ലോക ജലദിനം | ജലത്തെ കുറിച്ചുള്ള ചോദ്യോത്തരങ്ങൾ

Example Webpage

ചോദ്യോത്തരങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ്

💦 മാര്‍ച്ച്-22: ലോക ജലദിനം. ജലസ്രോതസ്സുകളുടെ സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ലോക ജലദിനമായി ആചരിക്കുന്നു.

💦 ഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗവും ജലമാണ്. എന്നാൽ ഇതില്‍ 97% സമുദ്രത്തിലെ ഉപ്പുവെള്ളമാണ്. ഇത് ശുദ്ധജലമാക്കി മാറ്റുന്നത് വളരെ ചെലവേറിയ പ്രക്രിയയാണ്.

💦 ബാക്കി 2% ഭൂമിയുടെ ഉത്തര-ദക്ഷിണ ധ്രുവങ്ങളില്‍ മഞ്ഞുപാളികളായാണ് കാണപ്പെടുന്നത്. ഇത് മനുഷ്യര്‍ക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്നതിനുമപ്പുറമാണ്.

💦 ഇനിയുള്ള ഒരു ശതമാനം മാത്രമാണ് മനുഷ്യര്‍ക്ക് ഉപയോഗയോഗ്യമായ ശുദ്ധ ജലം! ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ബോധ്യപ്പെട്ടല്ലോ...

💦 മനുഷ്യശരീരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ജലമാണ്. ശരീരത്തിന്റെ വിവിധഭാഗങ്ങളിലേയ്ക്ക് ഓക്സിജനും പോഷകഘടകങ്ങളും എത്തിക്കുക എന്നതാണ് പ്രധാനധർമ്മം. അതോടൊപ്പം ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു. ശരീരോഷ്മാവ് നിയന്ത്രിക്കുക, ഉപാപചയപ്രവർത്തനങ്ങളെ നിയന്ത്രിക്കുക എന്നിവയും ജലത്തിന്റെ ധർമ്മങ്ങളാണ്.

ജലത്തെ കുറിച്ചുള്ള അമൂല്യമായ അറിവുകളാണ് താഴെ ചോദ്യോത്തര രൂപത്തിൽ. അറിവിന്റെ ഓരോ തുള്ളികളും പാഴാവാതെ ശേഖരിക്കുക.

My Web Page

ജലത്തെ കുറിച്ചുള്ള ചോദ്യോത്തരങ്ങൾ

Q 1: 💧 ഐക്യരാഷ്ട്ര സഭയുടെ തീരുമാന പ്രകാരം ഏതു വർഷം മുതലാണ് മാർച്ച്-22 ലോക ജല ദിനമായി ആചരിച്ച് വരുന്നത്?
✅ 1993
Q 2: 💧 2023-ലെ ലോക ജലദിനത്തിന്റെ സന്ദേശം (Theme) എന്താണ്?
✅ 'മാറ്റത്തെ ത്വരിതപ്പെടുത്തുന്നു' (Accelerating Change).

🎯 'ഭൂഗർഭജലം: അദൃശ്യമായതിനെ ദൃശ്യമാക്കുക' എന്നതായിരുന്നു 2022-ലെ ലോക ജലദിനത്തിന്റെ പ്രമേയം.
Q 3: 💧 UNESCO-യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ശുദ്ധജല വർഷമായി ആചരിച്ചത് ഏതു വർഷം?
✅ 2003
Q 4: 💧 ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ 2013 എന്ത് വർഷമായിട്ടാണ് ആചരിച്ചത്?
✅ അന്താരാഷ്ട്ര ജല സഹകരണ വർഷം (International Year of Water Cooperation).
Q 5: 💧 ഇന്ത്യയിൽ ദേശീയ ജല ദിനമായി ആചരിക്കുന്ന ഏപ്രിൽ-14 ആരുടെ ജന്മദിനമാണ്?
✅ ഡോ. ബി.ആർ. അംബേദ്കർ
Q 6: 💧 ഖര, ദ്രാവക, വാതക രൂപങ്ങള്‍ സാധാരണ അവസ്ഥയില്‍ തന്നെ ഒന്നിച്ച് കാണപ്പെടുന്ന ഒരേയൊരു പദാർത്ഥമേത്?
✅ ജലം
Q 7: 💧 നീല സ്വർണ്ണം (Blue Gold) എന്ന് വിശേഷിപ്പിക്കപ്പെടുന്നത് എന്താണ്?
✅ ജലം
Q 8: 💧 പ്രകൃതിയിലെ ജലത്തിൽ ഏറ്റവും ശുദ്ധമായത് ഏതാണ്?
✅ മഴവെള്ളം
Q 9: 💧 വൈവിധ്യമാര്‍ന്ന പലതരം വസ്തുക്കളെ ലയിപ്പിക്കാനുള്ള കഴിവുള്ളതിനാൽ ജലം വിശേഷിപ്പിക്കപ്പെടുന്നത് എങ്ങനെ?
✅ സാര്‍വ്വലൗകിക ലായകം (Universal Solvent)
Q 10: 💧 'ഇന്ത്യയുടെ ജല മനുഷ്യൻ’ എന്നറിയപ്പെടുന്ന വ്യക്തിയാര്?
✅ രാജേന്ദ്ര സിങ്.

