കായികരംഗം-ലോകം/Sports-World
❓ടെന്നീസിന്റെ ജന്മനാട് എന്നറിയപ്പെടുന്ന ഫ്രാൻസിൽ നടക്കുന്ന ഗ്ലാന്റ്സ്ലാം ടൂർണമെന്റായ ഫ്രഞ്ച് ഓപ്പൺ നടക്കുന്നത് ഏത് സ്റ്റേഡിയത്തിലാണ്?✅ പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിൽ(Roland Garros).
🎯 ഇന്ന് കളിമൺ കോർട്ട് ഉപയോഗിക്കുന്ന ഏക ഗ്രാൻറ്സ്ലാം ടൂർണ്ണമെന്റാണ് ഇത്.
❓ഇതിഹാസ ബോക്‌സിങ് താരമായിരുന്ന മുഹമ്മദലിയുടെ (Cassius Marcellus Clay Jr.) ആത്മകഥയുടെ പേര്?
✅ പൂമ്പാറ്റയുടെ ആത്മാവ് (The Soul of a Butterfly).
❓1930 ലെ പ്രഥമ ലോകക്കപ്പ് ഫുട്ബോളിൽ ജേതാക്കളായത് ആതിഥേയത്വം വഹിച്ച ഉറുഗ്വേ തന്നെയായിരുന്നു. ഏതു രാജ്യത്തെയാണ് അവർ ഫൈനലിൽ പരാജയപ്പെടുത്തിയത്?
✅ അർജന്റീന (4 - 2).
❓വില്യം ജി. മോർഗൻ എന്ന അമേരിക്കക്കാരനാണ് Mintonette എന്ന കായികവിനോദത്തിന്റെ ഉപജ്ഞാതാവ്. എന്നാൽ ഈ കളി ജനപ്രീതിയാർജ്ജിച്ചത് മറ്റൊരു പേരിലാണ്. എന്താണത്?
✅ വോളിബോൾ.
❓1986-മെക്‌സിക്കോ ലോകകപ്പിലെ ഒരു മത്സരത്തിലായിരുന്നു അർജന്റീനിയൻ ഇതിഹാസതാരം ഡീഗോ മറഡോണയുടെ ഏറ്റവും കുപ്രസിദ്ധവും സുപ്രസിദ്ധവുമായ ഗോളുകൾ പിറന്നത്. ‘ദൈവത്തിന്റെ കൈ’ എന്ന പേരിൽ വിഖ്യാതമായ വിവാദ ഗോളും 'നൂറ്റാണ്ടിന്റെ ഗോൾ' എന്നു ലോകം വാഴ്ത്തിയ ഗോളും അദ്ദേഹം നേടിയത് ഏതു ടീമിനെതിരെയുള്ള പോരാട്ടത്തിലായിരുന്നു?
✅ ഇംഗ്ലണ്ട്.
❓ക്വീൻസ്ബെറി നിയമങ്ങൾ ഏത് കായികമത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅ ബോക്സിങ്.
❓ഒരു ചെസ് കളിക്കാരനു ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവിയാണ് ഗ്രാന്റ് മാസ്റ്റർ. ഏത് അന്താരാഷ്ട്ര സംഘടനയാണ് ഇത് നൽകുന്നത്?
✅ FIDE(ഫിഡെ).
❓ബോക്സിങ് ഇതിഹാസം മുഹമ്മദലി കാഷ്യസ് ക്ലേയുടെ സ്വദേശം ഏതു രാജ്യമാണ്?
✅ അമേരിക്ക.
❓ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരിന്നിങ്സിൽ 400 റൺസ് നേടിയ ഒരേയൊരു കളിക്കാരൻ ആര്?
✅ ബ്രയാൻ ചാൾസ് ലാറ (വെസ്റ്റിൻഡീസ്).
🎯 2004-ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഈ മിന്നുന്ന പ്രകടനം.
❓Farewell to Cricket ആരുടെ പുസ്തകമാണ്?
✅ ഡോൺ ബ്രാഡ്മാൻ.
❓ലോകം കണ്ട ഏറ്റവും മികച്ച വനിതാ പോൾവാൾട്ട് താരമായ യെലേന ഇസിൻബയേവ ഏതു രാജ്യക്കാരിയാണ്?
✅ റഷ്യ.
❓എവറസ്റ്റ് കൊടുമുടിയടക്കം ഏഴ് വൻകരകളിലെയും ഏറ്റവും വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ വനിത എന്ന ഖ്യാതി സ്വന്തമാക്കിയ ജാപ്പാനീസ് പർവ്വതാരോഹക ആര്?
✅ ജുങ്കോ താബെ (1939-2016).
