🕙 കേരള നവോത്ഥാനത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
🕙 1856-ൽ തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിൽ വയൽവാരത്ത് വീട്ടിൽ ജനനം.
🕙 ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മയായിരുന്നു അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്നത്.
🕙 നാണു എന്നായിരുന്നു കുട്ടിക്കാലത്തെ വിളിപ്പേര്.
🕙 ഗുരുക്കന്മാർ - രാമൻപിള്ള ആശാൻ, തൈക്കാട് അയ്യ.
🕙 ശ്രീനാരായണഗുരുവിനെ ഹഠയോഗവിദ്യ അഭ്യസിപ്പിച്ചത് - തൈക്കാട് അയ്യ.
🕙 1903 മെയ് 15-ന് ശ്രീനാരായണ ധർമപരിപാലന യോഗം (SNDP) സ്ഥാപിച്ചു. > ആജീവനാന്ത അധ്യക്ഷൻ - ഗുരു. > ഉപാധ്യക്ഷൻ - ഡോ.പൽപ്പു. > സെക്രട്ടറി - കുമാരനാശാൻ.
🕙 വാവൂട്ട് യോഗം എന്നായിരുന്നു SNDP യുടെ ആദ്യ പേര്.
🕙 SNDP യുടെ മുഖപത്രമായ വിവേകോദയം 1904-ൽ പ്രസിദ്ധീകരണമാരംഭിച്ചു.
🕙 1904-ൽ അരുവിപ്പുറത്ത് SNDP യുടെ ആദ്യ സമ്മേളനം നടന്നു.
🕙 ശ്രീലങ്കയിൽ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ 'വിജ്ഞാനോദയം' എന്ന സംഘടന സ്ഥാപിച്ചു.
🕙 1909-ൽ ശിവഗിരിയിൽ ശാരദാമഠം സ്ഥാപിച്ചു.
🕙 1913-ൽ ആലുവയിൽ പെരിയാറിന്റെ തീരത്ത് അദ്വൈതാശ്രമം സ്ഥാപിച്ചു.
🕙 "സംഘടന കൊണ്ട് ശക്തരാവുക, വിദ്യകൊണ്ട് അഭിവൃദ്ധിപ്പെടുക..."
🕙 ടാഗോർ (1922), ഗാന്ധിജി (1925) എന്നിവർ ഗുരുവിനെ സന്ദർശിച്ചു.
🕙 മരുത്വാമലയിലെ പിള്ളത്തടം ഗുഹയിൽ ഏകാന്ത തപസ്സ്.
🕙 അരുവിപ്പുറം ശിവപ്രതിഷ്ഠ (1888).
🕙 അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത് അരുവിപ്പുറം ശിവപ്രതിഷ്ഠയാണ്.
🕙 ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ആയിരുന്നു ഗുരുവിന്റെ ആദ്യ രചന.
🕙 ശിവശതകം അദ്ദേഹത്തിന്റെ പ്രധാന കൃതിയാണ്.
🕙 'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്' - അരുവിപ്പുറം ക്ഷേത്രഭിത്തിയിൽ എഴുതി വെച്ചിരിക്കുന്ന വരികൾ.
🕙 ആത്മോപദേശ ശതകം, ചിജ്ജഡ ചിന്തനം, ദർശനമാല, ജാതിമീംമാസ, നിർവൃതി പഞ്ചകം, അർധനാരീശ്വര സ്തോത്രം, കുണ്ഡലിനിപ്പാട്ട് - കൃതികൾ.
🕙 തിരുക്കുറൽ വിവർത്തനം നടത്തി.
🕙 ഗുരു രചിച്ച തമിഴ് കൃതിയാണ് തേവാരപ്പതികങ്ങൾ.
🕙 ഗുരു അവസാനം പ്രതിഷ്ഠ നടത്തിയ സ്ഥലം - കളവൻകോട് (ആലപ്പുഴ).
🕙 1928-ൽ വർക്കല ശിവഗിരിയിൽ സമാധിയായി.
🕙 'രണ്ടാം ബുദ്ധൻ' എന്ന് ഗുരുവിനെ വിശേഷിപ്പിച്ചത് - ജി.ശങ്കരക്കുറുപ്പ്.
🕙 'ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു' എന്ന് ഗുരുവിനെക്കുറിച്ച് പറഞ്ഞത് - സി.എഫ്.ആൻഡ്രൂസ്.
🕙 'ഒരു ജാതിയിൽനിന്നല്ലോ പിറന്നിടുന്നു സന്തതി. നരജാതിയിതോർക്കുമ്പോൾ ഒരു ജാതിയായ് വരും.'
