സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് (Freedom Struggle Quiz) Part - 1

സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്

ബ്രിട്ടീഷ് ഇന്ത്യ - ചരിത്ര നാൾവഴികൾ

Q 1: 🖱️ 1600-ൽ രൂപം കൊണ്ട ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മറ്റൊരു പേരെന്തായിരുന്നു?
✅ ജോൺ കമ്പനി.
🎯 ഇതൊരു ജോയിൻറ് സ്റ്റോക്ക് കമ്പനിയായിരുന്നു.
Q 2: 🖱️ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപം കൊള്ളുമ്പോൾ ഇന്ത്യയിലെ മുഗൾ ചക്രവർത്തി ആരായിരുന്നു?
✅ അക്ബർ (1542-1605).
🎯 1556 മുതൽ 1605 വരെ അദ്ദേഹം സാമ്രാജ്യം ഭരിച്ചു.
Q 3: 🖱️ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കച്ചവടം ചെയ്യാനുള്ള അനുമതി നൽകിയ മുഗൾ ചക്രവർത്തി ആര്?
✅ ജഹാംഗീർ (1613-ൽ).
🎯 മുഗൾ സാമ്രാജ്യത്തിലെ നാലാമത്തെ ചക്രവർത്തിയാണ്‌ ജഹാംഗീർ (1569-1627).
Q 4: 🖱️ 1616-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രേരണമൂലം ഇംഗ്ലണ്ടിലെ ജെയിംസ് രാജാവ് രാജകീയ പ്രതിനിധിയായി ജഹാംഗീറിൻ്റെ കൊട്ടാരത്തിലേക്ക് അയച്ചതാരെ?
✅ സർ തോമസ് റോ.
Q 5: 🖱️ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കോട്ട ഏത്?
✅ സെന്റ് ജോർജ്ജ് കോട്ട (മദ്രാസ്-1644).
🎯 കോട്ടയുടെ നിർമ്മാണം കൂടുതൽ കുടിയേറ്റത്തിനും വ്യാപാര പ്രവർത്തനങ്ങൾക്കും ഊർജ്ജം നൽകി.
Q 6: 🖱️ 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഇന്ത്യയിൽ വെച്ച് ഏതെല്ലാം യൂറോപ്യൻ ശക്തികൾ തമ്മിൽ നടന്ന യുദ്ധങ്ങളുടെ പരമ്പരയാണ് കർണ്ണാട്ടിക് യുദ്ധങ്ങൾ?
✅ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ.
🎯 ഇന്നത്തെ തമിഴ്‌നാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലാണ് ഈ യുദ്ധങ്ങൾ നടന്നത്.
Q 7: 🖱️ 1746 മുതൽ 1763 വരെയുള്ള വർഷങ്ങളിലായി ആകെ എത്ര കർണ്ണാട്ടിക് യുദ്ധങ്ങളാണ് നടന്നത്?
✅ മൂന്ന്.
Q 8: 🖱️ ഒന്നാം കർണാട്ടിക് യുദ്ധത്തിൽ (1746-1748) ഫ്രഞ്ചുകാർ പിടിച്ചെടുത്ത മദ്രാസ് ബ്രിട്ടീഷുകാർക്ക് തിരികെ നൽകിയത് ഏത് സന്ധിയെത്തുടർന്നാണ്?
✅ എയ്ക്സ്-ലാ-ചാപ്പല്ലെ സന്ധി.
🎯 വടക്കേ അമേരിക്കയിലെ ലൂയിസ്ബർഗിന് പകരമായാണ് ഫ്രാൻസ് ഇംഗ്ലീഷുകാർക്ക് മദ്രാസ് തിരികെ നൽകിയത്.
Q 9: 🖱️ ഏതെല്ലാം നാട്ടുരാജ്യങ്ങളിലെ പിന്തുടർച്ചാവകാശ തർക്കത്തിൽ ഇടപെട്ട് തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ഫ്രാൻസിന്റെയും ഇംഗ്ലണ്ടിന്റെയും ശ്രമങ്ങളാണ് രണ്ടാം കർണാട്ടിക് യുദ്ധത്തിന് (1749-1754) കാരണമായത്?
