മലയാള സിനിമയും സാഹിത്യവും

മലയാള സിനിമയും സാഹിത്യവും

❓ഒരു സാഹിത്യ കൃതിയെ അടിസ്ഥാനമാക്കി നിർമ്മിച്ച മലയാളത്തിലെ ആദ്യ സിനിമയേത്?
മാർത്താണ്ഡവർമ്മ (1933).

❓മലയാളത്തിലെ രണ്ടാമത്തെ നിശബ്ദ സിനിമയാണ് മാർത്താണ്ഡവർമ്മ. ആരുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ സംവിധാനിച്ചിരിക്കുന്നത്?
✅ സി.വി. രാമൻപിളള.

❓കേരളത്തിലെ സാഹിത്യ മേഖലയിലെയും ചലച്ചിത്ര മേഖലയിലെയും ആദ്യത്തെ പകർപ്പവകാശ വ്യവഹാരം കുറിക്കപ്പെട്ട സിനിമ ഏത്?
മാർത്താണ്ഡവർമ്മ.

❓രണ്ടിടങ്ങഴി (1958) എന്ന മലയാളചലച്ചിത്രം അതേ പേരിലുള്ള ആരുടെ വിഖ്യാത നോവലിനെ ആധാരമാക്കി നിർമ്മിച്ചതാണ്? 
തകഴി ശിവശങ്കരപിള്ള.

❓1964-ൽ എ. വിൻസെന്റ് അണിയിച്ചൊരുക്കിയ ഭാർഗവീനിലയം എന്ന മലയാളത്തിലെ ആദ്യ ഹൊറർ സിനിമ (പ്രേത ചലച്ചിത്രം) വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതു കഥയെ ആസ്പദമാക്കി നിർമ്മിച്ചതാണ്?
നീലവെളിച്ചം.

❓എ. വിൻസന്റ് സംവിധാനം ചെയ്ത് 1965-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മുറപ്പെണ്ണ്. എം.ടി. വാസുദേവൻ നായരുടെ ഏതു ചെറുകഥയിലെ പ്രമേയമാണ് ഈ സിനിമയിലുള്ളത്? 
സ്നേഹത്തിന്റെ മുഖങ്ങൾ.

❓മലയാളത്തിൽ പുസ്തക രൂപത്തിൽ പുറത്തിറങ്ങിയ ആദ്യ തിരക്കഥ ഏതു സിനിമയുടേതാണ്?
മുറപ്പെണ്ണ്.

❓തകഴിയുടെ അനുഭവങ്ങൾ പാളിച്ചകൾ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ സത്യൻ അവതരിപ്പിച്ച കഥാപാത്രം ഏത്?
ചെല്ലപ്പൻ.

❓രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചലച്ചിത്രമാണ് ചെമ്മീൻ (1965). തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന വിഖ്യാത നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ആര്?
 ✅ എസ്.എൽ.പുരം സദാനന്ദൻ.

❓പാറപ്പുറത്ത് കെ.ഇ. മത്തായിയുടെ അരനാഴികനേരം എന്ന നോവൽ അതേ പേരിൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോൾ പ്രധാന കഥാപാത്രമായ കുഞ്ഞോനാച്ചനെ അവതരിപ്പിച്ചതാര്?
കൊട്ടാരക്കര ശ്രീധരൻ നായർ.

❓പ്രശസ്ത നോവലിസ്റ്റ് മലയാറ്റൂർ രാമകൃഷ്ണൻ 1982-ൽ സംവിധാനം ചെയ്ത ചിത്രം ഏത്?
ഒടുക്കം തുടക്കം.

❓എം.ടി. വാസുദേവൻ നായർ എഴുതിയ ഏതു കഥയുടെ ചലച്ചിത്ര ആവിഷ്കാരമാണ് അദ്ദേഹം തന്നെ സംവിധാനം ചെയ്ത നിർമ്മാല്യം എന്ന സിനിമ?
പള്ളിവാളും കാൽച്ചിലമ്പും.

