95-ാമത് ഓസ്കാർ പുരസ്കാരം

95-ാമത് ഓസ്കാര്‍ പുരസ്കാരങ്ങൾ അമേരിക്കയിലെ ലോസ് ആഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ പ്രഖ്യാപിച്ചപ്പോൾ പിറന്നത് ഇന്ത്യക്കാർക്ക് കൂടി അഭിമാനിക്കാവുന്ന നേട്ടങ്ങൾ.

ഈ മേഖലയിൽ നിന്ന് മത്സര പരീക്ഷകൾക്ക് പ്രതീക്ഷിക്കാവുന്ന വസ്തുതകൾ ചോദ്യോത്തര രൂപത്തിൽ.
Quiz

Q 1: ❓ഒറിജിനല്‍ സോങ് വിഭാഗത്തിൽ മികച്ച ഗാനത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയ 'നാട്ടു നാട്ടു' ഗാനം ഏതു ദക്ഷിണേന്ത്യൻ സിനിമയിലേതാണ്?

Q 2: ❓95-ആമത് ഓസ്കാര്‍ പുരസ്കാര വേദിയില്‍ മികച്ച ഗാനത്തിനുള്ള പുരസ്കാരം ഏറ്റു വാങ്ങിയവർ ആരെല്ലാം?

Q 3: ❓'നാട്ടു നാട്ടു' ഗാനം ആലപിച്ച ഗായകർ ആരെല്ലാം?

Q 4:❓നാട്ടു എന്ന തെലുങ്കു വാക്കിന്റെ അർത്ഥം എന്താണ്?

Q 5: ❓1920-കളിൽ തെലുങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥ പറയുന്ന RRR ചിത്രം സംവിധാനം ചെയ്തത് ആര്?

Q 6: ❓മികച്ച ഷോർട്ട് ഡോക്യുമെന്‍ററിക്കുള്ള പുരസ്കാരം ലഭിച്ച 'ദി എലിഫന്‍റ് വിസ്പറേഴ്സ്' തമിഴ്നാട്ടിലെ ഏതു ദേശീയ ഉദ്യാനം പശ്ചാത്തലമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്?

Q 7: ❓തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ-ബെല്ല ദമ്പതികളുടെ ജീവിതത്തിലൂടെ മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്‍റെ കഥ പറയുന്ന 'ദി എലിഫന്‍റ് വിസ്പറേഴ്സ്' സംവിധാനം ചെയ്തതാര്?

Q 8: ❓പെര്‍സിസ് ഖംബട്ടയ്ക്കും പ്രിയങ്ക ചോപ്രയ്ക്കും ശേഷം ഓസ്‌കാറില്‍ അവതാരകയായി എത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാര്?

Q 9: ❓ഇതിനുമുമ്പ് ഇന്ത്യക്കാർക്ക് ഓസ്‌കര്‍ പുരസ്കാരം ലഭിക്കുന്നത് 2008-ലെ സ്ലംഡോഗ് മില്ല്യണെയർ എന്ന സിനിമയിലൂടെയായിരുന്നു. അന്ന് പുരസ്കാരം നേടിയവർ ആരെല്ലാം?

Q 10: ❓ഇത്തവണത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ 'എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്' സിനിമയുടെ സംവിധായകർ ആരെല്ലാം?

Q 11: ❓ഏതു സിനിമയിലെ പ്രകടനത്തിനാണ് ബ്രെണ്ടൻ ഫേസറിന് മികച്ച നടനുള്ള 95-ാം ഓസ്കാര്‍ പുരസ്കാരം ലഭിച്ചത്?

Q 12: ❓മികച്ച നടിക്കുള്ള ഓസ്കാര്‍ ലഭിക്കുന്ന ആദ്യ ഏഷ്യൻ വംശജ ആര്?


Previous Post Next Post