കാർഷിക രംഗം - ചോദ്യങ്ങളും ഉത്തരങ്ങളും

Q 1: 🌾 'സ്വർഗ്ഗീയ ഫലം' എന്നറിയപ്പെടുന്ന പഴമേതാണ്?
✅ കൈതച്ചക്ക (Pineapple)

🎯 അനാനസ് കോമോസസ് (Ananas comosus) എന്നാണ് കൈതച്ചക്കയുടെ ശാസ്ത്രീയ നാമം.
Q 2: 🌾 കൈതച്ചക്കയുടെ (Pineapple) ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിലെ ജില്ല ഏത്?
✅ എറണാകുളം
Q 3: 🌾 'പഴങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്നത്?
✅ മാമ്പഴം

🎯 മാഞ്ചിഫെറ ഇൻഡിക്ക (Magifera indica) എന്നാണ് മാങ്ങയുടെ ശാസ്ത്രീയ നാമം.
Q 4: 🌾 കേരളത്തിന്റെ മാങ്ങാപ്പട്ടണം (Mango City) എന്നറിയപ്പെടുന്ന പ്രദേശമാണ് മുതലമട. ഏതു ജില്ലയിലാണിത് സ്ഥിതി ചെയ്യുന്നത്?
✅ പാലക്കാട്
Q 5: 🌾 മുതലമടയില്‍ ഏറ്റവും കൂടുതലായി കൃഷി ചെയ്യപ്പെടുന്ന മാങ്ങയിനം ഏതാണ്? മാമ്പഴങ്ങളുടെ രാജാവ് എന്നാണ് ഇത് അറിയപ്പെടുന്നത്.
✅ അല്‍ഫോന്‍സ
Q 6: 🌾 കേരളത്തിൽ ഏറ്റവുമധികം നെല്ല് ഉൽപാദിപ്പിക്കുന്ന ജില്ല എന്ന നിലയിൽ 'കേരളത്തിന്റെ നെല്ലറ' എന്നറിയപ്പെടുന്ന ജില്ല ഏത്?
✅ പാലക്കാട്
Q 7: 🌾 'കേരളത്തിന്റെ നെല്ലറ' എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്? സമുദ്രനിരപ്പിന് താഴെ നെൽകൃഷി ചെയ്യുന്ന ലോകത്തെ അപൂർവ ഭൂപ്രദേശം കൂടിയാണിത്.
✅ കുട്ടനാട് (ആലപ്പുഴ)
Q 8: 🌾 പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?
✅ കറുത്ത മണ്ണ് (Black Cotton Soil)
Q 9: 🌾 കേരളത്തിൽ കറുത്ത മണ്ണ് കൂടുതലായി കാണപ്പെടുന്ന ചിറ്റൂർ താലൂക്ക് സ്ഥിതി ചെയ്യുന്ന ഈ ജില്ലയിൽ തന്നെയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പരുത്തി ഉൽപാദിപ്പിക്കുന്നതും. ജില്ലയേത്?
✅ പാലക്കാട്
Q 10: 🌾 കേരളത്തിൽ ഏറ്റവുമധികം കൃഷി ചെയ്യുന്ന സുഗന്ധവ്യഞ്ജനം ഏത്?
✅ കുരുമുളക്

🎯 പൈപ്പർ നൈഗ്രം (Piper nigrum) എന്നാണ് ശാസ്ത്രനാമം.
Q 11: 🌾 കുരുമുളക് ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത് ഏതു പേരിലായിരുന്നു?
✅ യവനപ്രിയ
Q 12: 🌾 വടക്കൻ കേരളത്തിൽ ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിലെ പരമ്പരാഗത കൃഷിരീതിയുടെ പേര്?
✅ കൈപ്പാട് കൃഷി
Q 13: 🌾 ലവണാംശമുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യാനായി വികസിപ്പിച്ചെടുത്ത ഒരു നെല്ലിനത്തിന്, കൈപ്പാട് രീതിയിൽ കൃഷി ചെയ്യുന്ന സംസ്ഥാനത്തെ അപൂർവം പ്രദേശങ്ങളിലൊന്നിന്റെ പേരാണ് നൽകിയിരിക്കുന്നത്. എന്താണത്?
✅ എഴോം

🎯 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത നേടിയ ഗ്രാമ പഞ്ചായത്ത്‌ കൂടിയാണ് കണ്ണൂർ ജില്ലയിലെ ഈ പ്രദേശം.
Q 14: 🌾 ഇന്ത്യയിൽ ഏറ്റവുമധികം റബ്ബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?
✅ കേരളം.
Q 15: 🌾 കേരളത്തിൽ റബ്ബർ ഉൽപാദനത്തിൽ മുന്നിട്ടു നിൽക്കുന്ന ജില്ലയേതാണ്?
✅ കോട്ടയം.

