ഇന്ത്യയിലെ നദികൾ - ചോദ്യോത്തരങ്ങൾ (Indian Rivers - Q & A)

India - Rivers Special

ഇന്ത്യയിലെ നദികളെ കുറിച്ചുള്ള പ്രധാനപ്പെട്ട വസ്തുതകൾ ചോദ്യോത്തര രൂപത്തിൽ താഴെ വായിക്കാം

Q 1: 💦 ഹിമാലയൻ നദികളുടെ പ്രഭവസ്ഥാനം?
✅ ഉത്തരപർവ്വത മേഖല
Q 2: 💦 പ്രധാനപ്പെട്ട ഹിമാലയൻ നദികൾ ഏതൊക്കെ?
✅ സിന്ധു, ഗംഗ, ബ്രഹ്മപുത്ര
Q 3: 💦 ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി?
✅ സിന്ധു നദി (Indus River)

ആകെ നീളം: 3200 കിലോമീറ്റർ

ഇന്ത്യയിലൂടെ ഒഴുകുന്ന ദൂരം: 709 കിലോമീറ്റർ

സിന്ധു എന്ന സംസ്ക്യത പദത്തിനർത്ഥം: സമുദ്രം, നദി.

ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന നദിയാണ് സിന്ധു.

Q 4: 💦 സിന്ധു നദിയുടെ ഉത്ഭവം എവിടെ നിന്നാണ്?
✅ ടിബറ്റിലെ മാനസ സരോവറിന് അടുത്തുള്ള ബോഖാർ ചു ഗ്ലേസിയർ (bokhar-chu glacier)
Q 5: 💦 സിന്ധു നദിയുടെ ഉത്ഭവം കണ്ടുപിടിച്ച സ്വീഡിഷ് പര്യവേക്ഷകൻ ആര്?
✅ സ്വെൻ ഹെഡിൻ
Q 6: 💦 ഋഗ്വേദത്തിൽ പരാമർശിക്കുന്ന ഏഴ് പുണ്യ നദികൾ (സപ്തസിന്ധു) ഏതൊക്കെ?
✅ സിന്ധു, സരസ്വതി, ബിയാസ്, രവി, സത്ലജ്, ഝലം, ചിനാബ്
Q 7: 💦 ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന ഏക നദി?
✅ സിന്ധു
Q 8: 💦 പാകിസ്ഥാന്റെ ദേശീയ നദി?
✅ സിന്ധു

പാകിസ്ഥാനിലെ ഏറ്റവും വലിയ നദിയും പാകിസ്ഥാനിലെ ജീവരേഖ എന്നറിയപ്പെടുന്ന നദിയും സിന്ധുവാണ്.

Q 9: 💦 പാകിസ്ഥാനിൽ സിന്ധു നദിയിൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും വലിയ ഡാം?
✅ ടർബേലാ ഡാം
Q 10: 💦 ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി?
✅ സിന്ധു.

പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയൻ നദിയാണ് സിന്ധു. അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദിയും സിന്ധുവാണ്.

Q 11: 💦 സിന്ധു നദി ഒഴുകുന്ന കേന്ദ്രഭരണ പ്രദേശങ്ങള്‍?
✅ ജമ്മു & കാശ്മീർ
Q 12: 💦 പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷക നദി?
✅ ബിയാസ്

സിന്ധുവിന്റെ ഏറ്റവും ചെറിയ പോഷക നദിയും ബിയാസ് ആണ്.

Q 13: 💦 ബിയാസിന്റെ ഉത്ഭവ സ്ഥാനം?
✅ റോഹ്ടാങ് ചുരത്തിൽ നിന്ന്
Q 14: 💦 ബിയാസ് നദിയെ വേദങ്ങളിൽ ഏത് പേരിലാണ് വിശേഷിപ്പിക്കുന്നത്?
✅ അർജികുജ
Q 15: 💦 കാംഗരാ, കുളു, മണാലി താഴ്ചവരകളിലൂടെ ഒഴുകുന്ന നദി?
✅ ബിയാസ്
Q 16: 💦 രവി, ബിയാസ് നദീജല ട്രൈബ്യൂണൽ സ്ഥാപിതമായ വർഷം?
✅ 1986
Q 17: 💦 ബിയാസ് നദിയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട്?
✅ പോങ് അണക്കെട്ട്
Q 18: 💦 തിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന സിന്ധുവിന്റെ ഏക പോഷക നദിയേത്?
✅ സത്ലജ്

