ഇന്ത്യൻ ഭരണഘടന - ചോദ്യോത്തരങ്ങൾ

Q 1: ⚖️ ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന വേണമെന്ന നിർദ്ദേശം 1934-ൽ ആദ്യം മുന്നോട്ടുവെച്ചത് ആരായിരുന്നു?
✅ എം.എൻ. റോയ്
Q 2: ⚖️ ഇന്ത്യന്‍ ഭരണഘടനയുടെ ബ്ലൂ പ്രിന്റ് എന്നറിയപ്പെടുന്നത് ഏത് നിയമം?
✅ 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്.
Q 3: ⚖️ ഇന്ത്യക്കാർക്ക് സ്വന്തം ഭരണഘടന രൂപപ്പെടുത്താനുള്ള അവകാശം ആദ്യമായി അംഗീകരിച്ചു കൊണ്ട്, രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാതലത്തിൽ ഓഗസ്റ്റ് ഓഫർ (1940) പ്രഖ്യാപിച്ച വൈസ്രോയി ആര്?
✅ ലിൻലിത്‌ഗോ പ്രഭു
Q 4: ⚖️ രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനൊപ്പം നിൽക്കുകയാണെങ്കിൽ യുദ്ധാനന്തരം ഇന്ത്യക്കു പൂർണ്ണ സ്വയംഭരണാധികാര പദവി (Dominion Status) നൽകാമെന്ന വാഗ്ദാനം മുന്നോട്ടു വെച്ച ദൗത്യം ഏത്?
✅ ക്രിപ്സ് മിഷൻ (1942)
Q 5: ⚖️ ബ്രിട്ടീഷ് സമിതി നിയോഗിച്ച ഏത് സമിതിയുടെ ശുപാർശ പ്രകാരമാണ് ഇന്ത്യയിൽ ആദ്യമായി ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചത്?
✅ ക്യാബിനറ്റ് മിഷൻ (1946)
Q 6: ⚖️ ഇന്ത്യക്ക് സ്വന്തമായ ഒരു ഭരണഘടന രൂപപ്പെടുത്തുന്നതിന് വേണ്ടി ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ച വർഷമേത്?
✅ 1946 ഡിസംബർ-06
Q 7: ⚖️ ഭരണഘടന നിർമ്മാണ സഭയിലെ മൊത്തം 389 അംഗങ്ങളിൽ, ഇപ്പോൾ കേരളം ഉൾപ്പെടുന്ന പ്രദേശങ്ങളെ (മലബാറും തിരുവിതാംകൂറും കൊച്ചിയും) പ്രതിനിധീകരിച്ച് എത്ര പേരുണ്ടായിരുന്നു?
✅ 17
Q 8: ⚖️ ഭരണഘടന നിർമ്മാണ സഭയിൽ കേരളത്തിൽ നിന്നുണ്ടായിരുന്ന വനിത അംഗങ്ങൾ ആരെല്ലാം?
✅ ആനി മസ്ക്രീൻ (തിരുവിതാംകൂർ), അമ്മുസ്വാമിനാഥൻ(മദ്രാസ്), ദാക്ഷായണി വേലായുധൻ(മദ്രാസ്)
Q 9: ⚖️ ആകെ 389 എന്ന സഭയുടെ അംഗസംഖ്യ പിന്നീട് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ എത്ര അംഗങ്ങളായി ചുരുങ്ങി?
✅ 299
Q 10: ⚖️ ഭരണഘടന നിർമ്മാണ സഭയിൽ ആദ്യം സംസാരിച്ചത് ആര്?
✅ ആചാര്യ കൃപലാനി
Q 11: ⚖️ ആരായിരുന്നു ഭരണഘടന നിർമ്മാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ?
✅ ഡോ. സച്ചിദാനന്ദ സിൻഹ
Q 12: ⚖️ ഭരണഘടന നിർമ്മാണ സഭയുടെ സ്ഥിരം അധ്യക്ഷനായതാര്?
✅ ഡോ. രാജേന്ദ്രപ്രസാദ്
Q 13: ⚖️ 1946 ഡിസംബർ 13-ന് ഭരണഘടന നിർമ്മാണ സഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചതാര്?
✅ ജവഹർലാൽ നെഹ്റു
Q 14: ⚖️ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കാവ്യാത്മക ശൈലിയിൽ എഴുതി തയ്യാറാക്കിയത് ആര്?
✅ ജവഹർലാൽ നെഹ്റു
Q 15: ⚖️ ഇന്ത്യൻ ഭരണഘടനയുടെ സത്ത, ഭരണഘടനയുടെ താക്കോൽ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന ഭാഗം ഏത്?
✅ ആമുഖം
Q 16: ⚖️ ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട (ലിഖിത) ഭരണഘടന ഏതാണ്?
✅ ഇന്ത്യൻ ഭരണഘടന.

