Q 1: 📕 1857 ലെ വിപ്ലവം ആരംഭിച്ച സ്ഥലം ഏത്?
✅ ഉത്തർപ്രദേശിലെ മീററ്റിൽ (1857 മെയ് 10)
Q 2: 📕 1857 കലാപം പൊട്ടിപ്പുറപ്പെടാനുള്ള അടിയന്തര കാരണം?
✅ പശുവിന്റെയും പന്നിയുടെയും കൊഴുപ്പു പുരണ്ട തോക്കിൻ തിരകൾ ഉപയോഗിക്കാൻ ഇന്ത്യൻ ഭടന്മാരെ നിർബന്ധിച്ചു.
Q 3: 📕 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ച വിദേശി ആര്?
✅ കാറൽ മാക്സ്
🎯 ന്യൂയോർക്ക് ട്രിബ്യൂണൽ എന്ന പത്രത്തിലൂടെയാണ് കാറൽ മാക്സ് ഇങ്ങനെ വിലയിരുത്തിയത്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഫ്രഞ്ച് വിപ്ലവവുമായി താരതമ്യം ചെയ്തതും ഇദ്ദേഹമാണ്.
🎯 ന്യൂയോർക്ക് ട്രിബ്യൂണൽ എന്ന പത്രത്തിലൂടെയാണ് കാറൽ മാക്സ് ഇങ്ങനെ വിലയിരുത്തിയത്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഫ്രഞ്ച് വിപ്ലവവുമായി താരതമ്യം ചെയ്തതും ഇദ്ദേഹമാണ്.
Q 4: 📕 1857ലെ വിപ്ലവത്തിന് ബ്രിട്ടീഷുകാർ നൽകിയ പേര് എന്ത്?
✅ ശിപായി ലഹള
Q 5: 📕 1857ലെ ഒന്നാം സ്വാതന്ത്ര സമരത്തിലെ ആദ്യ രക്തസാക്ഷി?
✅ മംഗൾപാണ്ഡെ
🎯 1857 ഏപ്രിൽ 8 നാണ് തൂക്കിലേറ്റിയത്.
🎯 1857 ഏപ്രിൽ 8 നാണ് തൂക്കിലേറ്റിയത്.
Q 6: 📕 മംഗൾപാണ്ഡെ അംഗമായിരുന്ന പട്ടാള യൂണിറ്റ് ഏത്?
✅ 34 ബംഗാൾ ഇൻഫാന്റെറി (34 Bengal Infantery)
Q 7: 📕 മംഗൾ പാണ്ഡേയെ കുറിച്ച് പുറത്തിറക്കിയ സിനിമ ഏത്?
✅ മംഗൾ പാണ്ഡെ 1857 ദി റൈസിംഗ്
Q 8: 📕 1857ലെ വിപ്ലവത്തിൻറെ ചിഹ്നമായി കണക്കാക്കുന്നത് ഏത്?
✅ താമരയും ചപ്പാത്തിയും
Q 9: 📕 1857 ലെ കലാപത്തിന് ഉത്തർ പ്രദേശിലെ ത്സാൻസിയിൽ നേതൃത്വം നൽകിയത്?
✅ റാണി ലക്ഷ്മിഭായി
Q 10: 📕 റാണി ലക്ഷ്മിഭായിയുടെ യഥാർത്ഥ പേര്?
✅ മണി കർണിക
Q 11: 📕 1857ലെ വിപ്ലവത്തിലെ ജോവാൻ ഓഫ് ആർക്ക് എന്ന് അറിയപ്പെടുന്നത് ആര്?
✅ ഝാൻസി റാണി
Q 12: 📕 'ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു' എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെ?
✅ ഝാൻസി റാണിയെ
Q 13: 📕 ഝാൻസി റാണി വീരമൃത്യു വരിച്ചത് എന്ന്?
✅ 1858 ജൂൺ 18
Q 14: 📕 ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രക്തസാക്ഷി?
✅ ഖുദിറാം ബോസ്
🎯 പതിനെട്ടാം വയസ്സിൽ ഇദ്ദേഹത്തെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി.
🎯 പതിനെട്ടാം വയസ്സിൽ ഇദ്ദേഹത്തെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി.
Q 15: 📕 1857 ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?
✅ കാനിംഗ് പ്രഭു
🎯 ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ഇദ്ദേഹമാണ്.
🎯 ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ഇദ്ദേഹമാണ്.
Q 16: 📕 ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ഗറില്ലാ യുദ്ധമുറ ആവിഷ്കരിച്ച സമരനേതാവ്?
✅ താന്തിയ തോപ്പി
Q 17: 📕 താന്തിയ തോപ്പിയുടെ യഥാർത്ഥനാമം?
✅ രാമചന്ദ്ര പാണ്ഡുരംഗ്
Q 18: 📕 താന്തിയാ തോപ്പിയെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ വർഷം?
✅ 1859
Q 19: 📕 1857 വിപ്ലവത്തിന്റെ അംബാസിഡാർ എന്നു വിശേഷിപ്പിക്കപ്പെടുന്നത് ആര്?
✅ അസീമുള്ള ഖാൻ
Q 20: 📕 ക്യൂൻ ഓഫ് ഝാൻസി എന്ന പുസ്തകം രചിച്ചതാര്?
✅ മഹാശ്വേതാ ദേവി
Q 21: 📕 1857ലെ വിപ്ലവത്തിൻറെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത്?
✅ നാനാ സാഹിബ്.