🎯 ജലസംരക്ഷണ പ്രവർത്തനത്തിന് 2001-ൽ അദ്ദേഹം രമൺ മാഗ്സെസെ പുരസ്കാരത്തിന് അർഹനായി.
Q 11: 💧 "വെള്ളം വെള്ളം സർവത്ര,
തുള്ളി കുടിക്കാൻ ഇല്ലത്രെ..!
" Water, water, everywhere,
Nor any drop to drink..!

ഇത് ആരുടെ വരികളാണ്?
✅ സാമുവൽ ടൈലർ കോളെറിഡ്ജ്.

🎯 The Rime of the Ancient Mariner എന്ന കവിതയിൽ നിന്നുള്ള വരികളാണിത്.
Q 12: 💧 'ജലം ഉല്പാദിപ്പിക്കുന്നത്' എന്നർത്ഥം വരുന്ന ഹൈഡ്രജൻ എന്ന വാക്ക് രൂപം കൊണ്ടത് ഏത് ഭാഷയിൽ നിന്ന്?
✅ ഗ്രീക്ക്
Q 13: 💧 ജലത്തെ കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖയേത്?
✅ ഹൈഡ്രോളജി
Q 14: 💧 എന്താണ് ജലത്തിന്റെ രാസവാക്യം?
✅ ഡൈ ഹൈഡ്രജൻ മോണോക്സൈഡ് (H2O).

🎯 ഓരോ ജലതന്മാത്രയിലും ഹൈഡ്രജന്റെ 2 ആറ്റങ്ങളും ഓക്സിജന്റെ ഒരു ആറ്റവും അടങ്ങിയിരിക്കുന്നു.
Q 15: 💧 1781-ൽ ജലം കൃത്രിമമായി ഉത്പാദിപ്പിച്ച ശാസ്ത്രജ്ഞൻ ആര്?
✅ ജോസഫ് പ്രീസ്റ്റ്ലി
Q 16: 💧 ജലം ഹൈഡ്രജനും ഓക്സിജനും ചേർന്ന ഒരു സംയുക്തം(Compound) ആണെന്ന് ആദ്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?
✅ ഹെൻറി കാവൻഡിഷ് (1731-1810)
Q 17: 💧 ഭൂമിക്കടിയിലുള്ള ജലം വഹിക്കുന്ന പാറയുടെ ഭൂഗർഭ പാളിയാണ്.......?
✅ അക്വിഫെർ (Aquifer)
Q 18: 💧 നീരാവി ഘനീഭവിച്ച ജലകണികകളുടെ കൂട്ടമാണ്‌.........?
✅ മേഘങ്ങൾ
Q 19: 💧 ഒരു ദ്രാവകം ചൂടാക്കുമ്പോൾ അതിന്റെ വാതകത്തിന്റെ മർദ്ദം (Vapor Pressure) ദ്രാവകത്തിനു പുറത്തുള്ള മർദ്ദത്തിന്‌ തുല്യമാവുന്ന താപനിലയാണ്‌ ക്വഥനാങ്കം അഥവാ തിളനില (Boiling Point). ജലത്തിന്റെ തിളനില എത്ര ഡിഗ്രി സെൽഷ്യസ് ആണ്?
✅ 100 ഡിഗ്രി സെൽഷ്യസ്.
Q 20: 💧 പി.എച്ച്. മൂല്യം (pH) ജലത്തിനെ അടിസ്ഥാനപ്പെടുത്തി നിർവ്വചിച്ചിരിക്കുന്നതിനുള്ള കാരണം എന്താണ്?
✅ ശുദ്ധജലത്തിന് അമ്ല സ്വഭാവമോ ക്ഷാര സ്വഭാവമോ ഇല്ല.

