പ്രപഞ്ചം - Q & A
പ്രപഞ്ചവുമായി ബന്ധപ്പെട്ട് മത്സര പരീക്ഷകൾക്ക് സ്ഥിരമായി ചോദിക്കാറുള്ള 100 ചോദ്യങ്ങളും ഉത്തരങ്ങളും താഴെ വായിക്കാം
Q 1: 🔭 ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനാര്?
✅ യൂറി ഗഗാറിൻ
Q 2: 🔭 മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം?
✅ 1969
Q 3: 🔭 ഇന്ത്യയുടെ ആദ്യത്തെ കൃതിമ ഉപഗ്രഹം?
✅ ആര്യഭട്ട
Q 4: 🔭 ഐ.എസ്.ആർ.ഒ (ISRO) യുടെ ആസ്ഥാനം?
✅ ബംഗളൂരു
Q 5: 🔭 നാസ (NASA) സ്ഥാപിതമായത് ഏത് വർഷം?
✅ 1958
Q 6: 🔭 സൌരയൂഥത്തിലെ ഗ്രഹങ്ങളിൽ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ സ്ഥാനം എത്ര?
✅ 5
Q 7: 🔭 ഏത് ഗ്രഹത്തെ കുറിച്ച് പഠിക്കാൻ വേണ്ടിയാണ് അമേരിക്ക 'ക്യുരിയോസിറ്റി' (Curiosity rover) എന്ന പേടകം അയച്ചത്?
✅ ചൊവ്വ
Q 8: 🔭 സൂര്യന്റെ ഉപരിതലത്തെക്കുറിച്ച് പഠിക്കാൻ വേണ്ടി ഐ ഏസ് ആർ ഒ രൂപകൽപന ചെയ്ത സൂര്യപര്യവേക്ഷ്ണ ഉപഗ്രഹം ഏത്?
✅ ആദിത്യ
Q 9: 🔭 ഇന്ത്യയും ഫ്രാൻസും സംയുക്തമായി നിർമ്മിച്ച കാലാവസ്ഥ ഉപഗ്രഹം ഏത്?
✅ മേഘാട്രോപിക്സ്
Q 10: 🔭 ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ പൂർണ ചന്ദ്രനു പറയുന്ന പേര്?
✅ നീല ചന്ദ്രൻ (Blue moon)
Q 11: 🔭 ചന്ദ്രന്റെ എത്ര ഭാഗം ഭൂമിയിൽ നിന്ന് ദൃശ്യമാണ്?
✅ 59%
Q 12: 🔭 നീല ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?
✅ ഭൂമി
Q 13: 🔭 വാൽനക്ഷത്രങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ആദ്യമായി ആരംഭിച്ചത് ആരാണ്?
✅ എഡ്മണ്ട് ഹാലി
Q 14: 🔭 ചൊവ്വയിലെ മണ്ണിന് ചുവപ്പ് നിറം നല്കുന്ന ധാതു ഏതാണ്?
✅ ഇരുമ്പ്
Q 15: 🔭 സൂര്യന്റെ ഏകദേശ പ്രായമെത്ര?
✅ 460 കോടി
Q 16: 🔭 ചന്ദ്രയാൻ 2 ന് ഇന്ത്യയുമായി സഹകരിച്ച രാജ്യം?
✅ റഷ്യ
Q 17: 🔭 ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഗ്രീക്കുപുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത്?
✅ ശനി
Q 18: 🔭 കടലിലൂടെ സഞ്ചരിക്കുന്ന നാവികന് രാത്രികാലങ്ങളിൽ ദിക്കറിയുവാൻ ഏത് ആകാശ വസ്തുവിനെയാണ് ആശ്രയിച്ചിരുന്നത്?
✅ ധ്രുവ നക്ഷത്രം
Q 19: 🔭 ഭൂമിയുടേതിന് തുല്യമായ കാന്തിക മണ്ഡലമുള്ള ഗ്രഹമേത്?
✅ ബുധൻ
Q 20: 🔭 ഏത് രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയാണ് സ്പെയിസ് ആന്ഡ് അപ്പർ അറ്റ്മോസ്ഫിയർ റിസര്ച്ച് കമ്മീഷൻ (SUPARAC)?