🕙 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്.' (അരുവിപ്പുറം ക്ഷേത്രച്ചുമരിൽ എഴുതി വെച്ചു).
🕙 ഇന്ത്യ (1967), ശ്രീലങ്ക (2009) എന്നീ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയനാണ് ഗുരു.
🕙 നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളിയാണ് ഗുരു. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവൽ - നാരായണം.
🕙 കടമ്മനിട്ട രാമകൃഷണൻ ശ്രീനാരായണ ഗുരുവിനെക്കുറിച്ചെഴുതിയ കൃതി - നാരായണീയം.
🕙 ഒരു ജാതി, ഒരു മതം, ഒരു ദൈവം - ജാതി മീംമാസ.
🕙 1853-ൽ തിരുവനന്തപുരത്ത് കണ്ണൻമൂലയിൽ ഉള്ളൂർകോട്ട് നായർ ഭവനത്തിൽ ജനനം.
🕙 അയ്യപ്പൻ/കുഞ്ഞൻപിള്ള - യഥാർത്ഥ പേര്.
🕙 വിദ്യാധിരാജൻ.
🕙 തൈക്കാട് അയ്യാ ഗുരുവിൽ നിന്ന് വിദ്യ അഭ്യസിച്ചു.
🕙 നായർ സമുദായത്തിലെ ദുരാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തി.
🕙 പ്രാചീന മലയാളം, അദ്വൈത പഞ്ജരം - ഗ്രന്ഥങ്ങൾ.
🕙 1924ൽ പന്മനയിൽ സമാധിയായി.
🕙 1814-ൽ മലബാറിൽ പാമ്പുംകാട് ജനനം.
🕙 സുബ്രഹ്മണ്യം/സുബ്ബരായർ എന്നായിരുന്നു ആദ്യ പേര്.
🕙 ശിവരാജയോഗി അയ്യാസ്വാമികൾ എന്ന പേര് സ്വീകരിച്ചു.
🕙 പന്തിഭോജനം.
🕙 വിഗ്രഹാരാധനയെ എതിർത്തു.
🕙 1909-ൽ സമാധിയായി.
🕙 1863-ൽ വെങ്ങാനൂരിൽ (തിരുവനന്തപുരം) ജനനം.
🕙 പുലയ സമുദായത്തിൽ പിറന്നു.
🕙 'പുലയ രാജാവ്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചു.
🕙 ആളിക്കത്തിയ തീപ്പൊരി എന്നു വിശേഷിപ്പിക്കപ്പെട്ടു.
🕙 താഴ്ന്ന ജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനായി 1893-ൽ വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ വില്ലുവണ്ടി സമരം നടത്തി സവർണ്ണാധിപത്യത്തിന് കനത്ത പ്രഹരമേൽപ്പിച്ചു.
🕙 വെങ്ങാനൂരിൽ 1905-ൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.
🕙 1907-ൽ സാധുജനപരിപാലന സംഘം രൂപീകരിച്ചു (1938-ൽ പുലയ മഹാസഭ എന്നാക്കി).
🕙 സാധുജന പരിപാലിനിയുടെ മുഖ്യ പത്രാധിപർ - ചെമ്പംതറ കാളിച്ചോതി കറുപ്പൻ.
🕙 ഇന്ത്യയിലാദ്യത്തെ ദളിത് പത്രം - സാധുജന പരിപാലിനി.
🕙 തിരുവിതാംകൂറിൽ കർഷക തൊഴിലാളികളുടെ ആദ്യ സമരത്തിന് നേതൃത്വം നൽകി.
🕙 ഇന്ത്യയിലെ ആദ്യ തൊഴിലാളി നേതാവ് എന്നറിയപ്പെടുന്നു.
🕙 1911-ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ഹരിജൻ. തുടർച്ചയായി 28 വർഷം അംഗമായിരുന്നു അദ്ദേഹം.
🕙 1912-ലെ നെടുമങ്ങാട് ചന്ത കലാപത്തിന് നേതൃത്വം നൽകി.
🕙 1915-ൽ കല്ലുമാല സമരം നയിച്ചു (പെരിനാട്/കൊല്ലം).
🕙 ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുടിപ്പുല്ല് കരുപ്പിക്കും.
🕙 തൊണ്ണൂറാമാണ്ട് സമരം എന്നറിയപ്പെടുന്നത് - കർഷക സമരം/1915 (മലയാള വർഷം 1090-ൽ നടന്നതിനാൽ). പുലയലഹള, ഊരൂട്ടമ്പലം ലഹള എന്നും ഇത് അറിയപ്പെട്ടു.
