❓അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയെന്ന ഖ്യാതി സ്വന്തമാക്കിയ താരം ആര്?
അയർലൻഡിനെതിരെയുള്ള മത്സരത്തിൽ യു.എ.ഇ. ദേശീയ ടീമിനു വേണ്ടിയാണ് ഇദ്ദേഹം ഈ നേട്ടം കൊയ്തത്.
❓പ്രകൃതി ദുരന്തങ്ങൾ അടക്കമുളള പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങള്‍ക്ക് സഹായമെത്തിക്കുക, സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധ പ്രവർത്തകർക്ക് ആവശ്യമായ ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സംവിധാനമാണ് സാമൂഹിക സന്നദ്ധ സേന. ഇതിന്റെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ചലച്ചിത്ര താരം ആര്?
✅ ടോവിനോ തോമസ്.
❓ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ.കോമിന്റെ തലവൻ ജെഫ് ബെസോസിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയ വ്യക്തിയാര്?
✅ എലോൺ മസ്ക്.
🎯 ഇലക്ട്രിക് കാർ നിർമ്മാണ കമ്പനിയായ ടെസ്ലയുടെയും സ്വകാര്യ ബഹിരാകാശ സംരംഭമായ സ്‌പെയ്സ് എക്‌സിന്റെയും സ്ഥാപകനാണ് ഇദ്ദേഹം.
❓കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിലും വീഴ്ചയില്ലാതെ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളിൽ നടത്തിയ മികവിനും, ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീടുകളില്‍ കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി തെരഞ്ഞെടുത്ത പദ്ധതിയേത്?
✅ അക്ഷയ കേരളം.
❓സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025-ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ ആരോഗ്യവകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതി ഏത്?
✅ എന്റെ ക്ഷയരോഗമുക്ത കേരളം.
❓വിശ്വസാഹിത്യത്തിലെ തന്നെ മികച്ച കൃതികളിലൊന്നായ 'ആൽക്കെമിസ്റ്റ്' രചിച്ച ലോക പ്രശസ്ത ബ്രസീലിയൻ നോവലിസ്റ്റ് പൗലോ കൊയ്ലോ(Paulo Coelho) യുടെ ഏറ്റവും പുതിയ പുസ്തകം ഏത്?
✅ ആർച്ചർ.
🎯 ഒരു ജ്ഞാനിയില്‍ നിന്നും അറിവു സമ്പാദിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം പറയുന്നത്.
❓ഹോട്ട് എയർ ബലൂൺ സഫാരി ഏർപ്പെടുത്തുന്ന രാജ്യത്തെ ആദ്യ കടുവ സംരക്ഷണ കേന്ദ്രമാണ് ബാന്ധവ്ഗഡ് ടൈഗർ റിസർവ്വ്. ഏതു സംസ്ഥാനത്താണ് ഈ കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
✅ മധ്യപ്രദേശ്.
🎯 കാടിന് മുകളിൽ ടൈഗർ റിസർവിന്‍റെ ബഫർ സോണിലൂടെ ബലൂണിൽ പറന്ന് കടുവ, പുള്ളിപ്പുലി, കരടികൾ തുടങ്ങി നിരവധി വന്യമൃഗങ്ങളെ ഉയരത്തിൽ നിന്ന് കാണാനുള്ള അവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്.
❓രണ്ടു തവണ ഇംപീച്ച്‌മെന്റിന് വിധേയനായ ആദ്യ യുഎസ് പ്രസിഡന്റ് എന്ന ദുഷ്പേരോടെ സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ആര്?
✅ ഡൊണാൾഡ് ട്രംപ്.
🎯 യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെ ജനുവരി ആറിന് നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി ഇദ്ദേഹത്തിനെതിരെ ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടു വന്നത്.
❓ബജറ്റ് അവതരണത്തിൽ ധനമന്ത്രി തോമസ് ഐസക് നടത്തിയ, കേരളം ഇന്ത്യയിലെ ആദ്യ അറവുമാലിന്യ വിമുക്ത സംസ്ഥാനമാകുമെന്ന പ്രഖ്യാപനത്തിന് വഴിയൊരുക്കിയ വ്യക്തിയാര്?
✅ ഡോ.പി.വി. മോഹനൻ.
🎯 സംസ്ഥാനത്തിനും രാജ്യത്തിനും മാതൃകയായ, അറവുമാലിന്യം സംസ്കരിക്കുന്ന റെന്ററിങ് പ്ലാന്റ് ആശയം സർക്കാറിന് സമർപ്പിച്ചത് ഇദ്ദേഹമാണ്.
❓ഹൈക്കോടതി-സുപ്രീംകോടതി വിധികൾ ലംഘിച്ചു കൊണ്ട് കാഴ്ച മറയ്ക്കുന്ന തരത്തിൽ ഗ്ലാസിൽ കൂളിങ് ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായ വാഹനങ്ങള്‍ക്കെതിരെ രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പ് നടത്തുന്ന പരിശോധനക്ക് നൽകിയിരിക്കുന്ന പേരെന്ത്?
