വനിതാദിനം - ചോദ്യങ്ങളും ഉത്തരങ്ങളും


👉 ഓൺലൈൻ ടെസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക


1. ലോക വനിതാ ദിനം (International Women’s Day) എന്നാണ്?

✅ മാർച്ച് 8

2. ദേശീയ വനിതാ ദിനം എന്നാണ്?

✅ ഫെബ്രുവരി 13 

3. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ, മാർച്ച്-08 അന്താരാഷ്ട്ര വനിതാ ദിനമായി (International Women’s Day) പ്രഖ്യാപിച്ചത് ഏതു വർഷം?

✅ 1975.

4. ഇന്ത്യയിൽ ദേശീയ വനിതാ ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി-13 ആരുടെ ജന്മദിനമാണ്?

✅ സരോജിനി നായിഡുവിന്റെ.

5. ദേശീയ വനിതാ കമ്മീഷൻ (NCW) നിലവിൽ വന്നത് എന്നാണ്?

✅ 1992 ജനുവരി 31

❓6. സംസ്ഥാന വനിതാ കമ്മീഷൻ (KWC) നിലവിൽ വന്ന വർഷം?

✅ 1996 മാർച്ച് 3

❓7. ഇപ്പോഴത്തെ (2023) ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ?

✅ രേഖാ ശർമ്മ

❓8. ഇപ്പോഴത്തെ (2023) സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ?

✅ പി സതീദേവി

9. ദേശീയ വനിതാ കമ്മീഷൻ പുറത്തിറക്കുന്ന പ്രസിദ്ധീകരണത്തിന്റെ പേര്?

✅ രാഷ്ട്രമഹിള.

10. സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം?

✅ സ്ത്രീശക്തി.

11. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് പ്രതിഭ പാട്ടീൽ (2007-2012). ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയായിരുന്നു ഇവർ?

✅ 12.

12. പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യ വനിതയാണ് സിരിമാവോ ബണ്ഡാരനായകെ (ശ്രീലങ്ക). രണ്ടാമത്തെ വ്യക്തിയാര്?

✅ ഇന്ദിരാഗാന്ധി.

13. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയാണ് പി.ടി. ഉഷ. ഏത് ഒളിമ്പിക്സിലാണ് അവർ ആദ്യമായി പങ്കെടുത്തത്?

✅ മോസ്കോ -1980.

14. ഏറ്റവുമധികം റെക്കോഡുകളുള്ള വനിത ക്രിക്കറ്റ് താരം എന്ന ഖ്യാതി ഏത് ഇന്ത്യൻ താരത്തിന്റെ പേരിലാണ്?

✅ മിഥാലി രാജ്.

15. മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായിരുന്ന പി.കെ. റോസിയെ ഈയിടെ ഗൂഗിൾ ഡൂഡിലൂടെ ആദരിച്ചു. എന്തായിരുന്നു അവരുടെ യഥാർത്ഥ പേര്?

✅ രാജമ്മ 

16. 2004-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച പരിസ്ഥിതി പ്രവർത്തകയാണ് വാങ്കാരി മാതായ്. ഇവർ സ്ഥാപിച്ച പരിസ്ഥിതി സംഘടനയുടെ പേര്?

✅ ഗ്രീൻ ബെൽറ്റ്.

17. ലോകത്ത് വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യമാണ് ന്യൂസിലാന്റ്. ഏതു വർഷം?

✅ 1893.

18. ഇന്ത്യയിൽ മുഖ്യമന്ത്രി പദവിയിലേറിയ ആദ്യ വനിതയാണ് സുചേതാ കൃപലാനി. ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്നു അവർ?

✅ ഉത്തർപ്രദേശ്.

19. 'ഇന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെട്ട സരോജിനി നായിഡുവിനെ 'ഭാരതകോകിലം' എന്ന് വിളിച്ചതാര്?

✅ മഹത്മാ ഗാന്ധി.

20. ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് കർണം മല്ലേശ്വരി. 2000-ത്തിലെ സിഡ്നി ഒളിമ്പിക്സിൽ ഏത് ഇനത്തിലാണ് ഇവർ വെങ്കലമെഡൽ നേടിയത്?

✅ ഭാരദ്വഹനം.