🕙 1937-ൽ ഗാന്ധിജി അയ്യങ്കാളിയെ സന്ദർശിച്ചു.
🕙 'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചു.
🕙 1941-ൽ അന്തരിച്ചു.
🕙 അയ്യങ്കാളി സ്മാരകം - ചിത്രകൂടം (വെങ്ങാനൂർ).
🕙 അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി - 2010.
🕙 തപാൽ സ്റ്റാമ്പ് - 2002.
🕙 'Ayyankali:A Dalit Leader of Organic Protest' - എം.നിസാർ and മീനാകാന്തസ്വാമി.
🕙 നാഗർകോവിലിനു സമീപം ശാസ്താംകോയിൽവിളയിലെ (സ്വാമിത്തോപ്പ് ) ചാന്നാർ കുടുംബത്തിൽ ജനനം.
🕙 'മുടി ചൂടും പെരുമാൾ' എന്ന പേര് സവർണ്ണരുടെ എതിർപ്പുമൂലം 'മുത്തുക്കുട്ടി' എന്നാക്കി.
🕙 അഖിലത്തിരട്ട്, അരുൾനൂൽ - ഗ്രന്ഥങ്ങൾ.
🕙 വേല ചെയ്താൽ കൂലി കിട്ടണം മുദ്രാവാക്യത്തിലൂടെ ജന്മികളെ വെല്ലുവിളിച്ചു.
🕙 ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തി.
🕙 നിഴൽ താങ്കൽ എന്ന ആരാധനാലയങ്ങൾ സ്ഥാപിച്ചു.
🕙 തുവയൽ കൂട്ടായ്മ.
🕙 അയ്യാ വഴികൾ (Path of the Father).
🕙 എല്ലാ ജാതിക്കാർക്കും ഉപയോഗിക്കാവുന്ന കിണറുകൾ കുഴിച്ചു. അവ മുന്തിരിക്കിണർ എന്നറിയപ്പെട്ടു.
🕙 കേരളത്തിലെ ആദ്യ സാമൂഹിക സംഘടന സമത്വസമാജം (1836) രൂപീകരിച്ചു.
🕙 തിരുവിതാംകൂർ രാജഭരണത്തെ നീചന്റെ ഭരണമെന്നും ബ്രിട്ടീഷ് ഭരണത്തെ വെൺ നീച ഭരണമെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
🕙 1863-ൽ തിരുവനന്തപുരത്ത് ജനനം.
🕙 ഈഴവ സമുദായത്തിനു വേണ്ടി ശബ്ദിച്ചു.
🕙 ഈഴവ മെമ്മോറിയൽ-1896.
🕙 Treatment of Thiyyas in Travancore - പുസ്തകം.
🕙 ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്നറിയപ്പെട്ടു.
🕙 1950-ൽ അന്തരിച്ചു.
🕙 1885-ൽ പാട്യം ഗ്രാമത്തിൽ (കണ്ണൂർ) ജനനം.
🕙 വയലേരി കുഞ്ഞിക്കണ്ണൻ - യഥാർത്ഥ പേര്.
🕙 ആലത്തൂർ സ്വാമി ശിവാനന്ദയോഗിയാണ് 'വാഗ്ഭടാനന്ദൻ' എന്ന പേര് നൽകിയത്.
🕙 മികച്ച വാഗ്മി.
🕙 ആത്മവിദ്യാസംഘം (1922) രൂപീകരിച്ചു.
🕙 ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായി ബന്ധപ്പെട്ടു.
🕙 ആത്മവിദ്യ, ആത്മവിദ്യാലേഖമാല - കൃതികൾ.
🕙 1939-ൽ അന്തരിച്ചു.
🕙 'മുസ്ലിം', 'അൽ ഇസ്ലാം' എന്നിവയിലൂടെ മുസ്ലിം സമുദായത്തിലെ ജീർണ്ണതകൾക്കെതിരെ പോരാടി.
🕙 കൊടുങ്ങല്ലൂർ കേന്ദ്രമാക്കി മുസ്ലിം ഐക്യസംഘം രൂപീകരിച്ചു (1922).
🕙 സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ.
🕙 1805-ൽ കൈനകരിയിൽ (ആലപ്പുഴ) ജനനം.
🕙 പള്ളിയോടൊപ്പം പള്ളിക്കൂടവും പണിയാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
🕙 ആത്മാനുതാപം, അനസ്താസിയയുടെ രക്തസാക്ഷ്യം, ധ്യാനസല്ലാപങ്ങൾ - കൃതികൾ.
