✅ ധ്യാൻചന്ദ് ‘ദി ഗോൾ’ എന്ന ആത്മകഥ എഴുതിയത് ധ്യാൻചന്ദ് ആണ്.
Q 5: ⚽ ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന്റെ പുതിയ പേരെന്ത്?
✅ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം
Q 6: ⚽ ‘പറക്കും സിംഗ്’ എന്നറിയപ്പെടുന്നത് ആര്?
✅ മിൽഖാ സിംഗ്. ഇദ്ദേഹം അത്ലറ്റിക്സ് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
Q 7: ⚽ ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ?
✅ ടി.സി യോഹന്നാൻ
Q 8: ⚽ ഇന്ത്യയിലെ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്?
✅ സന്തോഷ് ട്രോഫി
Q 9: ⚽ ആദ്യമായി രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് അർഹനായത് ആര്?
✅ വിശ്വനാഥൻ ആനന്ദ്
Q 10: ⚽ മികച്ച കായികപരിശീലകന് നൽകുന്ന അവാർഡ്?
✅ ദ്രോണാചാര്യ അവാർഡ്
Q 11: ⚽ ഇന്ത്യയിലെ ആദ്യ സ്പോർട്സ് മ്യൂസിയം സ്ഥാപിതമായത് എവിടെയാണ്?
✅ പാട്യാല
Q 12: ⚽ കായിക പരിശീലനത്തിനുള്ള ഇന്ത്യയിലെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ആരുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു?
✅ സുഭാഷ് ചന്ദ്രബോസ്
Q 13: ⚽ അരുൺ ജെറ്റ്ലി മെമ്മോറിയൽ സ്പോർട്സ് കോംപ്ലക്സ് സ്ഥിതിചെയ്യുന്നതെവിടെ?
✅ ഹിരാനഗർ (ജമ്മു)
Q 14: ⚽ ‘ദുലീപ് ട്രോഫി’ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅ ക്രിക്കറ്റ്
Q 15: ⚽ സുബ്രതോ മുഖർജി കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅ ഫുട്ബോൾ
Q 16: ⚽ പോളോ കളിയുടെ ഉത്ഭവം ഏത് ഇന്ത്യൻ സംസ്ഥാനത്താണ്?
✅ മണിപ്പൂർ
Q 17: ⚽ ചെസ്സ് ഉത്ഭവിച്ചത് ഏത് രാജ്യത്താണ്?
✅ ഇന്ത്യ
Q 18: ⚽ ദേശീയ ഹോക്കി ടീമിന്റെ നായകൻ ആയ ഏക മലയാളി ആരാണ്?
✅ പി.ആർ ശ്രീജേഷ്
Q 19: ⚽ മൊഹാലി സ്റ്റേഡിയം എവിടെയാണ്?
✅ ചണ്ഡീഗഡ്
Q 20: ⚽ ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന സ്ഥലം?
✅ കൂർഗ് (കർണാടക)
Q 21: ⚽ സ്ട്രെയ്റ്റ് ഫ്രം ദ ഹാർട്ട് ആരുടെ കൃതി?
✅ കപിൽ ദേവ്
Q 22: ⚽ കൊനേരു ഹംപി ഏത് കായിക ഇനത്തിലാണ് പ്രശസ്തയായത്?
✅ ചെസ്സ്
Q 23: ⚽ ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരൻ?
✅ അഭിനവ് ബിന്ദ്ര
Q 24: ⚽ ടോക്കിയോ ഒളിമ്പിക്സിൽ നീരജ് ചോപ്ര സ്വർണ്ണം നേടിയത് ഏത് കായിക ഇനത്തിലാണ്?
✅ ജാവലിൻ ത്രോ
Q 25: ⚽ ലോകത്തിലെ ഏഴു കടലുകൾ നീന്തിക്കടക്കുക വഴി ഇന്ത്യയുടെ ജലറാണി (Aqua Queen of India) എന്ന അപരനാമം ലഭിച്ച ഇന്ത്യയുടെ മുൻ വനിതാ ദേശീയ നീന്തൽ താരം ആര്?
✅ ബുലാ ചൗധരി
Q 26: ⚽ ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത് എവിടെ വെച്ച്?
✅ ന്യൂഡൽഹി (1951)
Q 27: ⚽ മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?
