ജൂലൈ 20 - ചാന്ദ്ര ദിനം (ഇന്ത്യൻ സമയം: ജൂലൈ 21)
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും താഴെ കൊടുക്കുന്നു.
Q 1: 🌕 ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമിയിൽ നിന്ന് ശരാശരി എത്ര കിലോമീറ്റർ അകലെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്?
✅ 384,400 കിലോമീറ്റർ (238,855 മൈൽ).
Q 2: 🌕 ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ ഏകദേശം എത്ര സമയമെടുക്കും?
✅ 1.3 സെക്കന്റ്.
Q 3: 🌕 ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് എത്ര ദിവസങ്ങൾ വേണം?
✅ 27.3 ദിവസങ്ങൾ.
Q 4: 🌕 സൗരയൂഥത്തിലെ എട്ടു ഗ്രഹങ്ങളുടെ സ്വാഭാവിക ഉപഗ്രഹങ്ങളിൽ വലിപ്പം കൊണ്ടും ഭാരം കൊണ്ടും വ്യാസം കൊണ്ടും ചന്ദ്രൻ എത്രാം സ്ഥാനത്താണ്?
✅ അഞ്ചാം സ്ഥാനത്ത്.
Q 5: 🌕 ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനശാഖ അറിയപ്പെടുന്നത് എങ്ങനെ?
✅ സെലനോളജി.
Q 6: 🌕 ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ഏത്?
✅ ലൂണ-2
🎯 1959-ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ഈ ബഹിരാകാശ വാഹനം ചന്ദ്രോപരിതലത്തിൽ വന്നിടിച്ച് തകരുകയാണുണ്ടായത്.
🎯 1959-ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ഈ ബഹിരാകാശ വാഹനം ചന്ദ്രോപരിതലത്തിൽ വന്നിടിച്ച് തകരുകയാണുണ്ടായത്.
Q 7: 🌕 ഭൂമിക്ക് അഭിമുഖമല്ലാത്ത ചന്ദ്രന്റെ മറുവശത്തിന്റെ (The hemisphere) ചിത്രം എടുക്കുന്നതിൽ വിജയിച്ച ബഹിരാകാശ പേടകം ഏത്?
✅ ലൂണ-3 (1959).
Q 8: 🌕 വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ പേടകം ഏത്?
✅ ലൂണ-9 (1966).
Q 9: 🌕 ഭൂമിക്ക് പുറത്ത് മനുഷ്യൻ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ഏത്?
✅ ചന്ദ്രൻ
Q 10: 🌕 ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾക്കായി യു.എസ്. ഗവൺമെന്റ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനമേത്?
✅ നാസ (National Aeronotics and Space Administration).
Q 11: 🌕 ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ സ്ഥാപിതമായ വർഷം ഏത്?
✅ 1958.
🎯 ആസ്ഥാനം = വാഷിങ്ടൺ.
🎯 ആസ്ഥാനം = വാഷിങ്ടൺ.
Q 12: 🌕 ചാന്ദ്രപര്യവേക്ഷണവും പര്യടനവും ലക്ഷ്യമാക്കി യു.എസ്. ആസൂത്രണം ചെയ്ത ബഹിരാകാശ പദ്ധതിക്ക് നൽകിയ പേരെന്ത്?
✅ അപ്പോളോ പദ്ധതി.
🎯 യവനപുരാണത്തിലെ സൂര്യദേവനാണ് അപ്പോളോ.
🎯 യവനപുരാണത്തിലെ സൂര്യദേവനാണ് അപ്പോളോ.
Q 13: 🌕 അപ്പോളോ പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കപ്പെട്ടത് ഏത് യു.എസ്. പ്രസിഡന്റിന്റെ ഭരണകാലത്താണ്?
✅ ഡ്വൈറ്റ് ഐസനോവർ (1890-1969).
Q 14: 🌕 1960-കളിൽ തന്നെ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ അപ്പോളോ പദ്ധതി പുനഃസംവിധാനം ചെയ്ത യു.എസ് പ്രസിഡന്റ് ആര്?
✅ ജോൺ എഫ്. കെന്നഡി (1917-1963).
Q 15: 🌕 ആദ്യത്തെ അപ്പോളോ ദൗത്യം (അപ്പോളോ-1) നടന്ന വർഷം ഏത്?
✅ 1967 ജനുവരി 27.
🎯 പരീക്ഷണത്തിനിടയിൽ അപ്പോളോ വാഹനത്തിന് തീ പിടിച്ച് ലക്ഷ്യം നേടാനാവാതെ മൂന്നു ബഹിരാകാശയാത്രികരും (വിർജിൽ ഗ്രിസ്സം, എഡ്വേർഡ് വൈറ്റ്, റോജർ ചാഫി) കൊല്ലപ്പെട്ടു.
🎯 പരീക്ഷണത്തിനിടയിൽ അപ്പോളോ വാഹനത്തിന് തീ പിടിച്ച് ലക്ഷ്യം നേടാനാവാതെ മൂന്നു ബഹിരാകാശയാത്രികരും (വിർജിൽ ഗ്രിസ്സം, എഡ്വേർഡ് വൈറ്റ്, റോജർ ചാഫി) കൊല്ലപ്പെട്ടു.
Q 16: 🌕 മനുഷ്യനെ വഹിച്ച് കൊണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ആദ്യ അപ്പോളോ ദൗത്യം ഏത്?
✅ അപ്പോളോ-8 (1968 ഡിസംബർ).
🎯 ഫ്രാങ്ക് ബോർമൻ, ജെയിംസ് ലോവൽ, വില്യം ആൻഡേഴ്സ് എന്നിവർ ചന്ദ്രനിൽ നിന്ന് 112 കി.മീ. ദൂരത്തിൽ പറന്ന് വിവിധ ചാന്ദ്രമേഖലകളുടെ ചിത്രങ്ങൾ എടുത്തു ഭൂമിയിലേക്കയച്ചു.
✨ മനുഷ്യനെ വഹിച്ചു കൊണ്ട് ഒരു വാഹനം ആദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്ത് എത്തിയ ദൗത്യമായിരുന്നു ഇത്.
🎯 ഫ്രാങ്ക് ബോർമൻ, ജെയിംസ് ലോവൽ, വില്യം ആൻഡേഴ്സ് എന്നിവർ ചന്ദ്രനിൽ നിന്ന് 112 കി.മീ. ദൂരത്തിൽ പറന്ന് വിവിധ ചാന്ദ്രമേഖലകളുടെ ചിത്രങ്ങൾ എടുത്തു ഭൂമിയിലേക്കയച്ചു.
✨ മനുഷ്യനെ വഹിച്ചു കൊണ്ട് ഒരു വാഹനം ആദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്ത് എത്തിയ ദൗത്യമായിരുന്നു ഇത്.
Q 17: 🌕 മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ-11. ഈ ചരിത്ര മുഹൂർത്തം നടന്ന തിയ്യതി?
✅ 1969 ജൂലൈ 21.
🎯 നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ.
🎯 നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ.
Q 18: 🌕 നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൾഡ്രിനും ചന്ദ്രനിലേക്ക് ഇറങ്ങുവാൻ ഉപയോഗിച്ച ചാന്ദ്രപേടകം ഏതാണ്?
✅ അപ്പോളോ 11 ലൂണാർ മോഡ്യൂൾ (LM) - ഈഗിൾ
Q 19: 🌕 ചന്ദ്രോപരിതലത്തിൽ കാലു കുത്തിയ ആദ്യത്തെ മനുഷ്യനായി ചരിത്രം കുറിച്ച വ്യക്തിയാര്?
✅ നീൽ ആംസ്ട്രോങ്.
🎯 "മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ്, മാനവരാശിക്ക് ഒരു വൻ കുതിച്ചു ചാട്ടം" എന്നാണ് അദ്ദേഹം ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
🎯 "മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ്, മാനവരാശിക്ക് ഒരു വൻ കുതിച്ചു ചാട്ടം" എന്നാണ് അദ്ദേഹം ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
Q 20: 🌕 ആംസ്ട്രോങ്, ആൾഡ്രിൻ എന്നിവർ 21 മണിക്കൂർ 31 മിനിറ്റ് സമയം ചെലവഴിച്ച ചന്ദ്രനിലെ പ്രദേശത്തിന് നൽകിയിരിക്കുന്ന പേരെന്ത്?
✅ പ്രശാന്തിയുടെ സമുദ്രം (Sea of Tranquility)
Q 21: 🌕 1969 നവംബർ 14-ന് യാത്രതിരിച്ച അപ്പോളോ 12-ലെ യാത്രികർ ഇറങ്ങിയ ചന്ദ്രനിലെ പ്രദേശമേത്?
✅ കൊടുങ്കാറ്റുകളുടെ കടൽ (Sea of Storms).
Q 22: 🌕 മനുഷ്യനെ ചന്ദ്രനിലിറക്കിയ അവസാനത്തെ അപ്പോളോ ദൗത്യം (അപ്പോളോ-17) നടന്ന വർഷമേത്?
✅ 1972 ഡിസംബർ 7.
🎯 യാത്രികർ ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന സ്ഥലത്ത് ഇറങ്ങി.
✨ യൂജിൻ സെർണാൻ ആയിരുന്നു മിഷൻ കമാൻഡർ.