🎯 നാനാ സാഹിബിന്റെ സൈനിക മേധാവിയായിരുന്നു താന്തിയാ തോപ്പി.
🎯 നാനാ സാഹിബിന്റെ സൈനിക മേധാവിയായിരുന്നു താന്തിയാ തോപ്പി.
Q 22: 📕 വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പാലായനം ചെയ്ത വിപ്ലവകാരി?
✅ നാനാ സാഹിബ്
Q 23: 📕 'ബീഹാർ സിംഹം' എന്നറിയപ്പെടുന്നത്?
✅ കൺവാർ സിംഗ്
🎯 1857 ലെ കലാപത്തിന് ബീഹാറിൽ (ആറ) നേതൃത്വം നൽകി
🎯 1857 ലെ കലാപത്തിന് ബീഹാറിൽ (ആറ) നേതൃത്വം നൽകി
Q 24: 📕 ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ 'ദേശീയ ഉയർത്തെഴുന്നേൽപ്പ്' എന്ന് വിശേഷിപ്പിച്ചതാര്?
✅ ബെഞ്ചമിൻ ഡിസ്രേലി (ബ്രിട്ടീഷ് പാർലമെൻറ് അംഗമായിരുന്നു)
Q 25: 📕 'ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം' ആരുടെ ബുക്ക്?
✅ താരാ ചന്ദ്
Q 26: 📕 1857 ലെ വിപ്ലവത്തിന്റെ ഫലമായി നാടുകടത്തപ്പെട്ട രാജാവ്?
✅ ബഹദൂർ ഷാ സഫർ രണ്ടാമൻ
🎯 1858 ലാണ് റംഗൂണിലേക്ക് (മ്യാൻമാർ) നടുകടത്തിയത്. അവസാനത്തെ മുഗൾ രാജാവ് ഇദ്ദേഹമാണ്.
🎯 1858 ലാണ് റംഗൂണിലേക്ക് (മ്യാൻമാർ) നടുകടത്തിയത്. അവസാനത്തെ മുഗൾ രാജാവ് ഇദ്ദേഹമാണ്.
Q 27: 📕 ഒന്നാം സ്വാതന്ത്രസമരത്തിന്റെ 150 ആം വാർഷികം ആഘോഷിച്ച വർഷം?
✅ 2007
Q 28: 📕 1857ലെ വിപ്ലവത്തിന് ലഖ്നൗവിൽ നേതൃത്വം നൽകിയത്?
✅ ബീഗം ഹസ്രത്ത്
Q 29: 📕 1857ലെ സ്വാതന്ത്ര്യസമരത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം?
✅ ഉത്തർപ്രദേശ്
Q 30: 📕 1857 ലെ സ്വാതന്ത്ര്യസമരത്തിൽ ഫൈസാബാദിൽ വിപ്ലവം നയിച്ചത് ആരായിരുന്നു?
✅ മൗലവി അഹമ്മദുള്ള ഷാ (Maulavi of Faizabad)
Q 31: 📕 1857 ലെ സ്വാതന്ത്ര്യസമരത്തിൽ മീററ്റിൽ വിപ്ലവം നയിച്ചതാര്?
✅ കദം സിംഗ്
Q 32: 📕 1857 ലെ സ്വാതന്ത്ര്യസമരത്തിൽ അലഹബാദിൽ വിപ്ലവം നയിച്ചത് ആരായിരുന്നു?
✅ ലിയാഖത്ത് അലി
Q 33: 📕 1857 ലെ വിപ്ലവം ബറേലി, റോഹിൽഖണ്ഡ് എന്നിവിടങ്ങളിൽ വിപ്ലവം നയിച്ചത് ആരായിരുന്നു?
✅ ഖാൻ ബഹാദൂർ ഖാൻ
Q 34: 📕 1857 ലെ കലാപത്തിന് ഡൽഹിയിൽ നേതൃത്വം നൽകിയത് ആരായിരുന്നു?
✅ ബക്ത് ഖാൻ, ബഹദൂർ ഷാ സഫർ II
Q 35: 📕 താന്തിയാ തോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ്സൈന്യാധിപൻ?
✅ കോളിംഗ് കാമ്പൽ
Q 36: 📕 ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന വിളംബരം?
✅ Queens proclamation 1858
Q 37: 📕 1858 ലെ നിയമം പാർലമെൻറിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
✅ Palmerstan
Q 38: 📕 ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള മാത്സ് പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത് ആര്?
✅ വിഷ്ണുഭട്ട് ഗോഡ്സെ
Q 39: 📕 '1857 ദ ഗ്രേറ്റ് റെബലിയൻ' (1857 The Great Rebellion) ആരുടെ പുസ്തകമാണ്?
✅ അശോക് മേത്ത
Q 40: 📕 1857 വിപ്ലവത്തെ തുടർന്ന് ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി ആര്?
✅ വിക്ടോറിയാ രാജ്ഞി
Q 41: 📕 ഇന്ത്യൻ ജനതയുടെ വിമോചനത്തിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്ന വിളംബരം ഏത്?
✅ 1858 ലെ വിക്ടോറിയ രാജ്ഞിയുടെ വിളംബരം (GOI - 1858)
Q 42: 📕 The last mughal എന്ന കൃതി ആരുടേതാണ്?
✅ വില്യം ഡാൽ റിംപിൾ (William Dalrymple)
Q 43: 📕 1857 എന്ന കൃതി ആരുടേതാണ്?
✅ S.N സെൻ