❓മലയാളത്തിലെ ആദ്യ‌ത്തെ ക്യാമ്പസ് ചലച്ചിത്രമായി കണക്കാക്കുന്ന ഉൾക്കടൽ (1979) എന്ന സിനിമയുടെ കഥ അതേ പേരിലുള്ള ആരുടെ നോവലിനെ ആസ്പദമാക്കി നിർമ്മിച്ചതാണ്?
ജോർജ്ജ് ഓണക്കൂർ.

❓കടൽത്തീരത്ത് എന്ന സിനിമ അതേ പേരിലുള്ള ആരുടെ കഥയെ ആധാരമാക്കിയുള്ളതാണ്?
ഒ.വി. വിജയൻ.

❓ജിജോ പുന്നൂസിന്റെ സംവിധാനത്തിൽ 1982-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ 70mm ചലച്ചിത്രമാണ് പടയോട്ടം. ഏതു ഫ്രഞ്ച് നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്?
അലക്സാണ്ടർ ഡ്യൂമാസിന്റെ 'ദ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ.'

❓ ഒരു രംഗത്തിലും സ്ത്രീ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടാത്ത സിനിമയാണ് 1989-ൽ പുറത്തിറങ്ങിയ മതിലുകൾ. മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത പ്രസ്തുത ചിത്രം ആരുടെ നോവലിനെ ആസ്പദമാക്കിയാണ് അതേ പേരിൽ അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രമാക്കിയത്?
വൈക്കം മുഹമ്മദ് ബഷീർ.

❓മലയാളത്തിലെ പ്രമുഖ സം‌വിധായകനായ ജി.അരവിന്ദൻ ചിദംബരം (1985), വാസ്തുഹാര (1991) എന്നീ സിനിമകൾ സംവിധാനം ചെയ്തത് ആരുടെ രചനകളെ അവലംബിച്ചാണ്?
സി.വി. ശ്രീരാമൻ.

❓പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ വഴി ഏറ്റവും കൂടുതൽ കഥകൾ മലയാള സിനിമക്ക് സംഭാവന ചെയ്ത സാഹിത്യകാരൻ ആരാണ്? ഇദ്ദേഹത്തിന്റെ 26 നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. 
മുട്ടത്തു വർക്കി.

❓1992-ലെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച മലയാള ചലച്ചിത്രമാണ് ദൈവത്തിന്റെ വികൃതികൾ (The Ways of God). ആരുടെ നോവലിനെ ആധാരമാക്കിയാണ് ഈ ചിത്രം ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്തത്?
എം. മുകുന്ദൻ.

❓വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ (വി.കെ.എൻ) രചിച്ച ഏത് കഥയാണ് അദ്ദേഹത്തിന്റെ തന്നെ തിരക്കഥയിൽ 'അപ്പുണ്ണി' എന്ന പേരിൽ സിനിമയായത്?
പ്രേമവും വിവാഹവും.

❓1994-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് നേടിക്കൊടുത്ത സിനിമയാണ് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത വിധേയൻ. സക്കറിയയുടെ ഏതു നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്?
ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും.

❓എം.പി. സുകുമാരൻ നായർ സം‌വിധാനം നിർ‌വ്വഹിച്ച് 1995-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ കഴകം. കഥാകൃത്ത് എം.സുകുമാരന്റെ ഏതു കഥയെ ആസ്പദിച്ചുള്ളതാണ് ഈ ചിത്രം?
തിത്തുണ്ണി.

❓ലോകപ്രശസ്ത നാടകകൃത്ത് വില്ല്യം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന നാടകത്തിന്റെ കഥയെ ആസ്പദമാക്കി ജയരാജ് ഒരുക്കിയ സിനിമയേത്?
കളിയാട്ടം (1997).

❓ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മഴ. മലയാളത്തിന്റെ പ്രിയ നോവലിസ്റ്റ് മാധവിക്കുട്ടി എഴുതിയ ഏതു ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം?
നഷ്ടപ്പെട്ട നീലാമ്പരി.

❓കമൽ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള മലയാള കവി ആര്?
കുഞ്ഞുണ്ണിമാഷ്.

❓പി. കുഞ്ഞിരാമൻ നായരുടെ 'കവിയുടെ കാല്പാടുകൾ' എന്ന ആത്മകഥയെ ആസ്പദമാക്കി പി. ബാലചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമേത്?
ഇവൻ മേഘരൂപൻ (2012).


Previous Post Next Post