ഹൃദയം - പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും

Example Webpage
മത്സര പരീക്ഷകൾക്കായി ഹൃദയത്തിൽ സൂക്ഷിക്കാൻ. 
ജീവന്റെ തുടിപ്പുകളുടെ ഉറവിടമായ ഹൃദയത്തെ സംബന്ധിച്ച ചോദ്യങ്ങൾ മനസ്സിലാക്കാം.

ഹൃദയം എന്നത് 
  • മനുഷ്യ ശരീരത്തിലെ രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രമാണ്.
  • നട്ടെല്ലുള്ള ജീവികളിൽ ഭ്രൂണാവസ്ഥയിൽ വച്ച് ഉണ്ടാവുന്ന ആദ്യത്തെ അവയവമാണ്. 
  • ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു രക്തം പമ്പ് ചെയ്യുന്ന അവയവമാണ്. 

ഹൃദയത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും താഴെ:

Q 1: 🫀 പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ ഹൃദയത്തിന് ഏകദേശം എത്ര ഭാരമുണ്ടാകും?
✅ 250 ഗ്രാം മുതൽ 300 ഗ്രാം വരെ.
Q 2: 🫀 ഒരു മനുഷ്യന്റെ ഹൃദയത്തിന് ഏകദേശം എത്ര വലിപ്പം വരും?
✅ ചുരുട്ടി പിടിച്ചിരിക്കുന്ന മുഷ്ടിയുടെ വലിപ്പം.
Q 3: 🫀 ഹൃദയത്തെ ആവരണം ചെയ്ത് സംരക്ഷിക്കുന്ന ഇരട്ട സ്തരത്തിന്റെ പേരെന്ത്?
✅ പെരികാർഡിയം (Pericardium)
Q 4: 🫀 ഹൃദയത്തിന്റെ ഏറ്റവും ഉള്ളിലുള്ള പാളിക്ക് പറയുന്ന പേര്?
✅ എൻഡോകാർഡിയം (Endocardium)
Q 5: 🫀 മനുഷ്യന്റെ ഹൃദയത്തിന് എത്ര അറകളുണ്ട്?
✅ നാല്.

