Test Dose 💊
Quiz
Button Example
രാത്രിയുടെ നിശബ്ദത ഭേദിച്ച് ചെവിയില്‍ മൂളിപ്പാട്ട് പാടി നമ്മെ ദേഷ്യം പിടിപ്പിക്കുന്നതു കൊതുകിന്റെ ഇഷ്ടവിനോദമാണ്. വാസ്തവത്തില്‍ കൊതുക് പാട്ട് പാടുകയല്ല, ചിറകിട്ടടിക്കുകയാണ്. അതിന്റെ ശബ്ദം മൂളലായി നമുക്ക് അനുഭവപ്പെടുന്നു. ഒരു കൊതുക് സെക്കണ്ടില്‍ 600 പ്രാവശ്യം വരെ ചിറകിട്ടടിക്കുന്നുണ്ട്. ഓരോ വര്‍ഗ്ഗം കൊതുകിന്റെയും ചിറകടി ശബ്ദത്തിനു പ്രത്യേകതാളമാണ്.