❓ക്രിക്കറ്റിൽ ഡേ & നൈറ്റ് രീതിയിലുള്ള മത്സരങ്ങളും, കളിക്കാർ നിറമുള്ള ജേഴ്സികളും ഉപയോഗിച്ചു തുടങ്ങിയത് ഏത് ലോകക്കപ്പ് മുതലാണ്?
✅ 1992.
❓2019-ൽ ഇംഗ്ലണ്ട് & വെയിൽസ് വേദിയായ 12-ാമത് ലോകക്കപ്പ് ക്രിക്കറ്റിൽ ജേതാക്കളായത് ഇംഗ്ലണ്ടാണല്ലോ. ആരായിരുന്നു റണ്ണേഴ്സ് അപ്പ്?
✅ ന്യൂസിലാന്റ്.
❓ഇതുവരെ നടന്ന മുഴുവൻ ലോകക്കപ്പ് ഫുട്ബോൾ ടൂർണമെന്റുകളിലും പങ്കെടുത്തിട്ടുള്ള ഒരേയൊരു രാജ്യം ഏത്?
✅ ബ്രസീൽ.
❓ലോകക്കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ തവണ ജേതാക്കളായിട്ടുള്ള രാജ്യം ബ്രസീലാണ്. എത്ര തവണ?
✅ അഞ്ചു തവണ.
🎯 1958, 1962, 1970, 1994, 2002 വർഷങ്ങളിൽ.
❓മാറ്റഡോർ എന്ന പദം ഏത് മൃഗയാവിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു? സ്പെയിനാണ് ഈ കായിക വിനോദത്തിന്റെ ഈറ്റില്ലം.
✅ കാളപ്പോര്.
❓കളിക്കാർ കുതിരപ്പുറത്തു കയറി പന്തടിച്ചു ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന കായികയിനമേത്?
✅ പോളോ.
❓വേഗത്തിന്റെ രാജകുമാരനായ ഉസൈൻ ബോൾട്ട് ട്രാക്കിനോട് വിട പറഞ്ഞ വർഷമാണ് 2017. അദ്ദേഹത്തിലൂടെ ലോകമാകെ ചിരപരിചിതമായ നാമം ഏതു രാജ്യത്തിന്റേതാണ്?
✅ ജമൈക്ക.
❓2018 ജൂണിൽ റഷ്യയിൽ വെച്ചു നടന്ന ലോകക്കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടാനാവാതെ പോയ മുൻ ജേതാക്കൾ കൂടിയായ രാജ്യം?
✅ ഇറ്റലി.
❓ഫുട്ബോൾ ലോകകപ്പും (1966), ക്രിക്കറ്റ് ലോകകപ്പും (2019) നേടിയ ഏക രാജ്യം ഏത്?
✅ ഇംഗ്ലണ്ട്.
❓Lucien Laurent എന്ന ഫ്രഞ്ച് ഫുട്ബോൾ താരം കായിക ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നതെങ്ങനെ?
✅ ലോകക്കപ്പ് ഫുട്ബോളിലെ ആദ്യ ഗോൾ നേടിയ താരം എന്ന നിലയിൽ.
❓ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നായകൻ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയ റാഷിദ് ഖാൻ ഏത് രാജ്യത്തിന്റെ ദേശീയ ടീം താരമാണ്?
✅ അഫ്ഗാനിസ്ഥാൻ.
❓ ഒരു വർഷം നടക്കുന്ന പ്രധാനപ്പെട്ട നാല് ടെന്നീസ് ടൂർണമെന്റുകൾ പൊതുവായി അറിയപ്പെടുന്ന പേരാണ് ഗ്രാൻഡ് സ്ലാം. ഏതെല്ലാമാണവ?
✅ ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, യു.എസ്. ഓപ്പൺ.
❓ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിങ്സിലെ 10 വിക്കറ്റുകളും നേടിയ ആദ്യത്തെ ബൗളറാര്?
✅ ജിം ലേക്കർ.
🎯 ഏക ഇന്ത്യൻ ബൗളർ - അനിൽ കുംബ്ലെ.
❓ബില്യാർഡ്സ് കളിയിൽ പന്തു തട്ടി നീക്കാൻ ഉപയോഗിക്കുന്ന നീളൻ വടിയുടെ പേരെന്ത്?
✅ ക്യൂ (Cue).
❓പോൾവോൾട്ടിൽ 6 മീറ്റർ ഉയരം ആദ്യമായി ചാടിക്കടന്ന സെർജി ബൂബ്ക ഏതു രാജ്യക്കാരനാണ്?
✅ ഉക്രെയിൻ.