🎯 റബ്ബർ ബോർഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.
Q 16: 🌾 കേരളത്തിൽ ഏറ്റവും കൂടുതലായി കൃഷി ചെയ്യുന്ന ഭക്ഷ്യവിള?
✅ നെല്ല് (Oryza sativa)
Q 17: 🌾 നെൽകൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏത്?
✅ എക്കൽമണ്ണ് (Alluvial Soil)
Q 18: 🌾 'വെളുത്ത സ്വർണ്ണം' എന്നറിയപ്പെടുന്ന കാർഷിക വിള ഏതാണ്?
✅ കശുവണ്ടി

🎯 അനാകാർഡിയം ഓക്സിഡെന്റേൽ (Anacardium occidentale) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.
Q 19: 🌾 കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി വ്യവസായ ശാലകളുള്ള ജില്ല?
✅ കൊല്ലം
Q 20: 🌾 ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപാദിപ്പിക്കുന്ന ജില്ല ഏതാണ്?
✅ കണ്ണൂർ
Q 21: 🌾 ജമൈക്കൻ കുരുമുളക് (Jamaica pepper) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സുഗന്ധവിളയേത്?
✅ സര്‍വ്വസുഗന്ധി (Allspice).

🎯 കായ്കളും ഇലകളും മൂപ്പെത്തുന്നതിനു മുമ്പ് പറിച്ചെടുത്ത് ഉണക്കി ഉപയോഗിക്കുന്ന ഇതിന് ഗ്രാമ്പൂ, ജാതി, കറുവപ്പട്ട എന്നിവയുടെ സമ്മിശ്ര ഗന്ധമുള്ളതിനാലാണ് ഈ പേര് ലഭിച്ചത്.

🎯 ഇവയുടെ ഇലകളിലും കായ്കളിലും അടങ്ങിയ യൂജിനോൾ, മിതൈൽ, ടെർപീനുകൾ എന്നിവയാണ് സുഗന്ധമുണ്ടാക്കുന്നത്.
Q 22: 🌾 ഹരിത വിപ്ലവ കാലത്ത് ഇന്ത്യയിൽ ഏറ്റവുമധികം ഉൽപാദനം വർധിപ്പിച്ച കാർഷിക വിളയാണ് ഗോതമ്പ്. എന്താണ് ഇതിന്റെ ശാസ്ത്രീയ നാമം?
✅ ട്രിറ്റിക്കം ഈസ്‌റ്റീവം (Triticum Aestivum).
Q 23: 🌾 കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം?
✅ തെങ്ങ്.

🎯 കൊക്കോസ് ന്യൂസിഫെറ (Cocos nucifera) എന്നാണ് ശാസ്ത്രനാമം.
Q 24: 🌾 തേങ്ങയുൽപാദനത്തിൽ മുന്നിട്ടു നിൽക്കുന്ന കേരളത്തിലെ ജില്ല ഏതാണ്?
✅ കോഴിക്കോട്
Q 25: 🌾 2018 മാർച്ചിൽ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ട ഫലമേത്?
✅ ചക്ക

🎯 ആർട്ടോകാർപ്പസ് ഹെറ്റെറോഫില്ലസ് (Artocarpus heterophyllus) എന്നാണ് ശാസ്ത്രനാമം.
Q 26: 🌾 തിരുമധുരം, മധുരിമ, മധുമതി, മാധുരി എന്നിവ ഏത് വിളയുടെ സങ്കരയിനങ്ങളാണ്?
✅ കരിമ്പ്
Q 27: 🌾 ഫിലിപ്പൈൻസിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IRRI) വികസിപ്പിച്ചെടുത്ത സെമി ഡ്വാർഫ് നെല്ലിനം ഏത്?
✅ ഐ.ആർ എട്ട്
Q 28: 🌾 1940 മുതൽ 1970 വരെ കാർഷിക മേഖലയിൽ ഉൽപാദനം വർധിപ്പിക്കാനായി ആഗോളതലത്തിൽ വ്യാപകമായി ഉണ്ടായ കുതിച്ചു ചാട്ടത്തിന് പറയുന്ന പേര്?
✅ ഹരിതവിപ്ലവം (Green Revolution)
Q 29: 🌾 ലോക ഹരിത വിപ്ലവത്തിന്റെ പിതാവാര്?
✅ നോർമൻ ഇ. ബോർലോഗ് (യു.എസ്‌.എ.)

