പഴഞ്ചൊല്ലുകൾ (Proverbs)

മലയാളത്തിലുള്ള നിരവധി പഴഞ്ചൊല്ലുകൾക്ക് അതേ ആശയം വരുന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലുകളുണ്ട്. PSC പരീക്ഷക്ക് ഈ മേഖലയിൽ നിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
 
🔹അടി കൊള്ളാത്ത കുട്ടിയും അടച്ചു വേവാത്ത കഷായവും ഗുണശൂന്യം.
🔸Spare the rod and spoil the child.

🔹അടി കൊള്ളാൻ ചെണ്ട, പണം വാങ്ങാന്‍ മാരാർ.
🔸One beats the bush and another catches the bird.

🔹അകത്തെ അഴക് മുഖത്തറിയാം.
🔸The face is the index of heart.

🔹അകത്ത് കത്തിയും പുറത്ത് പത്തിയും.
🔸God is his tongue and devil is his heart.

🔹അജ്ഞത അല്പജ്ഞാനത്തേക്കാൾ നല്ലത്.
🔸A good enemy is a better person than a false friend.

🔹അദൃഷ്ടശാലി മണ്ണു തൊട്ടാൽ അതും പൊന്ന്.
🔸All things go well with the lucky man.

🔹അതിഝടുതി കെടുതിയുണ്ടാക്കും.
🔸Haste is waste.

🔹അധികം പറയുന്നവൻ അസത്യം പറയും.
🔸Great talkers are great lairs.

🔹അധികമായാൽ അമൃതും വിഷം.
🔸Too much of anything is good for nothing.

🔹അനുഭവം ഗുരു.
🔸Experience is the best teacher.

🔹അപശ്രുതി ആയിരം കാതം.
🔸Scandal has wings.

🔹അനച്ച വെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും.
🔸He that has been bitten by serpent will be afraid of a rope.

🔹അണ്ണാൻ കുഞ്ഞിനും തന്നാലായത്.
🔸Something is better than nothing.
🔸Even a pin is good for something.

🔹അത്താഴമുണ്ടാൽ അരക്കാതം നടക്കാം, മുത്താഴമുണ്ടാൽ മുള്ളേലും കിടക്കാം.
🔸After dinner sit a while, after supper walk a while.

🔹അമ്മക്ക് പ്രാണവേദന, മകൾക്ക് വീണ വായന.
🔸Nero was fiddling while Rome was burning.

🔹അമ്മാവൻ വരുന്നത് വരെ വാവു നിൽക്കുകയില്ല.
🔸Time and tide waits for none.

🔹അരമന രഹസ്യം അങ്ങാടിയിൽ പരസ്യം.
🔸The day has eyes and night has ears.
🔸Walls have ears.

🔹അമ്പലം ചെറുത്, പ്രതിഷ്ഠ വലുത്.
🔸A great ceremony for a small saint.

🔹അറബി ഒട്ടകത്തിന് ഇടം കൊടുത്ത പോലെ.
🔸Give him an inch and he will take a yard.

🔹അലസന്റെ തലച്ചോറ് ചെകുത്താന്റെ പണിപ്പുര.
🔸An idle brain is a devil's workshop.

🔹അറിയില്ലെന്നത് അറിവിന്റെ തുടക്കം.
🔸Doubt is the beginning, not the end of wisdom.

🔹അറിവാണ് ശക്തി.
🔸Brain is better than brawn.

🔹അല്പകാല സന്താപം ദീർഘകാല സന്തോഷം.
🔸After a storm comes a calm.

🔹അഴകുള്ള ചക്കയിൽ ചുളയില്ല
🔸Appearances are often defective.

🔹ആളേറിയാൽ പാമ്പു ചാവില്ല.
🔸Too many cooks spoil the broth.

🔹ആനക്കാര്യത്തിനിടയിലാ ചേനക്കാര്യം.
🔸Don't bring a knife to a gun fight.

🔹ആനയ്ക്ക് എതിരില്ല; ആശക്ക് അതിരില്ല.
🔸The more a man has, the more he desires to have.

🔹ആപത്തു വരുന്നത് ഒന്നായി, ഒഴിയുന്നത് ഓരോന്നായി.
🔸Misfortunes come by pound and go away by the ounce.

🔹ആപത്തിൽ സഹായിക്കുന്നവനാണ് ആത്മസുഹൃത്ത്.
🔸A friend in need is a friend indeed.

🔹ആട്ടക്കാരനെ എല്ലാവരും അറിയും, ആട്ടക്കാരനോ ആരേയുമറിയില്ല.
🔸More know Tom Fool, than Tom Fool knows.

🔹ആവും കാലം ചെയ്തത് ചാവും കാലം കാണാം.
🔸A good life keeps of wrinkles.

🔹ആവശ്യം സൃഷ്ടിയുടെ മാതാവ്.
🔸Necessity is the mother of invention.

🔹ആറ്റിൽ കളഞ്ഞാലും അളന്നു കളയണം.
🔸Measure is treasure.

