കായികം ക്വിസ്/Sports Quiz

❓2007-ൽ ദക്ഷിണാഫ്രിക്കയിൽ വച്ച് നടന്ന ആദ്യ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ ജേതാക്കളായത് ഏതു രാജ്യത്തെ തോല്പിച്ചാണ്?
പാക്കിസ്ഥാൻ.
🎯 ഇംഗ്ലണ്ടിൽ നടന്ന രണ്ടാം ട്വന്റി-20 ലോകകപ്പിൽ പാക്കിസ്ഥാൻ വിജയികളായി. 

❓ട്വന്റി-20 ക്രിക്കറ്റിൽ നിശ്ചിത ഓവറിനു ശേഷം ഇരു ടീമുകളും സ്കോറിൽ തുല്യത പാലിക്കുകയാണെങ്കിൽ ഏത് മാർഗ്ഗം ഉപയോഗിച്ചാണ് വിജയികളെ നിശ്ചയിക്കുന്നത്?
സൂപ്പർ ഓവർ. 

❓കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കേണൽ ഗോദവർമരാജയുടെ ജന്മദിനമാണ്‌ ‌കേരളത്തിൽ കായിക ദിനമായി ആചരിക്കുന്നത്. എന്നാണത്?
ഒക്ടോബർ-13. 

❓അർജ്ജുന അവാർഡ് ലഭിച്ച ആദ്യ ദക്ഷിണേന്ത്യക്കാരൻ എന്ന ഖ്യാതി നേടിയ മലയാളി ആര്?
സി. ബാലകൃഷ്ണൻ (1965).
🎯 ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ സംഘത്തിലെ അംഗം എന്ന നിലക്കാണ് ഇദ്ദേഹത്തിന് അർജ്ജുന സമ്മാനിച്ചത്. 

❓കായിക മികവിനുള്ള പരമോന്നത ദേശീയ ബഹുമതിയായ രാജീവ്‌ ഗാന്ധി ഖേൽരത്ന നേടിയ ആദ്യ മലയാളി ആര്?
കെ.എം. ബീനാമോൾ (2002). 

❓കൊച്ചി കലൂർ ഇന്റർനാഷനൽ സ്റ്റേഡിയം അറിയപ്പെടുന്നത് ഏതു ദേശീയ നേതാവിന്റെ പേരിലാണ്? 
ജവഹർലാൽ നെഹ്റു. 

❓ഒളിമ്പിക്‌സിൽ പങ്കെടുത്ത ആദ്യ മലയാളി നീന്തൽ താരമാണ് സെബാസ്റ്റ്യൻ സേവ്യർ. ഏത് ഒളിമ്പിക്സിൽ?
1996-ലെ അറ്റ്‌ലാന്റ ഒളിമ്പിക്സിൽ.

❓ഗുസ്തിയിൽ ഒരിക്കൽ പോലും പരാജയമറിഞ്ഞിട്ടില്ലാത്ത ചരിത്രത്തിലെ ഏക വ്യക്തിയാര്?
ഗുലാം മുഹമ്മദ് ബക്ഷ് (1878-1960).
🎯 പഞ്ചാബ് സിംഹം, ദ ഗ്രേറ്റ് ഗാമ എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ട ഇദ്ദേഹത്തോട് 1940 മുതൽ 1955 വരെ മത്സരിക്കാൻ ആരും ധൈര്യപ്പെട്ടില്ല.

❓ഏകദിന ക്രിക്കറ്റിൽ ഇരട്ട ശതകം നേടിയ ആദ്യത്തെ കളിക്കാരൻ എന്ന ബഹുമതി സചിൻ ടെണ്ടുൽക്കറുടെ പേരിലാണ്. 2010-ൽ ഏതു ടീമിനെതിരെയുള്ള കളിയിലാണ് അദ്ദേഹം ഈ തിരുത്താനാവാത്ത ചരിത്രം രചിച്ചത്?
ദക്ഷിണാഫ്രിക്ക. 

