ഇന്ത്യൻ സംസ്ഥാനങ്ങൾ - ചോദ്യങ്ങളും ഉത്തരങ്ങളും Part 3

Q 1: 🌐 പ്രാചീന ബുദ്ധമത പണ്ഡിതനായ നാഗാർജുനന്റെ പേരിലുള്ള നാഗാർജുന സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ആന്ധ്രാപ്രദേശിലെ ഏത് നദിക്ക് കുറുകെയാണ്?
✅ കൃഷ്ണ നദി
Q 2: 🌐 എന്താണ് ഛത്തീസ്ഗഢ് എന്ന പേരിന്റെ അർത്ഥം?
✅ 36 കോട്ടകൾ
Q 3: 🌐 'ദക്ഷിണ കോസലം' എന്ന് പ്രാചീന കാലത്ത് അറിയപ്പെട്ട സംസ്ഥാനം ഏത്?
✅ ഛത്തീസ്ഗഢ്
Q 4: 🌐 തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏത്?
✅ വരയാട് (ശാസ്ത്രീയനാമം: Nilgiritragus hylocrius)
Q 5: 🌐 ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
✅ തമിഴ്നാട്
Q 6: 🌐 ചോളന്മാരുടെയും പാണ്ഡ്യന്മാരുടെയും ചേരന്മാരുടെയും ഭരണത്തിൻ കീഴിലായിരുന്ന പ്രദേശങ്ങൾ നിലവിൽ ഏത് സംസ്ഥാനത്തിലാണ്?
✅ തമിഴ്നാട്
Q 7: 🌐 ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ?
✅ ചെന്നൈ (തമിഴ്നാട്)
Q 8: 🌐 ഇന്ത്യയിൽ ഉപയോഗിക്കുന്ന തീപ്പെട്ടിയുടെ ഭൂരിഭാഗവും നിർമ്മിക്കപ്പെടുന്നത് ഏതു സംസ്ഥാനത്താണ്?
✅ തമിഴ്നാട്
Q 9: 🌐 തമിഴ്നാട്ടിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലുതേത്?
✅ കാവേരി
Q 10: 🌐 ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുനിസിപ്പൽ കോർപ്പറേഷൻ ഏത്?
✅ മദ്രാസ് കോർപ്പറേഷൻ. (നിലവിൽ ചെന്നൈ കോർപ്പറേഷൻ).
Q 11: 🌐 തമിഴ്നാടിന്റെ നിയമസഭാ മന്ദിരം സ്ഥിതി ചെയ്യുന്നത് എവിടെ?
✅ ചെന്നൈയിലെ സെന്റ് ജോർജ്ജ് കോട്ടയിൽ.
Q 12: 🌐 ഇന്ത്യയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണശാല (1901) സ്ഥിതി ചെയ്യുന്ന ഡിഗ്ബോയ് (Digboi) ഏത് സംസ്ഥാനത്താണ്?
✅ ആസാം.
Q 13: 🌐 ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്നത് ആസാമിലെ ഏത് നദിയിലാണ്?
✅ ബ്രഹ്മപുത്ര
Q 14: 🌐 മാജുലിയെ ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ലയായി പ്രഖ്യാപിച്ചത് ഏത് വർഷം?
✅ 2016
Q 15: 🌐 സെൻട്രൽ ടുബാക്കോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെ?
✅ ആന്ധ്രപ്രദേശിലെ രാജമുന്ദ്രി
Q 16: 🌐 2000 നവംബർ 09-ന് ഉത്തരാഖണ്ഡ് സംസ്ഥാനം നിലവിൽ വന്നപ്പോൾ എന്തായിരുന്നു പേര്?
✅ ഉത്തരാഞ്ചൽ.

🎯 2006-ലാണ് ഉത്തരാഖണ്ഡ് എന്ന് പേരുമാറ്റിയത്.
Q 17: 🌐 ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂൺ അറിയപ്പെടുന്നത് ഏത് അപര നാമത്തിലാണ്?
✅ ദേവഭൂമി
Q 18: 🌐 വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
✅ ഉത്തരാഖണ്ഡ്
Q 19: 🌐 ഇന്ത്യയിൽ കരിമ്പ്, പഞ്ചസാര ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്നതിനാൽ 'ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം' എന്ന് അറിയപ്പെടുന്ന സംസ്ഥാനം ഏതാണ്?
✅ ഉത്തർപ്രദേശ്
Q 20: 🌐 ഏറ്റവും കൂടുതൽ (എട്ട്) സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏത്?
✅ ഉത്തർപ്രദേശ്.

🎯 ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയുമായും ഉത്തർപ്രദേശ് അതിർത്തി പങ്കിടുന്നു.
Q 21: 🌐 പ്രാചീനകാലത്ത് ബ്രഹ്മർഷി ദേശം, മധ്യ ദേശം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന പ്രദേശം ഏത്?
✅ ഉത്തർപ്രദേശ്
Q 22: 🌐 ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ?
✅ ലക്നൗ (ഉത്തർപ്രദേശ്).