🎯 1970 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ കൂടിയാണ് ഇദ്ദേഹം.

🎯 കാർഷികമേഖലയിൽ നൽകപ്പെടുന്ന അവാർഡാണ് 'ബോർലോഗ് അവാർഡ്'
Q 30: 🌾 ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം?
✅ മെക്സിക്കോ (1944)
Q 31: 🌾 ഹരിത വിപ്ലവത്തിൽ ഏറ്റവും നേട്ടമുണ്ടാക്കിയ നാണ്യവിള ഏത്?
✅ പരുത്തി (Cotton)
Q 32: 🌾 ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവായി കണക്കാക്കുന്നത് ആരെ?
✅ എം. എസ് സ്വാമിനാഥൻ

🎯 തമിഴ്‌നാട്ടിലെ കുംഭകോണത്തു ജനിച്ചു.
Q 33: 🌾 ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ എന്നറിയപ്പെടുന്നത്?
✅ ഡോ.എം.പി സിങ്
Q 34: 🌾 ഹരിതവിപ്ലവത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിച്ച ധാന്യമേത്?
✅ ഗോതമ്പ്
Q 35: 🌾 എം എസ് സ്വാമിനാഥൻ വികസിപ്പിച്ച ഗോതമ്പിനം ഏത്?
✅ സർബതി സോറോണ
Q 36: 🌾 ഹരിത വിപ്ലത്തിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ സംസ്ഥാനം ഏത്?
✅ പഞ്ചാബ്‌
Q 37: 🌾 ഇന്ത്യയിൽ പാലുൽപ്പാദന രംഗത്തുണ്ടായ വളർച്ചയെ വിളിക്കുന്ന പേര്?
✅ ധവള വിപ്ലവം (White revolution)
Q 38: 🌾 ധവള വിപ്ലവത്തിന്റെ പിതാവ്?
✅ ഡോ. വർഗീസ് കുര്യൻ
Q 39: 🌾 ഏറ്റവും കൂടുതൽ പാലുൽപ്പാദിപ്പിക്കുന്ന രാജ്യമേത്?
✅ ഇന്ത്യ

🎯 രണ്ടാം സ്ഥാനം അമേരിക്കക്ക്.

🎯 പശുവിൻ പാലുൽപാദനത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ്. ഒന്നാം സ്ഥാനം അമേരിക്കക്ക്.

🎯 ആട്ടിൻപാൽ, എരുമപ്പാൽ എന്നിവയുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന പാലിൽ 60% എരുമപ്പാലാണ്
Q 40: 🌾 'ഇന്ത്യയുടെ പാൽത്തൊട്ടി' എന്നറിയപ്പെടുന്ന സംസ്ഥാനം?
✅ ഹരിയാന
Q 41: 🌾 ലോകത്തിലെ ഏറ്റവും ചെറിയ പശു ഇനമേത്? -
✅ കേരളത്തിലെ വെച്ചൂർ പശു

🎯 വെച്ചൂർ പശുവിന്റെ ജന്മദേശം കോട്ടയമാണ്.
Q 42: 🌾 കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രമേത്?
✅ മാട്ടുപ്പെട്ടി (ഇടുക്കി)
Q 43: 🌾 മുറാ എന്നത് ഏത് സങ്കരയിനം മൃഗമാണ്?
✅ എരുമ
Q 44: 🌾 മിൽമയുടെ ആസ്ഥാനം എവിടെ?
✅ തിരുവനന്തപുരം

🎯 1980 ലാണ് മിൽമ സ്ഥാപിതമായത്.
Q 45: 🌾 ലോക ക്ഷീരദിനമായി ആചരിക്കുന്നതെന്ന്?
✅ ജൂൺ 1
Previous Post Next Post