❓ഭാരതരത്ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും എന്ന ബഹുമതി ആരുടെ പേരിലാണ്?
സച്ചിൻ ടെണ്ടുൽക്കർ (2013).

❓1999-ലാണ് ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ ടെസ്റ്റ്​ ക്രിക്കറ്റിൽ ഒരിന്നിങ്​സിലെ 10 വിക്കറ്റും വീഴ്ത്തി റെക്കോർഡ്​ ബുക്കിൽ ഇടം പിടിച്ചത്. പാക്കിസ്താനെതിരെയുള്ള ആ മാന്ത്രിക പ്രകടനത്തിലൂടെ ഏത് ഇംഗ്ലീഷ് താരത്തിന്റെ റെക്കോർഡിനൊപ്പമാണ് അന്നദ്ദേഹം എത്തിയത്?
ജിം ലേക്കർ.
🎯 1956-ൽ ഓസ്ട്രേലിയക്ക് എതിരെയായിരുന്നു ഈ താരം ചരിത്രത്തിലെ ആദ്യ 10 വിക്കറ്റ്​ നേട്ടം കൊയ്തത്.

❓ലോകത്തിലെ ഏഴു കടലുകൾ നീന്തിക്കടക്കുക വഴി ഇന്ത്യയുടെ ജലറാണി (Aqua Queen of India) എന്ന അപരനാമം ലഭിച്ച ഇന്ത്യയുടെ മുൻ വനിതാ ദേശീയ നീന്തൽ താരം ആര് ?
ബുലാ ചൗധരി.

❓ഇന്ത്യയുടെ ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ്-29 ഏത് ഹോക്കി ഇതിഹാസ താരത്തിന്റെ ജന്മദിനമാണ്?
ധ്യാൻചന്ദ്. 

❓ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നത് ഏത് ഇന്ത്യൻ നഗരത്തിലാണ്?
ന്യൂഡൽഹി (1951).

❓സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ വെള്ളിമെഡൽ നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര്?
രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്. 
🎯 2004 ഏഥൻസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ വെള്ളിമെഡൽ നേടി.

❓കേന്ദ്ര കായിക മന്ത്രിയായ ആദ്യ കായികതാരം ആര്?
രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്. 

❓ഒളിമ്പിക് ഹോക്കിയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം സ്വന്തമാക്കിയ ടീം ഇന്ത്യയാണ് (എട്ടു സ്വർണ്ണം). ഇന്ത്യ ഏറ്റവും ഒടുവിൽ സ്വർണ്ണം നേടിയത് ഏതു ഒളിമ്പിക്സിലാണ്?
1980 - മോസ്കോ.

❓1972-ലെ മ്യൂണിച്ച് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ ഉൾപ്പെട്ടതു വഴി ഒളിമ്പിക് മെഡൽ ജേതാവായ ആദ്യത്തെ മലയാളി ആര്? 
മാനുവൽ ഫ്രെഡറിക്.

❓ടോക്യോ ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തോടെ ഒളിമ്പിക് ഹോക്കിയുടെ ചരിത്രത്തില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം എത്രയായി?
12. 
🎯 എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ. 

❓ടെന്നീസിന്റെ ജന്മനാട് എന്നറിയപ്പെടുന്ന ഫ്രാൻസിൽ നടക്കുന്ന ഗ്ലാന്റ്സ്ലാം ടൂർണമെന്റായ ഫ്രഞ്ച് ഓപ്പൺ നടക്കുന്നത് ഏത് സ്റ്റേഡിയത്തിലാണ്?
✅ പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിൽ(Roland Garros).
🎯 ഇന്ന് കളിമൺ കോർട്ട് ഉപയോഗിക്കുന്ന ഏക ഗ്രാൻ‌റ്സ്ലാം ടൂർണ്ണമെന്റാണ് ഇത്.

❓ഇതിഹാസ ബോക്‌സിങ് താരമായിരുന്ന മുഹമ്മദലിയുടെ (Cassius Marcellus Clay Jr.) ആത്മകഥയുടെ പേര്? 
✅ പൂമ്പാറ്റയുടെ ആത്മാവ് (The Soul of a Butterfly).