ഇത് ഷിപ്കിലാ ചുരത്തിലൂടെ ഇന്ത്യയിൽ പ്രവേശിക്കുന്നു. ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധു നദിയുടെ ഏറ്റവും നീളം കൂടിയ പോഷക നദിയാണ് സത്ലജ്.

Q 19: 💦 ഇന്ദിരാഗാന്ധി കനാൽ സ്ഥിതിചെയ്യുന്ന നദി?
✅ സത്ലജ്
Q 20: 💦 സത്ലജിനെ യമുനാ നദിയുമായി ബന്ധിപ്പിക്കുന്ന കനാൽ പദ്ധതി?
✅ സത്ലജ് യമുനാ ലിങ്ക് കനാൽ (SYL)
Q 21: 💦 ഇന്ത്യയും പാകിസ്താനും സിന്ധു നദീജല കരാർ ഒപ്പുവെച്ചത് എന്ന്?
✅ 1960 സെപ്റ്റംബർ 19 (കറാച്ചി)

കരാറിൽ ഒപ്പു വെച്ച വ്യക്തികൾ: ജവഹർലാൽ നെഹ്റുവും മുഹമ്മദ് അയൂബ്ഖാനും. (മുൻ പാകിസ്ഥാൻ പ്രസിഡൻ്റ്). സിന്ധുനദീജല കരാറിന് മധ്യസ്ഥത വഹിച്ചത് ലോകബാങ്ക്

Q 22: 💦 സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക് ഏതൊക്കെ നദിയിലെ ജലത്തിനാണ് അവകാശമുള്ളത്?
✅ സത്ലജ്, ബിയാസ്, രവി.

പാകിസ്ഥാന് സിന്ധു, ഝലം, ചിനാബ് എന്നീ നദികളിലെ ജലത്തിനാണ് അവകാശമുള്ളത്.

Q 23: 💦 സിന്ധുവിന്റെ ഏറ്റവും വലിയ പോഷകനദിയായ ചിനാബ് ഏതൊക്കെ നദികള്‍ യോജിച്ചു രൂപം കൊണ്ടതാണ്?
✅ ചാന്ദ്ര, ഭാഗ
Q 24: 💦 ദുൽഹസ്തി പവർ പ്രോജക്ട് സ്ഥിതി ചെയ്യുന്ന നദി?
✅ ചിനാബ്
Q 25: 💦 ചിനാബ് നദിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഡാം?
✅ ബഗ്ലിഹാർ ഡാം (ജമ്മു & കാശ്മീർ)
Q 26: 💦 സിന്ധു നദീതട സംസ്കാരത്തിലെ കേന്ദ്രമായ ഹാരപ്പ നിലനിന്നിരുന്ന നദീതീരം?
✅ രവി

രവി നദിയുടെ ഉത്ഭവസ്ഥാനം ഹിമാചൽ പ്രദേശിലെ കുളു മലകളിൽ നിന്ന്.

നൂർജഹാന്റെയും ജഹാംഗീറിന്റെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്നത് ഈ നദിയുടെ തീരത്താണ്.

Q 27: 💦 തെയിൻ ഡാം (രഞ്ഞ്ജിത് സാഗർ ഡാം) സ്ഥിതിചെയ്യുന്നത് ഏത് നദിയില്‍?
✅ രവി
Q 28: 💦 മഹാനായ അലക്സാണ്ടറും പോറസ് രാജാവും തമ്മിലുള്ള ചരിത്ര പ്രസിദ്ധമായ യുദ്ധം നടന്ന നദീതീരം?
✅ ഝലം

കാശ്മീർ താഴ്വരയിലൂടെ ഒഴുകുന്ന നദിയാണ് ഝലം.