🕙 വാഴത്തട വിപ്ലവം.
🕙 സാക്ഷരതയുടെ പിതാവ് എന്നു വിളിക്കപ്പെടുന്നു.
🕙 1871- ൽ അന്തരിച്ചു.
🕙 1986-ൽ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
🕙 1871-ൽ മയ്യനാട്ട് (കൊല്ലം) ജനനം.
🕙 കേരളകൗമുദിയുടെ സ്ഥാപക പത്രാധിപർ.
🕙 ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ.
🕙 SNDP യോഗം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.
🕙 1949-ൽ അന്തരിച്ചു.
🕙 1852-ൽ കൊല്ലങ്കോട് (പാലക്കാട്) ജനിച്ചു.
🕙 കാരാട്ട് ഗോവിന്ദമേനോൻ - യഥാർത്ഥ പേര്.
🕙 ആനന്ദമതം സ്ഥാപിച്ചു.
🕙 1893-ൽ ആലത്തൂരിനടുത്ത് വാനൂരിൽ സിദ്ധാശ്രമം പണിതു.
🕙 1918-ൽ ആനന്ദ മഹാസഭക്ക് രൂപം നൽകി.
🕙 സ്ത്രീ വിദ്യാപോഷിണി, ശിവയോഗ രഹസ്യം, സിദ്ധാനുഭൂതി, മോക്ഷപ്രദീപം, ആനന്ദഗുരുഗീത - ഗ്രന്ഥങ്ങൾ.
🕙 1929-ൽ സമാധിയായി.
🕙 1896-ൽ ചവറയിൽ (കൊല്ലം) ജനനം.
🕙 നമ്പൂതിരി സമുദായാംഗം.
🕙 കൃഷ്ണൻ നമ്പ്യാതിരി എന്നായിരുന്നു ആദ്യകാല പേര്.
🕙 1936-ൽ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചു.
🕙 ബ്രഹ്മാനനോദയം സംസ്കൃത വിദ്യാലയം തുടങ്ങി.
🕙 1950-ൽ കാലടിയിൽ കോളേജ് സ്ഥാപിച്ചു.
🕙 വിവേകാനന്ദ സന്ദേശം, ശ്രീ ശങ്കര ഭഗവദ്ഗീതാ വ്യാഖ്യാനം - കൃതികൾ.
🕙 പ്രബുദ്ധ കേരളം, അമൃതവാണി - മാസികകൾ.
🕙 1961-ൽ സമാധിയായി.
🕙 1814-ൽ ജർമ്മനിയിലെ സ്റ്റുട്ഗാർട്ടിൽ ജനനം.
🕙 വിദ്യാഭ്യാസം നേടിയ ശേഷം1836-ൽ ഇന്ത്യയിലെത്തി.
🕙 1838-ൽ കേരളത്തിൽ.
🕙 രാജ്യസമാചാരം, പശ്ചിമോദയം - പത്രങ്ങൾ.
🕙 1851-ൽ 'മലയാള ഭാഷാവ്യാകരണം' പ്രസിദ്ധീകരിച്ചു.
🕙 മലയാളരാജ്യം, കേരളപ്പഴമ, മലയാളം - ഇംഗ്ലീഷ് നിഘണ്ടു, കേരളോൽപ്പത്തി തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചു.
🕙 1893-ൽ അന്തരിച്ചു.
🕙 ജി.പരമേശ്വരൻ പിള്ള.
🕙 1864-ൽ തിരുവനന്തപുരത്ത് ജനനം.
🕙 പത്രപ്രവർത്തനം പൊതു പ്രവർത്തനമാക്കിയ വിപ്ലവകാരി.
🕙 ദിവാൻ ടി. രാമറാവുവിന്റെ ദുർബല ഭരണത്തിനെതിരെ തൂലിക ചലിപ്പിച്ചു.
🕙 ഒരു രാജ്യസ്നേഹി - തൂലികാനാമം.
🕙 തിരുവിതാംകൂർ ഭരണം തിരുവിതാംകൂറുകാർക്ക് - ലഘുലേഖ.
🕙 മലയാളി മെമ്മോറിയൽ സമർപ്പിക്കാൻ മുൻകൈയെടുത്തു.
🕙 തിരുവിതാംകൂറിലെ ജനകീയ സമരങ്ങളുടെ ഉപജ്ഞാതാവ് എന്നറിയപ്പെട്ടു.
🕙 Representative Indians, Indian Congress Men - പുസ്തകങ്ങൾ.
🕙 1903-ൽ അന്തരിച്ചു.