🎯 എഴുതപ്പെട്ട ഭരണഘടനയുള്ള മറ്റു രാജ്യങ്ങൾ - അമേരിക്ക, ഓസ്ട്രേലിയ, ബ്രസീൽ, ദക്ഷിണാഫ്രിക്ക.
Q 17: ⚖️ എഴുതപ്പെടാത്ത (അലിഖിത) ഭരണഘടനയുള്ള രാജ്യങ്ങൾക്ക് ഉദാഹരണങ്ങളേവ?
✅ ബ്രിട്ടൻ, ഇസ്രായേൽ, ഫ്രാൻസ്, ന്യൂസിലാൻഡ്
Q 18: ⚖️ ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവസാനത്തെ നിയമം ഏത്?
✅ 1947-ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്.
Q 19: ⚖️ ബി.ആർ. അംബേദ്കർ അധ്യക്ഷനായി ഭരണഘടനയുടെ കരട് നിർമ്മാണ സമിതി (Drafting Committee) നിലവിൽ വന്നതെന്ന്?
✅ 1947 ഓഗസ്റ്റ് 29
Q 20: ⚖️ ഭരണഘടന നിർമ്മാണ സഭ ഇന്ത്യൻ ഭരണഘടനയെ അംഗീകരിച്ചതെന്ന്?
✅ 1949 നവംബർ 26
Q 21: ⚖️ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഇന്ത്യയിൽ ഭരണഘടനാ ദിനം ആയി ആചരിക്കുന്നതെന്ന്?
✅ നവംബർ-26.

🎯 ഇത് സംവിധാൻ ദിവസ്, ദേശീയ നിയമ ദിനം എന്നീ പേരുകളിലും അറിയപ്പെടുന്നു.
Q 22: ⚖️ ഇന്ത്യയുടെ പരമോന്നത ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്ന വർഷവും തിയ്യതിയും ഏത്?
✅ 1950 ജനുവരി 26
Q 23: ⚖️ ഇന്ത്യൻ ഭരണഘടന എന്ന ദൗത്യം പൂർത്തിയാക്കാൻ ഭരണഘടന നിർമ്മാണ സഭ എടുത്ത കാലയളവ് എത്ര?
✅ രണ്ടു വർഷം, പതിനൊന്ന് മാസം, പതിനെട്ട് ദിവസം.

🎯 ആകെ 165 ദിവസത്തോളം നീണ്ട ചർച്ചകൾ സഭയിൽ നടന്നു.
Q 24: ⚖️ ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
✅ ഡോ. ബി.ആർ. അംബേദ്കർ
Q 25: ⚖️ "വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട ആളുകളാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും" ആരുടെ വാക്കുകളാണിത്?
✅ ബി. ആര്‍. അംബേദ്കർ
Q 26: ⚖️ ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് രൂപം ചിത്രങ്ങളും അലങ്കാരങ്ങളും കൊണ്ട് ഭംഗിയാക്കിയ ചിത്രകാരൻ ആര്?
✅ നന്ദലാൽ ബോസ്
Q 27: ⚖️ ഭരണഘടനയുടെ കൈയെഴുത്ത് പതിപ്പിലെ കൈയക്ഷരങ്ങൾ ആരുടേതാണ്?
✅ പ്രേം ബിഹാരി നരൈൻ റൈസാദ.

🎯 ഇറ്റാലിക് ശൈലിയിലുള്ള ഇംഗ്ലീഷ് അക്ഷരത്തിലാണ് എഴുത്ത്.
Q 28: ⚖️ ഭരണഘടനയുടെ ആമുഖ പേജ് തയ്യാറാക്കിയതാര്?
✅ ബെഹാർ റാംമനോഹർ സിൻഹ.

🎯 നന്ദലാൽ ബോസിന്റെ ശിഷ്യനായിരുന്നു ഇദ്ദേഹം.
Q 29: ⚖️ ലിഖിത ഭരണഘടനകളിൽ ഏറ്റവും ബൃഹത്തായ ഭരണഘടന ഇന്ത്യയുടേതാണ്. എന്നാൽ ഏറ്റവും ചെറുതും പഴക്കമുള്ളതുമായ ഭരണഘടന ഏതു രാജ്യത്തിന്റേതാണ്?
✅ അമേരിക്ക
Q 30: ⚖️ 1949 നവംബർ 26-ന് ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുമ്പോൾ ഉള്ളടക്കത്തിന്റെ എണ്ണം എത്ര വീതമായിരുന്നു?
✅ ആമുഖവും 395 വകുപ്പുകളും 22 ഭാഗങ്ങളും 8 പട്ടികകളും.