ജമ്മുകാശ്മീരിലെ ഉറി പവർ പ്രോജക്ട്, കിഷൻഗംഗ ജലവൈദ്യുത പദ്ധതി എന്നിവ സ്ഥിതി ചെയ്യുന്ന നദിയും ഝലമാണ്.

Q 29: 💦 ഗംഗാ നദിയെ ഇന്ത്യയുടെ ദേശീയ നദിയായി പ്രഖ്യാപിച്ചത് എന്ന്?
✅ 2008 നവംബർ 4

'ഇന്ത്യയുടെ മർമ്മസ്ഥാനം' എന്നു വിശേഷിപ്പിക്കുന്ന നദിയാണ് ഗംഗ.

Q 30: 💦 ഗംഗയുടെ ഉത്ഭവ സ്ഥാനം എവിടെ?
✅ ഹിമാലയത്തിലെ ഗംഗോത്രി ഹിമപാടത്തിലെ ഗായ്മുഖ് ഗുഹ.

ഗംഗയുടെ പതന സ്ഥാനം: ബംഗാൾ ഉൾക്കടൽ.

Q 31: 💦 ഭാഗീരഥീ, അളകനന്ദ, മന്ദാകിനി, ധൗളിഗംഗ, പിണ്ടർ എന്നിവ ഒരു നദിയുടെ ഉൽപ്പത്തി പ്രവാഹങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് നദികളാണ്. ഏത് നദി?
✅ ഗംഗ
Q 32: 💦 ഗംഗയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന ദ്വീപ്?
✅ ഗംഗാസാഗർ ദ്വീപ്
Q 33: 💦 ഗംഗാ നദിയെ സംരക്ഷിക്കുന്നതിനായി ‘ഗംഗ ആക്ഷൻ പ്ലാൻ' നടപ്പിലാക്കിയ വർഷം?
✅ 1986

രാജീവ് ഗാന്ധി (വാരണാസി) ഉദ്ഘാടനം ചെയ്തു.

പുതിയ പദ്ധതി: നമാമി ഗംഗ (Namami Gange)

Q 34: 💦 ഗംഗയിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ജീവി?
✅ ഗംഗാ ഡോൾഫിൻ

ഇന്ത്യയുടെ ദേശീയ ജലജീവിയാണ് ഗംഗാ ഡോൾഫിൻ

Q 35: 💦 ബംഗ്ലാദേശിലെ ഛാന്ദ്പൂർ ജില്ലയിൽ വച്ച് പത്മാ നദി ചേരുന്ന നദി?
✅ മേഘ്ന
Q 36: 💦 പശ്ചിമ ബംഗാളിലൂടെ ഒഴുകുന്ന ഗംഗയുടെ കൈവഴി?
✅ ഹൂഗ്ലി

ഹൂഗ്ലിയുടെ പ്രധാന പോഷകനദിയാണ് ദാമോദർ

Q 37: 💦 ഹൂഗ്ലി നദിയുടെ കുറുകെ നിര്‍മിച്ചിരിക്കുന്ന പാലങ്ങള്‍?
✅ വിദ്യാസാഗർ സേതു, വിവേകാനന്ദ സേതു ഹൗറ
Q 38: 💦 ജലാങ് നദിയുമായി ചേർന്നതിന് ശേഷം ഭാഗീരഥി അറിയപ്പെടുന്നത്?
✅ ഹൂഗ്ലി
Q 39: 💦 ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ നദി?
✅ ബ്രഹ്മപുത

ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദിയാണ് ബ്രഹ്മപുത്ര

ആകെ നീളം: 2900 കി.മീ

ബ്രഹ്മപുത്ര ഇന്ത്യയിലൂടെ ഒഴുകുന്ന ദൂരം: 729 കി.മീ

ബ്രഹ്മപുത്രയുടെ ഉത്ഭവം മാനസസരോവർ തടാകത്തിന് സമീപമുള്ള ചെമ-യുങ്-ദുങ് ഹിമാനിയില്‍ നിന്ന്.