✅ പാക്കിസ്ഥാന്‍
Q 21: 🔭 'ആഫ്റ്റർ ദ ഫസ്റ്റ് ത്രീ മിനുട്സ്' ആരുടെ രചനയാണ്?
✅ താണു പത്മനാഭൻ
Q 22: 🔭 ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷമായി പ്രഖ്യാപിച്ചത് ഏത് വർഷത്തെയാണ്?
✅ 2009
Q 23: 🔭 'ഭൂമിയുടെ അപരൻ' 'ഭൂമിയുടെ ഭൂതകാലം' എന്നീ പേരുകളിലറിയപ്പെടുന്ന ഉപഗ്രഹം?
✅ ടൈറ്റൻ (Titan)
Q 24: 🔭 'സൈഡ് റിയൽ മെസഞ്ചർ’ എന്ന പുസ്തകം എഴുതിയതാരാണ്?
✅ ഗലീലിയോ
Q 25: 🔭 സ്വന്തമായി റിമോട്ട് സെൻസിങ് ഉപഗ്രഹം വിക്ഷേപിച്ച ആദ്യ വികസ്വര രാജ്യം?
✅ ഇന്ത്യ
Q 26: 🔭 ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരു മണിക്കൂർ ആവുന്നത്?
✅ 15 ഡിഗ്രി
Q 27: 🔭 ആദ്യമായി കണ്ടെത്തിയ തമോഗർത്തം?
✅ സൈഗ്നസ്
Q 28: 🔭 റോമൻപുരാണങ്ങളിൽ കൃഷിയുടെ ദേവൻറെ പേരിൽ അറിയപെടുന്ന ഗ്രഹം?
✅ ശനി
Q 29: 🔭 കാൾസാഗൻ സ്മാരകം സ്ഥിതിചെയ്യുന്ന ഗ്രഹം?
✅ ചൊവ്വ
Q 30: 🔭 'ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാല്വെയ്പ്പ്. മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചുചാട്ടം'. ഇത് ആരുടെ വാക്കുകളാണ്?
✅ നീൽ ആംസ്ട്രോങ്ങ്
Q 31: 🔭 പ്രപഞ്ചത്തിൽ പദാർഥങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് അവസ്ഥയിലാണ്?
✅ പ്ലാസ്മ (Plasma)
Q 32: 🔭 സ്വാതന്ത്യം, സമത്വം, സാഹോദര്യം എന്നീ പേരുകളിൽ വലയങ്ങളുള്ള ഗ്രഹം?
✅ നെപ്ട്യൂൺ
Q 33: 🔭 'ഹാർമണീസ് ഓഫ് ദി വേൾഡ്' എഴുതിയത് ആരാണ്?
✅ കെപ്ലർ
Q 34: 🔭 ഏതു രാജ്യത്തെ ബഹിരാകാശ സഞ്ചാരികളെയാണ് തായ്കോനോട്ട്സ് (taikonauts) എന്ന് വിളിക്കുന്നത്?
✅ ചൈന
Q 35: 🔭 ഭൌമേതര ലോകത്ത് എത്തിയ ആദ്യ പേടകത്തിന്റെ പേര്?
✅ ലൂണ 2
Q 36: 🔭 ടെലസ്കോപ്പിലൂടെ കണ്ടെത്തപ്പെട്ട ആദ്യ ഗ്രഹമേത്?
✅ യുറാനസ്
Q 37: 🔭 ശനിയുടെ ഏത് ഉപഗ്രഹമാണ് Death Star എന്നറിയപ്പെടുന്നത്?
✅ മീമാസ് (Mimas)
Q 38: 🔭 നഗ്നനേത്രം കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള വസ്തു?
✅ ആണ്ട്രോമീഡ ഗാലക്സി (Andromeda Galaxy, also known as Messier 31 or M31)
Q 39: 🔭 ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?
✅ നൈട്രജൻ
Q 40: 🔭 പ്രശാന്തിയുടെ സമുദ്രം (Sea of Tranquility) എവിടെയാണ്?