🎯 ഇത് ഒരു നിർവീര്യലായകമായി പ്രവർത്തിക്കുന്നു.
Q 21: 💧 ശുദ്ധജലത്തിന്റെ പി.എച്ച്. മൂല്യം എത്രയാണ്?
✅ ഏഴ്
Q 22: 💧 ജലം ഏത് പാത്രത്തിലാണോ ഇരിക്കുന്നത്, അതിന്റെ രൂപം സ്വീകരിക്കുന്നതിനുള്ള കാരണം എന്താണ്?
✅ പ്രതലബലം
Q 23: 💧 സമുദ്രജലത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള ഉപ്പും മറ്റുലവണങ്ങളും നീക്കം ചെയ്ത് ശുദ്ധജലമാക്കുന്ന പ്രക്രിയയാണ്?
✅ ഡിസാലിനേഷൻ (Desalination)
Q 24: 💧 ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന സമുദ്രം (Ocean) ഏതാണ്?
✅ ശാന്തസമുദ്രം (Pacific Ocean)
Q 25: 💧 ലോകത്തിൽ ഏറ്റവും കൂടുതൽ ജലം ഉൾകൊള്ളുന്ന നദി ഏതാണ്?
✅ ആമസോൺ
Q 26: 💧 ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഇന്ത്യൻ നദി ഏതാണ്?
✅ ബ്രഹ്മപുത്ര
Q 27: 💧 ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന കേരളത്തിലെ നദി ഏതാണ്?
✅ പെരിയാർ
Q 28: 💧 ഘന ജലത്തിന്റെ (Heavy Water) തന്മാത്രകളിൽ സാധാരണ ഹൈഡ്രജനു പകരം അടങ്ങിയിരിക്കുന്നത് എന്താണ്?
✅ ഡ്യുട്ടീരിയം (ഘന ഹൈഡ്രജൻ).

🎯 ഇത് ഹൈഡ്രജന്റെ ഐസോടോപ്പാണ്.

🎯 ചില ന്യൂക്ലിയർ റിയാക്റ്ററുകളിൽ മോഡറേറ്റർ ആയി ഘനജലമാണ് ഉപയോഗിക്കുന്നത്.
Q 29: 💧 എന്തു കൊണ്ടാണ് മഞ്ഞുകട്ട ജലത്തിൽ പൊങ്ങിക്കിടക്കുന്നത്?
✅ മഞ്ഞുകട്ടക്ക് ജലത്തിനെക്കാൾ സാന്ദ്രത കുറവായതിനാൽ.

ജലം മഞ്ഞുകട്ടയായി മാറുമ്പോൾ അതിന്റെ സാന്ദ്രത കുറയുകയും വ്യാപ്തം വർദ്ധിക്കുകയും ചെയ്യുന്നു.
Q 30: 💧 രാസസംയുക്തങ്ങൾ ജലവുമായി പ്രതിപ്രവർത്തിച്ച് അവയുടെ രാസബന്ധനങ്ങൾ നശിച്ച് രണ്ടോ അതിലധികമോ ലളിത തന്മാത്രകളായി വിഘടിക്കുന്ന പ്രക്രിയയാണ്?
✅ ജലവിശ്ലേഷണം (Hydrolysis)
Q 31: 💧 അന്തരീക്ഷത്തിലെ നീരാവിയുടെ സാന്നിദ്ധ്യത്തെ ആർദ്രത (humidity) എന്നു പറയുന്നു. ആർദ്രത അളക്കാനുള്ള ഉപകരണം ഏത്?
✅ ആർദ്രമാപിനി (ഹൈഗ്രോമീറ്റർ)
Q 32: 💧 ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാട്ടർ പ്യൂരിഫെയറിലെ ആധുനിക സാങ്കേതികവിദ്യകൾ ഏതെല്ലാം?
✅ രോഗവാഹകരായ സൂക്ഷ്മജീവികളെ നിർവീര്യമാക്കാൻ - അൾട്രാവയലറ്റ് സാങ്കേതികവിദ്യ.

ലവണാംശത്തെ നീക്കം ചെയ്യുവാൻ - റിവേഴ്‌സ് ഓസ്മോസിസ് സങ്കേതികവിദ്യ.
Q 33: 💧 മനുഷ്യശരീരത്തിന്റെ എത്ര ഭാഗമാണ് ജലം?
✅ മൂന്നിൽ രണ്ട് ഭാഗം.

നവജാതശിശുവിൽ 77% വും പ്രായപൂർത്തിയായ ഒരാളിൽ 65% വും പ്രായം ചെന്നവരിൽ 50% വും ജലം ഉണ്ട്.
Q 34: 💧 പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ എത്ര ലിറ്റർ ജലം ആവശ്യമാണ്?
✅ 35 ലിറ്ററോളം
Q 35: 💧 രക്തത്തിലെ പ്ലാസ്മയിൽ എത്ര ശതമാനമാണ് ജലം?
✅ 90-92%
Q 36: 💧 ‘കായലുകളുടെ (Lagoons) നാട്’ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
✅ കേരളം
Q 37: 💧 ഭൂമിയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സ് എന്താണ്?
✅ ഭൂഗർഭജലം
Q 38: 💧 വൈറ്റ് കോൾ എന്നറിയപ്പെടുന്നത് എന്താണ്?
✅ ജലവൈദ്യുതി
Q 39: 💧 സാർവിക ലായകം (Universal solvent), പ്രമാണ ലയകം എന്നൊക്കെ അറിയപ്പെടുന്നത് എന്താണ്?
✅ ജലം
Q 40: 💧 കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ ലവണങ്ങൾ ലയിച്ചു ചേർന്നുണ്ടായ ജലം?
✅ കഠിന ജലം (Hard water)