🎯 യാത്രികർ ചന്ദ്രനിലെ ടോറസ് ലിട്രോവ് എന്ന സ്ഥലത്ത് ഇറങ്ങി.
✨ യൂജിൻ സെർണാൻ ആയിരുന്നു മിഷൻ കമാൻഡർ.
Q 23: 🌕 ചന്ദ്രനിൽ കാലുകുത്തിയ അവസാനത്തെ ബഹിരാകാശ സഞ്ചാരി ആരാണ്?
✅ യൂജിൻ സെർണാൻ (1934-2017)
Q 24: 🌕 ആകെ ഒമ്പത് അപ്പോളോ ദൗത്യങ്ങളിലായി (1968-1972) 24 ബഹിരാകാശ യാത്രികരാണ് ചാന്ദ്രയാത്ര നടത്തിയത്. അതിൽ എത്ര പേർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി?
✅ പന്ത്രണ്ടു പേർ.
Q 25: 🌕 ആദ്യത്തെ യു.എസ്. ബഹിരാകാശ സഞ്ചാരിയായ അലൻ ബി. ഷെപ്പേർഡ് (Alan B. Shepard) ഏത് അപ്പോളോ ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ചാന്ദ്രയാത്ര നടത്തിയത്?
✅ അപ്പോളോ-14 (1971 ജനുവരി 31).
Q 26: 🌕 ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ (Indian Space Research Organisation) സ്ഥാപിതമായ വർഷം ഏത്?
✅ 1969 ആഗസ്റ്റ് 15.
🎯 ആസ്ഥാനം - അന്തരീക്ഷ് ഭവൻ (ബാംഗ്ലൂർ).
🎯 ആസ്ഥാനം - അന്തരീക്ഷ് ഭവൻ (ബാംഗ്ലൂർ).
Q 27: 🌕 ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) രൂപം നൽകിയ പദ്ധതിയേത്?
✅ ചന്ദ്രയാൻ.
🎯 'ചന്ദ്രയാൻ' എന്ന സംസ്കൃത പദത്തിന്റെ അർത്ഥം ചന്ദ്രവാഹനം എന്നാണ്.
🎯 'ചന്ദ്രയാൻ' എന്ന സംസ്കൃത പദത്തിന്റെ അർത്ഥം ചന്ദ്രവാഹനം എന്നാണ്.
Q 28: 🌕 ചന്ദ്രയാൻ എന്ന ആശയം ആദ്യമായി ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞന്മാർ മുന്നോട്ട് വെക്കുമ്പോൾ ഐ.എസ്.ആർ.ഒ ചെയർമാൻ ആരായിരുന്നു?
✅ ഡോ. കസ്‍തൂരി രംഗൻ (1994-2003). 🎯 1999-ൽ നടന്ന ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് കോൺഫറൻസിലാണ് ചന്ദ്രയാൻ എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
Q 29: 🌕 ചന്ദ്രയാൻ-1 വിക്ഷേപണ സമയത്തെ ഐ.എസ്.ആർ.ഒ ചെയർമാൻ ആരായിരുന്നു?
✅ ജി. മാധവൻ നായർ (2003-2009).
Q 30: 🌕 ചന്ദ്രയാൻ-1 ദൗത്യത്തിന്റെ തലവൻ (Project Director) ആരായിരുന്നു?
✅ ഡോ. മയിൽ സ്വാമി അണ്ണാദുരൈ.
Q 31: 🌕 ചന്ദ്രയാൻ പരമ്പരയിലെ ആദ്യ ദൗത്യമായ ചന്ദ്രയാൻ-1 പേടകം വിക്ഷേപിച്ചതെന്ന്?
✅ 2008 ഒക്ടോബർ 22.
Q 32: 🌕 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ചന്ദ്രയാൻ-1 പേടകത്തെ വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ് ഏത്?
✅ PSLV - C 11 🎯 PSLV = Polar Satellite Launch Vehicle.
Q 33: 🌕 സൗരയൂഥത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശം എവിടെയാണ്?
✅ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ വിള്ളലുകളിൽ. 🎯 താപനില -238 ഡിഗ്രി സെൽഷ്യസ്
Q 34: 🌕 വർഷത്തിലൊരിക്കൽ ചന്ദ്രനെ സാധാരണ കാണുന്നതിനേക്കാൾ 14 % അധികം വലിപ്പത്തിൽ കാണും. അതിന് പറയുന്ന പേര്?
✅ സൂപ്പർ മൂൺ
Q 35: 🌕 ചന്ദ്രന്റെ ആകർഷണ ശക്തി ഭൂമിയുടേതിനേക്കാൾ വളരെ കുറവാണ്. എത്ര?
✅ ആറിലൊന്ന്