❓21. 2022 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ യുഎൻ തീം?

✅ “സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം” (Gender equality Today for a sustainable tomorrow)

❓23. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതി?

✅ നിർഭയ

24. ഫെബ്രുവരി 28 നിന്നും മാർച്ച് 8 ലേക്ക് അന്തർദേശീയ വനിതാ ദിനം മാറ്റി ആഘോഷിക്കാൻ തുടങ്ങിയ വർഷം?

✅ 1913 (മാർച്ച് 8)

❓25. ഐക്യരാഷ്ട്രസഭയുടെ പൊലീസ് ഉപദേഷ്ടാവായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത?

✅ കിരൺ ബേദി

❓26. ദേശീയ വനിതാ കമ്മീഷൻറെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം?

✅ 1990

❓27. ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷ അംഗം?

✅ അലോക് റാവത്ത്

❓28. ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?

✅ ചെയർപേഴ്സൺ ഉൾപ്പെടെ 6 അംഗങ്ങൾ

❓29. സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം?

 തിരുവനന്തപുരം

❓30. സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി?

 5 വർഷം

❓31. ദേശീയ വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി?

✅ 3 വർഷം അല്ലെങ്കിൽ 65 വയസ്.

❓32. സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?

✅ ചെയർപേഴ്സൺ ഉൾപ്പെടെ 5 അംഗങ്ങൾ

❓33. സംസ്ഥാന വനിതാ കമ്മീഷന്റെ രൂപവൽക്കരണത്തിന് കാരണമായ നിയമം പാസാക്കിയ വർഷം?

✅ 1995 സെപ്റ്റംബർ 15

❓34. ലോകത്തിലെ ഉരുക്കു വനിത എന്നറിയപ്പെടുന്നത്?

✅ മാർഗരറ്റ് താച്ചർ

❓35. ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെടുന്നത്?

✅ ഇന്ദിരാഗാന്ധി

❓36. ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതി?

✅ കുടുംബശ്രീ

❓37. വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം?

✅ ന്യൂസിലാൻഡ്

❓38. ‘മനുഷ്യ കമ്പ്യൂട്ടർ’ എന്നറിയപ്പെടുന്ന വനിത?

✅ ശകുന്തളാ ദേവി

❓39. അന്തർദേശീയ വനിതാ ദിനം പൊതു അവധിയായി എത്ര രാജ്യങ്ങളിൽ ആചരിച്ചുവരുന്നു?

✅ 27 രാജ്യങ്ങളിൽ

❓40. ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ ആവുന്ന ആദ്യ വനിതയാണ് സരോജിനി നായിഡു. ഏതു സംസ്ഥാനത്തിന്റെ ഗവർണറായിരുന്നു ഇവർ?

✅ ഉത്തർപ്രദേശ്.

❓41. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ജയിൽ ശിക്ഷ അനുഭവിച്ച വനിത തടവുകാരിയാണ് നളിനി ശ്രീഹരി. ഏതു കേസിലാണ് ഇവർ ശിക്ഷിക്കപ്പെട്ടത്?

✅ രാജീവ് ഗാന്ധി വധം.

❓42. ഇന്ത്യയിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിലിരുന്ന ഏക വനിത ആര്?

✅ വി.എസ്. രമാദേവി.
🎯 ഏറ്റവും കുറഞ്ഞ കാലം ഈ പദവി വഹിച്ചിട്ടുള്ളതും ഇവർ തന്നെ.

❓43. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിതയാണ്‌ അരുന്ധതി റോയ്. 1997-ൽ ഇവരുടെ ഏതു കൃതിക്കാണ് പ്രസ്തുത പുരസ്കാരം ലഭിച്ചത്?

✅ The God of Small Things (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ).

❓44. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജയാണ് കൽപ്പന ചൗള. ഇവരുടെ ജന്മദേശമായ കർണാൽ ഏതു സംസ്ഥാനത്താണ്?

✅ ഹരിയാന.
🎯 2003-ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ ഇവർ മരണമടഞ്ഞു.

❓45. കേരളത്തിൽ ഗവർണറായ ആദ്യ വനിതയാണ് ജ്യോതി വെങ്കിടാചലം. ഏതു കാലഘട്ടത്തിലാണ് അവർ പ്രസ്തുത പദവിയിലിരുന്നത്?

