❓സാഹിത്യ രംഗത്തെ സമഗ്രസംഭാവനകൾ വിലയിരുത്തി കേരള സർക്കാർ 1993 മുതൽ നൽകിത്തുടങ്ങിയ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വ്യക്തിയാര്?
❓ശ്രീധരൻ എന്ന യുവാവ് താൻ ജനിച്ചു വളർന്ന അതിരാണിപ്പാടം ഗ്രാമം സന്ദർശിക്കാനായി എത്തുന്നതും, തന്റെ ബാല്യകാലത്ത് അവിടെ നടന്ന സംഭവങ്ങൾ ഓർക്കുന്നതും പ്രമേയമാക്കി എസ്.കെ. പൊറ്റക്കാട് രചിച്ച പ്രശസ്തമായ നോവൽ ഏത്?
✅ ഒരു ദേശത്തിന്റെ കഥ.
❓ഉത്തരകേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴി പശ്ചാത്തലമാക്കി എഴുതപ്പെട്ട മലയാളം നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. 1974-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഇതിന്റെ രചയിതാവ് ആര്?
✅ എം.മുകുന്ദൻ.
❓മഹാഭാരത കഥയിലെ ഭീമനെ കേന്ദ്രകഥാപാത്രമാക്കി രചിക്കപ്പെട്ട പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. 1985-ലെ വയലാർ അവാർഡ് നേടിയ ഈ നോവൽ എഴുതിയതാര്?
✅ എം.ടി. വാസുദേവൻ നായർ.
❓ബാലചന്ദ്രൻ എന്ന യുവ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ജീവിതകഥയിലൂടെ അധികാര രാഷ്ട്രീയത്തിന്റെ കൊള്ളരുതായ്മകൾ അനാവരണം ചെയ്യുന്ന യന്ത്രം എന്ന നോവൽ ആരുടേതാണ്?
✅ മലയാറ്റൂർ രാമകൃഷ്ണൻ.
❓പി. സച്ചിദാനന്ദൻ എന്ന ആനന്ദ് എഴുതിയ മലയാള നോവലാണ് 'മരുഭൂമികൾ ഉണ്ടാകുന്നത്'. 1993-ലെ വയലാർ അവാർഡ് ലഭിച്ച ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ ആരെല്ലാം?
✅ കുന്ദൻ, റൂത്ത്.
❓മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്ത രചനകളിൽ പ്രധാനപ്പെട്ടതാണ് 'തൃക്കോട്ടൂർ പെരുമ'. ആരാണ് ഈ ചെറുകഥാ സമാഹാരത്തിന്റെ രചയിതാവ്?
✅ യു.എ. ഖാദർ.
❓കേരള സമൂഹത്തിൻ്റെ വികാസപരിണാമം കൃത്യമായി വിവരിക്കുന്ന പി.കുഞ്ഞനന്തൻ നായരുടെ ആത്മകഥയുടെ പേരെന്ത്?
✅ അരങ്ങു കാണാത്ത നടൻ (1991).
❓കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽ ജനിച്ച പി.കുഞ്ഞനന്തൻ നായർക്ക് തിക്കോടിയൻ എന്ന തൂലികാനാമം നൽകിയ പത്രാധിപർ ആര്?
✅ സഞ്ജയൻ (MR നായർ).
❓പ്രശസ്ത സാഹിത്യകാരനും കർമ്മം കൊണ്ട് ഡോക്ടറുമായിരുന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ആത്മകഥയുടെ പേരെന്താണ്?
✅ നഷ്ടജാതകം.
❓കേരളത്തിലെ ലക്ഷണമൊത്ത ആദ്യ ചരിത്ര ഗ്രന്ഥം ഏതാണ്?
ശൈഖ് സൈനുദ്ദീൻ മഖ്തൂം രണ്ടാമനാണ് രചയിതാവ്. 'പോരാളികൾക്കുള്ള സമ്മാനം' എന്നാണ് ഇതിന്റെ ഭാഷാർത്ഥം.
✅ തുഹ്ഫത്തുൽ മുജാഹിദീൻ.
❓ദൈവത്തിന്റെ പുസ്തകം എന്ന നോവലിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള സാഹിത്യകാരൻ?
✅ കെ.പി. രാമനുണ്ണി.
❓'നവഗ്രഹങ്ങളുടെ തടവറ' രണ്ടു സാഹിത്യകാരന്മാർ ചേർന്നെഴുതിയ കൃതിയാണ്. ആരെല്ലാം?
✅ സേതു & പുനത്തിൽ കുഞ്ഞബ്ദുള്ള.