❓1930 ലെ പ്രഥമ ലോകക്കപ്പ് ഫുട്ബോളിൽ ജേതാക്കളായത് ആതിഥേയത്വം വഹിച്ച ഉറുഗ്വേ തന്നെയായിരുന്നു. ഏതു രാജ്യത്തെയാണ് അവർ ഫൈനലിൽ പരാജയപ്പെടുത്തിയത്?
✅ അർജന്റീന (4-2).

❓വില്യം ജി. മോർഗൻ എന്ന അമേരിക്കക്കാരനാണ് Mintonette എന്ന കായികവിനോദത്തിന്റെ ഉപജ്ഞാതാവ്. എന്നാൽ ഈ കളി ജനപ്രീതിയാർജ്ജിച്ചത് മറ്റൊരു പേരിലാണ്. എന്താണത്?
✅ വോളിബോൾ. 

❓1986-മെക്‌സിക്കോ ലോകകപ്പിലെ ഒരു മത്സരത്തിലായിരുന്നു അർജന്റീനിയൻ ഇതിഹാസതാരം ഡീഗോ മറഡോണയുടെ ഏറ്റവും കുപ്രസിദ്ധവും സുപ്രസിദ്ധവുമായ ഗോളുകൾ പിറന്നത്. ‘ദൈവത്തിന്റെ കൈ’ എന്ന പേരിൽ വിഖ്യാതമായ വിവാദ ഗോളും 'നൂറ്റാണ്ടിന്റെ ഗോൾ' എന്നു ലോകം വാഴ്ത്തിയ ഗോളും അദ്ദേഹം നേടിയത് ഏതു ടീമിനെതിരെയുള്ള പോരാട്ടത്തിലായിരുന്നു?
✅ ഇംഗ്ലണ്ട്.

❓ക്വീൻസ്ബെറി നിയമങ്ങൾ ഏത് കായികമത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
✅ ബോക്സിങ്. 

❓ഒരു ചെസ് കളിക്കാരനു ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവിയാണ് ഗ്രാന്റ് മാസ്റ്റർ. ഏത് അന്താരാഷ്ട്ര സംഘടനയാണ് ഇത് നൽകുന്നത്?
✅ FIDE(ഫിഡെ).

❓ബോക്സിങ് ഇതിഹാസം മുഹമ്മദലി കാഷ്യസ് ക്ലേയുടെ സ്വദേശം ഏതു രാജ്യമാണ്?
✅ അമേരിക്ക.

❓ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരിന്നിങ്സിൽ 400 റൺസ് നേടിയ ഒരേയൊരു കളിക്കാരൻ ആര്?
✅ ബ്രയാൻ ചാൾസ് ലാറ (വെസ്റ്റിൻഡീസ്).
🎯 2004-ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഈ മിന്നുന്ന പ്രകടനം.

❓Farewell to Cricket ആരുടെ പുസ്തകമാണ്?
✅ ഡോൺ ബ്രാഡ്മാൻ.

❓ലോകം കണ്ട ഏറ്റവും മികച്ച വനിതാ പോൾവാൾട്ട് താരമായ യെലേന ഇസിൻബയേവ ഏതു രാജ്യക്കാരിയാണ്?
✅ റഷ്യ.

❓എവറസ്റ്റ് കൊടുമുടിയടക്കം ഏഴ് വൻകരകളിലെയും ഏറ്റവും വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ വനിത എന്ന ഖ്യാതി സ്വന്തമാക്കിയ ജാപ്പാനീസ് പർവ്വതാരോഹക ആര്?
✅ ജുങ്കോ താബെ (1939-2016).

❓ക്രിക്കറ്റിൽ ഡേ & നൈറ്റ് രീതിയിലുള്ള മത്സരങ്ങളും, കളിക്കാർ നിറമുള്ള ജേഴ്സികളും ഉപയോഗിച്ചു തുടങ്ങിയത് ഏത് ലോകക്കപ്പ് മുതലാണ്?
✅ 1992.

