PSC Online Test - Part 76

Example Webpage

Test Dose 💊

മനുഷ്യ ശരീരത്തിൽ ഏകദേശം 37 ട്രില്ല്യൺ കോശങ്ങളാണ് ഉള്ളത്. എന്നാൽ അതിലേറെ എണ്ണം സൂക്ഷ്മജീവികൾ നമ്മുടെ ശരീരത്തിൽ ജീവിക്കുന്നുണ്ട് എന്നറിയാമോ?

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
പുതിയ (2023) സംസ്ഥാന പോലീസ് മേധാവിയായി നിയമിതനായതാര്? നിലവിലെ മേധാവി അനില്‍ കാന്ത് വിരമിച്ച ഒഴിവിലേക്കാണ് ഇദ്ദേഹം ചുമതലയേൽക്കുന്നത്.
2
ഡോ. വി.പി. ജോയി വിരമിക്കുന്ന ഒഴിവിലേക്ക്, കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി (2023) തെരഞ്ഞെടുക്കപ്പെട്ടതാര്?
3
റേഷന്‍ കാര്‍ഡില്‍ പേരുള്ള, മറ്റ് വരുമാനങ്ങള്‍ ഒന്നുമില്ലാത്ത വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം ശമ്പളം നൽകാൻ തീരുമാനിച്ച സംസ്ഥാനം ഏത്?
4
ഓണത്തിന് വിഷരഹിത പച്ചക്കറികള്‍ വീട്ടുവളപ്പില്‍ ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യമിട്ട് സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയേത്?
5
ഏറ്റവും പുതിയ ഫിഫ ലോക റാങ്കിങില്‍ ഇന്ത്യ എത്രാം സ്ഥാനത്താണ്?
6
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹാപ്പിനസ് പാർക്കുകൾ (Happiness Parks) സ്ഥാപിക്കാൻ ഒരുങ്ങുന്ന സംസ്ഥാനമേത്?
7
ജൂണ്‍ 30 - അന്താരാഷ്ട്ര ഛിന്നഗ്രഹ ദിനം (Asteroid Day). 1908 ജൂണ്‍ 30-ന് തുന്‍ഗസ്‌ക (Tunguska) എന്ന വനപ്രദേശത്തുണ്ടായ വിനാശകാരിയായ ഉൽക്കാപതനത്തിന്റെ വാർഷികമായാണ് ഈ ദിനം ആചരിക്കുന്നത്. ഏതു രാജ്യത്താണ് തുന്‍ഗസ്‌ക സ്ഥിതി ചെയ്യുന്നത്?
8
ഏതു ടീമിനെ തോല്പിച്ചാണ് ഇന്ത്യ ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പ് - 2023 കിരീടം നേടിയത്?
9
മികച്ച നോവലിനുള്ള 2022-ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച 'സമ്പർക്കക്രാന്തി' ആരുടെ രചനയാണ്?
10
മികച്ച ബാലസാഹിത്യത്തിനുള്ള 2022-ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ഡോ. കെ. ശ്രീകുമാറിന്റെ രചനയേത്?
11
മികച്ച ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ 2022-ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച 'ന്യൂസ് റൂം' എഴുതിയതാര്?
12
ഹരിത സാവിത്രി (മുറിവേറ്റവരുടെ പാതകൾ), സി. അനൂപ് (ദക്ഷിണാഫ്രിക്കൻ പുസ്തകം) എന്നിവർ ഏതു വിഭാഗത്തിലെ മികവിനാണ് 2022-ലെ കേരളസാഹിത്യ അക്കാദമി പുരസ്‌കാരം പങ്കിട്ടത്?
13
എല്ലാ വർഷവും ഇന്ത്യയിൽ ഡോക്ടേഴ്സ് ഡേ (National Doctors' Day) ആയി ആഘോഷിക്കപ്പെടുന്ന ജൂലൈ 01 ആരുടെ ജന്മദിനമാണ്?
14
ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടാനാവാതെ പോയ, രണ്ടു തവണ ചാമ്പ്യന്മാരായിരുന്ന ടീം ഏത്?
15
2023 ഒക്ടോബറിൽ ഗോവയിൽ നടക്കുന്ന 37-ാമത് ദേശീയ ഗെയിംസിന്റെ ഔദ്യോഗിക ചിഹ്നം ഏത്?
Button Example
Previous Post Next Post