Q 40: 💦 ഹിമാലയൻ നദികളിൽ മലിനീകരണം ഏറ്റവും കുറഞ്ഞ നദി?
✅ ബ്രഹ്മപുത്ര
Q 41: 💦 ബ്രഹ്മപുത്ര ഇന്ത്യയിലേയ്ക്ക് പ്രവേശിക്കുന്ന സംസ്ഥാനം?
✅ അരുണാചൽ പ്രദേശ്

നംമചാ ബർവാ പർവ്വതത്തെ ചുറ്റിയാണ് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്.

Q 42: 💦 ബ്രഹ്മപുത്രയുടെ പോഷകനദികൾ?
✅ കാമോങ്, ധനുശീ, ടീസ്റ്റ, ലുഹിത്, ദിബാങ്, മാനസ്, സുബിൻ സരി
Q 43: 💦 ഇന്ത്യ കൂടാതെ വേറെ ഏതെല്ലാം രാജ്യങ്ങളിലൂടെ ബ്രഹ്മപുത്ര ഒഴുകുന്നു?
✅ തിബറ്റ്, ബംഗ്ലാദേശ്
Q 44: 💦 ബ്രഹ്മപുത്രയുടെ പതന സ്ഥാനം?
✅ ബംഗാൾ ഉൾക്കടൽ
Q 45: 💦 ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയായ സുന്ദർ ബൻസ് രൂപപ്പെട്ടിരിക്കുന്നത് ഏതൊക്കെ നദികൾ കൂടിച്ചേർന്നാണ്?
✅ ഗംഗ, ബ്രഹ്മപുത

ഒരു നദി മറ്റൊരു വലിയ ജലാശയവുമായി ചേരുന്ന പ്രദേശമാണ് ഡെൽറ്റ.

ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് (Mangroves) സുന്ദർബൻസ്‌

Q 46: 💦 അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്രയുടെ പേര്?
✅ ഡിഹാങ് /സിയാങ്

ടിബറ്റിൽ സാങ്പോ എന്നും ബംഗ്ലാദേശിൽ ജമുന എന്നും ആസാമിൽ ദിബാംഗ് എന്നും അറിയപ്പെടുന്നു.

Q 47: 💦 പ്രധാന ഉപദ്വീപിയ നദികൾ (Peninsular rivers) ഏതൊക്കെ?
✅ മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, നർമ്മദ, താപ്തി

ഉപദ്വീപിയ നദികൾക്ക് പ്രധാനമായും ജലം ലഭിക്കുന്നത് മൺസൂൺ മഴകളിൽ നിന്നാണ്.

Q 48: 💦 ഇന്ത്യയിലെ (ഏഷ്യയിലെ) ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്നത്?
✅ ആസ്സാമിലെ ബ്രഹ്മപുത്രാ നദിയിൽ
Q 49: 💦 സിക്കിമിന്റെ ജീവരേഖ എന്നും അറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വേഗത്തിലൊഴുകുന്ന നദിയേത്?
✅ ടീസ്റ്റാ നദി
Q 50: 💦 ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?
✅ മണ്ഡോവി (ഗോവ)
Q 51: 💦 ഉപദ്വീപിയൻ നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ നദി?
✅ നർമ്മദ (1312 കി.മീ.)

നർമ്മദയുടെ ഉത്ഭവസ്ഥാനം അമർ കാണ്ഡക്. നർമ്മദ ഒഴുകുന്നത് മധ്യപദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ.

ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ രണ്ടായി വിഭജിക്കുന്ന നദി നർമ്മദയാണ്.

പ്രധാന പോഷകനദികൾ: ഷേർ, താവാ, ഹിരൺ

Q 52: 💦 ഭ്രംശ താഴ്വരകളിലൂടെയും വിന്ധ്യാ-സാത്പുര പർവ്വതങ്ങൾക്കിടയിലൂടെയും ഒഴുകുന്ന നദി?
✅ നർമ്മദ
Q 53: 💦 മധ്യപ്രദേശിലെ നർമ്മദയിൽ സ്ഥിതി ചെയ്യുന്ന ഡാം?
✅ ഓംകാരേശ്വർ ഡാം

ഏറ്റവും കൂടുതൽ ഡാമുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ള നദി നർമ്മദയാണ്.

