കേരളത്തിലെ നദികൾ

❓കേരളത്തിലെ ആകെ 44 നദികളിൽ മൂന്നെണ്ണം മാത്രമാണ് കിഴക്കോട്ട് ഒഴുകുന്നവ. അവ ഏതെല്ലാം?
കബനി, ഭവാനി, പാമ്പാർ.

❓കേരളത്തിലെ ഏറ്റവും നീളമുള്ള നദിയായ പെരിയാറിന്റെ നീളം?
244 km.

❓കേരളത്തിലെ നദികളിൽ ഏറ്റവും ചെറുതും വടക്കേയറ്റത്തുള്ളതുമായ നദിയാണ് മഞ്ചേശ്വരം പുഴ(തലപ്പാടിപ്പുഴ). കാസർഗോഡ് ജില്ലയിലൂടെ മാത്രം ഒഴുകുന്ന ഈ പുഴയുടെ നീളമെത്രയാണ്?
16 കിലോമീറ്റർ.

❓കേരളത്തിൽ 200 കിലോമീറ്ററിലധികം നീളത്തിൽ ഒഴുകുന്ന രണ്ടു നദികളാണുള്ളത്. ഏവ?
പെരിയാർ, ഭാരതപ്പുഴ.
🎯 150 കിലോമീറ്ററിലധികം നീളമുള്ള 4 നദികൾ.

❓കേരളത്തിൽ ഏറ്റവും കൂടുതൽ നദികളുള്ള ജില്ലയേത് ?
കാസർകോട്.

❓ഒരു ജലപ്രവാഹത്തിനെ നദിയായി ഗണിക്കാൻ വേണ്ട ചുരുങ്ങിയ ദൈർഘ്യം എത്ര കിലോമീറ്റർ ആണ് ?
15 km.

❓ 20 കിലോമീറ്ററിൽ താഴെ മാത്രം നീളമുള്ള മൂന്നു നദികളാണ് കേരളത്തിലുള്ളത്. ഏതെല്ലാം?
രാമപുരം പുഴ, അയിരൂർ ആറ്, മഞ്ചേശ്വരം പുഴ. 

❓നൂറു കിലോമീറ്ററിലധികം നീളത്തിൽ ഒഴുകുന്ന എത്ര നദികളാണ് കേരളത്തിലുള്ളത് ?
11.

❓കൗടില്യന്റെ അർഥശാസ്ത്രത്തിൽ പെരിയാർ നദിയെ പരാമർശിക്കുന്നത് ഏതു പേരിലാണ് ?
ചൂർണി.

❓കേരളത്തിന്റെ ജീവനാഡി എന്നറിയപ്പെടുന്ന പെരിയാറിനെ ശ്രീ ശങ്കരാചാര്യർ വിളിച്ചത് ഏതു പേരിൽ ?
പൂർണ.

❓ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദിയായ പെരിയാറിനോട് ആദ്യം ചേരുന്ന പോഷക നദിയേത് ?
മുല്ലയാർ.

❓കേരളത്തിലെ ആദ്യ അണക്കെട്ടായ മുല്ലപ്പെരിയാർ സ്ഥിതി ചെയ്യുന്നത് മുല്ലയാറിന്റെയും പെരിയാറിന്റെയും സംഗമ സ്ഥാനത്താണ്. ഇത് നിർമ്മിക്കപ്പെട്ട വർഷം എന്ന് ?
1895.

❓കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം ഏത് ?
ആനമല.

❓സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദിയേത് ?
കുന്തിപ്പുഴ.

❓കേരളത്തിന്റെ നൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദിയേത് ?
ഭാരതപ്പുഴ.

❓നിള, പേരാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിശേഷിപ്പിച്ചതാര്?
എഴുത്തച്ഛൻ.

❓കേരളത്തിന്റെ പുണ്യനദി എന്നറിയപ്പെടുന്ന പമ്പാനദി പ്രാചീന കാലത്ത് അറിയപ്പെട്ടത് ഏതു പേരിൽ ?
ബാരിസ്.

❓കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുത പദ്ധതിയായ മണിയാർ സ്ഥിതി ചെയ്യുന്നത് പമ്പയുടെ ഏത് പോഷക നദിയിലാണ് ?
മണിമലയാർ.

❓ബേപ്പൂർപുഴ, കല്ലായിപ്പുഴ എന്നീ പേരുകളിലും അറിയപ്പെടുന്ന കേരളത്തിൽ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട നദിയേത് ?
ചാലിയാർ.

❓സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത് കേരളത്തിലെ ഏത് നദീ തീരത്താണ് ?
ചാലിയാർ.

❓കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ് ?
പെരിയാർ.

❓പമ്പാ നദിയിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടമേത്?
പെരുന്തേനരുവി.

❓വിനോദ സഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപ് ഏതു നദിയിലാണ് ?
കബനി.

❓കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയായ നെയ്യാർ ഉദ്ഭവിക്കുന്നത് എവിടെ നിന്ന് ?
അഗസ്ത്യാർകൂടം.

❓ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജൈവവൈവിദ്ധ്യമുള്ള നദികളിലൊന്ന് എന്ന നിലയിൽ വളരെ പ്രശസ്തമായ കേരളത്തിലെ നദിയേത് ?
ചാലക്കുടിപ്പുഴ.

❓ആതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത് വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദിയേത് ?
ചാലക്കുടിപ്പുഴ.

❓തെക്കെ ഇന്ത്യയിലെ ഒരേയൊരു പ്രകൃതിദത്ത ഓക്സ്‌ബോ(Oxbow) തടാകമായ വെന്തല തടാകം സ്ഥിതി ചെയ്യുന്ന നദി?
ചാലക്കുടിപ്പുഴ.

❓കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും വലുതായ കബനി നദി ഏതു നദിയുടെ പോഷക നദിയാണ് ?
കാവേരി.

❓വയനാട് ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുറുവ ദ്വീപ്, ബാണാസുര സാഗർ ഡാം എന്നിവ സ്ഥിതി ചെയ്യുന്നത് ഏത് നദിയിൽ ?
കബനി.

❓കേരളത്തിൽ ഉത്ഭവിച്ച് കർണ്ണാടകയിലേക്ക് ഒഴുകുന്ന ഒരേയൊരു നദിയേത് ?
കബനി.

❓ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന വന്യമൃഗസംരക്ഷണകേന്ദ്രമായ ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദിയേത് ?
പാമ്പാർ.

❓ദേശീയ നദീസംരക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ഏക നദിയേത് ?
പമ്പ.

❓യൂറോപ്യന്മാരുടെ ഭരണകാലത്ത് 'ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ' എന്നു വിളിച്ചത് ഏതു നദിയെയായിരുന്നു?
മയ്യഴിപ്പുഴ.
🎯 ഇംഗ്ലീഷ് ചാനൽ ഫ്രാൻസിനേയും ബ്രിട്ടണേയും വേർതിരിക്കുന്നത് പോലെ ഇരു രാജ്യങ്ങളുടെയും ഇന്ത്യയിലെ അധിനിവേശ പ്രദേശങ്ങളെ വേർതിരിച്ചിരുന്നത് ഈ നദിയായിരുന്നു.

❓കൊല്ലം ജില്ലയിലെ പ്രധാന നദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കു പാലം ഏത്?
പുനലൂർ തൂക്കുപാലം.


Previous Post Next Post