❓2019-ൽ ഇംഗ്ലണ്ട് & വെയിൽസ് വേദിയായ 12-ാമത് ലോകക്കപ്പ് ക്രിക്കറ്റിൽ ജേതാക്കളായത് ഇംഗ്ലണ്ടാണല്ലോ. ആരായിരുന്നു റണ്ണേഴ്സ് അപ്പ്? 
✅ ന്യൂസിലാന്റ്.

❓ഇതുവരെ നടന്ന മുഴുവൻ ലോകക്കപ്പ് ഫുട്ബോൾ ടൂർണമെന്റുകളിലും പങ്കെടുത്തിട്ടുള്ള ഒരേയൊരു രാജ്യം ഏത്?
✅ ബ്രസീൽ.

❓ലോകക്കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ തവണ ജേതാക്കളായിട്ടുള്ള രാജ്യം ബ്രസീലാണ്. എത്ര തവണ? 
✅ അഞ്ചു തവണ.
🎯 1958, 1962, 1970, 1994, 2002 വർഷങ്ങളിൽ.

❓മാറ്റഡോർ എന്ന പദം ഏത് മൃഗയാവിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു? സ്പെയിനാണ് ഈ കായിക വിനോദത്തിന്റെ ഈറ്റില്ലം.
✅ കാളപ്പോര്.

❓കളിക്കാർ കുതിരപ്പുറത്തു കയറി പന്തടിച്ചു ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന കായികയിനമേത്?
✅ പോളോ.

❓വേഗത്തിന്റെ രാജകുമാരനായ ഉസൈൻ ബോൾട്ട് ട്രാക്കിനോട് വിട പറഞ്ഞ വർഷമാണ് 2017. അദ്ദേഹത്തിലൂടെ ലോകമാകെ ചിരപരിചിതമായ നാമം ഏതു രാജ്യത്തിന്റേതാണ്?
✅ ജമൈക്ക.

❓2018 ജൂണിൽ റഷ്യയിൽ വെച്ചു നടന്ന ലോകക്കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടാനാവാതെ പോയ മുൻ ജേതാക്കൾ കൂടിയായ രാജ്യം?
✅ ഇറ്റലി.

❓ഫുട്ബോൾ ലോകകപ്പും (1966), ക്രിക്കറ്റ് ലോകകപ്പും (2019) നേടിയ ഏക രാജ്യം ഏത്?
✅ ഇംഗ്ലണ്ട്.

❓Lucien Laurent എന്ന ഫ്രഞ്ച് ഫുട്ബോൾ താരം കായിക ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നതെങ്ങനെ?
✅ ലോകക്കപ്പ് ഫുട്ബോളിലെ ആദ്യ ഗോൾ നേടിയ താരം എന്ന നിലയിൽ.

❓ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നായകൻ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയ റാഷിദ് ഖാൻ ഏത് രാജ്യത്തിന്റെ ദേശീയ ടീം താരമാണ്?
✅ അഫ്ഗാനിസ്ഥാൻ.

❓ ഒരു വർഷം നടക്കുന്ന പ്രധാനപ്പെട്ട നാല് ടെന്നീസ് ടൂർണമെന്റുകൾ പൊതുവായി അറിയപ്പെടുന്ന പേരാണ് ഗ്രാൻഡ് സ്ലാം. ഏതെല്ലാമാണവ? 
✅ ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, യു.എസ്. ഓപ്പൺ.

❓ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിങ്സിലെ 10 വിക്കറ്റുകളും നേടിയ ആദ്യത്തെ ബൗളറാര്?
✅ ജിം ലേക്കർ.
🎯 ഏക ഇന്ത്യൻ ബൗളർ - അനിൽ കുംബ്ലെ.

❓ബില്യാർഡ്സ് കളിയിൽ പന്തു തട്ടി നീക്കാൻ ഉപയോഗിക്കുന്ന നീളൻ വടിയുടെ പേരെന്ത്?
✅ ക്യൂ (Cue). 

