ജൂലൈ 05: ബഷീർ ദിനം
വൈക്കം മുഹമ്മദ് ബഷീർ (1908-1994):
ഏറ്റവുമധികം വായിക്കപ്പെട്ട മലയാള എഴുത്തുകാരിലൊരാളാണ് ബഷീർ. ഏകദേശം ഒമ്പതു വർഷത്തോളം ഇന്ത്യയൊട്ടാകെ അലഞ്ഞു തിരിഞ്ഞു നടന്നു. ആർജ്ജിച്ചെടുത്ത തന്റെ ജീവിതാനുഭവങ്ങളെ എഴുത്തിലൂടെ പ്രതിഫലിപ്പിച്ചു.
ഹാസ്യം കൊണ്ട് വായനക്കാരെ പൊട്ടിച്ചിരിപ്പിച്ച അദ്ദേഹം, തീക്ഷ്ണമായ ജീവിത യാഥാർത്ഥ്യങ്ങളിലൂടെ കരയിപ്പിക്കുകയും ചെയ്തു.
ആനവാരി രാമൻനായർ, പൊൻകുരിശ് തോമ, എട്ടുകാലി മമ്മൂഞ്ഞ്, കൊച്ചുത്രേസ്യ, സൈനബ, മണ്ടൻ മുത്തപ്പ എന്നിങ്ങനെ നമുക്കിടയിൽ ഉണ്ടായിരുന്ന മനുഷ്യരെ മുൻനിർത്തി അദ്ദേഹം കഥകൾ പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി, കാലാതിവർത്തിയായി.
ബേപ്പൂർ സുൽത്താനെ കുറിച്ചുള്ള കുറേയേറെ വസ്തുതകളാണ് താഴെ ചോദ്യോത്തര രൂപത്തിൽ നൽകിയിരിക്കുന്നത്. അറിയുക, അറിയിക്കുക!
തയ്യാറാക്കിയത്: ജലീൽ കണ്ടഞ്ചിറ.
Q 1: ✍️ മലയാളത്തിലെ ഏറെ ജനകീയനായ എഴുത്തുകാരനും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ജനിച്ചതെന്ന്?
✅ 1908 ജനുവരി 21
Q 2: ✍️ വൈക്കം മുഹമ്മദ് ബഷീർ പ്രസിദ്ധനായത് ഏത് പേരില്‍?
✅ ബേപ്പൂർ സുൽത്താൻ
🎯 ബഷീറിനെ സുൽത്താൻ എന്ന് വിശേഷിപ്പിച്ചത് ബഷീർ തന്നെയാണ്.
🎯 ബഷീറിനെ സുൽത്താൻ എന്ന് വിശേഷിപ്പിച്ചത് ബഷീർ തന്നെയാണ്.
Q 3: ✍️ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദേശം എവിടെയായിരുന്നു?
✅ തലയോലപ്പറമ്പ്, വൈക്കം (കോട്ടയം ജില്ല).
🎯 കായി അബ്ദുറഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും ആറു മക്കളിൽ മൂത്തയാളായിരുന്നു ബഷീർ.
🎯 കായി അബ്ദുറഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും ആറു മക്കളിൽ മൂത്തയാളായിരുന്നു ബഷീർ.
Q 4: ✍️ സ്കൂളിൽ എത്രാം ക്ലാസിൽ പഠിക്കുമ്പോഴാണ് വൈക്കം മുഹമ്മദ് ബഷീർ കേരളത്തിലെത്തിയ ഗാന്ധിജിയെക്കാണാൻ വീട്ടിൽ നിന്ന് ഒളിച്ചോടിയത്?
✅ അഞ്ചാം ക്ലാസ്സ്.
🎯 "ഉമ്മാ... ഞാൻ ഗാന്ധിയെ തൊട്ടു...'' എന്ന് അദ്ദേഹം 'ഓർമക്കുറിപ്പ്' കഥാസമാഹാരത്തിലെ 'അമ്മ' എന്ന കഥയിൽ അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1924 ലെ വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് 1925-ൽ ഗാന്ധിജി കേരളത്തിൽ വന്നപ്പോഴാണ് ഈ സംഭവം നടന്നത്.