🎯 ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലെത്തിയ അഞ്ചാമത്തെ വ്യക്തിയായിരുന്നു ചരൺ സിങ്.
Q 23: 🌐 ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ?
✅ വാരാണസി (ഉത്തർപ്രദേശ്).

🎯 ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലെത്തിയ രണ്ടാമത്തെ വ്യക്തിയായിരുന്നു ലാൽ ബഹദൂർ ശാസ്ത്രി.
Q 24: 🌐 ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്ന ആഗ്ര ഏത് സംസ്ഥാനത്താണ്?
✅ ഉത്തർപ്രദേശ്
Q 25: 🌐 സംസ്ഥാനം നിലവിൽ വന്നപ്പോൾ ഉള്ള മൈസൂർ എന്ന പേരുമാറ്റി കർണാടകം എന്ന പേര് സ്വീകരിച്ചത് ഏത് വർഷം?
✅ 1973
Q 26: 🌐 ഡെക്കാൻ പ്രദേശത്തെ ജനങ്ങളുടെ പുതുവത്സര ദിനാഘോഷമായ ഉഗാദി പ്രധാനമായും ഏതെല്ലാം സംസ്ഥാനങ്ങളിലാണ് ആഘോഷിക്കപ്പെടുന്നത്?
✅ ആന്ധ്രപ്രദേശ്, കർണാടക
Q 27: 🌐 1959-ൽ ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് ഭരണസംവിധാനം നടപ്പാക്കിയത് എവിടെ?
✅ നാഗൂർ (രാജസ്ഥാൻ)
Q 28: 🌐 ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തിന് പ്രസിദ്ധമായ കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
✅ ആസാം
Q 29: 🌐 ബംഗ്ലാദേശുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത് ഏത് സംസ്ഥാനമാണ്?
✅ പശ്ചിമബംഗാൾ
Q 30: 🌐 നേപ്പാളുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കുവെക്കുന്ന സംസ്ഥാനം ഏത്?
✅ ബീഹാർ
Q 31: 🌐 പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏത്?
✅ രാജസ്ഥാൻ
Q 32: 🌐 ഫ്രഞ്ച് അതീനതയിലായിരുന്ന കേരളത്തിനുള്ളിലെ പ്രദേശം ഏത്?
✅ മാഹി
Q 33: 🌐 ബംഗ്ലാദേശുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത് ഏത് സംസ്ഥാനമാണ്?
✅ പശ്ചിമബംഗാൾ
Q 34: 🌐 നേപ്പാളുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കുവെക്കുന്ന സംസ്ഥാനം ഏത്?
✅ ബീഹാർ
Q 35: 🌐 പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം ഏത്?
✅ രാജസ്ഥാൻ
Q 36: 🌐 ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തിന് പ്രസിദ്ധമായ കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
✅ ആസാം
Q 37: 🌐 ലോകത്തിലെ ആദ്യ റെസിഡൻഷ്യൽ സർവകലാശാലയായി കരുതപ്പെടുന്ന നളന്ദ സർവ്വകലാശാല സ്ഥിതി ചെയ്തിരുന്ന പ്രദേശം ഏതു സംസ്ഥാനത്താണ്?
✅ ബീഹാർ
Q 38: 🌐 1917-ൽ ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം നടന്ന ചമ്പാരൻ സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?
✅ ബീഹാർ
Q 39: 🌐 ബീഹാറിന്റെ തലസ്ഥാന നഗരമായ പാറ്റ്ന സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്?
✅ ഗംഗ നദി
Q 40: 🌐 'ബീഹാറിന്റെ ദുഃഖം' എന്നറിയപ്പെടുന്ന നദിയേത്?
✅ കോസി നദി
Q 41: 🌐 ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി 1975-ൽ രൂപീകരിച്ച ഗിർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനമേത്?
✅ ഗുജറാത്ത്
Q 42: 🌐 ഇന്ത്യയിൽ ചീറ്റകളെ സംരക്ഷിക്കുകയെന്ന കർമ്മ പദ്ധതിയ്ക്ക് തുടക്കം കുറിച്ച കുനോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ്?
✅ മധ്യപ്രദേശ്
Q 43: 🌐 ഇരുമ്പയിര്, ഗ്രാഫൈറ്റ്, കൽക്കരി തുടങ്ങിയ ധാതുനിക്ഷേപം കൊണ്ട് സമ്പന്നമായ സംസ്ഥാനമേത്?
✅ ജാർഖണ്ഡ്
Q 44: 🌐 'ഖനികളുടെ നഗരം' എന്നറിയപ്പെടുന്ന ധൻബാദ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
✅ ജാർഖണ്ഡ്

Previous Post Next Post