✅ ഹൈദരാബാദിലും കർണാടകത്തിലും.
Q 10: 🖱️ രണ്ടാം കർണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചതാര്?
✅ റോബർട്ട് ക്ലൈവ് (1725-1774).
🎯 ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
Q 11: 🖱️ 1754-ൽ ഒപ്പുവച്ച ഏത് ഉടമ്പടിയെ തുടർന്നാണ് രണ്ടാം കർണാട്ടിക് യുദ്ധം അവസാനിച്ചത്?
✅ പോണ്ടിച്ചേരി ഉടമ്പടി.
Q 12: 🖱️ 1756-ൽ യൂറോപ്പിൽ ബ്രിട്ടനും ഫ്രാൻസും തമ്മിൽ സപ്തവത്സര യുദ്ധം (Seven Years' War) ആരംഭിച്ചപ്പോൾ പ്രത്യാഘാതമെന്നോണം ഇന്ത്യയിൽ നടന്ന യുദ്ധം?
✅ മൂന്നാം കർണാട്ടിക് യുദ്ധം (1756-1763).
🎯 സപ്തവത്സരയുദ്ധത്തെ തുടർന്ന് റോബർട്ട് ക്ലൈവ് ബംഗാളിലെ ഫ്രഞ്ച് അധീനതയിലുള്ള ചന്ദേർനഗർ പിടിച്ചടക്കി.
Q 13: 🖱️ മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിന്റെ ഭാഗമായി നടന്ന, ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം?
✅ വാണ്ടിവാഷ് യുദ്ധം (1760).
🎯 യുദ്ധത്തിൽ സർ ഐർ കൂട്ടിന്റെ കീഴിലുള്ള ഇംഗ്ലീഷ് സൈന്യം കൗണ്ട് ഡി ലാലിയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ചു സേനയെ പരാജയപ്പെടുത്തി.
Q 14: 🖱️ മൂന്നാം കർണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സമാധാന ഉടമ്പടിയേത്?
✅ പാരിസ് ഉടമ്പടി (1763).
Q 15: 🖱️ വ്യാപാരാവശ്യത്തിനായി ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്യൻ ശക്തിയാണ് ഫ്രഞ്ചുകാർ. 1674-ൽ അധിനിവേശമാരംഭിച്ച ഫ്രഞ്ചുകാർ ഇന്ത്യ വിട്ടു പോയ വർഷം ഏത്?
✅ 1954
Q 16: 🖱️ ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് അധിനിവേശ മേഖലകൾ ഏതെല്ലാമായിരുന്നു?
✅ മാഹി (കേരളം), കാരക്കൽ, പോണ്ടിച്ചേരി (പുതുച്ചേരി), യാനം (ആന്ധ്രാപ്രദേശ്), ചന്ദേർനഗർ (പശ്ചിമബംഗാൾ).
Q 17: 🖱️ ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിടുന്നതിൽ നിർണ്ണാ‍യക നാഴികക്കല്ലായ യുദ്ധമേത്?
✅ പ്ലാസ്സി യുദ്ധം (1757).
🎯 ബംഗാൾ നവാബായിരുന്ന സിറാജുദ്ദൗളയുടെയും അദ്ദേഹത്തിന്റെ ഫ്രഞ്ച് സഖ്യകക്ഷികളുടെയും മേൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിർണ്ണാ‍യക യുദ്ധവിജയം നേടി.
Q 18: 🖱️ 1757 ജൂൺ 23-ന് പ്ലാസി യുദ്ധം നടന്ന പശ്ചിമ ബംഗാളിലെ പലാശി പട്ടണം ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
✅ ഭാഗിരഥി നദി.
🎯 പലാശി എന്നതിനെ ഇംഗ്ലീഷുകാർ പ്ലാസി എന്ന് ഉച്ചരിച്ചാണ്‌ യുദ്ധത്തിനു ഈ പേര് വന്നുചേർന്നത്.