✅ 1977-1982.

❓46. കേരളത്തിൽ സർവകലാശാല വൈസ് ചാൻസിലർ പദവിയിലിരുന്ന ആദ്യ വനിതയാണ് ജാൻസി ജയിംസ്. ഏതു സർവകലാശാലയിൽ? 

✅ മഹാത്മാഗാന്ധി സർവകലാശാല (MG University).

❓47. നോബൽ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല യൂസഫ്‌സായി. പാക്കിസ്താനിലെ ആക്ടിവിസ്റ്റായ ഇവർ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹയായത് ഏതു വർഷം? 

✅ 2014.

❓48. ഇന്ത്യൻ നാഷണൽ ആർമിയുടെ ആദ്യ വനിതാ ക്യാപ്റ്റനായിരുന്നു ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ. 2002-ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇവർ ആർക്കെതിരെയാണ് മത്സരിച്ചത്? 

✅ എ.പി.ജെ അബ്ദുൽ കലാമിനെതിരെ.

❓49. ഒരു മിസൈൽ പദ്ധതിയ്ക്ക് നേതൃത്വം നൽകുന്ന ഇന്ത്യയിലെ ആദ്യ വനിത ആര്? 
അഗ്‌നിപുത്രി, ഇന്ത്യയുടെ മിസൈൽ വനിത എന്നിങ്ങനെയാണ് ഇവർ വിശേഷിപ്പിക്കപ്പെടുന്നത്.

✅ ടെസ്സി തോമസ്.

ആദ്യ വനിത


ഇന്ത്യയിൽ ആദ്യമായി കേന്ദ്രമന്ത്രിയായ വനിത?

✅ രാജകുമാരി അമൃതകൗർ

❓WHO യിൽ പ്രസിഡന്റ് ആയ ആദ്യ ഇന്ത്യൻ വനിത?

രാജ് കുമാരി അമൃതകൗർ

❓ആസൂത്രണ കമ്മിഷനിൽ അഗം ആയ ആദ്യ വനിത?

✅ ദുർഗ ഭായ് ദേശ്മുഖ്

❓ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത?

✅ ഷൈനി വിൽസൺ

❓ഒളിംമ്പിക്സ് അത്ലറ്റിക്സ് സെമിഫൈനലിലെത്തിയ ആദ്യ മലയാളി വനിത?

✅ ഷൈനി വിൽസൺ

ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?

✅ പി.ടി ഉഷ

❓ഒളിമ്പിക് അത്ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ മലയാളി വനിത?

✅ പി.ടി ഉഷ

❓2021 ലെ ടോക്യോ ഒളിമ്പിക്സ് ലേക്ക് യോഗ്യത നേടിയ 1st ഫെൻസർ?

✅ CA ഭവാനി ദേവി

❓ചരിത്രത്തിലാദ്യമായി ഒളിംപിക്സ് യോഗ്യത നേടുന്ന ഇന്ത്യൻ വനിത സെയിലർ?

✅ നേത കുമ്മനാൻ

❓ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത?

✅ എം.ഡി. വത്സമ്മ

❓ഖേൽ രത്ന നേടുന്ന ആദ്യ വനിതാ ടേബിൾ ടെന്നിസ് താരം?

✅ മണിക ബിത്ര

❓മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യ വനിത?

✅ അരുണ ആസഫലി

❓പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത?

✅ ജുംബ ലാഹിരി

❓അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത?

✅ KC ഏലമ്മ

❓ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

✅ കമൽജിത്ത് സിന്ധു

❓കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത ആദ്യ മലയാളി വനിത?

✅ മേഴ്സി മാത്യു കുട്ടൻ

❓കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായ ആദ്യ ഇന്ത്യൻ വനിത?

✅ ഐശ്വര്യ റായി

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വനിത?

✅ അമൃത പ്രീതം

❓ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച  ആദ്യ വനിത?

✅ ദേവിക റാണി റോറിച്ച് 

❓JC Daniel Award നേടുന്ന ആദ്യ വനിത?