✅ ജവഗൽ ശ്രീനാഥ്
Q 28: ⚽ ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിത?
✅ കർണം മല്ലേശ്വരി
Q 29: ⚽ മാസ്റ്റർ ബ്ലാസ്റ്റർ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?
✅ സച്ചിൻ ടെണ്ടുൽക്കർ
Q 30: ⚽ ഈഡൻ ഗാർഡൻ ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ്?
✅ കൊൽക്കത്ത
Q 31: ⚽ രംഗസ്വാമി കപ്പ് ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅ ഹോക്കി
Q 32: ⚽ സണ്ണി ഡേയ്സ് ആരുടെ കൃതിയാണ്?
✅ സുനിൽ ഗാവസ്കർ
Q 33: ⚽ ലോക ജൂനിയർ ചെസ് ചാമ്പ്യനായ ആയ ആദ്യ ഇന്ത്യൻ താരം?
✅ വിശ്വനാഥൻ ആനന്ദ്
Q 34: ⚽ കബഡിയുടെ ജന്മനാട്?
✅ ഇന്ത്യ
Q 35: ⚽ ചിന്നസ്വാമി സ്റ്റേഡിയം എവിടെയാണ്?
✅ ബാംഗ്ലൂർ
Q 36: ⚽ ഗുസ്തിയിൽ ഒരിക്കൽ പോലും പരാജയമറിഞ്ഞിട്ടില്ലാത്ത ചരിത്രത്തിലെ ഏക വ്യക്തി?
✅ ഗുലാം മുഹമ്മദ് ബക്ഷ് (1878-1960). 🎯 ദ ഗ്രേറ്റ് ഗാമ എന്ന അപരനാമത്തിൽ അറിയപ്പെട്ട ഇദ്ദേഹത്തോട് 1940 മുതൽ 1955 വരെ മത്സരിക്കാൻ ആരും ധൈര്യപ്പെട്ടില്ല. പഞ്ചാബ് സിംഹം എന്ന അപരനാമത്തിൽ അറിയപ്പെട്ടു.
Q 37: ⚽ ഏകദിന ക്രിക്കറ്റിൽ ഇരട്ട ശതകം നേടിയ ആദ്യത്തെ കളിക്കാരൻ എന്ന ബഹുമതി സചിൻ ടെണ്ടുൽക്കറുടെ പേരിലാണ്. 2010-ൽ ഏതു ടീമിനെതിരെയുള്ള കളിയിലാണ് അദ്ദേഹം ഈ തിരുത്താനാവാത്ത ചരിത്രം രചിച്ചത്?
✅ ദക്ഷിണാഫ്രിക്ക
Q 38: ⚽ ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും എന്ന ബഹുമതി ആരുടെ പേരിലാണ്?
✅ സച്ചിൻ ടെണ്ടുൽക്കർ (2013)
Q 39: ⚽ 1999 ൽ പാക്കിസ്താനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിങ്സിലെ 10 വിക്കറ്റും വീഴ്ത്തി റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച ഇന്ത്യൻ സ്പിൻ ഇതിഹാസം?
✅ അനിൽ കുംബ്ലെ
Q 40: ⚽ കേന്ദ്ര കായിക മന്ത്രിയായ ആദ്യ കായികതാരം ആര്?
✅ കേണൽ രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് 2004 ഏതൻസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്കുവേണ്ടി വെള്ളിമെഡൽ നേടി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം വ്യക്തിഗത മൽസരത്തിൽ വെള്ളിമെഡൽ നേടിയ ആദ്യത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം.
Q 41: ⚽ ഒളിമ്പിക് ഹോക്കിയിൽ ഏറ്റവും കൂടുതൽ സ്വർണം സ്വന്തമാക്കിയ ടീം ഇന്ത്യയാണ്. ഇതുവരെയായി എട്ടു തവണ. ഇന്ത്യ ഏറ്റവും ഒടുവിൽ സ്വർണ്ണം നേടിയത് ഏതു ഒളിമ്പിക്സിലാണ്?
✅ 1980 - മോസ്കോ
Q 42: ⚽ ടോക്യോ ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തോടെ ഒളിമ്പിക് ഹോക്കിയുടെ ചരിത്രത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം എത്രയായി?
✅ 12. 🎯 എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ.