സമകാലികം/ഫെബ്രുവരി-2021

❓സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ ഏതു ടീമിനെ പരാജയപ്പെടുത്തിയാണ് തമിഴ്നാട് കിരീടം സ്വന്തമാക്കിയത്? 
ബറോഡ.
🎯 2006-2007 സീസണിലെ പ്രഥമ മുഷ്താഖ് അലി ട്വന്റി-20 ജേതാക്കൾ തമിഴ്നാട് ആയിരുന്നു.

❓അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ പി.എസ് നിവാസിന് 1977-ൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത മലയാള ചലച്ചിത്രമാണ് മോഹിനിയാട്ടം. ആരാണീ സിനിമയുടെ സംവിധായകൻ?
ശ്രീകുമാരൻ തമ്പി.

❓1997 മുതൽ എല്ലാ വർഷവും ഫെബ്രുവരി-02 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. 
ഇതോടനുബന്ധിച്ചുള്ള 2021-ലെ ചിന്താവിഷയം(Theme) എന്താണ്?
തണ്ണീർതടങ്ങളും ജലവും (Wetlands and Water).

❓ഫെബ്രുവരി-04: ലോക കാൻസർ ദിനം.
എന്താണ് ഈ വർഷത്തെ ദിനാചരണത്തിന്റെ സന്ദേശം?
‘ഓരോ വ്യക്തിയും കൂടെയുണ്ട്, കൂടെ പ്രവർത്തിക്കും’ (I Am and I Will).

❓ശാസ്ത്രീയ സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ സ്വാതി പുരസ്‌കാരത്തിന് 2018, 2019, 2020 വർഷങ്ങളിൽ അർഹരായവർ ആരെല്ലാം?
പാലാ സി.കെ.രാമചന്ദ്രൻ (2018),
ടി.എം.കൃഷ്ണ (2019), ഡോ. കെ. ഓമനക്കുട്ടി (2020).

❓നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരളസർക്കാർ ഏർപ്പെടുത്തിയ എസ്.എൽ.പുരം സദാനന്ദൻ പുരസ്കാരത്തിന് 2018, 2019, 2020 വർഷങ്ങളിൽ യഥാക്രമം അർഹരായവർ ആരെല്ലാം?
കെ.എം.ധർമൻ (2018),
വി.വിക്രമൻ നായർ (2019), ഇബ്രാഹിം വെങ്ങര (2020).

❓നാടകാഭിനയത്തിന്റെ പേരില്‍ മൂന്ന് മാസം അടിയന്തിരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന ആരുടെ ആത്മകഥയാണ് ഗ്രീൻറൂം?
ഇബ്രാഹിം വെങ്ങര.
🎯 2015-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.

❓അന്തരിച്ച ശ്രീ. അക്തർ അലി ഏത് കായികരംഗത്തെ ഇതിഹാസ താരമായിരുന്നു? ഡേവിസ് കപ്പില്‍ ഇന്ത്യന്‍ പരിശീലകനായിരുന്ന ഇദ്ദേഹം. 
ടെന്നീസ്.

❓സ്ത്രീസുരക്ഷയ്ക്കായി കേരള പൊലീസ് തയ്യാറാക്കിയ മൊബൈൽ ആപ്പ് ഏത്?
നിർഭയം.

❓അമ്മയുടെ മരണം, രോഗബാധ അല്ലെങ്കിൽ മുലപ്പാലിന്റെ അപര്യാപ്തത തുടങ്ങിയവ മൂലം മുലപ്പാൽ ലഭിക്കാത്ത നവജാത ശിശുക്കൾക്ക് അത്‌ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എന്താണ് ഈ പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്?
നെക്ടർ ഓഫ് ലൈഫ്.

❓രാജ്യത്തെ 51-ാമത് കടുവ സങ്കേതമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച വന്യജീവി സങ്കേതം ഏത്?
മേഘമല വന്യജീവി സങ്കേതം.
🎯 പെരിയാർ കടുവ സങ്കേതത്തോട് ചേർന്നു കിടക്കുന്ന തമിഴ്​നാട്​ തേനി ജില്ലയിലെ ഈ വന്യജീവി സങ്കേതവും ഇതിനോട് ചേർന്ന ശ്രീവല്ലിപുത്തൂർ ചാമ്പൽ അണ്ണാൻ സംരക്ഷണ കേന്ദ്രവും ചേർത്താണ് പുതിയ കടുവ സംരക്ഷണ കേന്ദ്രം നിലവിൽ വന്നത്. 