🕙 1882-ൽ ചെങ്ങന്നൂരിനടുത്തുള്ള ബുധന്നൂരിൽ ജനനം.
🕙 1926-ൽ ആത്മബോധോദയ സംഘം സ്ഥാപിച്ചു.
🕙 1932-ൽ ആത്മബോധിനി സംഘം രൂപീകരിച്ചു.
🕙 1950-ൽ സമാധിയായി.
🕙 കേരളീയ നവോത്ഥാനത്തിന്റെ ആദ്യ രക്ത സാക്ഷി (1874).
🕙 1825-ൽ തീരദേശ ഗ്രാമമായ ആറാട്ടുപുഴ/ കാർത്തികപ്പള്ളിയിൽ (ആലപ്പുഴ) ജനനം.
🕙 കല്ലിശ്ശേരിയിൽ വേലായുധ ചേകവർ - യഥാർത്ഥ നാമം.
🕙 മംഗലത്ത് ക്ഷേത്രം നിർമ്മിച്ച് ശിവപ്രതിഷ്ഠ നടത്തി ജാതി വ്യവസ്ഥക്കെതിരെ പ്രതികരിച്ചു.
🕙 മുക്കുത്തി സമരം, അച്ചിപ്പുടവ സമരം.
🕙 കഥകളിയോഗം സ്ഥാപിച്ച് കഥകളിയെ സാമൂഹിക മാറ്റത്തിനായി ഉപയോഗിച്ചു.
🕙 പെരുമ്പള്ളി (എറണാകുളം) - അന്ത്യവിശ്രമ സ്ഥലം.
🕙 1878-ൽ തിരുവല്ലക്കടുത്ത് ഇരവിപേരൂരിൽ ജനനം.
🕙 കുമാര ഗുരുദേവൻ
🕙 ക്രിസ്തുമതം സ്വീകരിച്ച് പേര് യോഹന്നാൻ എന്നാക്കി.
🕙 പിന്നീട് ക്രിസ്തുമതം ഉപേക്ഷിച്ച് 1909-ൽ പ്രത്യക്ഷരക്ഷാ ദൈവസഭ രൂപീകരിച്ചു.
🕙 1921, 1931 - ശ്രീമൂലം പ്രജാസഭാംഗമായി.
🕙 1939-ൽ അന്തരിച്ചു.
🕙 1861-ൽ തലശ്ശേരിയിൽ ജനനം.
🕙 സർക്കാർ സർവ്വീസിൽ ഡോക്ടറായി പ്രവേശിച്ചു.
🕙 ബ്രഹ്മ സമാജത്തിന് കേരളത്തിൽ വേരോട്ടമുണ്ടാക്കി.
🕙 1898-ൽ കോഴിക്കോട് ബ്രഹ്മ സമാജത്തിന്റെ ശാഖ സ്ഥാപിച്ചു.
🕙 1948-ൽ അന്തരിച്ചു.
🕙 1867-ൽ ജനനം.
🕙 പത്രാധിപർ, അഭിഭാഷകൻ, യുക്തിവാദി.
🕙 മദ്രാസ് നിയമനിർമ്മാണ സഭയിൽ അംഗമായിരുന്നു.
🕙 SNDP യോഗത്തിന്റെ മുൻനിര പ്രവർത്തകൻ.
🕙 1913-ൽ തീയരുടെ ഒരു മലയാള മാസിക എന്ന പേരിൽ 'മിതവാദി' മാസിക ആരംഭിച്ചു.
🕙 തളി റോഡ് സമരം, കുടിയാൻ പ്രക്ഷോഭം എന്നിവയ്ക്ക് നേതൃത്വം നൽകി.
🕙 അവസാനകാലത്ത് ബുദ്ധമതം സ്വീകരിച്ചു.
🕙 1938 ൽ അന്തരിച്ചു.
🕙 1878-ൽ നെയ്യാറ്റിൻകരയിൽ ജനനം.
🕙 കേരളൻ എന്ന തൂലികാനാമത്തിൽ വിവിധ പത്രങ്ങളിൽ എഴുതി.
🕙 കേരളൻ മാസിക ആരംഭിച്ചു.
🕙 1906-ൽ സ്വദേശാഭിമാനിയുടെ പത്രാധിപ ചുമതല ഏറ്റെടുത്തു.
🕙 സർക്കാറിനെയും ദിവാനെയും ശക്തമായി വിമർശിച്ചത്തിന്റെ ഫലമായി 1910-ൽ അദ്ദേഹത്തെ ദിവാൻ പി. രാജഗോപാലാചാരി തിരുനെൽവേലിയിലേക്ക് നാടുകടത്തി. ശ്രീമൂലം തിരുനാളായിരുന്നു ആ സമയത്തെ തിരുവിതാംകൂർ രാജാവ്.
