സമകാലികം/സെപ്റ്റംബർ-2021

========
❓ഏതു താരത്തെ മറികടന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 'അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം' എന്ന ഖ്യാതി സ്വന്തമാക്കിയത്? 
ഇറാന്‍ താരം അലി ദെയിയെ.
🎯 അന്താരാഷ്ട്ര മത്സരങ്ങളില്‍ പോര്‍ച്ചുഗലിനായി 111 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്.

❓സോഷ്യല്‍ മീഡിയയിൽ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള കായികതാരം ആര്? 
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

❓ഇരട്ട ആനക്കുട്ടികളുടെ പിറവിയോടെ ലോകശ്രദ്ധ നേടിയ ശ്രീലങ്കയിലെ ആന സംരക്ഷണ കേന്ദ്രം ഏത്?
പിനാവാളാ എലഫന്‍റ് ഓർഫനേജ് (Pinnawala Elephant Orphanage).
🎯 ആനകൾക്കിടയിൽ ഇരട്ടക്കുട്ടികൾ ജനിക്കുന്നത് അപൂർവ സംഭവമാണ്.
🎯 കാട്ടിൽ നിന്നും നാട്ടിലിറങ്ങുന്ന ആനകളെ സംരക്ഷിക്കാൻ 1975-ൽ സ്ഥാപിച്ചതാണ് ഈ കേന്ദ്രം.

❓രാജീവ്​ ഗാന്ധി ദേശീയോദ്യാനത്തെ ഒറാങ്​ ദേശീയോദ്യാനമെന്ന് പുനർനാമകരണം ചെയ്യാൻ പ്രമേയം പാസാക്കിയ സംസ്ഥാനം ഏത്?
അസം.

❓അമേരിക്കയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച് വൻ നാശനഷ്ടം വിതച്ച ചുഴലിക്കാറ്റേത്?
ഐഡ.
🎯 വർഷങ്ങൾക്ക്​ മുമ്പ്​ അമേരിക്കയെ വിറപ്പിച്ച കത്രീന ചുഴലിക്കൊടുങ്കാറ്റിന്‍റെ അതേ ഭീകരതയോടെയാണ്​ ഐഡ എത്തിയത്​.

❓ടോക്യോ പാരാലമ്പിക്‌സില്‍ അമ്പെയ്ത്തില്‍ വെങ്കലം നേടിയ ഇന്ത്യൻ താരം ആര്? 
ഹര്‍വീന്ദര്‍ സിങ്. 
🎯 പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം അമ്പെയ്ത്തില്‍ മെഡല്‍ നേടുന്നത്.

❓രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 23000 റണ്‍സ് പിന്നിടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് നേടിയ ഇന്ത്യൻ താരം ആര്?
വിരാട് കോഹ്‍ലി. 
🎯 490 ഇന്നിങ്സുകളില്‍ നിന്നാണ് കോഹ്‍ലി 23000 റണ്‍സ് പിന്നിട്ടത്. 
🎯 522 ഇന്നിങ്സുകളില്‍ നിന്ന് 23000 റണ്‍സ് പിന്നിട്ട സച്ചിന്‍ തെണ്ടുല്‍ക്കറെയാണ് കോഹ്‍ലി മറികടന്നത്.

❓ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ എത്രാം സ്ഥാനത്താണ് ഇന്ത്യ? 
✅ മൂന്നാം സ്ഥാനത്ത്.
🎯 ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, നൈജീരിയ, യു.എസ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത്.

❓ടോക്യോ പാരലിമ്പിക്‌സിൽ ബാഡ്മിന്റൺ SH 6 പുരുഷ വിഭാഗത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ആര്?
കൃഷ്ണ നാഗർ.

❓ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിനെ നിയമപരമായ കറൻസിയായി അംഗീകരിച്ച ആദ്യ രാജ്യം?
എൽ സാൽവഡോർ. 

❓പതിനൊന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാനാരംഭിച്ച ലോകത്തെ ആദ്യ രാജ്യം ഏത്? 
ക്യൂബ.
🎯 ലാറ്റിനമേരിക്കൻ രാജ്യമായ ക്യൂബ തദ്ദേശീയമായ വികസിപ്പിച്ചെടുത്ത വാക്‌സിനാണ് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് നൽകുന്നത്. അതേസമയം ഈ വാക്‌സിന് ഇതുവരെ ലോകാരാഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല.

❓ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ മറികടന്ന് വീണ്ടും ലോകത്തെ ഏറ്റവും വലിയ ധനികന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയതാര്?
ഇലോണ്‍ മസ്‌ക്.
🎯 ടെസ്ല, സ്പേസ്എക്സ് കമ്പനികളുടെ മേധാവിയായ ഇദ്ദേഹത്തിന് പുതിയ കണക്കുകള്‍ പ്രകാരം 21,300 കോടി ഡോളറിന്റെ ആസ്തിയാണ് ഉള്ളത്.
Previous Post Next Post