❓ഗുലാം നബി ആസാദ്​ കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിൽ രാജ്യസഭയിൽ പ്രതി​പ​ക്ഷ നേതാവ് പദവിയിലെത്തുന്ന വ്യക്തി ആര്?
മല്ലികാർജുൻ ഖാർഗെ.
🎯 എം.എസ്.ഗുരുപാദസ്വാമിക്കു ശേഷം കർണ്ണാടകയിൽ നിന്നും രാജ്യസഭ പ്രതിപക്ഷ നേതൃ ചുമതലയിലെത്തുന്ന കോൺഗ്രസ്സ് നേതാവാണ് ഇദ്ദേഹം.

❓മാധ്യമപ്രവർത്തകർക്ക് കേരള സർക്കാർ നൽകുന്ന പ്രമുഖ പുരസ്കാരമായ സ്വദേശാഭിമാനി കേസരി പുരസ്കാരം 2019-ലെ ജേതാവ് ആര്?
കാർട്ടൂണിസ്റ്റ് യേശുദാസന്‍.

❓സംസ്ഥാനത്തിന്റെ 47-ാമത് ചീഫ് സെക്രട്ടറിയായി നിയമിതനായ വ്യക്തിയാര്?
വി.പി. ജോയി.
🎯 വിശ്വാസ് മേത്ത വിരമിച്ച ഒഴിവിലേക്കാണ് നിയമനം. 

❓നിലവിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായ വി. ഭാസ്‌കരന്‍ വിരമിക്കുന്നതോടെ തല്‍സ്ഥാനത്തേക്ക് നിയമിതനാവുന്ന വ്യക്തിയാര്?
എ. ഷാജഹാന്‍.

❓അറബ് ലോകത്തിന്റെ അഭിമാനമായി യുഎഇയുടെ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് (അൽ-അമൽ) ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഈ ലക്ഷ്യം പൂര്‍ത്തിയാക്കുന്ന എത്രാമത്തെ രാജ്യമാണ് യുഎഇ?
അഞ്ചാമത്തെ.
🎯 ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമാണ് യുഎഇ. 

❓മി​ല്‍മ​യു​ടെ കീ​ഴി​ല്‍ സം​സ്ഥാ​ന​ത്ത് ആദ്യമായി പാ​ല്‍പ്പൊ​ടി നി​ര്‍മാ​ണ ഫാക്ട​റി സ്ഥാപിക്കപ്പെടുന്നത് എവിടെ?
മൂർക്കനാട് (മലപ്പുറം).

❓പൊതുസ്ഥലങ്ങളിലും വീട്ടുവളപ്പുകളിലും നിലവിലുള്ള നാടൻ മാവിനങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി ഏത്?
നൂറിനം നാട്ടുമാന്തോപ്പുകൾ.
🎯 ഇതിന്റെ ഭാഗമായി നാട്ടുമാവുകളുടെ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കൃഷി വകുപ്പ് ഫാമുകളിൽ ഉത്പാദിപ്പിച്ച്‌ തൊട്ടടുത്ത പഞ്ചായത്തുകളിൽ നട്ടുപിടിപ്പിച്ച്‌ ജീൻ ബാങ്ക് തയ്യാറാക്കും.

❓'നൂറിനം നാട്ടുമാന്തോപ്പുകൾ' പദ്ധതി അന്തരിച്ച ഏതു കവയിത്രിയുടെ സ്‌മരണാർത്ഥമാണ് നടപ്പിലാക്കുന്നത്?
സുഗതകുമാരി.

❓ടിയാൻവെൻ-1 പേടകം (Tianwen-1 Spacecraft To Mars) ഭ്രമണപഥത്തിലെത്തിയതോടെ ഇന്ത്യക്കും യു.എ.ഇക്കും ശേഷം ചൊവ്വാദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ ഏഷ്യൻ രാജ്യമായി മാറിയ രാജ്യമേത്?
ചൈന.

❓ചൈനീസ് കവി ക്യൂ യുവാന്റെ ഒരു കവിതയുടെ തലക്കെട്ടാണ് ടിയാൻവെൻ-1 ചൊവ്വാ ദൗത്യത്തിന്റെ പേരായി നൽകിയിരിക്കുന്നത്. എന്താണ് അതിന്റെ അർഥം?
സ്വർഗത്തിലേക്കുള്ള ചോദ്യങ്ങൾ.

❓കേരള സർവകലാശാലയുടെ 2020-ലെ ഒ.എൻ.വി. പുരസ്കാരത്തിന് അർഹനായതാര്?
കവി കെ. സച്ചിദാനന്ദൻ. 