Q 5: ✍️ ഭഗത് സിങ്ങിനെ മാതൃകയാക്കി വിപ്ലവ സംഘമുണ്ടാക്കിയ ബഷീർ, അതിന്റെ മുഖപത്രമായ 'ഉജ്ജീവനം' വാരികയിൽ തീപ്പൊരി ലേഖനങ്ങളെഴുതിയത് ഏതു തൂലികാ നാമത്തിലായിരുന്നു?
✅ പ്രഭ.
Q 6: ✍️ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധീകൃതമായ ആദ്യ കഥയുടെ പേരെന്ത്?
✅ എന്റെ തങ്കം.
🎯 വിരൂപയായ നായികയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകനായ നായകനുമാണ് ഈ കഥയിലെ പ്രധാനകഥാപാത്രങ്ങൾ. പദ്മനാഭ പൈ പത്രാധിപരായിരുന്ന 'ജയകേസരി'യിലാണ് ഇത് പ്രസിദ്ധീകരിച്ചത്.
🎯 വിരൂപയായ നായികയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകനായ നായകനുമാണ് ഈ കഥയിലെ പ്രധാനകഥാപാത്രങ്ങൾ. പദ്മനാഭ പൈ പത്രാധിപരായിരുന്ന 'ജയകേസരി'യിലാണ് ഇത് പ്രസിദ്ധീകരിച്ചത്.
Q 7: ✍️ ദിവാൻ സി.പി. രാമസ്വാമി അയ്യർക്കെതിരെ ലേഖനങ്ങൾ എഴുതി എന്ന 'രാജ്യദ്രോഹ കുറ്റം' ആരോപിക്കപ്പെട്ട് 1943-ൽ പൂജപ്പുര സെൻട്രൽ ജയിലിൽ അടക്കപ്പെട്ട കാലത്ത് ബഷീർ എഴുതിയ നോവൽ ഏത്?
✅ പ്രേമലേഖനം
Q 8: ✍️ വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യത്തെ നോവൽ (പുസ്തക രൂപത്തിൽ പ്രസാധനം ചെയ്യപ്പെട്ട ആദ്യ രചന) ഏത്?
✅ പ്രേമലേഖനം.
🎯 രാജ്യദ്രോഹപരമായ ഉള്ളടക്കം ഒന്നുമില്ലെങ്കിലും 1944-ൽ ഇത് നിരോധിക്കപ്പെട്ടു.
🎯 രാജ്യദ്രോഹപരമായ ഉള്ളടക്കം ഒന്നുമില്ലെങ്കിലും 1944-ൽ ഇത് നിരോധിക്കപ്പെട്ടു.
Q 9: ✍️ പ്രേമലേഖനത്തിലെ പ്രധാന കഥാപാത്രങ്ങളാണ് കേശവൻ നായരും സാറാമ്മയും. അവർ തങ്ങളുടെ കുട്ടിക്ക് നൽകിയ പേരെന്ത്?
✅ ആകാശമിഠായി
Q 10: ✍️ ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്. 1957 ഡിസംബർ 18-ന് ഫാബി ബഷീറുമായുള്ള വിവാഹം നടക്കുന്നത് അദ്ദേഹത്തിന്റെ എത്രാം വയസ്സിലായിരുന്നു?
✅ 50
Q 11: ✍️ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഭാര്യ ഫാബി ബഷീറിന്റെ യഥാർത്ഥ പേരെന്തായിരുന്നു?
✅ ഫാത്തിമ ബീവി (1937-2015).
🎯 ഫാത്തിമയുടെ 'ഫാ'യും ബീവിയുടെ 'ബി'യും ചേർത്താണ് ഫാബിയായത്.
🎯 ഫാത്തിമയുടെ 'ഫാ'യും ബീവിയുടെ 'ബി'യും ചേർത്താണ് ഫാബിയായത്.
Q 12: ✍️ വൈക്കം മുഹമ്മദ് ബഷീറിനോടൊത്തുള്ള 36 വർഷത്തെ ദാമ്പത്യജീവിതത്തിന്റെ ഓർമ്മകളുൾക്കൊള്ളുന്ന ഫാബി ബഷീറിന്റെ ആത്മകഥയുടെ പേരെന്ത്?
✅ ബഷീറിന്റെ എടിയേ.
