ജന്തുലോകത്ത് ഏറ്റവുമധികം കാണപ്പെടുന്ന ജീവിവിഭാഗമാണ് പ്രാണികള്‍ അഥവാ ഷഡ്പദങ്ങള്‍ (Insects). കരയിലും വെള്ളത്തിലും വായുവിലുമൊക്കെ വിവിധയിനം ഷഡ്പദങ്ങളെ കാണാം. എങ്കിലും കടലില്‍ ഇവ അപൂര്‍വമാണ്.
പ്രാണികളില്‍ പറക്കാന്‍ കഴിയുന്നവയും കഴിയാത്തവയും ഉണ്ട്. നട്ടെല്ലില്ലാത്ത ജീവികളില്‍ പറക്കാന്‍ കഴിയുന്ന ഒരേയൊരു വിഭാഗം കൂടിയാണ് ഇവ.
തേനീച്ച, ഉറുമ്പ്, ചിതൽ, ചിത്രശലഭം, ഈച്ച, തുമ്പി, കൊതുക്, പുല്‍ച്ചാടി, ചീവീട്, വണ്ട്, പാറ്റ, പേൻ, ചെളള്, മൂട്ട തുടങ്ങിയവയെല്ലാം ഷഡ്പദങ്ങളാണ്. എന്നാല്‍ പരിചിതമല്ലാത്ത പ്രാണികളുടെ എണ്ണം എത്രയോ അധികം വരും.
Q 9: 🦋 ഭക്ഷണം ചവയ്ക്കാൻ കഴിവുള്ള ഷഡ്പദങ്ങള്‍ ഏതൊക്കെ?
✅ പുല്‍ച്ചാടി, വണ്ട്, പാറ്റ, ചീവീട്.
Q 10: 🦋 ഷഡ്പദങ്ങളില്‍ ഏറ്റവുമധികം ഇനങ്ങളുള്ള വിഭാഗം?
✅ വണ്ടുകള്‍ (ഏകദേശം 3 ലക്ഷം ഇനങ്ങള്‍)
🎯 ഭൂമിയിലെ ആകെ ഷഡ്പദങ്ങളുടെ 40% വണ്ടുകളാണ്.
🎯 ഭൂമിയിലെ ആകെ ജീവിവര്‍ഗങ്ങളുടെ 25% ശതമാനം വണ്ടുകളാണ്.
🎯 മനുഷ്യര്‍ക്കു കാണാനാവാത്ത ഇന്‍ഫ്രാറെഡ് കിരണങ്ങളെ ചിലയിനം വണ്ടുകൾക്കു കാണാനാവും.
Q 11: 🦋 വണ്ടുകൾ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലുള്ള ജീവിവര്‍ഗം?
✅ ചിത്രശലഭങ്ങള്‍.
🎯 160 കിലോമീറ്റര്‍ വരെ തുടര്‍ച്ചയായി പറക്കാന്‍ ചിത്രശലഭത്തിനാവും.
Q 12: 🦋 ഏറ്റവും വേഗത്തില്‍ പറക്കുന്ന ഷഡ്പദം?
✅ തുമ്പി (97 കിലോമീറ്റര്‍/മണിക്കൂര്‍)
🎯 മാംസഭുക്കായ ഷഡ്പദമാണ് തുമ്പി.
Q 13: 🦋 തുമ്പികളുടെ കണ്ണുകളിൽ എത്ര ലെൻസുകൾ ഉണ്ട്?
✅ മുപ്പതിനായിരത്തോളം.
Q 14: 🦋 ദേശാടനം ചെയ്യുന്ന ഷഡ്പദങ്ങൾ:
✅ പൂമ്പാറ്റ, വെട്ടുകിളി.
Q 15: 🦋 ചിത്രശലഭം, തേനീച്ച എന്നിവ രുചി അറിയുന്നത് എന്തു കൊണ്ടാണ്?
✅ കാലുകൾ
Q 16: 🦋 ചീവീടുകളും, ചിലയിനം പുല്‍ച്ചാടികളും ശബ്ദം പിടിച്ചെടുക്കുന്നത് എന്തിന്റെ സഹായത്തോടെയാണ്?
✅ മുന്‍ കാലുകളുടെ
Q 17: 🦋 ഏറ്റവും വലിയ ഷഡ്പദം?
✅ അറ്റ്‌ലസ് മോത്ത് (Atlas moth) എന്നയിനം നിശാശലഭം.
🎯 ചിറക് വിടര്‍ത്തിയാല്‍ 33 സെ.മീ അകലമുണ്ടായിരിക്കും.