🎯 സോപ്പ് നന്നായി പതയാത്ത ജലമാണിത്. സോപ്പ് നന്നായി പതയുന്ന ജലം മൃദുജലം (Soft water)
Q 41: 💧 ജലദൗർലഭ്യം ഏറ്റവും കൂടുതൽ ബാധിച്ച ഭൂഖണ്ഡം?
✅ ഏഷ്യ
Q 42: 💧 ഇന്ത്യയിൽ കുടിവെള്ളത്തിന്റെ നിലവാരം നിയന്ത്രിക്കുന്നത് ഏതു സംഘടനയാണ്?
✅ ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ്
Q 43: 💧 വെള്ളം കുടിക്കാതെ ജീവിക്കാൻ കഴിയുന്ന ജീവി?
✅ കംഗാരു എലി (Kangaroo rat)
Q 44: 💧 'മരുഭൂമിയിലെ കപ്പൽ' എന്നറിയപ്പെടുന്ന സസ്തനിയാണല്ലോ ഒട്ടകം. ഒട്ടകത്തിന്റെ മുതുകിലെ പൂഞ്ഞയിൽ എന്താണ് ഉള്ളത്?
✅ കൊഴുപ്പ്.
🎯ജലമാണെന്നുള്ളത് അബദ്ധ ധാരണയാണ്.
Q 45: 💧 കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയേത്?
✅ പള്ളിവാസൽ ജലവൈദ്യുത പദ്ധതി (1940).
🎯 മുതിരപ്പുഴ നദിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
Q 46: 💧 കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതിചെയ്യുന്ന നദി ഏത്?
✅ പെരിയാർ
Q 47: 💧 കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള ജില്ല ഏത്?
✅ ഇടുക്കി.
🎯 കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഇടുക്കി ജലവൈദ്യുത പദ്ധതി (1976) യാണ്.
Q 48: 💧 ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ ഭൂഗർഭ ജല വൈദ്യുത നിലയം ഏത്?
✅ മൂലമറ്റം പവർ ഹൗസ്.
🎯 ഈ പവർ ഹൗസിന്റെ സ്ഥാപിത ശേഷി 780 മെഗാ വാട്ടാണ്.
Q 49: 💧 ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതക മൂലകം?
✅ ക്ലോറിൻ
Q 50: 💧 ശുദ്ധജലം ഐസ് (മഞ്ഞുകട്ട) ആയി മാറുന്ന താപനില?
✅ 0° സെൽഷ്യസ് (-32° ഫാരൻഹീറ്റ് (F)
Q 51: 💧 ഏറ്റവും കൂടുതൽ കടൽ തീരം ഉള്ള രാജ്യം?
✅ കാനഡ
Q 52: 💧 ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള സംസ്ഥാനം?
✅ ഗുജറാത്ത്‌
Q 53: 💧 കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള ജില്ല?
✅ കണ്ണൂർ
Q 54: 💧 1996 ൽ ജലസ്രോതസ്സുകൾ കൈകാര്യം ചെയ്യുന്ന സംഘടനകൾക്ക് ഒത്തുചേരാൻ വേണ്ടി ഉണ്ടാക്കിയ അന്താരാഷ്ട്ര സംഘടന?
✅ ഗ്ലോബൽ വാട്ടർ പാർട്ട്ണർഷിപ്പ്
Q 55: 💧 സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ ഏതെല്ലാം?
✅ മണിയാർ, കൂത്തുങ്കൽ
Q 56: 💧 കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ മലബാറിലെ ആദ്യത്തെയും കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെയും ജലവൈദ്യുത പദ്ധതിയേത്?
✅ കുററ്യാടി ജലവൈദ്യുത പദ്ധതി (1972)
Q 57: 💧 ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലാശയ സെൻസസ് (National Water-body Census) പ്രകാരം ഏറ്റവും കൂടുതൽ കുളങ്ങളും ജലസംഭരണികളും ഉള്ള സംസ്ഥാനം ഏത്?
✅ പശ്ചിമബംഗാൾ

🎯 ഏറ്റവും കുറവ് സിക്കിമിലാണ്.

Previous Post Next Post