ഗാന്ധി ക്വിസ്

❓1893 ജൂൺ ഏഴിന് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നിന്നും പ്രിട്ടോറിയയിലേക്കുള്ള തീവണ്ടി യാത്രക്കിടെ യുവാവായ മഹത്മാഗാന്ധി വർണ്ണവിവേചനത്തിന് ഇരയായി വെള്ളക്കാരനാൽ ഇറക്കി വിടപ്പെട്ട റെയിൽവെ സ്റ്റേഷൻ ഏത്?
പീറ്റർമാരിറ്റ്സ്ബർഗ് (Pietermaritzburg).

❓യങ് ഇന്ത്യ, ഹരിജൻ, നവജീവൻ, ഇന്ത്യൻ ഒപ്പീനിയൻ എന്നീ പത്രങ്ങൾ ആരംഭിച്ചത് ആര്?
മഹത്മാഗാന്ധി.

❓വർണ്ണ വിവേചനത്തിനെതിരെ പോരാടാനും, ഇന്ത്യൻ കുടിയേറ്റക്കാരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയും 1903-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രമേത്?
ഇന്ത്യൻ ഒപ്പീനിയൻ.

❓ ഒക്​ടോബർ രണ്ട്​: ഗാന്ധിജിയുടെ ജന്മദിനം അന്താരാഷ്​ട്ര അഹിംസ ദിനമായി ആചരിക്കാനുള്ള പ്രമേയം ഐക്യരാഷ്​ട്ര പൊതുസഭ​​ ഐകകണ്​ഠ്യേന അംഗീകരിച്ച വർഷം ഏത്?
2007 ജൂൺ. 

❓1909-ൽ ലണ്ടനിൽ നിന്ന്​ ദക്ഷിണാഫ്രിക്കയിലേക്കുള്ള കപ്പൽ യാത്രയിലാണ്​ ഗാന്ധിജി തന്റെ ആദ്യ പുസ്തകമായ 'ഹിന്ദ്​ സ്വരാജ്​' മാതൃഭാഷയായ ഗുജറാത്തിയിൽ രചിച്ചത്. ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം ആരംഭിച്ച ഏത് വാരികയിലാണ് ഖണ്ഡശ്ശയായി ഇത് ആദ്യം പ്രസിദ്ധീകരിച്ചത്?
ഇന്ത്യൻ ഒപീനിയൻ.

❓മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയ ശേഷം നയിച്ച ആദ്യസമരമാണ് 1917-ലെ ചമ്പാരൻ നീലം കർഷക സമരം. നിലവിൽ ഏതു സംസ്ഥാനത്താണ് ചമ്പാരൻ സ്ഥിതി ചെയ്യുന്നത്?
ബിഹാർ.

❓ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് 1930-ൽ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ അഹിംസ സത്യാഗ്രഹമാണ്‌ ഉപ്പു സത്യാഗ്രഹം. ഇതിന്റെ ഭാഗമായി നടന്ന ദണ്ഡി യാത്രയെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്ന് പരിഹസിച്ച വൈസ്രോയി ആര്?
ഇർവിൻ പ്രഭു.

❓"മനുഷ്യന് വേണ്ടതെല്ലാം ഭൂമിയിലുണ്ട്. പക്ഷേ, അത്യാഗ്രഹത്തിനുള്ളത് ഇല്ലതാനും..." ആരുടേതാണീ വാക്കുകൾ ?
മഹത്മാ ഗാന്ധി.

❓"നമ്മുടെ ജീവിതങ്ങളില്‍ നിന്നും വെളിച്ചം മാഞ്ഞുപോയി. രാജ്യം മുഴുവന്‍ അന്ധകാരമാണ്..." ഗാന്ധിജി വധിക്കപ്പെട്ട വേളയിൽ ലോകത്തോട് ഇപ്രകാരം വിളിച്ചു പറഞ്ഞ് വിലപിച്ചത് ആരാണ്?
ജവഹര്‍ലാല്‍ നെഹ്‌റു.
🎯 1948 ജനുവരി 30-നാണ് നാഥൂറാം വിനായക് ഗോഡ്‌സെ എന്ന ഭീകരവാദി മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്നത്.

❓1924-ൽ Romain Rolland രചിച്ച 'Mahatma Gandhi ' എന്ന പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?
കേസരി ബാലകൃഷ്ണപിള്ള (1889 - 1960).

❓ഗാന്ധിജിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് 1969 ഒക്ടോബർ 02-ന് നിലവിൽ വന്ന വിദ്യാർത്ഥി സംഘടന ഏത്?
N.S.S. (National Service Scheme).

❓എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി ആര്?
ബാരിസ്റ്റർ G.P. പിള്ള.

❓ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി ആര്?
മഹാദേവ് ദേശായി.

❓ഇന്ത്യയിലെ പൊതുഭരണ കാഴ്ചപ്പാടിനെ വളരെയേറെ സ്വാധീനിച്ച മഹാത്മാ ഗാന്ധിയുടെ ആശയം ഏതാണ്?
ഗ്രാമസ്വരാജ്. 




Previous Post Next Post