🕙 വൃത്താന്തപത്രപ്രവർത്തനം, മോഹൻദാസ് ഗാന്ധി, കാൾമാർക്സ്, എന്റെ നാടുകടത്തൽ / My Banishment (ആത്മകഥ) - പുസ്തകങ്ങൾ.
🕙 പത്രപ്രവർത്തനത്തെ കുറിച്ചുള്ള മലയാളത്തിലെ ആദ്യ പുസ്തകമാണ് വൃത്താന്ത പത്രപ്രവർത്തനം. പത്രപ്രവർത്തകരുടെ ബൈബിൾ എന്നാണ് ഈ കൃതി അറിയപ്പെടുന്നത്.
🕙 1916-ൽ ക്ഷയരോഗം ബാധിച്ച് മരണപ്പെട്ടു.
🕙 1880-ൽ ചെങ്ങന്നൂരിനടുത്ത് ഇടയാറൻമുളയിൽ ജനനം.
🕙 1915-ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി.
🕙 1917-ൽ ഹിന്ദു പുലയ സമാജത്തിന് രൂപം നൽകി.
🕙 1927 -ൽ അന്തരിച്ചു.
🕙 1885-ൽ ചേരാനല്ലൂരിൽ ജനിച്ചു.
🕙 കവിയും സാമൂഹിക പരിഷ്കർത്താവും.
🕙 ലങ്കാമർദ്ദനം - ആദ്യ കവിത.
🕙 'ജാതിക്കുമ്മി', 'ഉദ്യാനവിരുന്ന്', 'ബാലാകലേശം' പോലുള്ള കൃതികളിലൂടെ ജാതിവ്യവസ്ഥക്കെതിരെ ആഞ്ഞടിച്ചു.
🕙 1907-ൽ അരയസമാജത്തിന്റെ രൂപീകരത്തിൽ മുഖ്യ പങ്ക് വഹിച്ചു.
🕙 വാല സമുദായ പരിഷ്കാരിണി സഭ, കല്യാണദായിനി സഭ, വാല സേവാ സമിതി തുടങ്ങിയവ രൂപീകരിക്കാനും നേതൃത്വം നൽകി.
🕙 കവി തിലകൻ, വിദ്വാൻ ബഹുമതികൾ ലഭിച്ചു.
🕙 അധ്യാപകൻ, കൊച്ചി നിയമസഭാംഗം.
🕙 കേരള ലിങ്കൺ - അപരനാമം.
🕙 1938-ൽ അന്തരിച്ചു.
🕙 1890-ൽ എറണാകുളം ജില്ലയിലെ ചെറായി കുമ്പളത്തുപറമ്പ് വീട്ടിൽ ജനിച്ചു.
🕙 1917-ൽ മിശ്രഭോജന പരിപാടി നടത്തി.
🕙 യുക്തിവാദിയും ജാതി നിഷേധിയും.
🕙 സമസ്ത കേരള സഹോദര സംഘം സ്ഥാപിച്ചു.
🕙 വിദ്യാപോഷിണി സാംസ്കാരിക സംഘടന രൂപീകരിച്ചു.
🕙 സഹോദരൻ മാസിക തുടങ്ങി.
🕙 കവി, ജനപ്രതിനിധി.
🕙 1968 ൽ അന്തരിച്ചു.
🕙 1886-ൽ ജനനം.
🕙 ഈഴവസമാജം സംഘടനക്ക് രൂപം നൽകി.
🕙 1922-ൽ ഗാന്ധിജിയെ സന്ദർശിച്ചു.
🕙 1924-ലെ വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകി.
🕙 ദേശാഭിമാനി പത്രം സ്ഥാപിച്ചു.
🕙 1930-ൽ അന്തരിച്ചു.
🕙 1889-ൽ കോഴിക്കോട് പയ്യോളിക്കടുത്ത് മൂടാടി/മുചുകുന്നിൽ ജനനം.
🕙 നിയമപഠനമുപേക്ഷിച്ച് ദേശീയ പ്രസ്ഥാനത്തിലേക്ക് കടന്നു വന്നു.
🕙 1924-ൽ വൈക്കം സത്യഗ്രഹത്തിൽ നേതൃപരമായ പങ്ക് വഹിച്ചു.
🕙 ഗുരുവായൂർ സത്യഗ്രഹത്തിന് നേതൃത്വം നൽകി.