❓പോൾവോൾട്ടിൽ 6 മീറ്റർ ഉയരം ആദ്യമായി ചാടിക്കടന്ന സെർജി ബൂബ്ക ഏതു രാജ്യക്കാരനാണ്?
✅ ഉക്രെയിൻ.

❓അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത (1975) കെ.സി. ഏലമ്മ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
വോളിബോൾ.

❓1973-ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടുമ്പോൾ ക്യാപ്റ്റൻ ആരായിരുന്നു? 
T.K.S. മണി (ക്യാപ്റ്റൻ മണി).
🎯 ഇദ്ദേഹത്തിന്റെ ഹാട്രിക് ഗോൾ നേട്ടത്തിന്റെ ചിറകിലേറിയാണ് അന്ന് കേരളം ജേതാക്കളായത്.

❓ഫുട്ബോൾ ആരാധകർ കറുത്തമുത്തെന്നും കാലാഹിരണ്‍ എന്നും ഓമനപ്പേരിട്ടു വിളിച്ച കായികതാരം ആര്?
അയനിവളപ്പില്‍ മണി വിജയന്‍ (ഐ.എം. വിജയൻ).

❓1999-ലെ സാഫ് കപ്പില്‍ ഭൂട്ടാനെതിരേ 12-ാം സെക്കന്റില്‍ ഗോൾ നേടിയ ഇന്ത്യൻ ഫുട്ബോൾ താരം ആര്? 
ഐ.എം. വിജയൻ.
🎯 ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഗോളുകളില്‍ ഒന്നാണ് അത്.

❓ഐ.എം. വിജയന്റെ ഫുട്ബോൾ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ഹ്രസ്വ ചലച്ചിത്രം ഏത്? 
കാലാഹിരൺ (black deer). 

❓ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചലച്ചിത്രത്തിലൂടെ ചലച്ചിത്രപ്രവേശം നടത്തിയ ഫുട്ബോൾ താരം ആര്?
ഐ.എം. വിജയൻ. 

❓അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബോൾ താരം ആര്?
ഐ.എം. വിജയൻ (2003).

❓1983-ൽ കപിൽദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടം ചൂടിയത് ഏതു ടീമിനെ പരാജയപ്പെടുത്തിയാണ്?
വെസ്റ്റിൻഡീസ്. 

❓നൂറ്റാണ്ടിന്റെ ഇന്ത്യൻ ക്രിക്കറ്റർ എന്നറിയപ്പെടുന്ന താരം ആര്?
കപിൽ ദേവ്. 

❓ഹരിയാന ഹരികെയിൻ എന്ന അപരനാമം ഏതു ക്രിക്കറ്റ് താരത്തിന്റേതാണ്?
കപിൽദേവ്. 

❓1983-ൽ ആദ്യമായി ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട ഇന്ത്യൻ ടീമിനെ അന്നത്തെ മാധ്യമങ്ങൾ വാഴ്ത്തിയത് ഏതു പേരിൽ?
കപിലിന്റെ ചെകുത്താന്മാർ.

❓ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതിയുള്ള സി.കെ. ലക്ഷ്മണൻ (1898-1972) ഏതു ഒളിമ്പിക്സിലാണ് ബ്രിട്ടീഷ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്?
1924-ലെ പാരീസ് ഒളിമ്പിക്സിൽ. 

❓ആറു തവണ ലോക വനിത ബോക്സിങ് ജേതാവ് ആയിട്ടുള്ള മേരി കോമിന്റെ ആത്മകഥ ഏത്?
അണ്‍ബ്രേക്കബിള്‍ (Unbreakable). 

❓Playing to Win ഏത് ഇന്ത്യൻ ബാഡ്മിന്റൺ താരത്തിന്റെ ആത്മകഥയാണ്? 
സൈന നെഹ്‌വാള്‍. 

❓ബാഡ്മിന്റൺ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ താരം ആര്? 
സൈന നെഹ്‌വാള്‍. 