🎯 നിലവിൽ, 448 വകുപ്പുകളും 25 ഭാഗങ്ങളും 12 പട്ടികകളും ഭരണഘടനയിലുണ്ട്‌.
Q 31: ⚖️ ഏറ്റവുമധികം തവണ ഭേദഗതികൾക്കു വിധേയമായ ഭരണഘടനയാണ് ഇന്ത്യയുടേത്. ഇതുവരെ എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ട്?
✅ 105 തവണ (അവസാന ഭേദഗതി വരുത്തിയത് 2021-ൽ).
Q 32: ⚖️ ഭരണഘടന നിർമ്മാണ സഭയിൽ ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയം പിന്നീട് ഭരണഘടനയുടെ എന്തായി മാറി?
✅ ആമുഖം
Q 33: ⚖️ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് എന്തിനെ?
✅ ആമുഖത്തെ
Q 34: ⚖️ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്രതവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്?
✅ ഒരു തവണ മാത്രം (1976-ലെ 42-ാം ഭേദഗതി).

🎯 ഈ ഭേദഗതിയിലൂടെ ആമുഖത്തിൽ സോഷ്യലിസം, മതനിരപേക്ഷത, അഖണ്ഡത എന്നിവ കൂടി ഉൾപ്പെടുത്തി.
Q 35: ⚖️ 1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വരുമ്പോൾ ഇന്ത്യയുടെ ഭരണഘടന പദവി എപ്രകാരമായിരുന്നു?
✅ പരമാധികാര ജനാധിപത്യ റിപ്പബ്ലിക് (Sovereign, Democratic, Republic).
Q 36: ⚖️ ഭരണഘടനയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള ഭാഗങ്ങളിൽ ഭേദഗതി വരുത്തിയതിനാൽ ചെറു ഭരണഘടന (മിനി കോൺസ്റ്റിറ്റ്യൂഷൻ) എന്നു വിളിക്കപ്പെടുന്നത് ഏതു ഭേദഗതിയാണ്?
✅ 1976-ലെ 42-ാം ഭരണഘടനാ ഭേദഗതി
Q 37: ⚖️ 1976-ലെ 42-ാം ഭേദഗതിക്ക് ശേഷം ഇന്ത്യയുടെ ഭരണഘടന പദവി എപ്രകാരമായി?
✅ പരമാധികാര, സ്ഥിതിസമത്വ, മതേതര, ജനാധിപത്യ റിപ്പബ്ലിക്ക് (Sovereign, Socialist, Secular, and Democratic Republic).
Q 38: ⚖️ ഇന്ത്യൻ ഭരണഘടനയിലെ ആമുഖം എന്ന ആശയം സ്വീകരിച്ചിരിക്കുന്നത് ഏതു ഭരണഘടനയിൽ നിന്നാണ്?
✅ അമേരിക്ക
Q 39: ⚖️ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ 'ഇന്ത്യയുടെ രാഷ്ട്രീയ ജാതകം' എന്ന് വിശേഷിപ്പിച്ചതാര്?
✅ കെ.എം. മുൻഷി
Q 40: ⚖️ ആമുഖം ഭരണഘടനയുടെ ഭാഗമല്ലെന്ന് സുപ്രീംകോടതി വിധിച്ചത് ഏത് കേസിൽ?
✅ 1960-ലെ ബേറുബരി (Berubari) കേസിൽ.
Q 41: ⚖️ ആമുഖം ഭരണഘടനയുടെ ഭാഗം തന്നെയാണെന്ന് സുപ്രീംകോടതി അംഗീകരിച്ചത്/വിധിച്ചത് ഏതു കേസിൽ?
✅ 1973-ലെ കേശവാനന്ദ ഭാരതി കേസിൽ.
Q 42: ⚖️ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച രാഷ്ട്രീയപ്പാർട്ടി?
✅ സ്വരാജ് പാർട്ടി
Q 43: ⚖️ ഇന്ത്യക്കാർക്ക് സ്വന്തം ഭരണഘടന തയ്യാറാക്കാനുള്ള നിർദ്ദേശം കൊണ്ടു വന്ന പ്ലാൻ ഏത്?
✅ വേവൽ പ്ലാൻ (1945)
Q 44: ⚖️ ഭരണഘടനാ നിർമ്മാണ സഭ രൂപീകൃതമാകാൻ കാരണമായ ദൗത്യമേത്?
✅ കാബിനറ്റ് മിഷൻ

കാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയത് 1946 മാർച്ച് 24 നാണ്. 1946 മെയ് 16 ന് കാബിനറ്റ് മിഷൻ പ്ലാൻ പ്രസിദ്ധപ്പെടുത്തി.

Q 45: ⚖️ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് എങ്ങനെ?
✅ നാം ഇന്ത്യയിലെ ജനങ്ങൾ (We the people of India)
Q 46: ⚖️ 'ഇന്ത്യൻ ഭരണഘടനയുടെ താക്കോൽ' എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആര്?
✅ ഏണസ്റ്റ് ബാർക്കർ

👉 ഇന്ത്യൻ ഭരണ ഘടന- ഓൺലൈൻ ടെസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Join WhatsApp Group

Join Telegram Channel

Previous Post Next Post