✅ ചന്ദ്രൻ
Q 41: 🔭 ഗ്രഹ ചലനനിയമങ്ങൾ അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?
✅ കെപ്ലര്‍
Q 42: 🔭 ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?
✅ ടൈറ്റാനിയം
Q 43: 🔭 ഭൂമിയിൽ നിന്ന് ഏറ്റവും വലുപ്പത്തിൽ കാണാവുന്ന നക്ഷത്രം?
✅ സൂര്യൻ
Q 44: 🔭 പ്രപഞ്ച കേന്ദ്രം സൂര്യനാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തമായ സൌരകേന്ദ്ര വാദം ആരുടെതാണ് ?
✅ കോപ്പർ നിക്കസ്
Q 45: 🔭 ടെലിസ്കോപ്പ് ആദ്യമായി കണ്ടെത്തിയത് ആരാണ്?
✅ ഹാൻസ് ലിപ്പർഷെ (Hans Lippershey)
Q 46: 🔭 സൂര്യ സിദ്ധാന്തം രചിച്ചത് ആരാണ്?
✅ ആര്യഭട്ടൻ
Q 47: 🔭 ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം?
✅ രോഹിണി
Q 48: 🔭 സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം?
✅ ജനുവരി 3
Q 49: 🔭 ഇന്ത്യയുടെ ആദ്യത്തെ വാർത്താ വിനിമയ ഉപഗ്രഹം?
✅ ആപ്പിൾ
Q 50: 🔭 രാകേഷ് ശർമ്മ ബഹിരാകാശത്ത് എത്തിയ വർഷം?
✅ 1984
Q 51: 🔭 ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി?
✅ ഡെന്നിസ് ടിറ്റോ
Q 52: 🔭 സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമുള്ള വസ്തു?
✅ ചന്ദ്രൻ
Q 53: 🔭 പ്രപഞ്ച ഉല്പ്പത്തിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?
✅ കോസ്മോഗണി (Cosomogony)
Q 54: 🔭 ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം?
✅ വ്യാഴം
Q 55: 🔭 നക്ഷത്രങ്ങളുടെ പ്രധാന ഊർജ്ജ ഉറവിടം?
✅ ഹൈഡ്രജൻ
Q 56: 🔭 ഇന്ത്യയുടെ ആദ്യ കാലാവസ്ഥാ ഉപഗ്രഹത്തിന്റെ പേര്?
✅ മെറ്റ്സാറ്റ്
Q 57: 🔭 ബഹിരാകാശ യാത്ര നടത്തിയ ആദ്യ വനിത?
✅ വാലന്റീന തെരഷ്ക്കോവ
Q 58: 🔭 സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം?
✅ ഡീമോസ്
Q 59: 🔭 ആകാശ പിതാവ് എന്നറിയപ്പെടുന്ന ഗ്രഹം?
✅ യുറാനസ്
Q 60: 🔭 ഹാർമണീസ് ഓഫ് ദ വേൾഡ് എഴുതിയതാരാണ്?
✅ കെപ്ലർ
Q 61: 🔭 സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കൂടുതലുള്ള ദിവസം?
✅ ജൂലൈ 4
Q 62: 🔭 ഭൂമിയിൽ 60 കിലോ ഗ്രാം ഭാരമുള്ള ഒരു വസ്തുവിന് ചന്ദ്രനിൽ എത്ര ഭാരമുണ്ടാകും?
✅ 10 കിലോ ഗ്രാം
Q 63: 🔭 സൗരയൂഥത്തിൽ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടോ ഇന്ന് ഏത് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്?
✅ കുള്ളൻ ഗ്രഹം (dwarf planet)
Q 64: 🔭 സൗരയൂഥത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഒളിമ്പസ് മോൺസ് ഏത് ഗ്രഹത്തിലാണ്?
✅ ചൊവ്വ
Q 65: 🔭 ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം?
✅ ഭൂമി
Q 66: 🔭 ഭൗമ ഗ്രഹങ്ങളിൽ (terrestrial planets) ഏറ്റവും വലുപ്പം കൂടിയ ഗ്രഹം?