✅ ആറൻമുള പൊന്നമ്മ

മികച്ച നടിക്കുള്ള ഉർവശി അവാർഡ് ആദ്യമായി ലഭിച്ചത്?

✅ നർഗീസ് ദത്ത്

❓ഊർവശി അവാർഡ് നേടിയ ആദ്യ മലയാളി വനിത?

✅ ശാരദ

ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

✅ സിരിമാവോ ബണ്ഡാരനായകെ (ശ്രീലങ്ക)

ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ?

✅ മരിയ എസ്റ്റെല്ല പെറോൺ (അർജന്റീന)

❓സാഹിത്യത്തിന് നോബൽ സമ്മാനം നേടുന്ന ആദ്യത്തെ പത്രപ്രവർത്തക?

✅ സ്വെറ്റ്ലാന അലക്സിവിച്ച്

❓ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി?

✅ സുചേന്ദ്ര കൃപാലിനി (1963, UP)

ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതി?

✅ പ്രതിഭാ പാട്ടിൽ

ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

✅ ഇന്ദിരാഗാന്ധി

❓രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരം നേടുന്ന ആദ്യ വനിത ഹോക്കി താരം?

✅ റാണി രാംപാൽ

❓ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി (ഡൽഹിയുടെ സിംഹാസനത്തിൽ)?

✅ റസിയ സുൽത്താന

കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

✅ കെ ആർ ഗൗരിയമ്മ

ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കർ?

✅ മീരാകുമാർ

❓നിശാഗന്ധി പുരസ്കാരം ആദ്യമായി ലഭിച്ച വ്യക്തി?

✅ മൃണാളിനി സാരാഭായി

❓രാജീവ്ഗാന്ധി ഖേൽരത്ന സ്വന്തമാക്കുന്ന ആദ്യ മലയാളി?

✅ കെ എം ബീനാമോൾ

ഇന്ത്യയിലെ ആദ്യ വനിതാ നിയമസഭാ സ്പീക്കർ?

✅ ഷാനോ ദേവി

❓സ്പീക്കറുടെ ചുമതലകൾ വഹിച്ച കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ?

✅ നഫീസത്ത് ബീവി

❓മാതൃഭൂമി പുരസ്കാരത്തിന് അർഹയായ  ആദ്യ വനിത?

✅ എം ലീലാവതി

ഇന്ത്യയിലെ ആദ്യ വനിതാമന്ത്രി?

✅ വിജയലക്ഷ്മി പണ്ഡിറ്റ്

UN ജനറൽ അസംബ്ലിയുടെ പ്രസിഡണ്ടായി (അധ്യക്ഷ) തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?

✅ വിജയലക്ഷ്മി പണ്ഡിറ്റ്

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ?

 സരോജിനി നായിഡു

സംസ്ഥാന ഗവർണറായ ആദ്യ മലയാളി വനിത?

✅ ഫാത്തിമാ ബീവി (തമിഴ്നാട്)

❓സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി?

✅ ബാലാമണിയമ്മ

ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ വനിത?

✅ ലീല സേത്ത് 

❓കേരളത്തിൽ നിയമ ബിരുദം നേടിയ ആദ്യ വനിത?

✅ അന്നാ ചാണ്ടി

ഇന്ത്യയിൽ ഹൈക്കോടതിയിൽ ജഡ്ജിയായ ആദ്യ വനിത?

 അന്നാചാണ്ടി

ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജി ആരാണ്?

 അന്നാ ചാണ്ടി

കേരളത്തിലെ ആദ്യത്തെ വനിതാ ഗവർണർ?

✅ ജ്യോതി വെങ്കിടാചലം

❓കോമൺവെൽത്ത് രാജ്യങ്ങളിൽ ആദ്യമായി ഹൈകോടതി ജഡ്ജിയായ വനിത?

✅ അന്നാ ചാണ്ടി

കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്?

✅ സുജാത മനോഹർ

❓ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ്?

✅ കൊർണേലിയ സൊറാബ്ജി

❓സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ INC പ്രസിഡൻറ്?

✅ ഇന്ദിരാ ഗാന്ധി

❓സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക?

✅ ലില്ലി തോമസ് 

❓മിസ് ഇന്ത്യ പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത?

