Q 1: 🦠 TB അഥവാ ക്ഷയരോഗ (Tuberculosis) ത്തിന് കാരണമാകുന്ന ബാക്ടീരിയ?
✅ മൈക്കോബാക്ടീരിയം ട്യൂബെർകുലോസിസ് (Mycobacterium tuberculosis)
Q 2: 🦠 കോളറ (Cholera) എന്ന രോഗമുണ്ടാക്കുന്ന ബാക്ടീരിയ ഏത്?
✅ വിബ്രിയോ കോളറെ (Vibrio cholerae)
Q 3: 🦠 ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ടൈഫോയിഡ് (Typhoid fever) രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ ഏത്?
✅ സാൽമോണെല്ല ടൈഫി (Salmonella typhi)
Q 4: 🦠 ക്ലോസ്ട്രീഡിയം ടെറ്റനി (Clostridium tetani) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്നതും നാഡീവ്യവസ്ഥയെ ബാധിക്കുന്നതുമായ മാരകരോഗം?
✅ ടെറ്റനസ് (Tetanus)
Q 5: 🦠 ഡിഫ്തീരിയ (Diphtheria) അഥവാ തൊണ്ടമുള്ള് എന്ന രോഗമുണ്ടാക്കുന്ന ബാക്ടീരിയം?
✅ കോറിനെബാക്ടീരിയം ഡിഫ്തീരിയെ (Corynebacterium diphtheriae)
Q 6: 🦠 മാൻചെള്ളിൽ നിന്ന് പകരുന്ന രോഗമായ ലൈം രോഗം (Lyme disease) ഉണ്ടാക്കുന്നത് ഏതിനം ബാക്ടീരിയം?
✅ ബൊറീലിയ ബുഗ്ഡോർഫേറി (Borrelia burgdorferi)
Q 7: 🦠 ബോർഡെറ്റെല്ല പെർട്ടുസിസ് (Bordetella pertussis) എന്ന ബാക്ടീരിയ ഉണ്ടാക്കുന്നതും വായുവിലൂടെ പകരുന്നതുമായ രോഗമേത്?
✅ വില്ലൻ ചുമ (Pertussis or whooping cough)
Q 8: 🦠 ഗൊണേറിയ (Gonorrhea) എന്ന ലൈംഗിക രോഗത്തിനു കാരണമാകുന്ന ബാക്ടീരിയ ഏത്?
✅ നേസ്സെറിയ ഗൊണേറിയെ (Neisseria gonorrhoeae)
Q 9: 🦠 ട്രിപ്പൊനിമ പാലിഡം (Treponema pallidum) എന്ന ബാക്ടീരിയയുടെ അണുബാധമൂലം ഉണ്ടാകുന്നതും ലൈംഗികബന്ധത്തിലൂടെ പകരുന്നതുമായ രോഗം?
✅ സിഫിലിസ് (Syphilis) അഥവാ പറങ്കിപ്പുണ്ണ്
Q 10: 🦠 ന്യൂമോണിയ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയ?
✅ സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയെ (Streptococcus pneumoniae), ഹീമോഫിലസ് ഇൻഫ്ലുവൻസെ (Haemophilus influenzae), മൈക്കോപ്ലാസ്മ ന്യൂമോണിയെ (Mycoplasma pneumoniae) etc.
Q 11: 🦠 സാൽമോണെല്ലോസിസ് (Salmonellosis) എന്ന രോഗമുണ്ടാക്കുന്നത് ഏത് ഇനം ബാക്ടീരിയം?
✅ സാൽമോണെല്ല എന്റെറിക്ക (Salmonella enterica)
Q 12: 🦠 ആന്ത്രാക്സ് (Anthrax) എന്ന മാരകരോഗത്തിന് കാരണമായ ബാക്ടീരിയ?
✅ ബാസില്ലസ് ആന്ത്രാസിസ് (Bacillus anthracis)
Q 13: 🦠 ക്ലോസ്ട്രീഡിയം ബോട്ടുലിനം (Clostridium botulinum) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഭക്ഷ്യ വിഷബാധക്ക് പറയുന്ന പേര്?
✅ ബോട്ടുലിസം (Botulism)
Q 14: 🦠 മൈകോബാക്ടീരിയം ലെപ്രേ (Mycobacterium leprae) എന്ന രോഗാണു ഉണ്ടാക്കുന്ന രോഗം?
✅ കുഷ്ഠം (Leprosy)
Q 15: 🦠 യെർസീനിയ പെസ്റ്റിസ് (Yersinia pestis) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അതീവ മാരകരോഗമേത്?
✅ പ്ലേഗ് (Plague)
Q 16: 🦠 മൃദുലമായ കലകളുടെ നാശത്തിന് കാരണമാകുന്ന ഗ്യാസ് ഗാൻഗ്രീൻ (Gas gangrene) എന്ന രോഗം ഏത് ബാക്ടീരിയ മൂലമുണ്ടാകുന്നതാണ്?
