ഇൻഫർമേഷൻ ടെക്നോളജി (IT) - ചോദ്യോത്തരങ്ങൾ Part 1

Q 1: 🖱️ കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
✅ ചാൾസ് ബാബേജ്.

ചാൾസ് ബാബേജ് ജനിച്ചത് 1791 ൽ ലണ്ടനിലാണ്.

ആദ്യത്തെ മെക്കാനിക്കൽ കംപ്യൂട്ടർ രൂപപ്പെടുത്തിയെടുത്തത് ഇദ്ദേഹമാണ്.

ചാൾസ് ബാബേജ് ഫെലോ ഓഫ് റോയൽ സൊസൈറ്റിയായി തിരഞ്ഞെടുക്കപ്പെട്ട വർഷം 1816.
Q 2: 🖱️ ആദ്യത്തെ വിജയകരമായ ഓട്ടോമാറ്റിക് കാൽക്കുലേറ്റർ എന്നറിയപ്പെടുന്നത്?
✅ ഡിഫറൻസ് എഞ്ചിൻ.
ഡിഫറൻസ് എഞ്ചിന്റെ ഉപജ്ഞാതാവ് ചാൾസ് ബാബേജ്
Q 3: 🖱️ ആദ്യത്തെ മെക്കാനിക്കൽ ജനറൽ പർപസ് കംപ്യൂട്ടറായ അനലറ്റിക്കൽ എഞ്ചിൻ രൂപപ്പെടുത്തിയെടുത്തത് ആര്?
✅ ചാൾസ് ബാബേജ്
Q 4: 🖱️ ആധുനിക കംപ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നത് ആരെ?
✅ അലൻ ട്യൂറിങ്
Q 5: 🖱️ രഹസ്യ ഭാഷയിലുള്ള സന്ദേശങ്ങൾ ചോർത്താനായി ക്രിപ്റ്റോഗ്രഫി സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തത് ആര്?
✅ അലൻ ട്യൂറിങ്
Q 6: 🖱️ കംപ്യൂട്ടർ രംഗത്തെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത്?
✅ ട്യൂറിങ് പ്രൈസ് (1966 മുതൽ നൽകി വരുന്നു)

അസോസിയേഷൻ ഫോർ കംപ്യൂട്ടിങ് മെഷിനറി (ACM) എന്ന സംഘടനയാണ് ട്യൂറിങ് പ്രൈസ് നൽകുന്നത്.
Q 7: 🖱️ ട്യൂറിങ് ഇയർ ആയി ആചരിച്ച വർഷം?
✅ 2012 (ട്യൂറിങിന്റെ നൂറാം ജന്മ വാർഷികം)
Q 8: 🖱️ ലോകത്തിലെ ആദ്യ പേഴ്സണൽ കമ്പ്യൂട്ടർ എന്ന് പൊതുവേ കണക്കാക്കപ്പെടുന്നത്?
✅ ആൾട്ടയർ 8800 (Altair 8800)
Q 9: 🖱️ ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടറായി ഏറെക്കുറെ വിശേഷിപ്പിക്കാവുന്ന കമ്പ്യൂട്ടർ?
✅ ആപ്പിൾ II (1977)
Q 10: 🖱️ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആര്?
✅ അഡാ ലോവ്ലേസ് (Ada Lovelace)
Q 11: 🖱️ ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ ഏത്?
✅ വാക്വം ട്യൂബ്
Q 12: 🖱️ സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
✅ സിമോർ ക്രേ (Seymour Cray)
Q 13: 🖱️ സ്വതന്ത്ര്യ സോഫ്റ്റ് വെയറിന്റെ പിതാവ്?
✅ റിച്ചാർഡ് സ്റ്റാൾമാൻ (Richard Stallman)
Q 14: 🖱️ ആദ്യത്തെ പോർട്ടബിൾ കമ്പ്യൂട്ടർ (Laptop) ഏത്?
✅ ഓസ്‌‌ബോൺ 1 (Osborne 1)
Q 15: 🖱️ ലോകകമ്പ്യൂട്ടർ സാക്ഷരതാദിനം?
✅ ഡിസംബർ 2
Q 16: 🖱️ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ പിതാവ്?
✅ ജോൺ മക്കാർത്തി
Q 17: 🖱️ ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ ഏത്?
✅ പരം 8000
Q 18: 🖱️ 1998-ൽ സ്റ്റാൻഫഡ് സർവകലാശാലയ്ക്ക് സമീപമുള്ള ഒരു ചെറിയ കുടുസ്സു മുറിയിൽ ലാറി പേജും സെർജി ബ്രിന്നും തുടക്കം കുറിച്ച അമേരിക്കൻ ബഹുരാഷ്ട്ര ഇന്റർനെറ്റ്-ടെക്നോളജി കമ്പനിയേത്?
✅ ഗൂഗിൾ
Q 19: 🖱️ കംപ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ്?
✅ ബിറ്റ് (Bit)