❓2019-ലെ കേരളാ സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച എഴുത്തുകാർ ആരെല്ലാം?
50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവുമാണ് ബഹുമതി. 
പി. വത്സല, എന്‍.വി.പി. ഉണിത്തിരി.

❓2019-ലെ മികച്ച ഹാസ്യ സാഹിത്യത്തിനുള്ള കേരളാ സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ച 'ഈശ്വരന്‍ മാത്രം സാക്ഷി' ആരുടെ രചനയാണ്?
സത്യന്‍ അന്തിക്കാട്.

❓2019-ലെ മികച്ച നോവലിനുള്ള കേരളാ സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ച 'മീശ' ആരുടെ രചനയാണ്?
എസ്. ഹരീഷ്.
🎯 ഈ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയായ 'Moustache' 2020-ൽ 25 ലക്ഷം ഇന്ത്യൻ രൂപ പാരിതോഷികമുള്ള ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിന് അർഹമായിരുന്നു. 
🎯 ഇംഗ്ലീഷ് പരിഭാഷ നിർവ്വഹിച്ചത് പ്രവാസി മലയാളിയായ ജയശ്രീ കളത്തിൽ ആണ്. 

❓ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി ചെറിയ ഇടവേളയ്ക്കു ശേഷം തിരികെ പിടിച്ച വ്യക്തിയാര്? 
ജെഫ് ബെസോസ്.
🎯 ആമസോൺ സ്ഥാപകനായ ഇദ്ദേഹത്തെ മറി കടന്നാണ് കഴിഞ്ഞ മാസം ടെസ്‍ല സ്ഥാപകൻ എലൻ മസ്ക് ലോകകോടീശ്വര പട്ടികയിൽ ഒന്നാമതെത്തിയിരുന്നത്.

❓164 രാജ്യങ്ങളുടെ കൂട്ടായ്മയായ ലോക വ്യാപാര സംഘടന (WTO) യുടെ ഡയറക്ടർ ജനറലാകുന്ന ആദ്യ വനിത എന്ന ഖ്യാതി സ്വന്തമാക്കിയ നൈജീ​രി​യ​ൻ സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​ ആര്?
എൻ​ഗോ​സി ഒ​കോ​ഞ്ചോ ഇ​വേ​ല​ (Ngozi Okonjo-Iweala).
🎯 ഈ പദവിയിലെത്തുന്ന ആ​ദ്യ ആഫ്രിക്കൻ വ്യക്തി കൂടിയാണ് ഇവർ.

❓സംസ്ഥാനത്ത് സർക്കാർ വക റേഷൻ പെർമിറ്റ് ഇല്ലാത്ത വൃദ്ധസദനങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, അഗതി മന്ദിരങ്ങൾ, ആശ്രമങ്ങൾ, ക്ഷേമാശുപത്രികൾ, ക്ഷേമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നതും രാജ്യത്തുള്ള ഒരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ടില്ലാത്തവരുമായ വ്യക്തികൾക്കു പൊതുവിതരണ സമ്പ്രദായ പ്രകാരമുള്ള റേഷൻ വിഹിതം ലഭ്യമാക്കുന്നതിനായി രൂപീകരിച്ച എൻപി (ഐ) എന്ന അഞ്ചാമതു വിഭാഗത്തിന്റെ റേഷൻ കാർഡുകളുടെ നിറം എന്താണ്?
ബ്രൗൺ.
🎯 നിലവിൽ അന്ത്യോദയ അന്നയോജന (എഎവൈ– മഞ്ഞ നിറം), മുൻഗണന വിഭാഗം (പിഎച്ച്എച്ച്– പിങ്ക്) എന്നീ മുൻഗണനാ വിഭാഗം കാർഡുകളും എൻപിഎസ് (സംസ്ഥാന സബ്സിഡി – നീല), എൻപിഎൻഎസ് (വെള്ള) എന്നീ മുൻഗണന ഇതര കാർഡുകളുമാണു സംസ്ഥാനത്തുള്ളത്.

❓2019-20 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തിനുളള സ്വരാജ് ട്രോഫി നേടിയത് കണ്ണൂർ ജില്ലയിലെ ഏതു ഗ്രാമപഞ്ചായത്താണ്?
പാപ്പിനിശ്ശേരി.
🎯 25 ലക്ഷം രൂപ ധനസഹായവും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് ലഭിക്കുക.