✅ ഓപ്പറേഷൻ സ്ക്രീൻ.
❓ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ഉപഗ്രഹങ്ങൾ ഉണ്ടാക്കുന്ന മാലിന്യ പ്രശ്നം ഇല്ലാതാക്കുവാൻ 2023-ഓടെ മരം കൊണ്ടുള്ള ഉപഗ്രഹം പുറത്തിറക്കുക എന്ന വിപ്ലവകരമായ പരീക്ഷണത്തിന് മുന്നിട്ടിറങ്ങിയ രാജ്യം ഏത്?
✅ ജപ്പാൻ.
🎯 സാധാരണയായി ഉപഗ്രഹങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ കടക്കുമ്പോൾ കത്തി നശിക്കുമെങ്കിലും അവ പുറത്ത് വിടുന്ന അലുമിനം കണങ്ങൾ അന്തരീക്ഷത്തിൽ വന്‍തോതിൽ തങ്ങി നിൽക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
❓ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയുടേതാണെന്ന് ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്‌സ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ ഉള്ള വിദേശ രാജ്യം ഏതാണ്?
✅ യു.എ.ഇ (35 ലക്ഷം).
🎯 തൊഴിൽപരമായും അല്ലാതെയും വിദേശത്തേക്ക് കുടിയേറി പാർത്ത 18 ദശലക്ഷം ഇന്ത്യക്കാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത്.
❓ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പ്രവർത്തനത്തിനാണ് ഇന്ത്യയിൽ തുടക്കമായിരിക്കുന്നത്. രാജ്യത്ത് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ചരിത്രത്തിൽ ഇടം നേടിയ ശുചീകരണ തൊഴിലാളി ആര്?
✅ മനീഷ് കുമാർ.
🎯 ഓക്സ്ഫഡും ആസ്ട്രസെനക്കയും ചേർന്ന് നിർമിച്ച കോവിഷീൽഡ് വാക്സിനാണ് അദ്ദേഹം ഡൽഹി എയിംസിൽ വെച്ച് സ്വീകരിച്ചത്.
❓വാക്സിൻ രജിസ്ട്രേഷനും വിതരണത്തിനും മറ്റു നടപടിക്രമങ്ങൾക്കുമായി കേന്ദ്ര സർക്കാർ രൂപം നൽകിയ ആപ്പ് ഏത്?
✅ കോവിൻ (CoWIN).
🎯 ഭാരത് ബയോടെകിന്റെ കോവാക്സിനും സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡുമാണ് നിലവിൽ രാജ്യത്ത് അംഗീകാരം നൽകിയിട്ടുള്ള രണ്ട് കോവിഡ് വാക്സിനുകൾ.
❓നിയമസഭയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡ് ധനമന്ത്രി ഡോ. തോമസ് ഐസക് സൃഷ്ടിച്ചത് 2013-ൽ ആരു നടത്തിയ 2.58 മണിക്കൂര്‍ നീണ്ട ബജറ്റ് അവതരണത്തിന്റെ റെക്കോര്‍ഡ് മറികടന്നാണ്?
✅ കെ.എം. മാണി.
🎯 ഇത്തവണ 3.18 മണിക്കൂറാണ് ബജറ്റ് പ്രസംഗം നീണ്ടത്.
❓സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ച ഇരുപത്താറുകാരനായ സഞ്ജു സാംസണ്‍ ഏതു ഐ.പി.എൽ ടീമിനെയാണ് 2021 സീസണിൽ നയിക്കുക?
✅ രാജസ്ഥാൻ റോയൽസ്.
🎯 ഐ.പി.എൽ ടീമിന്റെ നായകനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു സാംസണ്‍.
❓അമേരിക്കയുടെ എത്രാമത് പ്രസിഡന്റും വൈസ് പ്രസിഡന്റും ആയാണ് യഥാക്രമം ജോ ബൈഡനും കമല ഹാരിസും അധികാരമേറ്റത്?
✅ 46–ാം പ്രസിഡന്റ്, 49–ാം വൈസ് പ്രസിഡന്റ്.
❓അമേരിക്കൻ പ്രസിഡന്റ് പദത്തിലേറുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡൻ. എത്രയാണ് അദ്ദേഹത്തിൻ്റെ വയസ്സ്?
✅ 78.
🎯 വൈസ് പ്രസിഡന്റായി ചുമതലയേറ്റ കമല ഹാരിസ് ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ഏഷ്യൻ വംശജയുമാണ്.
❓അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ) നടത്തിയ ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച കളിക്കുള്ള ഗാസ്പ്രോം ബ്രില്യൻസി പുരസ്കാരം (Gazprom Brilliancy Prize) നേടിയ മലയാളി താരം ആര്?
✅ നിഹാൽ സരിൻ.