🎯 മനുഷ്യന് മാത്രമല്ല, സസ്തനികൾ, പക്ഷികൾ, മുതല എന്നിവയ്ക്കും ഹൃദയത്തിന് നാല് അറകളാണ്. ഉഭയ ജീവികൾ, മുതലയല്ലാത്ത ഉരഗങ്ങൾ എന്നിവയുടെ ഹൃദയത്തിന് മൂന്ന് അറകളാണ് ഉള്ളത്. മത്സ്യങ്ങളുടെ ഹൃദയത്തിന് രണ്ടു അറകളും.
Q 6: 🫀 മനുഷ്യഹൃദയം സ്പന്ദിച്ചു തുടങ്ങുന്നത് എപ്പോഴാണ്?
✅ ഭ്രൂണത്തിന് നാല് ആഴ്ച പ്രായമാകുമ്പോൾ
Q 7: 🫀 ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വരുന്ന ഓക്സിജൻ നീക്കം ചെയ്യപ്പെട്ട രക്തം (അശുദ്ധരക്തം) ഹൃദയത്തിന്റെ ഏത് അറയിലാണ് എത്തിക്കുന്നത്?
✅ വലത് ഓറിക്കിൾ (Right auricle or right atrium)
Q 8: 🫀 ശ്വാസ കോശത്തിൽ നിന്നു വരുന്ന ഓക്സിജൻ അടങ്ങിയ രക്തം (ശുദ്ധരക്തം) ഹൃദയത്തിന്റെ ഏത് അറയിലാണ് എത്തിക്കുന്നത്?
✅ ഇടത് ഓറിക്കിൾ (Left auricle or left atrium)
Q 9: 🫀 ഹൃദയ അറകളുടെ സങ്കോചത്തിന് പറയുന്ന പേര്?
✅ സിസ്റ്റോളി (Systole)
Q 10: 🫀 ഹൃദയ അറകളുടെ വിശ്രാന്താവസ്ഥക്ക് പറയുന്ന പേര്?
✅ ഡയസ്റ്റോളി (Diastole).
🎯 ഒരു സിസ്റ്റോളിയും ഡയസ്റ്റോളിയും ചേർന്നതാണ് ഹൃദയസ്പന്ദനം.
Q 11: 🫀 ഹൃദയത്തിലെ പേസ് മേക്കർ (Pacemaker) എന്നാറിയപ്പെടുന്ന ഭാഗമേത്?
✅ SA Node (SAN)
Q 12: 🫀 ആരോഗ്യമുളള ഒരാളുടെ ഒരു മിനിറ്റിലെ ഹൃദയ സ്പന്ദനങ്ങളുടെ എണ്ണം എത്രയാണ്?
✅ 72
Q 13: 🫀 ഹൃദയ പേശികൾക്ക് ആവശ്യമായ രക്തം എത്തിക്കുന്ന ധമനിയുടെ പേരെന്ത്?
✅ കൊറോണറി ധമനി (Coronary artery)
Q 14: 🫀 സാധാരണ ഹൃദയ സ്പന്ദന നിരക്ക് പുരുഷന്മാരേക്കാൾ സ്ത്രീകളിൽ കൂടുതലാണ്. ഈ പ്രസ്താവന ശരിയോ തെറ്റോ?
✅ പ്രസ്താവന ശരി
Q 15: 🫀 1967-ൽ ദക്ഷിണാഫ്രിക്കയിൽ ലോകത്ത് ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോക്ടർ ആര്?
✅ ക്രിസ്റ്റ്യൻ ബർണാഡ്
Q 16: 🫀 ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും തകരാറുകളെക്കുറിച്ചുള്ള പഠനവും ചികിത്സയും നടത്തുന്ന ശാസ്ത്ര ശാഖ അറിയപ്പെടുന്ന പേര്?
✅ കാർഡിയോളജി
Q 17: 🫀 ഇന്ത്യയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടന്നത് 1994-ൽ ഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ്. ആരാണിതിന് നേതൃത്വം നൽകിയത്?
✅ ഡോ. വേണുഗോപാൽ
Q 18: 🫀 2003-ൽ കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ആര്?
✅ ജോസ് ചാക്കോ പെരിയപ്പുറം
Q 19: 🫀 ഹൃദയമിടിപ്പ് പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന സ്റ്റെതസ്കോപ് കണ്ടുപിടിച്ചത് ആര്?
✅ റെനെ ലെനക്
Q 20: 🫀 തലച്ചോറിലെ ഏതു ഭാഗമാണ് ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നത്?
✅ മെഡുല ഒബ്ളോംഗേറ്റ (Medulla Oblongata)
Q 21: 🫀 ഹൃദയത്തിന്റെ പ്രവർത്തനം പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
✅ ECG (Electro Cardiograph)
Q 22: 🫀 രക്തക്കുഴലുകളിലൂടെ ഒഴുകുന്ന രക്തം അതിന്റെ ഭിത്തിയിൽ ചെലുത്തുന്ന മർദമാണ് രക്തസമ്മർദം. ഇത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
✅ സ്ഫിഗ്മോമാനോമീറ്റർ (Sphygmomanometer)
Q 23: 🫀 ഏറ്റവും സുരക്ഷിതമായ രക്തസമ്മർദത്തിന്റെ (blood pressure) പരിധി എത്രയാണ്?
✅ 120/80 mm Hg.
🎯 ഹൃദയം സങ്കോചിക്കുമ്പോൾ രേഖപ്പെടുത്തുന്ന മർദം 120 mm Hg യും വികസിക്കുമ്പോൾ 80 mm Hg യുമാണ്.
Q 24: 🫀 മനുഷ്യശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴൽ ഏതാണ്?
✅ മഹാധമനി (aorta)
Q 25: 🫀 മുതിർന്ന ഒരാളുടെ ഹൃദയം ഒരു മിനുട്ടിൽ പമ്പ് ചെയ്യുന്ന രക്തത്തിന്റെ അളവ്?
✅ 5 ലിറ്റർ
Q 26: 🫀 മത്തി, നത്തോലി പോലുള്ള ചെറിയ ഇനം മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഏതു ഘടകമാണ് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നത്?
✅ ഒമേഗ ത്രീ ഫാറ്റി ആസിഡ്
Q 27: 🫀 ലോക ഹൃദയദിനം ആചരിക്കുന്നതെന്ന്?
✅ സെപ്റ്റംബർ 29
🎯 1999-ലാണ് ലോക ആരോഗ്യ സംഘടന, വേൾഡ് ഹാർട്ട് ഫെഡറേഷനുമായി ചേർന്ന് സെപ്തംബർ-29 ലോക ഹൃദയ ദിനമായി ആചരിക്കാൻ തുടങ്ങിയത്.
Q 28: 🫀 ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ താളക്രമത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന ഉപകരണം?
✅ ഡീഫൈബ്രില്ലേറ്റർ (Defibrillator)
Q 29: 🫀 ഹൃദയഭിത്തിയിലെ കൊറോണറി ധമനികളിലുള്ള ബ്ലോക്ക് ഒഴിവാക്കാൻ നടത്തുന്ന ചികിത്സാ പ്രക്രിയയുടെ പേര്?
✅ ആൻജിയോപ്ലാസ്റ്റി (Angioplasty)
Q 30: 🫀 ഹൃദയ പേശി ദുർബലമാവുന്ന അവസ്ഥക്ക് പറയുന്ന പേര്?
✅ കാർഡിയോമയോപതി (Cardiomyopathy)
Q 31: 🫀 ലോക ഹൃദയ ദിനത്തിന്റെ 2023-ലെ സന്ദേശം (Theme) എന്താണ്?
✅ "USE ❤️ KNOW ❤️" (ഹൃദയം ഉപയോഗിക്കൂ ഹൃദയത്തെ അറിയൂ).
Previous Post Next Post