❓മുംബൈ നഗരത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യൻ യുവത്വത്തിന്റെ പ്രശ്‌നങ്ങൾ ആവിഷ്‌ക്കരിക്കുന്ന ‘ആൾക്കൂട്ടം’ എന്ന നോവൽ ആരുടെ പ്രഥമ കൃതിയാണ്?
✅ ആനന്ദ് (പി. സച്ചിദാനന്ദൻ).
❓ആധുനിക കവിത്രയങ്ങൾ ആരെല്ലാം?
✅ ഉള്ളൂർ എസ്. പരമേശ്വരയ്യർ, കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ.
✅ അംബികാസുതന്‍ മാങ്ങാട്.
❓"ജയ ജയ കേരള കോമള ധരണീ
ജയ ജയ മാമക പൂജിത ജനനീ
ജയ ജയ പാവന ഭാരതഹരിണീ
ജയ ജയ ധർമ്മസമന്വയ രമണീ..."
2014-ൽ കേരളത്തിന്റെ സാംസ്കാരിക ഗാനമായി പ്രഖ്യാപിച്ച ഈ ഗാനത്തിന്റെ രചയിതാവ് ആര്?
✅ ബോധേശ്വരൻ(കേശവൻ).
🎯 അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ അച്ഛനാണ് ഇദ്ദേഹം.
❓ജാതിശ്രേണിയുടെ രണ്ടറ്റങ്ങളിലുള്ള സാവിത്രി അന്തർജ്ജനത്തെയും അധഃസ്ഥിതനായ ചാത്തനെയും നായികാനായകന്മാരാക്കി മലബാർ സമരത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച കാവ്യമേത്?
✅ ദുരവസ്ഥ.
❓"അന്നിരുപത്തിയൊന്നില്‍ നമ്മളിമ്മലയാളത്തില്
ഒത്തുചേര്‍ന്നു വെള്ളയോടെതിര്‍ത്തു നല്ല മട്ടില്
ഏറനാടിന്‍ ധീരമക്കള് ചോരചിന്തിയ നാട്ടില്
ചീറിടും പീരങ്കികള്‍ക്ക് മാറു കാട്ടിയ നാട്ടില്!"
'ഏറനാടിൻ ധീരമക്കൾ' എന്ന ഏറെ ജനപ്രിയമായ ഈ മലബാര്‍ പടപ്പാട്ട് എഴുതിയത് ആര്?
✅ കമ്പളത്ത് ഗോവിന്ദൻ നായർ (1914-1980).
❓മുംബൈ നഗരത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യൻ യുവത്വത്തിന്റെ പ്രശ്‌നങ്ങൾ ആവിഷ്‌ക്കരിക്കുന്ന ‘ആൾക്കൂട്ടം’ എന്ന നോവൽ ആരുടെ പ്രഥമ കൃതിയാണ്?
✅ ആനന്ദ് (പി. സച്ചിദാനന്ദൻ).
🎯 ആധുനിക നോവൽ സാഹിത്യത്തിലെ ഒരു നാഴികക്കല്ല് എന്നു വിശേഷിപ്പിക്കപ്പെട്ട നോവലാണ് ‘ആൾക്കൂട്ടം’.
❓കാളിദാസന്റെ ‘ഋതുസംഹാരം’ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയതാര്?
✅ വിഷ്ണു നാരായണൻ നമ്പൂതിരി (1939-2021).
🎯 പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായിരുന്ന ഇദ്ദേഹത്തിന്, 2014-ൽ എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിച്ചു.
❓കാല്പനിക ഭാവനകളിലൂടെ മലയാളികളെ കാവ്യാസ്വാദനത്തിന്റെ പുത്തന്‍ മേച്ചില്‍ പുറങ്ങളിലേക്കു നയിച്ച കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരെന്ത്?
✅ തുടിക്കുന്ന താളുകൾ.
❓കേരളത്തിന്റെ പ്രഥമ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേരെന്ത് ?
✅ കൊഴിഞ്ഞ ഇലകൾ.
❓'അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ ഹന്ത! താഴുന്നൂ താഴുന്നൂ കഷ്ടം...'
മലയാളകവിതാലോകത്ത് നിറസാന്നിദ്ധ്യമായി നിറഞ്ഞു നിൽക്കുമ്പോൾ 1924-ൽ പല്ലനയാറ്റിൽ റെഡീമർ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മുങ്ങിമരിച്ച ഏതു കവിയുടെ വരികളാണിത്?
✅ കുമാരനാശാൻ.
❓ആത്മമിത്രവും ഗുരുതുല്യനുമായിരുന്ന എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തെത്തുടർന്ന് കുമാരനാശാൻ രചിച്ച വിലാപകാവ്യം ഏത്?