Q 54: 💦 ഡക്കാൻ പീഠഭൂമിയേയും മാൾവാ പീഠഭൂമിയേയും വേർതിരിക്കുന്ന നദി?
✅ നർമ്മദ
Q 55: 💦 സർദാർ സരോവർ പദ്ധതിയ്ക്ക് എതിരെ പ്രക്ഷോഭം സംഘടിപ്പിച്ച പരിസ്ഥിതി സംഘടന?
✅ നർമ്മദ ബച്ചാവോ ആന്തോളൻ (എൻ.ബി.എ.)

പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് മേധാ പട്കർ

Q 56: 💦 നർമ്മദ നദീതീരത്ത് സ്ഥിതിചെയ്യുന്ന നാഷണൽ പാർക്ക്?
✅ കൻഹ നാഷണൽ പാർക്ക്

പ്രധാന പട്ടണം: ജബൽപൂർ

Q 57: 💦 നർമ്മദ നദീതീരത്ത് കണ്ടെത്തിയ ദിനോസർ ഫോസിലുകളുടെ പേര്?
✅ രാജാസോറസ് നർമ്മദെൻസിസ്
Q 58: 💦 നർമ്മദ നദിയിൽ സ്ഥിതി ചെയുന്ന പ്രധാന ജലവൈദ്യുത പദ്ധതികൾ ഏവ?
✅ ഇന്ദിരാസാഗർ, സർദാർ സരോവർ, ദാംകരേശ്വർ
Q 59: 💦 സൗരാഷ്ട്ര മേഖലയിലെ വരൾച്ച തടയുന്നതിനായി നിർമ്മദ നദിയിലെ വെള്ളം ഉപയോഗിച്ച് ആരംഭിക്കുന്ന വൻ ജലസേചന പദ്ധതി?
✅ സൗരാഷ്ട്ര നർമ്മദ അവതരൺ ഫോർ ഇറിഗേഷൻ പ്രോജക്റ്റ്
Q 60: 💦 ദേശീയ കുടിവെള്ള പദ്ധതി ആരംഭിച്ച വർഷം?
✅ 1991
Q 61: 💦 ഉപദ്വീപിയൻ നദികളിൽ പടിഞ്ഞാറോട്ടൊഴുകുന്ന ഏറ്റവും വലിയ രണ്ടാമത്തെ നദി?
✅ താപ്തി

ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ നദികൂടിയാണ് താപ്തി.

പ്രധാന പോഷകനദികൾ: സുകി, അരുണാവതി, ഗിർന

Q 62: 💦 ഗോദാവരി, നർമ്മദ എന്നീ നദികൾക്കിടയിലൂടെ ഒഴുകുന്ന നദി?
✅ താപ്തി

താപ്തിയുടെ പതന സ്ഥലം: അറബിക്കടൽ (കംബത്ത് ഉൾക്കടൽ)

Q 63: 💦 താപ്തിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധ നഗരം?
✅ സൂററ്റ്
Q 64: 💦 ആരവല്ലി പർവ്വത നിരകളിൽ നിന്ന് ഉത്ഭവിച്ച് കംബത്ത് ഉൾക്കടലിൽ പതിക്കുന്ന നദി?
✅ സബർമതി
Q 65: 💦 ഒറീസ്സയിലെ പ്രധാന നദി?
✅ മഹാനദി

നീളം? 858 കി.മീ

മഹാനദിയുടെ പോഷക നദികൾ: ഷിയോനാഥ്, ഓംഗ്, ടെൽ etc.

മഹാനദിയുടെ ഏറ്റവും വലിയ പോഷക നദി: ഷിയോനാഥ്

Q 66: 💦 പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്ന നദീമുഖം?
✅ മഹാനദി
Q 67: 💦 ഇന്ത്യയിലെ സ്വകാര്യവൽക്കരിക്കപ്പെട്ട ആദ്യനദി?
✅ ഷിയോനാഥ് (ഛത്തീസ്ഗഢ്)

1998-ൽ ഷിയോനാഥിന്റെ ജലത്തിന്റെ ഉടമസ്ഥാവകാശം കൈലാഷ്‌ സോണി എന്ന വ്യവസായിയാണ് നേടിയെടുത്തത്.