❓2016-ലെ റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനായിരുന്ന മലയാളി താരം?
പി.ആര്‍. ശ്രീജേഷ്. 

❓ഇന്ത്യയുടെ ദേശീയ പുരുഷ-വനിത ഹോക്കി ടീമുകളെ സ്പോൺസർ ചെയ്യുന്ന സംസ്ഥാനം ഏത്? 
ഒഡീഷ. 

❓1975-ൽ മലേഷ്യയിലെ ക്വാലാലമ്പൂരിൽ വെച്ച് നടന്ന ലോകകപ്പ്‌ ഹോക്കിയിൽ ഇന്ത്യ ഏത് രാജ്യത്തെ തോല്പിച്ചാണ് (2–1) ചാമ്പ്യന്മാരായത്? 
പാക്കിസ്ഥാൻ. 

❓ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഹോക്കി കിരീടം നേടിയ രാജ്യം പാക്കിസ്ഥാനാണ്. എത്ര തവണ?
4 തവണ. 

❓1975-ൽ ഇംഗ്ലണ്ടിൽ വെച്ച് നടന്ന പ്രഥമ ലോകക്കപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയയെ തോല്പിച്ച് കിരീടം നേടിയ രാജ്യം ഏത്?
വെസ്റ്റിന്റീസ്. 

❓ഏറ്റവും കൂടുതല്‍ തവണ ലോകക്കപ്പ്‌ ക്രിക്കറ്റ് കിരീടം നേടിയ രാജ്യമാണ് ഓസ്ട്രേലിയ. എത്ര തവണ?
5 തവണ.

❓ടോക്യോ ഒളിമ്പിക്സ് ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയതോടെ രണ്ട് ഒളിമ്പിക്സിൽ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായതാര്?   
പി.വി. സിന്ധു. 

❓ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ നൂറു മീറ്റർ സ്പ്രിന്റിൽ വേഗരാജാവായ മാർസൽ ലെമണ്ട് ജേക്കബ്‌സ് ഏതു രാജ്യക്കാരനാണ്?
ഇറ്റലി. 

❓ഒരൊറ്റ ഒളിമ്പിക്‌സില്‍ നിന്ന് ഏഴ് മെഡലുകള്‍ നേടിയ വനിതാ നീന്തല്‍ താരം എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ എമ്മ മക്കിയോണ്‍ ഏതു രാജ്യക്കാരിയാണ്?
ഓസ്‌ട്രേലിയ. 

❓ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമെന്ന ബഹുമതി നേടിയ മലയാളി ആര്? 
സജന്‍ പ്രകാശ്. 

❓100 മീറ്ററിനു പിന്നാലെ 200 മീറ്ററിലും സ്വർണ്ണം നേടിയതോടെ ഒളിമ്പിക്സി‍ല്‍ സ്പ്രിന്റ് ഡബിള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയായി മാറിയ ജമൈക്കൻ താരം ആര്? 
എലൈന്‍ തോംപ്സന്‍. 

❓വിജേന്ദർ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടുന്ന താരം എന്ന ബഹുമതി സ്വന്തമാക്കിയ ലവ്ലിന ബോർഗോഹെയ്നിന്റെ സ്വദേശം? 
അസം. 
🎯 അസമിൽ നിന്ന് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതയയാണവർ. 

❓ടോക്യോ ഒളിമ്പിക്സിൽ ഏതു ടീമിനെ തോല്പിച്ചാണ് ഇന്ത്യ ഹോക്കിയിൽ വെങ്കലം സ്വന്തമാക്കിയത്?
ജർമ്മനി. 

❓ടോക്യോ ഒളിമ്പിക്സിൽ 57 കിലോ ഗുസ്തിയിൽ വെള്ളി മെഡൽ സ്വന്തമാക്കിയ രവികുമാർ ദഹിയയുടെ സ്വദേശം ഏതു സംസ്ഥാനത്താണ്?
ഹരിയാന. 