Q 18: 🦋 ഏറ്റവും നീളമുള്ള ഷഡ്പദം?
✅ ജയന്റ് സ്റ്റിക്ക് ഇന്‍സെക്റ്റ് അഥവാ ഭീമന്‍ ചുള്ളിപ്പക്കി.
🎯 ഫര്‍ണാസിയ കിര്‍ബി (Pharnacia kirbi), ഫര്‍ണാസിയ സെറാടൈപ്പ്സ് (Pharnacia seratipes) എന്നീ ശാസ്ത്രനാമങ്ങളുള്ള ഇവയ്ക്ക് ശരീരത്തിനു മാത്രം 33 സെ.മീ നീളമുണ്ട്. കാലുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ 55 സെ.മീ നീളം വരും!)
Q 19: 🦋 ഏറ്റവും ഭാരമുള്ള ഷഡ്പദം?
✅ ഗോലിയാത്ത് ബീറ്റില്‍ എന്നയിനം വണ്ട്
🎯 ആഫ്രിക്കയിലാണ് ഇവയുള്ളത്. 100 ഗ്രാം ഭാരം; 11 സെ.മീ നീളം.
Q 20: 🦋 ഏറ്റവും വേഗത്തില്‍ പറക്കുന്ന ഷഡ്പദം?
✅ ഓസ്ട്രേലിയന്‍ ഡ്രാഗണ്‍ഫ്ലൈ എന്നയിനം തുമ്പി.
🎯 വേഗത: 58 കി.മീ/മണിക്കൂര്‍
Q 21: 🦋 ഏറ്റവും വേഗത്തില്‍ ഓടുന്ന ഷഡ്പദം?
✅ ട്രോപ്പിക്കല്‍ പെരിപ്ലാനെറ്റ അമേരിക്കാന എന്നയിനം പാറ്റ (Cockroach).
🎯 മണിക്കൂറില്‍ 5.4 കിലോമീറ്റര്‍ ആണിതിന്റെ വേഗത.
Q 22: 🦋 ഏറ്റവും വലിയ ചാട്ടക്കാരന്‍ ഷഡ്പദം?
✅ ചെള്ള് (Flea).
🎯 ശരീരവലിപ്പത്തിന്റെ 150 ഇരട്ടി (8-10 ഇഞ്ച് വരെ) ഉയരത്തിലും 220 ഇരട്ടി ദൂരത്തിലും ഈ വിരുതന്‍ ചാടുന്നു.
Q 23: 🦋 ഏറ്റവും നല്ല ഘ്രാണശക്തിയുള്ള ഷഡ്പദം?
✅ എമ്പറര്‍ മോത്ത് എന്നയിനം ശലഭം.
🎯 11 കി.മീ ദൂരത്തുള്ള സ്വന്തം ജാതിയുടെ ഗന്ധം പോലും ഇതിനു തിരിച്ചറിയാനാവും!
Q 24: 🦋 ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന ഷഡ്പദം?
✅ സിക്കാഡ (ആണ്‍വര്‍ഗം).
🎯 ഇതിന്റെ ശബ്ദം 400 മീറ്റര്‍ വരെ ദൂരം ചെന്നെത്തുന്നു.
Q 25: 🦋 ഏറ്റവും ഉയര്‍ന്ന ആയുസ്സുള്ള ഷഡ്പദം?
✅ സ്പ്ലെന്റര്‍ ബീറ്റില്‍ എന്നയിനം വണ്ട്.
🎯 51 വർഷം വരെ ജീവിച്ച വണ്ടുകളെ കണ്ടെത്തിയിട്ടുണ്ട്.
Q 26: 🦋 ഏറ്റവും നീളം കൂടിയ ആന്റിനയുള്ള ഷഡ്പദം?
✅ സെന്‍ട്രല്‍ നൈജീരിയയിലെ ഒരിനം ചീവീട്.
Q 27: 🦋 ഏറ്റവും നല്ല കട്ടിയുള്ള പുറന്തോടുള്ള ഷഡ്പദം?
✅ വണ്ട്
Q 28: 🦋 ഏറ്റവും വലിയ മുട്ടയിടുന്ന ഷഡ്പദം?
✅ ചുള്ളിപ്പക്കി.
🎯 8 മില്ലീമീറ്ററില്‍ അധികം നീളമുള്ള മുട്ടകള്‍ വരെ ഇവയിടുന്നു.
Q 29: 🦋 ഏറ്റവും വേഗത്തില്‍ ചിറകിട്ടടിക്കുന്ന ഷഡ്പദം?
✅ കൊതുക് വര്‍ഗത്തില്‍പ്പെട്ട മിഡ്ജ് (Midge) എന്ന പ്രാണി.
