ആസിഡുകൾ

❓ലായനികളുടെ അമ്ല-ക്ഷാര മൂല്യം അളക്കുന്നതിനുള്ള ഏകകമായ പി.എച്ച്. സ്കെയിലിൽ ആസിഡുകളുടെ മൂല്യം എത്രയാണ്?
ഏഴിന് താഴെ.

❓പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ(Potential of Hydrogen) എന്നതിന്റെ ചുരുക്കെഴുത്താണ്‌ പി.എച്ച്.മൂല്യം (pH)എന്നറിയപ്പെടുന്നത്. 
1909-ൽ ഈ മൂല്യസമ്പ്രദായം വികസിപ്പിച്ചെടുത്ത ഡാനിഷ് ശാസ്ത്രജ്ഞൻ ആര്?
സോറേൻ സോറേൻസൺ.

❓മനുഷ്യന്റെ ആമാശയ രസത്തിൽ അടങ്ങിയിരിക്കുന്ന ആസിഡാണ് ഹൈഡ്രോക്ലോറിക് ആസിഡ്. ഇതിന്റെ മറ്റൊരു പേരെന്ത്?
മുറിയാറ്റിക് ആസിഡ്.

❓ സോഡാ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?
കാർബോണിക് ആസിഡ്.

❓ഭക്ഷണപദാർത്ഥങ്ങളിലും മറ്റും ചേർക്കുന്നതിനു വേണ്ടി അടുക്കളയിൽ സാധാരണയായി ഉപയോഗിച്ചു വരുന്ന വിനാഗിരി അഥവാ സുർക്കയിൽ അടങ്ങിയിരിക്കുന്ന ആസിഡേത്?
അസെറ്റിക് ആസിഡ്.

❓വ്യാപകമായി ഉപയോഗത്തിലിരിക്കുന്ന വേദനാസംഹാരികളിൽ ഏറ്റവും പഴക്കമുള്ള ആസ്പിരിന്റെ ശാസ്ത്രീയ നാമമെന്ത്?
അസറ്റൈൽ സാലിസിലിക് ആസിഡ്.

❓ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയ പുളിപ്പുള്ള ഫലങ്ങളിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന അമ്ലമേത്?
സിട്രിക് ആസിഡ്.

❓ഉറുമ്പിന്റെയും തേനീച്ചയുടെയും ശരീരത്തിൽ കാണപ്പെടുന്ന ആസിഡായ ഫോർമിക് അമ്ലത്തിന്റെ മറ്റൊരു പേരെന്ത്?
മെഥനോയിക് ആസിഡ്.

❓പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് (Milk Acid) ഏതാണ്?
ലാക്ടിക് ആസിഡ്.

❓പഴുക്കാത്ത ആപ്പിളുകളിൽ സമൃദ്ധമായി കാണപ്പെടുന്ന ആസിഡ് ഏത് ?
മാലിക് ആസിഡ്.

❓അസ്കോർബിക് ആസിഡ് (Ascorbic Acid) എന്നും വിളിക്കപ്പെടുന്ന ജീവകം(Vitamin) ഏത്?
വിറ്റാമിൻ-C.

❓തേയിലയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
ടാനിക് ആസിഡ്.

❓എല്ലാ ആസിഡുകളിലും പൊതുവായി അടങ്ങിയിട്ടുള്ള മൂലകമേത്?
ഹൈഡ്രജൻ.

❓രാസവസ്തുക്കളുടെ രാജാവ് (King of Chemicals) എന്നറിയപ്പെടുന്നത് സൾഫ്യൂരിക് ആസിഡാണ്. ഏറ്റവും വീര്യംകൂടിയ ആസിഡുകളിലൊന്നായ ഇതിന്റെ അപരനാമമെന്ത്?
ഓയിൽ ഓഫ് വിട്രിയോൾ.

❓ചുവന്നുള്ളി, തക്കാളി, നേന്ത്രപ്പഴം, ചോക്ലേറ്റ്, ബീൻസ് തുടങ്ങിയവയിൽ സമൃദ്ധമായി കാണപ്പെടുന്ന ആസിഡ് ഏത്?
ഓക്സാലിക് ആസിഡ്.

❓പുളി, മുന്തിരി എന്നിവയിൽ ധാരാളമായി കാണപ്പെടുന്ന ആസിഡ് ഏത്?
ടാർടാറിക് ആസിഡ്.

❓പാത്രങ്ങളിലെ തുരുമ്പ്, വസ്ത്രങ്ങളിലെ കറ മുതലായവ നീക്കം ചെയ്യാൻ പ്രധാനമായും ഉപയോഗിക്കുന്ന ആസിഡ് ഏത്?
ഓക്സാലിക് ആസിഡ്.

❓സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന പേരിലും അറിയപ്പെടുന്ന ഈ ആസിഡ് ട്രൈനൈട്രോടൊളുവിൻ(TNT) എന്ന സ്ഫോടകവസ്തു നിർമാണത്തിന് ഉപയോഗിക്കുന്നു. ആസിഡേത്?
നൈട്രിക് ആസിഡ്.

❓ കൊഴുപ്പുകളിലും എണ്ണകളിലും അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?
സ്‌റ്റിയറിക് ആസിഡ്.

❓കാറിലെ സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ്?
സൾഫ്യൂരിക് ആസിഡ്.

❓ സ്വർണ്ണം, പ്ലാറ്റിനം തുടങ്ങിയ അമൂല്യ ലോഹങ്ങളെ ലയിപ്പിക്കുന്ന ലായനിയായ അക്വാറീജിയ (Aqua Regia) രാജകീയ ദ്രവം എന്നറിയപ്പെടുന്നു. ഏതൊക്കെ ആസിഡുകളുടെ മിശ്രണമാണിത്?
നൈട്രിക്, ഹെഡ്രോക്ലോറിക്.

❓ സൾഫ്യൂരിക് ആസിഡിനേക്കാളും നൂറു മടങ്ങ് അമ്ലവീര്യമുള്ള (Acidity) ആസിഡുകൾ അറിയപ്പെടുന്ന പേരാണ് സൂപ്പർ ആസിഡുകൾ. നിലവിൽ ഏറ്റവും വീര്യം കൂടിയ സൂപ്പർ ആസിഡേത്?
ഫ്ലൂറോ ആന്റിമണിക് ആസിഡ്.

❓ ഹൈഡ്രോക്ലോറിക്, നൈട്രിക്, സിട്രിക്, അസെറ്റിക്, ടാർട്ടാറിക് തുടങ്ങിയ ആസിഡുകളും അക്വാറീജിയയും കണ്ടുപിടിച്ച, പ്രാചീന രസതന്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ശാസ്ത്രജ്ഞൻ ആര്? 
ജാബിർ ബിൻ ഹയ്യാൻ.

❓രാസവളങ്ങളുടെ ഉല്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുന്ന പ്രക്രിയയാണ് ഓസ്റ്റ് വാൾഡ് പ്രക്രിയ (Ostwald Process). ഇതിലൂടെ നിർമ്മിക്കുന്ന ആസിഡേത്? 
നൈട്രിക് ആസിഡ്.

❓മനുഷ്യൻ ആദ്യം കണ്ടുപിടിച്ച ആസിഡ് ഏത്? 
അസറ്റിക് ആസിഡ്.

Previous Post Next Post