❓ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ആദ്യമായി സംവിധാനം ചെ​യ്യു​ന്ന സിനിമ ഏത്? 
ബറോസ്.
🎯 1984-ൽ ​ പുറത്തിറ​ങ്ങി​യ ഇ​ന്ത്യ​യി​ലെ ആദ്യ ത്രീ​ഡി ചി​ത്ര​മാ​യ 'മൈ ​ഡി​യ​ർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജി​ജോ പു​ന്നൂ​സി​ന്റെ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്.

❓ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ അമേരിക്കൻ താരം ജെന്നിഫർ ബ്രാഡിയെ പരാജയപ്പെടുത്തി രണ്ടാം തവണയും കിരീടമുയർത്തിയ ജപ്പാൻ താരം ആര്?
നവോമി ഒസാക്ക.
🎯 2019-ലും ഒസാക്കയായിയിരുന്നു ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ജേതാവ്. 

❓ഓസ്‌‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ റഷ്യയുടെ ഡാനില്‍ മെദ്‌‌വദേവിനെ തോല്പിച്ച് ചാമ്പ്യൻപട്ടം ചൂടിയതാര്?
നൊവാക് ജോക്കോവിച്ച്.
🎯 ലോക ഒന്നാം നമ്പര്‍ താരമായ ഈ സെർബിയക്കാരന്‍റെ പതിനെട്ടാം ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്. 

❓ഐ.പി.എൽ 14-ാം പതിപ്പിന് മുന്നോടിയായി നടന്ന താരലേലത്തിൽ ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസിനെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 16.25 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ടീം ഏത്?
രാജസ്ഥാൻ റോയൽസ്.
🎯 മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ റെക്കോർഡാണ് മോറിസ് മറികടന്നത്. അന്ന് ഡൽഹി ഡെയർഡെവിൾസാണ് യുവിയെ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയത്.

❓സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 2019-ലെ ജി.വി. രാജ കായിക പുരസ്കാരത്തിന് അർഹരായ അത്‌ലറ്റുകൾ ആരെല്ലാം? 
കുഞ്ഞുമുഹമ്മദ്, മയൂഖാ ജോണി.

❓ചൊവ്വയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള നാസയുടെ ദൗത്യത്തിന്റെ ഭാഗമായ പേഴ്‌സിവിയറന്‍സ് റോവര്‍ (Perseverance Mars Rover) ചൊവ്വയിലെ ഏതു ഭാഗത്താണ് ലാൻഡ് ചെയ്തത്?
ജെസെറോ ഗര്‍ത്തം (Jezero Crater).
🎯 ചുവന്ന ഗ്രഹത്തിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പേഴ്‌സിവിയറന്‍സ്. സോജണർ, ഓപ്പർച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവയാണ് മറ്റുള്ളവ.

❓സർദാർ വല്ലഭായ് പട്ടേലിന്റെ പേരിൽ അറിയപ്പെട്ടിരുന്ന ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത്?
നരേന്ദ്ര മോദി.
🎯 ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൈതാനം എന്ന റെക്കോർഡും ഈ സ്‌റ്റേഡിയത്തിനുണ്ട്.

❓കാളിദാസന്റെ ‘ഋതുസംഹാരം’ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയതാര്?
വിഷ്ണു നാരായണൻ നമ്പൂതിരി (1939-2021).
🎯 പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായിരുന്ന ഇദ്ദേഹത്തിന്, 2014-ൽ എഴുത്തച്ഛന്‍ പുരസ്‌കാരം സമ്മാനിച്ചു.

❓ഓൺലൈൻ റമ്മി ഗെയിമുകൾ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചു കൊണ്ട് കേരള സർക്കാർ വിജ്ഞാപനം പുറത്തിറക്കി. നിലവിലുള്ള ഏതു നിയമത്തിലാണ് ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഭേദഗതി വരുത്തിയത്?
1960-ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷൻ 14എ.

❓ഭക്ഷണത്തിൽ മായം കലർത്തുന്നത് ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി നിയമഭേദഗതി നടത്തിയ സംസ്ഥാനം ഏത്?
മധ്യപ്രദേശ്.
🎯 കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങൾ വിൽപ്പന നടത്തുന്നതും ഇതിന്റെ പരിധിയിൽ ഉൾപ്പെടും.

❓കേരളത്തിന്റെ 47-ാമത്തെ ചീഫ് സെക്രട്ടറിയായ വി.പി. ജോയിയുടെ ഏതു കൃതിക്കാണ് എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ് ലഭിച്ചത്?
നിമിഷ ജാലകം (കവിതാസമാഹാരം).





Previous Post Next Post