🔹ആഴമറിഞ്ഞേ കാൽ വെക്കാവൂ.
🔸Think twice before you act.

🔹ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം.
🔸Faults are thick where love is thin.

🔹ഇരിക്കും മുമ്പ് കാൽ നീട്ടരുത്.
🔸Learn to walk before you run.

🔹ഉടഞ്ഞ ശംഖിൽ ഊത്ത് കേൾക്കുമോ?
🔸A cracked bell never sounds well.

🔹ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം.
🔸The apparel oft proclaims the man.

🔹ഉരുളും കല്ലിൽ പുരളുമോ പായൽ?
🔸A rolling stone gathers no moss.

🔹ഊർവ്വശീ ശാപം ഉപകാരം.
🔸Misfortunes are sometimes blessings in disguise.

🔹എളിയവനും വലിയവനെ സഹായിക്കാൻ സാധിക്കും.
🔸The least may help the greatest.

🔹എരിതീയിൽ എണ്ണ ഒഴിക്കുക.
🔸To add fuel to the fire.

🔹കടുക് ചോരുന്നത് കാണും, ആന ചോരുന്നത് കാണില്ല.
🔸Penny wise and pound foolish.

🔹കൂടെക്കിടക്കുന്നവനേ രാപ്പനിയറിയൂ.
🔸The wearer best knows where the shoe pinches.

🔹കൂനൻ കുലുങ്ങിയാൽ ഗോപുരം കുലുങ്ങുമോ?
🔸A dwarf threatens Hercules.

🔹കയ്യൂക്കുള്ളവൻ കാര്യക്കാരൻ
🔸Might is right.

🔹കയറ്റമുള്ളിടത്ത് ഇറക്കവുമുണ്ട്.
🔸Every rose has its thorns.

🔹കിട്ടിയാലൊരു തോക്ക്, പോയാലൊരു വാക്ക്.
🔸Loss nothing for asking.

🔹കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്.
🔸Every cook praises his own stew.

🔹ജ്ഞാനിക്ക് സുഖദുഃഖങ്ങൾ സമം.
🔸The wise regards neither pleasure nor pain.

🔹ഒന്നുമില്ലാത്തതിനേക്കാൾ ഏതാനും നല്ലത്.
🔸Something is better than nothing.

🔹ഒരു വെടിയ്ക്ക് രണ്ടു പക്ഷി.
🔸To kill two birds with one stone.

🔹ഒരുമ തന്നെ പെരുമ.
🔸Union is strength.

🔹ഐകമത്യം മഹാബലം.
🔸A chain is stronger than its weakest link.

🔹തെളിച്ച വഴിയേ പോയില്ലെങ്കിൽ പോകുന്ന വഴിയേ തെളിക്കണം.
🔸If you don't get the tasks you like, like the tasks you get.

🔹പൊന്നിൻകുടത്തിനെന്തിനു പൊട്ട്.
🔸Why paint the lily.

🔹മെല്ലെത്തിന്നാൽ മുള്ളും തിന്നാം.
🔸Slow and steady wins the race.

🔹വെട്ടാൻ വരുന്ന പോത്തിനോട് വേദമോതരുത്.
🔸There is no arguing with the barrel of a gun.

🔹ദാനം കിട്ടിയ കുതിരയുടെ പല്ലെണ്ണരുത്.
🔸Beggars can't be choosers.

🔹താൻപാതി ദൈവം പാതി.
🔸God helps them that help themselves.

🔹പോകേണ്ടതു പോയാൽ ബുദ്ധി വെക്കും.
🔸Everybody is wise after the event.

🔹വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.
🔸If there is a will, there is a way.

🔹ചേരയെത്തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തന്നെ ആദ്യം തിന്നണം.
🔸When in Rome, do as the Romans do.

🔹കൈ നനയാതെ മീൻ പിടിക്കുക.
🔸All cats love fish but hate to get their paws wet.

🔹പണപ്പെട്ടി തുറന്നിരുന്നാൽ പുണ്യാളനും കക്കും.
🔹ചക്കര തൊട്ടാൽ കൈ നക്കും.
🔸Opportunity makes thief.

🔹പയ്യെത്തിന്നാൽ പനയും തിന്നാം.
🔸Rome was not built in a day.

🔹പുത്തനച്ചി പുരപ്പുറം തൂക്കും.
🔸New broom sweeps well.

🔹പുറംമോടിയിൽ അല്ല കാര്യം.
🔸Don't judge a book by its cover.

🔹നയശാലിയായാൽ ജയശാലിയാകാം.
🔸Command yourself and you may command the world.

🔹നന്നായി തുടങ്ങിയാൽ പകുതി തീർന്നു.
🔸Well begun is half done.

🔹നന്നായി തുടങ്ങിയാൽ നന്നായി ഒടുങ്ങും
🔸A good beginning makes a good ending.

🔹പരാജയം വിജയത്തിലേക്കുള്ള ആദ്യ ചുവടാണ്.
🔸Failure is the first step to the success.