🎯 താഹ മാടായിയാണ് ഈ കൃതി തയ്യാറാക്കാൻ രചനാ സഹായം നൽകിയത്.
🎯 താഹ മാടായിയാണ് ഈ കൃതി തയ്യാറാക്കാൻ രചനാ സഹായം നൽകിയത്.
Q 13: ✍️ 1964-ൽ എ. വിൻസെന്റ് സംവിധാനം ചെയ്ത 'ഭാർഗവീനിലയം' എന്ന മലയാളത്തിലെ ആദ്യ ഹൊറർ സിനിമ (പ്രേത ചലച്ചിത്രം) വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതു കഥയെ ആസ്പദമാക്കി നിർമ്മിച്ചതാണ്?
✅ നീലവെളിച്ചം.
🎯 മധുവാണ് പ്രധാന കഥാപാത്രമായ എഴുത്തുകാരന്റെ വേഷം അവതരിപ്പിച്ചത്. നായിക വിജയനിർമ്മല.
✨ സംവിധായകൻ എ. വിൻസെന്റിന്റെ ആദ്യചിത്രമായിരുന്നു ഭാർഗവീനിലയം.
2023-ൽ നീലവെളിച്ചം എന്ന പേരിൽ ചിത്രം വീണ്ടും പുറത്തിറങ്ങി.

Q 14: ✍️ പ്രശസ്ത നടൻ കുതിരവട്ടം പപ്പുവിന് ആ പേര് ലഭിക്കുന്നത് 'ഭാർഗവീനിലയം' സിനിമയിലെ കഥാപാത്രത്തിൽ നിന്നാണ്. ബഷീറാണ് ഈ പേര് അദ്ദേഹത്തിന് ചാർത്തിക്കൊടുത്തത്. പപ്പുവിന്റെ യഥാർത്ഥ പേര് എന്തായിരുന്നു?
✅ പനങ്ങാട്ട് പത്മദളാക്ഷൻ.
Q 15: ✍️ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് 'മതിലുകൾ'. വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി പ്രസ്തുത സിനിമ സംവിധാനം ചെയ്തതാര്?
✅ അടൂർ ഗോപാലകൃഷ്ണൻ.
🎯 ഒരു രംഗത്തിലും സ്ത്രീ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടാത്ത ഈ സിനിമ 1989-ൽ പുറത്തിറങ്ങി. ഈ സിനിമയിൽ മമ്മൂട്ടി ബഷീറായി വേഷമിട്ടു.
🎯 ഒരു രംഗത്തിലും സ്ത്രീ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടാത്ത ഈ സിനിമ 1989-ൽ പുറത്തിറങ്ങി. ഈ സിനിമയിൽ മമ്മൂട്ടി ബഷീറായി വേഷമിട്ടു.
Q 16: ✍️ ബഷീറിന്റെ ഏത് നോവലിലാണ് നാരായണി എന്ന കഥാപാത്രമുള്ളത്?
✅ മതിലുകൾ
🎯 സിനിമയിൽ നാരായണിക്ക് ശബ്ദം നൽകിയത് കെ.പി.എ.സി ലളിത
🎯 സിനിമയിൽ നാരായണിക്ക് ശബ്ദം നൽകിയത് കെ.പി.എ.സി ലളിത
Q 17: ✍️ ബഷീർ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതിലൂടെ ശ്രദ്ധേയനായ ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാപണ്ഡിതനുമായ ഇംഗ്ലീഷുകാരൻ ആര്?
✅ ഡോ. റൊണാൾഡ് ഇ. ആഷർ.
🎯 ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട് എന്നീ ബഷീർ കൃതികളും തകഴി ശിവശങ്കരപ്പിള്ളയുടെ 'തോട്ടിയുടെ മകൻ' എന്ന കൃതിയും അദ്ദേഹം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.
🎯 ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട് എന്നീ ബഷീർ കൃതികളും തകഴി ശിവശങ്കരപ്പിള്ളയുടെ 'തോട്ടിയുടെ മകൻ' എന്ന കൃതിയും അദ്ദേഹം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.