Q 19: 🖱️ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ഇന്ത്യയിലെ പ്രധാന ശക്തിയാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ച ബക്സാർ യുദ്ധം നടന്ന വർഷമേത്?
✅ 1764 ഒക്ടോബർ.
🎯 ബംഗാൾ നവാബായ മിർ കാസിം, അവധിലെ നവാബായ ഷുജാഉദ്ദൗള, മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമൻ എന്നിവരുടെ സൈന്യത്തെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം പരാജയപ്പെടുത്തി.
Q 20: 🖱️ ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ (1767-69) മറാത്ത, ഹൈദരാബാദ് നിസാം, ബ്രിട്ടീഷുകാർ എന്നിവരുടെ സഖ്യസേനയ്ക്കുമേൽ കനത്ത പരാജയങ്ങൾ ഏൽപ്പിച്ച മൈസൂർ ഭരണാധികാരി ആര്?
✅ ഹൈദർ അലി (1722-1782).
Q 21: 🖱️ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണത്തിൽ നിന്നും ഇന്ത്യൻ പ്രദേശങ്ങളെ ബംഗാളിലെ ഗവർണർക്ക് കീഴിലാക്കിയത് ഏത് ആക്ടിലൂടെയാണ്?
✅ 1773-ലെ റെഗുലേറ്റിങ് ആക്ട്.
Q 22: 🖱️ 1773-ലെ റെഗുലേറ്റിങ് ആക്ട് അനുസരിച്ച് നിയമിക്കപ്പെട്ട ആദ്യത്തെ ഗവർണ്ണർ ജനറൽ ആര്? ✅
✅ വാറൻ ഹേസ്റ്റിങ്സ് (1732-1818).
🎯 1772 മുതൽ 1785 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.
Q 23: 🖱️ ടിപ്പുസുൽത്താൻ ഒരു ശക്തനും ധീരനുമായ സൈനിക നേതാവായി ഉയർന്നുവരുന്നതിനു വേദിയായ രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന കാലയളവ് ഏത്?
✅ 1780-84.
Q 24: 🖱️ റെഗുലേറ്റിങ് ആക്റ്റിന്റെ കുറവുകൾ പരിഹരിക്കുന്നതിനും, ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഭരണ നിയന്ത്രണത്തിനുമായി ബ്രിട്ടീഷ്‌ പാർലമെന്റ്‌ 1784-ൽ പാസ്സാക്കിയ നിയമം ഏത്?
✅ പിറ്റ്സ് ഇന്ത്യ ആക്റ്റ്‌.
🎯 William Pitt the Younger പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഈ ബിൽ കൊണ്ടു വന്നത്.
Q 25: 🖱️ മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തെ (1790-92) തുടർന്ന് ടിപ്പു സുൽത്താന് നഷ്ടമായ പ്രദേശം ഏത്?
✅ മലബാർ.
Q 26: 🖱️ മുഗളരുടെ കാലം മുതൽ നിലവിലിരുന്ന സമീന്ദാരി (ജമീന്ദാരി) വ്യവസ്ഥ ഭേദഗതി ചെയ്ത് 1793-ൽ ശാശ്വതഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്?
✅ കോൺവാലിസ് പ്രഭു.
Q 27: 🖱️ ടിപ്പു സുൽത്താൻ കൊല്ലപ്പെടുന്നതിനും അതുവഴി മൈസൂർ സാമ്രാജ്യത്തിന്റെ പതനത്തിനും സാക്ഷ്യം വഹിച്ച നാലാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന വർഷം ഏത്?
✅ 1799.
🎯 ടിപ്പുവിന്റെ സൈന്യത്തിന്റെ നാലിരട്ടി അംഗബലമുണ്ടായിരുന്ന എതിർ സൈന്യം മൈസൂരിനെ നാലു വശത്തുനിന്നും ആക്രമിച്ചു.
Q 28: 🖱️ രണ്ടാം ആംഗ്ലോ-മറാത്ത യുദ്ധത്തിൽ (1803-1805) ബ്രിട്ടീഷ് സൈന്യത്തെ നയിച്ച പടനായകൻ ആര്?