ബൈനറി ഡിജിറ്റ് (Binary digit) എന്നതിന്റെ ചുരുക്കെഴുത്താണ് Bit
Q 20: 🖱️ ഇൻറർനെറ്റിന്റെ ആദ്യകാല രൂപമേത്?
✅ ARPANET (Advanced Research Project Agency Network)
Q 21: 🖱️ മൈക്രോസോഫ്റ്റിന്റെ ആസ്ഥാനം എവിടെയാണ്?
✅ വാഷിംഗ്‌ടണിലെ റെഡ്മോണ്ട് (Redmond) നഗരത്തിൽ
Q 22: 🖱️ മൊബൈൽ ഫോണുകൾക്ക് വേണ്ടി ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുത്ത കമ്പനി?
✅ ഗൂഗിൾ
Q 23: 🖱️ ഹൈടെക് വ്യവസായത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത്?
✅ സിലിക്കൺവാലി (അമേരിക്ക)
Q 24: 🖱️ 'ഇന്ത്യയുടെ സിലിക്കൺ വാലി' എന്നറിയപ്പെടുന്നത്?
✅ ബംഗളൂരു
Q 25: 🖱️ ഇൻറർനെറ്റിലെ ഉന്നത ബഹുമതിയായി കണക്കാക്കുന്ന അവാർഡ് ഏത്?
✅ വെബി അവാർഡ് (Webby Awards)
Q 26: 🖱️ ലിനക്സ് ഉപയോഗിച്ച് ഇന്ത്യ സ്വന്തമായി വികസി പ്പിച്ചെടുത്ത ഓപ്പറേറ്റിങ്സിസ്റ്റം?
✅ ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊല്യൂഷൻ (BOSS)
Q 27: 🖱️ ലിനക്സിന്റെ ലോഗോയിലുള്ളത് ഏത് പക്ഷിയുടെ ചിത്രമാണ്?
✅ ടക്സ് എന്ന പെൻഗ്വിൻ
Q 28: 🖱️ ഏതു കമ്പനിയുടെ ഓപ്പറേറ്റിങ് സിസ്റ്റമാണ് Mac OS (Macintosh Operating System)?
✅ ആപ്പിൾ
Q 29: 🖱️ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം?
✅ വിൻഡോസ് (Windows)
Q 30: 🖱️ മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം?
✅ വിൻഡോസ് - 11
Q 31: 🖱️ വാണിജ്യ വ്യവസായ ആവശ്യത്തിനായി ഉപയോഗിക്കുന്ന പഴക്കമേറിയതും ഇപ്പോഴും ഉപയോഗപ്പെടുത്തുന്നതുമായ പ്രോഗ്രാമിങ് ഭാഷ?
✅ COBOL (Common Business Oriented Language)
Q 32: 🖱️ ഇന്ത്യയിലാദ്യമായി ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കിയ സ്ഥാപനം?
✅ VSNL (Videsh Sanchar Nigam Limited)
Q 33: 🖱️ ലോകത്ത് ഏറ്റവും അധികം ഐ.സി ചിപ്പ് നിർമ്മിക്കുന്ന കമ്പനി?
✅ ഇന്റൽ (INTEL)
Q 34: 🖱️ കമ്പ്യൂട്ടർ പ്രോഗ്രാമിങ് ലാംഗ്വേജായ 'C’ യുടെ ഉപജ്ഞാതാവ്?
✅ ഡെന്നീസ് റിച്ചി
Q 35: 🖱️ ഗണിതക്രിയകൾ, വിശകലനങ്ങൾ എന്നീ പ്രക്രിയകൾ നടത്തുന്ന കമ്പ്യൂട്ടറിലെ ഭാഗം?
✅ ALU (Arithmetic and Logic Unit)
Q 36: 🖱️ കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കാനുള്ള യൂണിറ്റ്?
✅ DPI (Dots Per Inch)

മിക്കി (Mickey) എന്ന മറ്റൊരു യൂണിറ്റും ഉണ്ട്.
Q 37: 🖱️ കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം?
✅ 12
Q 38: 🖱️ കമ്പ്യൂട്ടർ ഹാർഡ് വെയറുകളെ നിയന്ത്രിക്കുകയും ഏകോപിക്കുകയും ചെയ്യുന്ന നിർദേശങ്ങൾക്ക് പറയുന്ന പേര്?
✅ സോഫ്റ്റ്‌വെയർ (Software)
Q 39: 🖱️ 'കമ്പ്യൂട്ടറിന്റെ തലച്ചോറ്' എന്നറിയപ്പെടുന്ന ഭാഗം?
✅ CPU (Central Processing Unit)
Q 40: 🖱️ കമ്പ്യൂട്ടർ മൗസ് കണ്ടുപിടിച്ചതാര്?
✅ ഡഗ്ലസ് എംഗൽബർട്ട് (Douglas Engelbart)
Previous Post Next Post