Q 18: ✍️ വിദേശിയായ ഒരു വ്യക്തി ഒരു ഇന്ത്യൻ ഭാഷയിൽ ഒരു ഇന്ത്യൻ എഴുത്തുകാരനെ പറ്റി രചിച്ച ആദ്യ പുസ്തകമാണ് ‘ബഷീർ മലയാളത്തിലെ സർഗ്ഗവിസ്മയം’. രചയിതാവിന്റെ പേരെന്ത്?
✅ ഡോ. റൊണാൾഡ് ഇ. ആഷർ.
Q 19: ✍️ സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്ക് നൽകുന്ന കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നേടിയ ആദ്യ മലയാളിയാണ് വൈക്കം മുഹമ്മദ് ബഷീർ. ഏതു വർഷം?
✅ 1970.
🎯 പ്രഥമ ഫെല്ലോഷിപ്പ് ലഭിച്ചത് ഡോ. എസ്. രാധാകൃഷ്ണനാണ് (1968).
🎯 പ്രഥമ ഫെല്ലോഷിപ്പ് ലഭിച്ചത് ഡോ. എസ്. രാധാകൃഷ്ണനാണ് (1968).
Q 20: ✍️ 1993 ല്‍ ബഷീറിനോടപ്പം വള്ളത്തോള്‍ അവാർഡ് പങ്കിട്ട സാഹിത്യകാരിയാര്?
✅ ബാലാമണിയമ്മ
Q 21: ✍️ സാഹിത്യത്തിലെ ആധുനികതയുടെ ശബ്ദം എന്നറിയപ്പെട്ട ബഷീർ കൃതി?
✅ ശബ്ദങ്ങള്‍
🎯 സാഹിത്യലോകത്ത് ഏറേ വിമർശനങ്ങള്‍ നേരിട്ട കൃതിയാണ് ഇത്.
🎯 സാഹിത്യലോകത്ത് ഏറേ വിമർശനങ്ങള്‍ നേരിട്ട കൃതിയാണ് ഇത്.
Q 22: ✍️ കാലിക്കറ്റ് സർവ്വകലാശാല വൈക്കം മുഹമ്മദ് ബഷീറിന് 'ഡോക്ടർ ഓഫ് ലെറ്റേഴ്സ്' ബിരുദം നൽകി ആദരിച്ച വർഷം ഏത്?
✅ 1987
Q 23: ✍️ മജീദും സുഹറയും പ്രധാന കഥാപാത്രങ്ങളായ വൈക്കം മുഹമ്മദ് ബഷീറിന്റെ നോവൽ ഏത്?
✅ ബാല്യകാലസഖി (1944).
🎯 ബഷീറിന്റെ മാസ്റ്റർപീസ് കൃതി എന്നറിയപ്പെടുന്നത് ഇതാണ്.
🎯 പതിനെട്ടോളം ലോകഭാഷകളിലേക്ക് ഈ നോവൽ തർജ്ജമ ചെയ്യപ്പെട്ടു.
🎯 ബഷീറിന്റെ മാസ്റ്റർപീസ് കൃതി എന്നറിയപ്പെടുന്നത് ഇതാണ്.
🎯 പതിനെട്ടോളം ലോകഭാഷകളിലേക്ക് ഈ നോവൽ തർജ്ജമ ചെയ്യപ്പെട്ടു.
Q 24: ✍️ "ബാല്യകാലസഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്, വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു..." ബാല്യകാലസഖിയുടെ അവതാരികയിൽ ഇപ്രകാരം അഭിപ്രായപ്പെട്ടതാര്?
✅ എം.പി. പോൾ.
Q 25: ✍️ ബഷീറിന്റെ ഏത് നോവലിലാണ് ‘ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്' എന്ന പ്രയോഗമുള്ളത്?
✅ ബാല്യകാലസഖി
Q 26: ✍️ സിനിമയായിത്തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് 'ബാല്യകാലസഖി'. ശശികുമാർ 1967-ൽ സംവിധാനം ചെയ്ത സിനിമയിൽ മജീദായി വേഷമിട്ടതാര്?
✅ പ്രേംനസീർ.
🎯 പ്രമോദ് പയ്യന്നൂർ 2014-ൽ സംവിധാനം ചെയ്ത 'ബാല്യകാലസഖി' സിനിമയിൽ മജീദിനെയും മജീദിന്റെ പിതാവിനെയും അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്.