✅ ആർതർ വെല്ലസ്ലി.
🎯 മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധത്തോടെ (1817-1818) മറാത്ത സാമ്രാജ്യത്തിന് തിരശ്ശീല വീണു.
Q 29: 🖱️ ഭർത്താവ് മരിച്ചാൽ ഭാര്യ അതേ ചിതയിൽ ചാടി ആത്മാഹുതി ചെയ്യുന്ന പുരാതന ഹിന്ദു ദുരാചാരമായ 'സതി' ഔദ്യോഗികമായി നിരോധിച്ചത് ഏത് ഗവർണർ ജനറലിന്റെ ഭരണകാലത്താണ്?
✅ വില്ല്യം ബെന്റിക് പ്രഭു (1774-1839).
🎯 1829-ലാണ് സതി നിയമപരമായി നിരോധിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ✨ വില്യം ബെന്റിക്കിന്റെ ഇന്ത്യയിലെ ഭരണകാലം (1828-1835) പരിഷ്കരണകാലം എന്നറിയപ്പെടുന്നു.
Q 30: 🖱️ സിഖ് സാമ്രാജ്യത്തിന് അന്ത്യം കുറിച്ച, പഞ്ചാബിനെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമാക്കിത്തീർത്ത രണ്ടാം ആഗ്ലോ-സിഖ് യുദ്ധം നടന്ന കാലയളവ് ഏത്?
✅ 1848-1849.
🎯 ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം നടന്ന കാലഘട്ടം = 1845-1846.
Q 31: 🖱️ പുരുഷ അനന്തരാവകാശി ഇല്ലാതെ മരിക്കുന്ന രാജാക്കന്മാരുടെ രാജ്യം ഏറ്റെടുക്കാൻ വ്യവസ്ഥ ചെയ്യുന്ന ദത്തവകാശ നിരോധനനയം (Doctrine of lapse) നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്?
✅ ഡൽഹൗസി പ്രഭു.
🎯 യുദ്ധപ്രക്രിയ കൂടാതെതന്നെ അനേകം ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാക്കുവാൻ ഈ നയത്തിലൂടെ ഡൽഹൗസി പ്രഭുവിനു കഴിഞ്ഞു.
Q 32: 🖱️ ദത്തവകാശ നിരോധനനയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട ആദ്യ നാട്ടുരാജ്യം ഏത്?
✅ മഹാരാഷ്ട്രയിലെ സത്താറ (1848-ൽ).
🎯 പിന്നാലെ സമ്പൽപൂർ, ഝാൻസി, നാഗ്പൂർ തുടങ്ങി നിരവധി നാട്ടുരാജ്യങ്ങളുടെ നിയന്ത്രണം ഇപ്രകാരം ഏറ്റെടുത്തു.
Q 33: 🖱️ ഇന്ത്യയിൽ റെയിൽവേ സംവിധാനം നിലവിൽ വരുമ്പോൾ (1853-ൽ) ഗവർണ്ണർ ജനറലായിരുന്നത് ആര്?
✅ ഡൽഹൗസി പ്രഭു. 🎯ഇന്ത്യൻ റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്നു. ✨ ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടി ഓടിത്തുടങ്ങിയത് 1853 ഏപ്രിൽ 16-ന് ബോംബെ (ബോറിബന്തർ) മുതൽ താനെ വരെയായിരുന്നു.
Q 34: 🖱️ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് ഡൽഹൗസി പ്രഭു (1848-1856). അദ്ദേഹം പ്രസ്തുത പദവിയിലേറിയത് എത്രാം വയസ്സിലാണ്?
✅ മുപ്പത്തിയഞ്ചാം വയസിൽ.
🎯 ജെയിംസ് ആൻഡ്രൂ ബ്രൗൺ റാംസെ - ഡൽഹൗസി പ്രഭുവിന്റെ യഥാർത്ഥ നാമം.
Button Example

Join WhatsApp Group

Previous Post Next Post