്ടത് ആര്?
✅ തോപ്പിൽ ഭാസി
🎯 1970-ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത 'കൂട്ടുകുടുംബം' ആണ് കെ.പി.എ.സി ലളിതയുടെ ആദ്യ ചിത്രം.
🎯 1970-ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത 'കൂട്ടുകുടുംബം' ആണ് കെ.പി.എ.സി ലളിതയുടെ ആദ്യ ചിത്രം.