✅ മിസ്സ് പ്രമീള

മിസ് വേൾഡ് കിരീടം അണിഞ്ഞ ആദ്യ ഇന്ത്യൻ വനിത?

✅ റീത്ത ഫാരിയ

വിശ്വസുന്ദരി പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത?

✅ സുസ്മിതാ സെൻ

❓വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 7000 റൺസ് പൂർത്തിയാക്കിയ ആദ്യ വനിതാ താരം?

✅ മിതാലി രാജ്

കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറി?

✅ പത്മ രാമചന്ദ്രൻ

❓കേരളത്തിലെ ആദ്യ വനിത ചാൻസിലർ?

✅ ജ്യോതി വെങ്കിടാചലം

❓ആദ്യ ഇന്ത്യൻ വനിതാ ചെസ് ഗ്രാൻഡ് മാസ്റ്റർ?

✅ വിജയലക്ഷ്മി

❓എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?

✅ ബചേന്ദ്രി പാൽ 

❓എവറസ്റ്റ് കീഴടക്കിയ ആദ്യ വികലാംഗ ഇന്ത്യൻ വനിത?

✅ അരുണിമ സിൻഹ

❓രണ്ടു തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?

✅ സന്തോഷ് യാദവ് 

❓എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത?

✅ മലാവത്ത് പൂർണ്ണ

❓ലോകത്തെ ആദ്യ വനിത ബഹിരാകാശ വിനോദ സഞ്ചാരി?

✅ അനുഷെ അൻസാരി

❓അന്താരാഷ്ട്ര തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയ ആദ്യ ഇന്ത്യൻ നടി?

✅ സുചിത്ര സെൻ

അമേരിക്കയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത, ആദ്യ ഇന്ത്യൻ-അമേരിക്കൻ എന്നീ നേട്ടങ്ങൾ കൈവരിച്ചത്?

✅ കമല ഹാരിസ്

❓കേരള വനിതാ കമ്മിഷന്റെ ആദ്യ ചെയർപെഴ്സൺ?

✅ സുഗതകുമാരി

❓മലയാള സിനിമയിലെ ആദ്യ നായിക?

✅ പി. കെ റോസി

❓തപാൽ സ്റ്റാമ്പിൽ പ്രത്ക്ഷപ്പെട്ട ആദ്യ മലയാളി വനിത?

✅ അൽഫോൻസാമ

❓ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റ്?

✅ പ്രേം മാത്തൂർ 

❓യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിത?

✅ അവനി ചതുർവേദി

❓INC യുടെ ആദ്യ വനിതാ പ്രസിഡന്റ്?

✅ ആനി ബസന്റ്

❓നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത?

✅ മദർ തെരേസ (1979)

ഭാരതരത്നം നേടിയ ആദ്യ ഇന്ത്യക്കാരി?

✅ ഇന്ദിരാഗാന്ധി

❓കേരളത്തിൽ നിന്നും ലോകസഭയിൽ എത്തിയ ആദ്യ വനിത?

✅ ആനി മസ്ക്രീൻ

❓കേരളത്തിൽനിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത?

✅ ഭാരതി ഉദയഭാനു

❓ I.N കോൺഗ്രസിന്റെ ആദ്യ ഇന്ത്യൻ വനിത പ്രസിഡന്റ്?

✅ സരോജിനി നായിഡു (1925)

ബുക്കർ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യൻ വനിത?

✅ അരുന്ധതി റോയ്

❓ഭാരതരത്നം നേടിയ ആദ്യ വനിതാ സംഗീതജ്ഞ?

✅ എം.എസ്. സുബ്ബലക്ഷ്മി 

ഇന്ത്യയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?

✅ കൽപ്പന ചൗള

ഇന്ത്യൻ നാഷണൽ ആർമിയുടെ ആദ്യ വനിതാ ക്യാപ്റ്റൻ?

✅ ക്യാപ്റ്റൻ ലക്ഷ്മി

നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യൻ വനിത?

✅ മദർ തെരേസ

ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത്?

 ടെസി തോമസ്

ഇന്ത്യയിലെ ആദ്യ വനിതാ തെരഞ്ഞെടുപ്പ് കമ്മീഷണർ?