Q 68: 💦 ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?
✅ ഗോദാവരി (1465 കി.മീ.)

ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി, ഡെക്കാൻ മേഖലയിലെ ഏറ്റവും നീളമുള്ള നദി, പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി എന്നീ പദവികൾ ഉള്ളതും ഗോദാവരിക്കാണ്.

Q 69: 💦 ഗോദാവരിയുടെ പ്രധാന പോഷക നദികൾ ഏതൊക്കെ?
✅ മഞ്ജിര, പെൻഗംഗ, വർധ, ഇന്ദ്രാവതി
Q 70: 💦 12 വർഷത്തിലൊരിക്കൽ ഗോദാവരി തീരത്ത് നടക്കുന്ന ആഘോഷമേത്?
✅ പുഷ്‍കാരം
Q 71: 💦 ഉപദ്വീപീയ നദികളിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള നദിയേത്?
✅ കൃഷ്ണ

പോഷക നദികൾ: ഭീമ, തുംഗഭദ്ര

Q 72: 💦 കൃഷ്ണ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രം?
✅ മല്ലികാർജ്ജുന ക്ഷേത്രം
Q 73: 💦 ഇന്ത്യയിലെ ആദ്യ നദീജല സംയോജന പദ്ധതിയായ ഗോദാവരി-കൃഷ്ണ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം?
✅ ആന്ധ്രാപ്രദേശ്
Q 74: 💦 കൃഷ്ണ നദിയിൽ സ്ഥിതി ചെയ്യുന്ന ഡാം?
✅ അൽമാട്ടി ഡാം
Q 75: 💦 ഇന്ത്യയിൽ ആദ്യമായി അണക്കെട്ട് നിർമ്മിക്കപ്പെട്ട നദി?
✅ കാവേരി

അണക്കെട്ടിന്റെ ഇപ്പോഴത്തെ പേര്: ഗ്രാന്റ് അണക്കെട്ട്

കാവേരി നദിയുടെ പ്രധാന പോഷക നദികൾ: കബനി, അമരാവതി

Q 76: 💦 കാവേരി നദിയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ ഏതൊക്കെ?
✅ ശിവസമുദ്രം, ഹൊഗ്നക്കൽ
Q 77: 💦 ശ്രീരംഗപട്ടണം, ശിവ സമുദ്രം എന്നീ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന നദി?
✅ കാവേരി
Q 78: 💦 കാവേരി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന സ്ഥലം?
✅ പുംപുഹാർ (തമിഴ്നാട്)
Q 79: 💦 ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
✅ ശിവ സമുദ്രം പദ്ധതി (1902)
Q 80: 💦 കാവേരി നദീജലതർക്കം പരിഹരിക്കാനുള്ള ട്രൈബ്യൂണൽ നിലവിൽവന്നത്?
✅ 1990
Q 81: 💦 ഗോദാവരി, പ്രാണഹിത, പെൻഗംഗ എന്നീ നദികളിലെ ജലസേചന പദ്ധതിക്കായി അണക്കെട്ട് നിർമ്മിക്കാൻ കരാറിൽ ഏർപ്പെട്ട സംസ്ഥാനങ്ങൾ?
✅ മഹാരാഷ്ട്ര, തെലങ്കാന
Q 82: 💦 പാക് കടലിടുക്കിൽ ചേരുന്ന തമിഴ്നാട്ടിലെ പ്രധാന നദി?
✅ വൈഗ
Q 83: 💦 മാന്നാർ ഉൾക്കടലിൽ ഒഴുകി എത്തുന്ന ഇന്ത്യയിലെ നദി?
✅ താമ്രഭരണി
Q 84: 💦 ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന നദി?
✅ ലൂണി

മറ്റൊരു പേര്: സാൾട്ട് റിവർ (ലവണവാരി).