🎯 2020-ലെ മികച്ച ഇന്ത്യൻ ചെസ് കളിക്കാരനായി ചെസ് ഡോട്ട് കോം തിരഞ്ഞെടുത്ത ഈ താരം ചെസ് ഒളിമ്പ്യാഡിൽ ചരിത്രത്തിലാദ്യമായി സ്വർണം നേടിയ ഇന്ത്യൻ ടീം അംഗവുമാണ്.
❓ഫുട്ബോൾ ചരിത്രത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ ഗോളുകൾ (വിവിധ ക്ലബ്ബുകൾക്കും രാജ്യത്തിനുമായി) നേടുന്ന താരം എന്ന ഖ്യാതി സ്വന്തമാക്കിയതാര്?
✅ ക്രിസ്റ്റ്യാനോ റൊണാൾഡോ.
🎯 ഓസ്ട്രിയ-ചെക്കോസ്ലോവാക്യ ഫുട്ബോൾ ഇതിഹാസം ജോസഫ് ബികാന്റെ 759 കരിയർ ഗോളുകളെന്ന റെക്കോഡാണ് ഇദ്ദേഹം മറികടന്നത്.
❓2025-ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് 'എന്‍റെ ക്ഷയരോഗ മുക്ത കേരളം'. ഇതിന്റെ ഗുഡ്‌വില്‍ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട സിനിമാ നടൻ ആര്?
✅ മോഹന്‍ലാല്‍.
❓51-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണമയൂരം നേടിയത്?
✅ ഡെന്മാർക്കിൽ നിന്നുള്ള 'Into The Darkness'.
🎯 മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരം 'The Silent Forest' എന്ന തായ്‌വാനീസ് ചിത്രത്തിലൂടെ ഷെൻ നീൻ കോ (Chen-Nien Ko) സ്വന്തമാക്കി.
❓സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള പരിഷ്കരണം സംബന്ധിച്ച പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയ കമ്മീഷന് നേതൃത്വം നൽകിയതാര്?
✅ കെ. മോഹന്‍ദാസ്.
❓കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ആജീവനാന്ത സംഭാവനയ്ക്കു നൽകുന്ന രാജ്യാന്തര പുരസ്കാരം (10 ലക്ഷം രൂപ) നേടിയ വിഖ്യാത ഫ്രഞ്ച് സംവിധായകൻ ആര്?
✅ ഷീൻ ലുക് ഗൊദാർദ് (Jean-Luc Godard).
🎯 ലോക സിനിമയുടെ ഗതി മാറ്റത്തിനു വഴിതെളിച്ച ഫ്രഞ്ച് നവതരംഗത്തിനു നേതൃത്വം നൽകിയ ഇദ്ദേഹത്തിന്റെ പ്രധാന സിനിമകളാണ് Alphaville, A Woman is a Woman.
❓ആധുനിക ക്രിക്കറ്റിൽ ഇന്ത്യയുടെ അഭിമാനമായ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജിന്‍റെ ജീവിതകഥയെ ആസ്പദമാക്കി അണിയറയിൽ ഒരുങ്ങുന്ന സിനിമയേത്?
✅ സബാഷ് മിത്തു (സംവിധാനം: രാഹുൽ ധോലാക്കിയ).
🎯 വനിത ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യ താരമായ മിതാലി, രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വനിതാ താരവുമാണ്.
❓നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125–ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി-23 എല്ലാവര്‍ഷവും എന്തു ദിനമായി ആഘോഷിക്കാനാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തീരുമാനിച്ചത്?
✅ പരാക്രം ദിവസ്.
❓'പരാക്രം ദിവസ്' എന്നതിനു പകരം പ്രസ്തുത ദിനത്തിന് ‘ദേശ്നായക് ദിവസ്’ എന്ന ശീർഷകം നൽകണമെന്ന് ആവശ്യപ്പെട്ടതാര്?
✅ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
🎯 രവീന്ദ്രനാഥ ടാഗോറാണ് സുഭാഷ് ചന്ദ്രബോസിനെ 'ദേശ്നായക്’ എന്ന് ആദ്യം അഭിസംബോധന ചെയ്തത്.
❓2021-ൽ പത്മശ്രീ പുരസ്‌കാരം നല്‍കി രാഷ്ട്രം ആദരിച്ച സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനുമായ ബഹുമുഖ പ്രതിഭ ആര്?
✅ അലി മണിക്ഫാൻ.
❓അലി മണിക്ഫാൻ കണ്ടെത്തിയ ഒരു മത്സ്യ സ്പീഷ്യസിന്, ആദരസൂചകമായി അദ്ദേഹത്തിന്റെ പേരു തന്നെയാണ് നൽകിയിരിക്കുന്നത്. എന്താണത്?
✅ അബുഡഫ്ഡഫ് മണിക്ഫാനി.
❓ഡ്രാഗൺ ഫ്രൂട്ടിന്‍റെ രൂപം താമരപ്പൂവിനെപ്പോലെയായതിനാൽ താമര എന്നർത്ഥം വരുന്ന ഏതു സംസ്കൃത പേര് നൽകാനാണ് ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്?
✅ കമലം.