🎯 പ്രമോദ് പയ്യന്നൂർ 2014-ൽ സംവിധാനം ചെയ്ത 'ബാല്യകാലസഖി' സിനിമയിൽ മജീദിനെയും മജീദിന്റെ പിതാവിനെയും അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്.
Q 27: ✍️ "ഈ വെളിച്ചത്തിനെന്തു വെളിച്ചം" എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഏതു നോവലിൽ നിന്നുള്ളതാണ്?
✅ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951).
🎯 നിസാർ അഹമ്മദിന്റെ ബാപ്പയും കോളേജ് പ്രൊഫസറുമായ സൈനുദീൻ ആണ് ഈ വാചകം പറയുന്നത്
🎯 നിഷ്കളങ്കയും നിരക്ഷരയുമായ കുഞ്ഞുപാത്തുമ്മ എന്ന യുവനായിക, നിസ്സാർ അഹമ്മദ് എന്ന വിദ്യാസമ്പന്നനും പുരോഗമന ചിന്താഗതിക്കാരനുമായ ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്ന കഥയാണ് ഈ നോവൽ.

Q 28: ✍️ “ഗുത്തിനി ഹാലിട്ട ലിത്താപ്പോ സഞ്ജിനി ബാലിക ലുട്ടാപ്പി” ബഷീറിന്റെ ഏത് നോവലിലാണ് ഈ പാട്ട് ഉള്ളത്?
✅ ന്റുപ്പുപ്പാപ്പക്കൊരാനെണ്ടാർന്നു
Q 29: ✍️ 'ആനവാരിയും പൊൻകുരിശും' എന്ന ബഷീറിന്റെ നോവലിലെ പ്രധാന കഥാപാത്രങ്ങൾ ആരെല്ലാം?
✅ രാമൻ നായരും തോമയും. എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രവും ഈ നോവലിലാണ് ഉള്ളത്.
Q 30: ✍️ വൈക്കം മുഹമ്മദ് ബഷീർ സ്വന്തം കുടുംബ പശ്ചാതലത്തിലെഴുതിയ നോവലാണ് 'പാത്തുമ്മയുടെ ആട്'. ഇതിന് അദ്ദേഹം നിർദ്ദേശിച്ചിരുന്ന മറ്റൊരു പേര്?
✅ പെണ്ണുങ്ങളുടെ ബുദ്ധി.
🎯 ദൃക്സാക്ഷി വിവരണം പോലെ കഥ പറയുന്ന ഈ നോവൽ 1959-ലാണ് പ്രസിദ്ധീകരിച്ചത്.
🎯 ദൃക്സാക്ഷി വിവരണം പോലെ കഥ പറയുന്ന ഈ നോവൽ 1959-ലാണ് പ്രസിദ്ധീകരിച്ചത്.
Q 31: ✍️ സകല ജീവികൾക്കും ഈ ഭൂമിയിൽ മനുഷ്യനെപ്പോലെ തുല്യ അവകാശമുണ്ടെന്ന ആശയം സരസമായി അവതരിപ്പിക്കുന്ന ബഷീറിന്റെ ഏറെ പ്രശസ്തമായ കഥയേത്?
✅ ഭൂമിയുടെ അവകാശികൾ (1977).
Q 32: ✍️ ആനവാരി രാമൻ നായർ, പൊൻകുരിശു തോമ, ഒറ്റക്കണ്ണൻ പോക്കർ, എട്ടുകാലി മമ്മൂഞ്ഞ്, മണ്ടൻ മുത്തപ തുടങ്ങിയ തന്റെ സ്ഥിരം കഥാപാത്രങ്ങളെ വെച്ച് ബഷീർ രചിച്ച ആക്ഷേപഹാസ്യ നോവലാണ് 'സ്ഥലത്തെ പ്രധാന ദിവ്യൻ'. ആരാണ് ഈ കഥയിലെ സ്ഥലത്തെ പ്രധാന ദിവ്യനായി വിശേഷിപ്പിക്കപ്പെടുന്നത്?
✅ കണ്ടമ്പറയൻ.