ലൂണിയുടെ നീളം: 530 കി. മീറ്റർ

പ്രധാന പോഷകനദികൾ: സുക്രി, ജോവായ്, ജോജരി

ഇന്ത്യയിലെ ഏറ്റവും വലിയ കരബന്ധിത (Land locked) നദി കൂടിയാണ് ലൂണി.

Q 85: 💦 അജ്മീറിനടുത്ത് ഉത്ഭവിച്ച് തെക്കോട്ടൊഴുകി ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ അപ്രത്യക്ഷമാകുന്ന നദി?
✅ ലൂണി
Q 86: 💦 ലൂണി നദിയുടെ ഉത്ഭവസ്ഥാനമായ ആരവല്ലി നിരകളിലെ പുഷ്കർ താഴ്വരയിൽ ഏത് പേരിലാണ് ലൂണി നദി അറിയപ്പെടുന്നത്?
✅ സഗർമതി (Sagarmati)

ലൂണി പുഷ്കർ തടാകത്തിലേക്ക് ഒഴുകിയെത്തുന്നു.

Q 87: 💦 ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും നീളം കൂടിയത്‌ ഏത്?
✅ യമുനാ നദി

പുരാണങ്ങളില്‍ കാളിന്ദി എന്നറിയപ്പെടുന്നു.

ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും വലിയ തടപ്രദേശമുള്ളതും യമുനക്കാണ്.

Q 88: 💦 യമുന നദിയുടെ പോഷകനദികൾ ഏതെല്ലാം?
✅ ചമ്പൽ, ബെറ്റവ, കെൻ, ടോൺസ്

റാണാ പ്രതാപ് സാഗർ ഡാം സ്ഥിതിചെയ്യുന്നത് ചമ്പൽ നദിയിലാണ്.

യമുനയുടെ ഏറ്റവും വലിയ പോഷകനദിയായ ടോൺസ് രാമായണത്തിൽ "തമസ്യ" എന്നറിയപ്പെടുന്നു.

Q 89: 💦 യമുനയുടെ ഉത്ഭവ സ്ഥാനം?
✅ ബന്ദെർ പഞ്ച് മലനിരകളിലെ യമുനോത്രി ഹിമാനി (ഉത്തരാഖണ്ഡ്)
Q 90: 💦 ഗംഗയും യമുനയും കൂടിച്ചേരുന്നത് എവിടെവച്ച്?
✅ അലഹബാദിൽ

ഗംഗ, യമുന, സരസ്വതി ഇവ മൂന്നും ചേരുന്നിടം ത്രിവേണി സംഗമം (അലഹബാദ്) എന്നറിയപ്പെടുന്നു.

Q 91: 💦 ഏത്‌ നദിയുടെ തീരത്താണ്‌ ഡല്‍ഹി, ആഗ്ര, മഥുര എന്നീ പട്ടണങ്ങൾ സ്ഥിതി ചെയ്യുന്നത്?
✅ യമുന

താജ്മഹല്‍ യമുന നദിയുടെ തീരത്താണ്‌.

Q 92: 💦 ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും പടിഞ്ഞാറേയറ്റത്ത്‌ ഉദ്ഭവിക്കുന്നത്‌ ഏത്?
✅ യമുന
Q 93: 💦 ഹരിയാനയെ ഉത്തര്‍പ്രദേശില്‍നിന്ന്‌ വേര്‍തിരിക്കുന്ന നദിയേത്?
✅ യമുന
Q 94: 💦 ഇന്ത്യ ഏത് രാജ്യവുമായാണ് ഗംഗാജല സന്ധിയിൽ ഒപ്പുവച്ചത്?
✅ ബംഗ്ലാദേശ് (1996)
Q 95: 💦 ഇന്ത്യ ഏത് രാജ്യവുമായാണ് മഹാകാളി സന്ധിയിൽ ഒപ്പുവച്ചത്?
✅ നേപ്പാൾ (1996)

👉 ഇന്ത്യയിലെ നദികൾ - ഓൺലൈൻ ടെസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

👉 Topic-Wise Tests

Join WhatsApp Group

Join Telegram Channel

Previous Post Next Post