 വി.എസ് രമാദേവി

ഇന്ത്യയിലെ ആദ്യ വനിത പൈലറ്റ്?

✅ പ്രേം മാതുർ

ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യൻ വനിത?

✅ ആരതി സാഹ

അന്തർദേശീയ വനിതാ ദിനം ആദ്യമായി ആചരിച്ച വർഷം?

✅ 1909

ലോകത്തിലെ ആദ്യ മുസ്ലിം വനിതാ പ്രധാനമന്ത്രി?

✅ ബേനസീർ ഭൂട്ടോ (പാകിസ്താൻ)

കേരളത്തിലെ ആദ്യത്തെ വനിതാ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ?

✅ കെ.ഒ ഐഷാ ഭായി

ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്?

✅ ഓമന കുഞ്ഞമ്മ

സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ വിദേശ വനിത?

✅ ആനി ബസന്റ്

ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ വനിത?

✅ കർണം മല്ലേശ്വരി

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ്?

✅ ആർ ശ്രീലേഖ

കേരളത്തിൽ സർവകലാശാല വൈസ് ചാൻസിലർ ആയ ആദ്യ വനിത?

✅ ജാൻസി ജയിംസ് (എംജി യൂണിവേഴ്സിറ്റി)

1996-ൽ സ്ഥാപിതമായ സംസ്ഥാന വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ?

✅ സുഗതകുമാരി.

ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരി?

✅ കർണം മല്ലേശ്വരി

ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?

✅ വാലന്റീന തെരഷ്കോവ

നോബൽ സമ്മാനം നേടിയ നേടിയ ആദ്യ വനിത?

✅ മേരി ക്യൂറി

ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യക്കാരി?

✅ കൊനേരു ഹംപി

1992-ൽ നിലവിൽ വന്ന ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ?

✅ ജയന്തി പട്‌നായിക്.

ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി?

✅ സുചേതാ കൃപലാനി (ഉത്തരപ്രദേശ്)

ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി?

✅ അനുഷ അൻസാരി

സാഹിത്യ നോബൽ പുരസ്കാരം നേടിയ ആദ്യ വനിത?

✅ സൽമ ലാഗർലോഫ്‌ (സ്വീഡൻ)

ഓസ്കാർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത?

✅ ഭാനു അത്തയ്യ

ചൈനീസ് അംബാസിഡറായ ആദ്യത്തെ ഇന്ത്യക്കാരി?

✅ നിരുപമ റാവു

സമാധാനത്തിനുള്ള നോബൽ പുരസ്കാരം നേടിയ ആദ്യ വനിത?

✅ ബെർത്തവോൻ സട്ട്നർ

ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ്?

✅ കെ.കെ ഉഷ

ജ്ഞാനപീഠപുരസ്കാരം നേടിയ ആദ്യ വനിതാ?

✅ ആശാപൂർണ്ണാ ദേവി

വിദേശരാജ്യത്ത് ആദ്യമായി ഇന്ത്യൻ പതാക ഉയർത്തിയ വനിത?

✅ മാഡം ബിക്കാജി കാമ

നോബൽ പുരസ്കാരം നേടിയ ആദ്യ ഏഷ്യൻ വനിത?

✅ മദർ തെരേസ

രമൺ മാഗ് സസെ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വനിത?

✅ മദർ തെരേസ

ഇന്ത്യയിലെ ആദ്യത്തെ വനിത ഡെപ്യൂട്ടി സ്പീക്കർ?

✅ സുശീല നയ്യാർ

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആര്?

✅ ഫാത്തിമ ബീബി

ആദ്യത്തെ വനിത ഐ.എ.എസ് ഓഫീസർ?

✅ അന്നാ മൽഹോത്ര

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസർ?

✅ കിരൺ ബേദി

എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?

✅ ബചേന്ദ്രി പാൽ

നോബൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ വനിത?

✅ വങ്കാരി മാതായി

എവറസ്റ്റ് കൊടുമുടിയടക്കം  ഏഴ് വൻകരകളിലെയും ഏറ്റവും വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ വനിത എന്ന ഖ്യാതി ഒരു ജാപ്പാനീസ് പർവ്വതാരോഹകക്കാണ്. പേരെന്ത്?

✅ ജുങ്കോ താബെ (1939-2016).


Previous Post Next Post