🕙 കോഴിക്കോട് - പയ്യന്നൂർ ഉപ്പുസത്യഗ്രഹ ജാഥ നടത്തി.
🕙 കേരള ഗാന്ധി - അപരനാമം.
🕙 KPCC അധ്യക്ഷൻ.
🕙 1951-ൽ കോൺഗ്രസിൽ നിന്ന് രാജി വെച്ചു.
🕙 കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, കിസാൻ മസ്ദൂർ പാർട്ടി നേതാവായി.
🕙 1955-ൽ സർവോദയ പ്രസ്ഥാനത്തിൽ ചേർന്നു പ്രവർത്തിച്ചു.
🕙 പത്മശ്രീ ബഹുമതി നിരസിച്ചു.
🕙 1971-ൽ അന്തരിച്ചു.
🕙 1878-ൽ ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ ജനനം.
🕙 നായർ സമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടി.
🕙 അധ്യാപകൻ, അഭിഭാഷകൻ.
🕙 1907-ൽ 'കേരളീയ നായർ സമാജം' സ്ഥാപിച്ചു.
🕙 1914-ൽ നായർ ഭൃത്യജന സംഘം രൂപീകരിക്കാൻ മുൻകയ്യെടുത്തു. സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് കെ.കേളപ്പനും സെക്രട്ടറി മന്നത്തുമായിരുന്നു. പിന്നീടത് 1915-ൽ നായർ സർവ്വീസ് സൊസൈറ്റി (NSS) എന്നറിയപ്പെട്ടു.
🕙 ഗോഖലെയുടെ സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ സ്ഥാപിച്ച സംഘടനയാണ് NSS.
🕙 ശ്രീമൂലം പ്രജാ സഭാംഗമായിരുന്നു.
🕙 ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിൽ പങ്കെടുത്തു.
🕙 1947-ലെ മുതുകുളം പ്രസംഗം പ്രസിദ്ധമാണ്.
🕙 വിമോചന സമരത്തിന് നേതൃത്വം നൽകി.
🕙 രാഷ്ട്രം 'ഭാരത കേസരി' ബഹുമതി നൽകി ആദരിച്ചു.
🕙 'കേരളത്തിലെ മദൻ മോഹൻ മാളവ്യ' എന്ന് സർദാർ കെ.എം. പണിക്കർ വിശേഷിപ്പിച്ചു.
🕙 1970-ൽ അന്തരിച്ചു.
🕙 1896-ൽ പൊന്നാനി താലൂക്കിലെ തൃത്താലയിൽ ജനനം.
🕙 നമ്പൂതിരി സമുദായത്തിലെ ജീർണ്ണതകൾക്കെതിരെ പോരാടി.
🕙 ഉണ്ണി നമ്പൂതിരി മാസികയിൽ ലേഖനങ്ങൾ എഴുതി.
🕙 അയിത്തോച്ചാടനത്തിന് ഇനി നമ്മുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്തുക - വിവാദ ലഘുലേഖ.
🕙 1931-ൽ 38 ദിവസം നീണ്ടു നിന്ന യാചനായാത്ര നടത്തി.
🕙 അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് (1929), കരിഞ്ചന്ത - നാടകങ്ങൾ.
🕙 കണ്ണീരും കിനാവും - ആത്മകഥ (1971-ൽ സാഹിത്യ അക്കാദമി പുരസ്കാരം).
🕙 1982-ൽ അന്തരിച്ചു.
🕙 1905-ൽ തലശ്ശേരിയിൽ ബ്രാഹ്മണ കുടുംബത്തിൽ ജനനം.
🕙 ആനന്ദ ഷേണായ് - ശരിയായ പേര്.
🕙 ഗാന്ധിയൻ.
🕙 ശ്രീനാരായണ ഗുരുവിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി.
🕙 1931-ൽ പയ്യന്നൂരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചു.
🕙 1933-ൽ ജാതിനാശിനിസഭ തുടങ്ങി.
🕙 1987-ൽ അന്തരിച്ചു.
🕙 1887-ൽ കോട്ടയം ജില്ലയിലെ പാമ്പാടിയിൽ ജനനം.
🕙 1921-ൽ തിരുവിതാംകൂർ ചേരമർ മഹാസഭ രൂപീകരിച്ചു.
🕙 സാധുജന ദൂതൻ - മുഖപത്രം.
🕙 ചേരമർ = കേരളത്തിലെ ജനങ്ങൾ.
🕙 സവർണ്ണ ക്രിസ്ത്യാനികളും അവർണ്ണ ക്രിസ്ത്യാനികളും - വിവാദമായ പുസ്തകം.