✅ ക്ലോസ്‌ട്രിഡിയം പെർഫ്രിംഗൻസ് (Clostridium perfringens)
Q 17: 🦠 റിക്കെറ്റ്സിയ റിക്കെറ്റ്സി (Rickettsia rickettsii) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം?
✅ റോക്കി മലനിരകളിലെ പുള്ളിപ്പനി (Rocky Mountain spotted fever).
ടോബിയ പനി, സാവോ പോളോ പനി, മാക്യുലാർ ചെള്ള് പനി എന്നീ പേരുകളിലും അറിയപ്പെടുന്നു.
ടോബിയ പനി, സാവോ പോളോ പനി, മാക്യുലാർ ചെള്ള് പനി എന്നീ പേരുകളിലും അറിയപ്പെടുന്നു.
Q 18: 🦠 ക്ലമീഡിയ (Chlamydia) എന്ന ലൈംഗിക രോഗത്തിനു കാരണമാകുന്ന ബാക്ടീരിയ?
✅ ക്ലമീഡിയ ട്രാക്കോമാറ്റിസ് (Chlamydia trachomatis)
Q 19: 🦠 ഷിഗെല്ലോസിസ് (Shigellosis) എന്ന കുടലിലെ അണുബാധക്ക് കാരണമാകുന്ന ബാക്ടീരിയം?
✅ ഷിഗെല്ല ബാക്ടീരിയ (Shigella spp.)
Q 20: 🦠 മനുഷ്യരുടെ ആമാശയത്തിനുള്ളിൽ സാധാരണയായി കണ്ടുവരുന്നതും എന്നാൽ ആമാശയ അൾസർ,ആമാശയ കാൻസർ എന്നിവ ഉണ്ടാകുന്നതിന് കാരണമായേക്കാവുന്നതുമായ ബാക്ടീരിയ ഏത്?
✅ ഹെലികോബാക്റ്റർ പൈലോറി (Helicobacter pylori)
Q 21: 🦠 ലെപ്ടോസ്പൈറ വിഭാഗത്തിൽ പെട്ട ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗം?
✅ എലിപ്പനി അഥവാ ലെപ്ടോസ്പൈറോസിസ് (Leptospirosis).
പ്രധാന രോഗവഹകർ എലി, കന്നുകാലികൾ, നായ, പന്നി, കുറുക്കൻ, ചിലയിനം പക്ഷികൾ.
പ്രധാന രോഗവഹകർ എലി, കന്നുകാലികൾ, നായ, പന്നി, കുറുക്കൻ, ചിലയിനം പക്ഷികൾ.
Q 22: 🦠 ഹീമോഫിലസ് ഡൂക്രേയി (Haemophilus ducreyi) മൂലമുണ്ടാകുന്ന ലൈംഗിക രോഗമേത്?
✅ ഷാൻക്രോയിഡ് Chancroid
Q 23: 🦠 പൂച്ചയുടെ ഉമിനീർ വഴി പടരുമെന്ന് വിശ്വസിക്കപ്പെടുന്ന ബാർടോണെല്ല ഹെൻസെലേ (Bartonella henselae) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമേത്?
✅ പൂച്ച പോറൽ രോഗം (Cat scratch disease)
Q 24: 🦠 ശ്വാസകോശത്തെയോ ശരീരത്തെ മുഴുവനായോ ബാധിക്കുന്ന നോകാർഡിയോസിസ് (Nocardiosis) എന്ന പകർച്ചവ്യാധിക്ക് കാരണമായ ബാക്ടീരിയം?
✅ നോകാർഡിയ ബാക്ടീരിയം (Nocardia spp.)
Q 25: 🦠 ട്രോഫെറിമ വിപ്പിലി (Tropheryma whipplei) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം?
✅ വിപ്പിൾസ് രോഗം (Whipple's disease).
ആമാശയത്തെയും കുടലിനെയുമാണ് കൂടുതലായും ഈ രോഗം ബാധിക്കുക.
ആമാശയത്തെയും കുടലിനെയുമാണ് കൂടുതലായും ഈ രോഗം ബാധിക്കുക.
Q 26: 🦠 സ്ട്രെപ്റ്റോബാസിലസ് മോണിലിഫോർമിസ് (Streptobacillus moniliformis), സ്പിരിലം മൈനസ് (Spirillum minus) എന്നിവ മൂലമുണ്ടാകുന്നതും എലികളിലൂടെ പകരുന്നതുമായ രോഗമേത്?
✅ എലി-കടി പനി (Rat-bite fever)
എലിപ്പനിയും എലി-കടി പനിയും വ്യത്യസ്ത രോഗങ്ങളാണ്.
എലിപ്പനിയും എലി-കടി പനിയും വ്യത്യസ്ത രോഗങ്ങളാണ്.
Q 27: 🦠 മലിനഭക്ഷണത്തിലൂടെ പകരുന്ന രോഗമായ ലിസ്റ്റീരിയോസിസ് (Listeriosis) ഉണ്ടാക്കുന്ന ബാക്ടീരിയം ഏത്?
✅ ലിസ്റ്റീരിയ മോണോസൈറ്റോജീൻസ് (Listeria monocytogenes)