🔹നിത്യാഭ്യാസി ആനയെ പൊക്കും.
🔸Practice makes perfect.

🔹നിറകുടം തുളുമ്പില്ല.
🔸A loaded wagon makes no noise.
🔸Empty vessel makes more sound.

🔹നാളെ നാളെ നീളെ നീളെ.
🔸What may be done at any time will be done at no time.
🔸Act today only, tomorrow is too late.

🔹പലതുള്ളി പെരുവെള്ളം.
🔸Many a little makes a mickle.

🔹മടിയൻ മല ചുമക്കും.
🔸The lazy servant to save one step, goes eight.

🔹മുഖം നന്നാവാത്തതിന് കണ്ണാടിയെ കുറ്റം പറയുക.
🔸A bad workman quarrels with his tools.

🔹മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്.
🔸In the land of the blind, the one-eyed man is king.

🔹മുങ്ങിച്ചാകാൻ പോകുന്നവന് കച്ചിത്തുരുമ്പ് പിടിവള്ളി.
🔸A drowning man will catch a straw.

🔹മദ്യം അകത്തായാൽ വിദ്യ പുറത്താകും.
🔸The wit is out when the wine is in.

🔹മുറിവൈദ്യൻ ആളെ കൊല്ലും.
🔸A little knowledge is a dangerous thing.

🔹മുള്ളിനെ മുള്ള് കൊണ്ടെടുക്കുക.
🔸Set a thief to catch a thief.

🔹മുറ്റത്തെ മുല്ലക്ക് മണമില്ല.
🔸A Prophet is not honoured in his own country.

🔹മധ്യമാർഗം സുരക്ഷിത മാർഗ്ഗം.
🔸The middle way is the safe way.

🔹മനുഷ്യൻ ആഗ്രഹിക്കുന്നു, ദൈവം തീരുമാനിക്കുന്നു.
🔸Man proposes, God disposes.

🔹മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട്.
🔸Where there is a will there is a way.

🔹മിന്നുന്നതെല്ലാം പൊന്നല്ല.
🔸All that glitters is not gold.

🔹മാലാഖമാർ ഭയക്കുന്നിടത്ത് ചെകുത്താൻമാർ ഇരച്ചു കയറും.
🔸Fools Rush in where Angels fear to tread.

🔹മലർന്നു തുപ്പിയാൽ മാറത്തു വീഴും.
🔸Spit not against heaven.

🔹വഷളനു വളരാൻ വളം വേണ്ട.
🔸Fools grow without watering.

🔹സകല തിന്മകളുടെയും ഉറവിടം ധനമാണ്.
🔸Money is the root of all evils.

🔹സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
🔸Prevention is better than cure.

🔹ചീത്ത കൂട്ടുകെട്ടിനേക്കാൾ ഉത്തമം ഏകാന്തത.
🔸Better be alone than in a bad company.

🔹സ്വന്തം പല്ലിട കുറ്റി നാറ്റിക്കരുത്.
🔸Don't wash your dirty linen in public.

🔹സ്വരം നന്നാവുമ്പോൾ പാട്ടു നിർത്തുക.
🔸Leave off while the play is good.

🔹ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട.
🔸The best mirror is an old friend.

🔹ശത്രുവിന്റെ ശത്രു മിത്രം.
🔸The enemy of my enemy is my friend.

🔹ചത്ത കുഞ്ഞിന്റെ ജാതകം നോക്കേണ്ടതുണ്ടോ.
🔸Don't cry over spilt milk.

🔹ശവത്തിൽ കുത്തുക.
🔸To add insult to injury.

🔹വിദ്യാധനം സർവ്വധനാൽ പ്രധാനം.
🔸Wisdom is better than riches.

🔹വിതച്ചത് കൊയ്യും.
🔸As you sow, so you reap.

🔹വിത്തുഗുണം പത്തു ഗുണം.
🔸Like father like son.

🔹വിശപ്പ് സുഹൃത്തിനെ തിരിച്ചറിയുന്നില്ല.
🔸Hunger knows no friend.

🔹വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്.
🔸Fruit of the forbidden tree given mortal taste.

🔹ചില്ലുമേടയിൽ ഇരുന്ന് കല്ലെറിയരുത്
🔸Those living in glass houses shouldn't throw stones.

🔹വാക്കുകൾ കൊണ്ട് വയർ നിറയില്ല.
🔸Words do not fill the belly.

🔹വാക്കിന് വാളിനേക്കാൾ മൂർച്ചയുണ്ട്.
🔸An acute word cuts deeper than a sharp weapon.

🔹വാക്കേല്പിക്കുന്ന മുറിവ് വാളേൽപ്പിക്കുന്ന മുറിവിനേക്കാൾ മാരകം.
🔸A blow with a word strikes deeper than a blow with a sword.

🔹വല്ലഭന് പുല്ലും ആയുധം.
🔸Even a blade of grass is a weapon to the strong.

🔹വറചട്ടിയിൽ നിന്ന് എരിതീയിലേക്ക്.
🔸Out of the frying pan into the fire.

Previous Post Next Post