🎯 ഒരു സെകന്റില്‍ ആയിരം തവണവരെ ഇവ ചിറകിട്ടടിക്കുന്നു!!
Q 30: 🦋 കുറഞ്ഞസമയം കൊണ്ട് ഏറ്റവുമധികം ശരീരം തിരിക്കുന്ന ജീവി?
✅ പാറ്റ
🎯 സെക്കന്റില്‍ 25 പ്രാവശ്യം. ഇത് ജന്തുലോകത്തെ തന്നെ റെക്കോര്‍ഡ് ആണ്.
Q 31: 🦋 ഏറ്റവും കൂടുതല്‍ ദൂരം ദേശാടനം നടത്തുന്ന ഷഡ്പദം?
✅ Winged wanderer (Pantala flavescens) എന്ന ഒരിനം തുമ്പി.
🎯 ഇന്ത്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക് 14,000 മുതൽ 18,000 കിലോ മീറ്റർ ദൂരമാണ് ഇവ താണ്ടുന്നത്!!
Q 32: 🦋 ഏറ്റവും വലിയ തേനീച്ച?
✅ എപിസ് ഡോര്‍സേറ്റ
🎯 തെക്കുകിഴക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന കാട്ടുതേനീച്ച. 3 സെ. മീറ്റര്‍ ആണിതിന്റെ നീളം.
Q 33: 🦋 ഏറ്റവും ചെറിയ തേനീച്ച?
✅ എപിസ് ഫ്ലോറിയ.
Q 34: 🦋 ഏറ്റവും വലിയ ചിത്രശലഭം?
✅ ക്യൂന്‍സ് അലക്സാന്‍ഡ്രസ് ബേര്‍ഡ് വിംഗ്
🎯 പെണ്‍ശലഭത്തിനു അറ്റ്‌ലസ് മോത്തിന്റെ അത്രയും വലിപ്പം വരാറുണ്ട്.
Q 35: 🦋 ഏറ്റവും വേഗത്തില്‍ പറക്കുന്ന ചിത്രശലഭം?
✅ മൊണാര്‍ക്ക് ചിത്രശലഭം
🎯 മണിക്കൂറില്‍ 17 മൈല്‍ വേഗതയില്‍ പറക്കുന്നു.
Q 36: 🦋 ഏറ്റവും വലിയ ഉറുമ്പ്?
✅ ഡോറിലസ് എന്നയിനം പട്ടാള ഉറുമ്പുകളിലെ പെണ്‍വര്‍ഗം.
🎯 ഏതാണ്ട് 40 മില്ലീമീറ്റര്‍ ആണ് ഇതിന്റെ നീളം!
Q 37: 🦋 ഏറ്റവും അപകടകാരിയായ ഉറുമ്പ്?
✅ ഓസ്ട്രേലിയയിലെ ബ്ലാക്ക് ബുള്‍ഡോഗ് ഉറുമ്പ്.
🎯 1.6 ഇഞ്ച് നീളം. ഇതിന്റെ വിഷം വളരെ മാരകമാണ്. ഒറ്റക്കടിക്ക് ഒരാളെ കൊല്ലാന്‍ വരെ ഇതിനു കഴിയുമത്രേ!.
Q 38: 🦋 ഏറ്റവും വലിയ വണ്ട്?
✅ ടൈറ്റാനസ് ജൈഗാന്റിയസ് (Titanus giganteus).
Q 39: 🦋 കടിക്കുമ്പോള്‍ ഏറ്റവുമധികം വേദനയുണ്ടാക്കുന്ന ഉറുമ്പ്?
✅ ബുള്ളറ്റ് ഉറുമ്പ്.
Q 40: 🦋 ഏറ്റവും ചെറിയ ഷഡ്പദം?
✅ ഫയറിഫ്ലൈ എന്നയിനം ഈച്ച
🎯 0. 5 to 1 മി.മീറ്റര്‍ മാത്രമേ വലിപ്പമുള്ളൂ!.
Q 41: 🦋 ആയുര്‍ദൈര്‍ഘ്യം ഏറ്റവും കുറഞ്ഞ ഷഡ്പദം?
✅ മേയ്ഫ്ലൈ.
🎯 ലാര്‍വഘട്ടം കഴിഞ്ഞാല്‍ ഇത് 30 മിനുട്ട് മുതല്‍ ഒരു ദിവസം വരെ മാത്രമേ ജീവികുകയുള്ളൂ. ചിലത് 5 മിനുട്ട് കൊണ്ടുതന്നെ ചത്തുപോകാറുണ്ട്!