സമകാലികം/മാർച്ച്-2021

❓ആമസോൺ മേഖലയിലെ വനനശീകരണം നിരീക്ഷിക്കാനും ബ്രസീലിന്റെ ഭൂപ്രദേശത്തെ കൃഷിവൈവിധ്യങ്ങൾ വിലയിരുത്താനും വേണ്ടി ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ബ്രസീലിന്റെ ആദ്യത്തെ ഉപഗ്രഹം ഏത്? 
ആമസോണിയ -1.
🎯 ISRO-യുടെ ആദ്യ വാണിജ്യ ദൗത്യം (പണം വാങ്ങി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു നല്‍കുക) കൂടിയായ ഇത് PSLV-C 51 റോക്കറ്റിലാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്.
❓സംസ്ഥാനത്തിന്റെ മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റ ഡോ. വിശ്വാസ് മേത്ത (Vishwas Mehta) യുടെ ജന്മദേശം ഏത്?
രാജസ്ഥാൻ.

❓ഓസ്കാർ കഴിഞ്ഞാൽ ലോക സിനിമയിലെ ഏറ്റവും വലിയ ബഹുമതിയായ ഗോൾഡൻ ഗ്ലോബിന്റെ ഇക്കൊല്ലത്തെ പുരസ്കാരങ്ങളിൽ മികച്ച നടനുള്ള പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ച നടൻ ആര്?
ചാഡ്‍വിക് ബോസ്മാൻ.
🎯 Ma Rainey’s Black Bottom എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.

❓കേരളത്തിന്റെ ഇക്കൊല്ലത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം പുരസ്കാരം നേടിയ ചിത്രമേത്?
This Is Not A Burial, It’s A Resurrection.
🎯 ലെമോഹാങ് ജെർമിയ മൊസെസെയാണ് ഈ ദക്ഷിണാഫ്രിക്കൻ ചിത്രത്തിന്റെ സംവിധായകൻ.

❓ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'ചുരുളി' സംവിധാനം ചെയ്തതാര്?
ലിജോ ജോസ് പെല്ലിശ്ശേരി.
🎯 ഇദ്ദേഹത്തിന്റെ 'ജല്ലിക്കട്ട്' എന്ന ചിത്രത്തിന് ഓസ്‌കാര്‍ എന്‍ട്രി ലഭിച്ചിരുന്നു. 

❓കേരള നിയമസഭ തിരഞ്ഞെടുപ്പ് ഐക്കണായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ആര്? 
സഞ്ജു സാംസൺ.  
🎯 ഇ.ശ്രീധരനും കെ.എസ്.ചിത്രയും ആയിരുന്നു 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ഐക്കൺ.

❓രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയതാര്?
മിതാലി രാജ്.
🎯 ലോകത്ത് തന്നെ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ കൂടിയായ ഇവർ.
🎯 ഇംഗ്ലണ്ടിന്റെ ഷാർലറ്റ് എഡ്വേഡ്സാണ് ഈ നേട്ടത്തിലെത്തിയ ആദ്യ വനിതാ താരം.

❓ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ ജേതാക്കളായ ടീമേത്?
ഫൈനലിൽ കരുത്തരായ എ.ടി.കെ മോഹൻ ബഗാനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് തകർത്താണ് ഈ ടീം തങ്ങളുടെ ആദ്യ ഐ.എസ്.എൽ കിരീടം നേടിയത്.
മുംബൈ സിറ്റി എഫ്.സി.





Previous Post Next Post