❓ടോക്യോ ഒളിമ്പിക് ഗുസ്തിയിൽ രവികുമാർ ദഹിയ വെള്ളി മെഡൽ സ്വന്തമാക്കിയതോടെ മൊത്തം ഒളിമ്പിക് ഗുസ്തി ചരിത്രത്തിൽ ഇന്ത്യയുടെ മെഡൽ നേട്ടം എത്രയായി?
ആറ്. 

❓രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം ഇനി അറിയപ്പെടുക ആരുടെ പേരിൽ ? 
ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്‍റെ പേരിൽ.
🎯 മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന എന്ന പേരിലായിരിക്കും അറിയപ്പെടുക. 

❓ടോക്യോ ഒളിമ്പിക്സിൽ ജാവലിന്‍ ത്രോയില്‍ സ്വർണ്ണ മെഡൽ നേടിയതോടെ ഒളിമ്പിക്‌ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന അപൂര്‍വമായ നേട്ടം സ്വന്തമാക്കിയ താരം ആര്?
നീരജ് ചോപ്ര. 

❓ടോക്യോ ഒളിമ്പിക്സിൽ പുരുഷ വിഭാഗം ഫുട്‌ബോളിൽ സ്വർണം നേടിയ രാജ്യമേത്? 
ബ്രസീൽ.
🎯 തുടർച്ചയായ രണ്ടാം തവണയാണ് ബ്രസീൽ ഒളിമ്പിക്‌സ് ഫുട്‌ബോളിൽ സ്വർണം നേടുന്നത്. 

❓ഒളിമ്പിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ടോക്യോയിലേത്. ഏഴ് മെഡലുകളോടെ ഇന്ത്യ മെഡല്‍പട്ടികയിൽ എത്രാം സ്ഥാനത്താണ്?
48. 

❓ടോക്യോ ഒളിമ്പിക്സിൽ 39 സ്വർണ്ണ മെഡലുകൾ നേടി ചാമ്പ്യന്മാരായ രാജ്യം ഏത് ?  
അമേരിക്ക. 

❓അന്തരിച്ച പ്രശസ്ത കായിക പരിശീലകൻ ഒതയോത്ത് മാധവന്‍ നമ്പ്യാര്‍ എന്ന ഒ.എം നമ്പ്യാർക്ക് മികച്ച പരിശീലകനുള്ള പ്രഥമ ദ്രോണാചാര്യ അവാര്‍ഡ് ലഭിച്ച വർഷം?
1985. 

❓1960-ലെ റോം ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിൽ ജീവിച്ചിരിപ്പുള്ള അവസാനത്തെയാളായിരുന്നു ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ. അദ്ദേഹം ഏതു കായിക രംഗത്തെ പ്രഗത്ഭ താരമായിരുന്നു?
✅ ഫുട്ബോൾ. 

❓ടേബിള്‍ ടെന്നീസിലെ വെള്ളി മെഡൽ നേട്ടത്തോടെ 2021 ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചതാര്?
ഭവിന പട്ടേല്‍ (ഗുജറാത്ത്).

❓2021 ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്കു വേണ്ടി പുരുഷ വിഭാഗം ഹൈജമ്പില്‍ വെള്ളി മെഡൽ നേടിയ താരം ആര്? 
നിഷാദ് കുമാര്‍.

❓2021 ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ വിനോദ് കുമാർ വെങ്കലം നേടിയത് ഏത് ഇനത്തിലാണ്?
പുരുഷ ഡിസ്‌കസ് ത്രോ.

🎯 പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന തിരുത്താനാവാത്ത ചരിത്രം സൃഷ്ടിച്ച അവാനി ലേഖരയുടെ മത്സര ഇനം ഏത്? 
10 മീറ്റര്‍ എയര്‍ റൈഫിള്‍.
🎯 ടോക്യോ പാരാലിമ്പിക്‌സില്‍ ലോക റെക്കോർഡോടെയാണ് ഇവർ സ്വര്‍ണ മെഡല്‍ നേടിയത്.

❓സോഷ്യല്‍ മീഡിയയിൽ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള കായികതാരം ആര്? 
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
Previous Post Next Post