✅ പ്രരോദനം.
❓"തിങ്കളും താരങ്ങളും തൂവെള്ളിക്കതിർ ചിന്നും തുംഗമാം വാനിൻചോട്ടിലാണെന്റെ വിദ്യാലയം" എന്നു തുടങ്ങുന്ന കവിത ആരുടേതാണ്?
✅ ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട് (1923 - 2000).
❓ഉണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥയെ കേരളത്തിലെ ശാകുന്തളം എന്ന് വിശേഷിപ്പിച്ചത് ആര്?
✅ ജോസഫ് മുണ്ടശ്ശേരി.
❓മലയാളത്തിലെ ആദ്യത്തെ പദ്യ വാരികയായ കവനകൗമുദി ആരംഭിച്ചത് ആര്?
✅ പന്തളം കേരളവർമ്മ.
❓ജ്ഞാനപീഠം പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി. അദ്ദേഹത്തിന് പുരസ്കാരം ലഭിച്ച വർഷം ഏത്?
✅ 2019.
🎯 ജി. ശങ്കരക്കുറുപ്പ് (1965), എസ്.കെ. പൊറ്റെക്കാട് (1980), തകഴി ശിവശങ്കരപ്പിള്ള (1984), എം.ടി. വാസുദേവൻ നായർ (1995), ഒ.എൻ.വി. കുറുപ്പ് (2007) എന്നിവർക്കാണ് ഇതിനു മുൻപ് മലയാളത്തിൽ നിന്നും പുരസ്കാരം ലഭിച്ചിട്ടുള്ളത്.
❓മലയാള സാഹിത്യത്തിലെ ആദ്യ ലക്ഷണമൊത്ത ആധുനിക കവിതയായി കണക്കാക്കുന്ന അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഖണ്ഡകാവ്യം ഏത്?
✅ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം.
❓"വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന പ്രശസ്ത വരികൾ അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഏത് ഖണ്ഡകാവ്യത്തിൽ നിന്നുള്ളതാണ്?
✅ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം.
❓ആധുനിക മലയാള ഗദ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
✅ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ.
❓കാളിദാസന്റെ 'അഭിജ്ഞാന ശാകുന്തളം' നാടകം മലയാളത്തിലേക്ക് ആദ്യമായി തർജ്ജിമ ചെയ്തത് മൂലം കേരള കാളിദാസൻ എന്ന അപര നാമധേയത്തിൽ അറിയപ്പെട്ടിരുന്നതാര്?
✅ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ.
❓മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ആത്മകഥയായി അറിയപ്പെടുന്ന 'എന്റെ നാടുകടത്തൽ' രചിച്ചതാര്?
✅ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള.
❓വൈലോപ്പിള്ളിയുടെ കവിതകളെ കാച്ചിക്കുറുക്കിയ കവിതകൾ എന്ന് വിശേഷിപ്പിച്ചതാര്?
✅ എം.എൻ. വിജയൻ.
❓വയലാർ അവാർഡ് നേടിയ 'ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന പുസ്തകം എഴുതിയത് ആര്?
✅ എം.കെ. സാനു.
❓'പ്രഭ' എന്ന തൂലികാനാമത്തിൽ രചനകൾ നടത്തിയ പ്രമുഖ സാഹിത്യകാരൻ ആര്?
✅ വൈക്കം മുഹമ്മദ് ബഷീർ.
❓സ്വാതിതിരുനാൾ മഹാരാജാവിന്റെ ഗുരുവും സദസ്യനും കവിയും സംഗീതജ്ഞനായിരുന്ന വ്യക്തിയാര്?
✅ ഇരയിമ്മൻ തമ്പി.
❓ഇരയിമ്മൻ തമ്പിയുടെ ആട്ടക്കഥകളായ കീചക വധവും ഉത്തരാ സ്വയംവരവും അദ്ദേഹം എത്രാം വയസ്സിൽ രചിച്ചതാണ്?
✅ ഇരുപതാം വയസ്സിൽ.
❓സ്വാതി തിരുന്നാൾ ജനിച്ചപ്പോൾ അദ്ദേഹത്തിന്റെ അമ്മയായ റാണി ഗൗരി ലക്ഷ്മി ഭായിക്കു വേണ്ടി "ഓമനത്തിങ്കൾ കിടാവോ" എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയതാര്?
✅ ഇരയിമ്മൻ തമ്പി.
❓കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ആദ്യ മലയാള സാഹിത്യകാരനാണ് ആർ. നാരായണപണിക്കർ (1889-1959). കൃതിയേത്?
✅ കേരള ഭാഷാ സാഹിത്യ ചരിത്രം.