Q 33: ✍️ സമൂഹത്തിലെ പൊള്ളത്തരങ്ങളെ ഹാസ്യാത്മകമായി വിമർശിക്കുന്ന ബഷീറിന്റെ ഏറെ പ്രശസ്തമായ കഥയാണ് വിശ്വവിഖ്യാതമായ മൂക്ക് (1954). ഇതിലെ മൂക്കൻ എന്ന കഥാപാത്രത്തിന്റെ ജോലി എന്തായിരുന്നു?
✅ പാചകക്കാരൻ (കുശിനിപ്പണി).
Q 34: ✍️ ഒരു ഇസ്ലാം മതവിശ്വാസി ആയതിനാൽ 'ശ്രീമദ് ഭഗവദ്ഗീത' എന്ന പുസ്തകം ലഭിക്കാതിരിക്കുകയും അതിനെ നിശിതമായി ചോദ്യം ചെയ്യുന്നതുമായ കഥാതന്തുവുള്ള ബഷീറിന്റെ ചെറുകഥ ഏത്?
✅ ഒരു ഭഗവദ്ഗീതയും കുറെ മുലകളും.
Q 35: ✍️ ബഷീർ രചിച്ച ബാലസാഹിത്യ കൃതി ഏത്?
✅ സർപ്പയജ്ഞം
Q 36: ✍️ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ഏത്?
✅ ഓർമ്മയുടെ അറകൾ (1973).
Q 37: ✍️ 'നോവൽത്രയം' എന്നറിയപ്പെടുന്ന, ബഷീറിന്റെ വിഖ്യാതമായ മൂന്ന് കൃതികൾ ഏതൊക്കെയാണ്?
✅ ന്റുപ്പുപ്പാക്കൊരാനെണ്ടാർന്നു, പാത്തുമ്മയുടെ ആട്, ബാല്യകാലസഖി
Q 38: ✍️ ബഷീറിനെ അതിയായി സ്വാധീനിച്ച മരമേത്?
✅ മാങ്കോസ്റ്റിൻ
🎯 “ഞാൻ തനിച്ച് പറമ്പിലെ മരത്തണലിൽ ആണ്. ഈ മരം ഞാൻ നട്ടു പിടിപ്പിച്ചതാണ്. ഇതിന്റെ ഇലകളും കൊമ്പുകളും കാരുണ്യത്തോടെ എനിക്ക് തണൽ നൽകുന്നു. ഇതെനിക്ക് മധുരമുള്ള പഴങ്ങളും തരും.” എന്നാണ് ഈ മരത്തെക്കുറിച്ച് ബഷീർ പറഞ്ഞത്.

Q 39: ✍️ ബഷീർ രചിച്ച ഒരേയൊരു നാടകമേത്?
✅ കഥാബീജം
Q 40: ✍️ ചോദ്യോത്തര രൂപത്തിൽ ബഷീർ പ്രസിദ്ധീകരിച്ച കൃതി?
✅ നേരും നുണയും.
🎯 ഇത് എഡിറ്റ് ചെയ്തത് വി.ടി നന്ദകുമാർ ആണ്.
🎯 ഇത് എഡിറ്റ് ചെയ്തത് വി.ടി നന്ദകുമാർ ആണ്.
Q 41: ✍️ ബഷീർ ദ മാന്‍ എന്ന ഡോക്യുമെൻററിയുടെ സംവിധായകന്‍ ആര്?
✅ എം എ റഹ്മാന്‍
Q 42: ✍️ ബഷീറിനെ ശ്രീ എം.കെ സാനു വിശേഷിപ്പിച്ചത്?
✅ ഏകാന്തവീഥിയിലെ അവധൂതന്‍
Q 43: ✍️ ബഷീറിനെക്കുറിച്ച് കിളിരൂർ രാധാകൃഷ്ണൻ രചിച്ച കൃതിയേത്?
✅ ഇമ്മിണി ബല്യ ഒരു ബഷീർ
Q 44: ✍️ ബഷീറിനെക്കുറിച്ച് എം.എന്‍. കാരശ്ശേരി എഴുതിയ പാട്ടു കാവ്യത്തിന്റെ പേര്?
✅ ബഷീർ മാല
Q 45: ✍️ വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ചതെന്ന്?
✅ 1994 ജൂലൈ 5
Q 46: ✍️ ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ചെറുകഥാസമാഹാരം?
✅ യാ ഇലാഹി