🕙 അധ്യാപകൻ, പട്ടാളക്കാരൻ.
🕙 1931-ൽ ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
🕙 1940-ൽ നിര്യാതനായി.
🕙 ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്.
🕙 1909-ൽ പെരിന്തൽമണ്ണയിൽ ജനനം.
🕙 പതിനാലാം വയസ്സിൽ യോഗക്ഷേമ സഭയിലൂടെ പൊതുപ്രവർത്തനം തുടങ്ങി.
🕙 1927-ൽ മദിരാശി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു.
🕙 സുരേന്ദ്രൻ, എസ്.പരമേശ്വരൻ, പി.എസ്.ചെറിയാൻ, കെ.കെ.വാസുദേവൻ - തൂലികാനാമങ്ങൾ.
🕙 ജവഹർലാൽ നെഹ്റു (1931) - ആദ്യ പുസ്തകം.
🕙 A Short History of The Peasant Movement in Kerala (1943) - ആദ്യ ഇംഗ്ലീഷ് പുസ്തകം.
🕙 ഒന്നേകാൽ കോടി മലയാളികൾ (1946), കേരളം മലയാളികളുടെ മാതൃഭൂമി (1948) - പ്രധാന കൃതികൾ.
1891-ൽ തിരുവനന്തപുരത്ത് ജനനം.
🕙 ബെർലിൻ സർവ്വകലാശാലയിൽ നിന്ന് ധനതത്ത്വശാസ്ത്രത്തിലും രാഷ്ട്രമീംമാസയിലും ഡോക്ടറേറ്റ് നേടി.
🕙 'കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ' എന്ന് ആദരപൂർവ്വം വിളിക്കപ്പെടുന്നു.
🕙 1906-ൽ കോട്ടയം ജില്ലയിലെ വൈക്കത്ത് പറവൂർ തറവാട്ടിൽ ജനനം.
🕙 കോഴിക്കോട്ടു നിന്നും പയ്യന്നൂരിലേക്ക് നടന്ന ഉപ്പുസത്യഗ്രഹ മാർച്ചിൽ സജീവ പങ്കാളിയായി.
🕙 ഗാന്ധിയനായിട്ടായിരുന്നു പൊതുപ്രവർത്തനം തുടങ്ങിയത്.
🕙 1934-ൽ കോഴിക്കോട് വെച്ച് കേരള സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിതമായി.
🕙 1946-ലെ പാപ്പിനിശ്ശേരി ആറോൺ മിൽ സമരത്തിൽ എകെജിക്കൊപ്പം ശക്തമായി പങ്കെടുത്തു.
🕙 കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച സമയത്ത് ഒളിവിൽ കഴിയുമ്പോൾ, 1948 ഓഗസ്റ്റ് 19-ന് പാമ്പുകടിയേറ്റ് മരണമടഞ്ഞു.
🕙 ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ.
🕙 1904-ൽ കണ്ണൂരിലെ പെരളശ്ശേരിയിൽ ജനിച്ചു.
🕙 ഗുരുവായൂർ സത്യഗ്രഹത്തിന്റെ വോളന്റിയർ ക്യാപ്റ്റനായിരുന്നു.
🕙 KPCC സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ച അദ്ദേഹം പിന്നീട് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭാഗമായി.
🕙 കണ്ണൂരിൽ നിന്നും മദ്രാസിലേക്ക് നടന്ന പട്ടിണി ജാഥയ്ക്ക് നേതൃത്വം നൽകി (1936).
🕙 കരുതൽ തടങ്കൽ നിയമത്തിനെതിരായി സുപ്രീം കോടതിയിൽ സ്വയം വാദിച്ചു ജയിച്ചു.
🕙 പാർലമെന്ററി പാർട്ടി നേതാവായിരുന്ന അദ്ദേഹം ലോക്സഭയിൽ അസാമാന്യമായ പ്രകടനമാണ് കാഴ്ചവെച്ചത്.
🕙 കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്.
🕙 എന്റെ ജീവിതകഥ - ആത്മകഥ.
🕙 ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്.
🕙 'പാവങ്ങളുടെ പടത്തലവൻ' എന്നറിയപ്പെട്ടു.
🕙 ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ.
🕙 എന്റെ പൂർവ്വകാല സ്മരണകൾ - കൃതി.
🕙 1990-ൽ തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ടു.
🕙 'എ.കെ.ജി: അതിജീവനത്തിന്റെ കനൽവഴികൾ' എന്ന സിനിമ സംവിധാനം ചെയ്തത് - ഷാജി എൻ. കരുൺ.