✅ ഭൂമി
ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവയാണ് ഭൗമ ഗ്രഹങ്ങൾ. ഇവ പാറ ഗ്രഹങ്ങൾ (Rocky planets) എന്നും അറിയപ്പെടുന്നു.
ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ എന്നിവയാണ് ഭൗമ ഗ്രഹങ്ങൾ. ഇവ പാറ ഗ്രഹങ്ങൾ (Rocky planets) എന്നും അറിയപ്പെടുന്നു.
Q 67: 🔭 പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് ആദ്യമായി അവകാശപ്പെട്ടത് ആരാണ്?
✅ ടോളമി
Q 68: 🔭 ഇന്ത്യയുടെ കേപ്പ് കെന്നടി എന്നറിയപ്പെടുന്നത്?
✅ ശ്രീഹരിക്കോട്ട
Q 69: 🔭 ഏറ്റവും വലിയ കുള്ളൻ ഗ്രഹം?
✅ ഇറിസ്
സൗരയൂഥത്തിലെ ശ്രദ്ധേയമായ കുള്ളൻ ഗ്രഹങ്ങൾ പ്ലൂട്ടോ, ഈറിസ്, ഹൗമിയ, മേക്ക് മേക്ക്, സീറസ് എന്നിവയാണ്.
സൗരയൂഥത്തിലെ ശ്രദ്ധേയമായ കുള്ളൻ ഗ്രഹങ്ങൾ പ്ലൂട്ടോ, ഈറിസ്, ഹൗമിയ, മേക്ക് മേക്ക്, സീറസ് എന്നിവയാണ്.
Q 70: 🔭 രാത്രികാലങ്ങളിൽ ഏറ്റവും പ്രകാശമാനമായി കാണപ്പെടുന്ന നക്ഷത്രം?
✅ സിറിയസ്
Q 71: 🔭 ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ ഉപഗ്രഹം?
✅ ഇന്‍സാറ്റ്
Q 72: 🔭 ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്?
✅ വിക്രം സാരാഭായ്
Q 73: 🔭 ISRO സ്ഥാപിതമായ വർഷം?
✅ 1969
Q 74: 🔭 ലക്ഷ്മി പ്ലാനം എന്നറിയപ്പെടുന്ന പീഠഭൂമി ഏത് ഗ്രഹത്തിലാണ്?
✅ ശുക്രന്‍
Q 75: 🔭 ആകാശത്തിലെ മറുത എന്നറിയപ്പെടുന്ന ഗ്രഹം?
✅ ബുധൻ
Q 76: 🔭 ക്ഷീരപഥത്തിലെ ഏറ്റവും വലിയ നക്ഷത്ര ഗണം?
✅ ഹൈഡ്ര
Q 77: 🔭 സൗരയൂഥം കണ്ടെത്തിയതാരാണ്?
✅ കോപ്പർ നിക്കസ്
Q 78: 🔭 ഏത് ഗ്രഹവും അതിന്റെ ഉപഗ്രഹങ്ങളും ചേർന്നാണ് ചെറു സൗരയൂഥം എന്നറിയപ്പെടുന്നത്?
✅ വ്യാഴം
Q 79: 🔭 വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം?
✅ വ്യാഴം
Q 80: 🔭 ഒരു പാർസെക് എന്നാൽ എത്ര പ്രകാശവർഷമാണ്?
✅ 3.26
Q 81: 🔭 കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം?
✅ ശുക്രൻ
Q 82: 🔭 സൂര്യപ്രകാശത്തെ ഏറ്റവും കൂടുതൽ പ്രതിഫലിപ്പിക്കുന്ന ഗ്രഹം?
✅ ശുക്രൻ
Q 83: 🔭 ചന്ദ്രനിൽ ഇറങ്ങിയ അവസാന വ്യക്തി?
✅ യൂജിൻ സെർണാൻ
Q 84: 🔭 ഭൂമി ഉരുണ്ടതാണെന്നും ചലനാല്മകം ആണെന്നും ആദ്യമായി അഭിപ്രായപ്പെട്ടത് ആരാണ്?
✅ പൈതഗോറസ്
Q 85: 🔭 സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം?
✅ ശനി
Q 86: 🔭 ഭൂമിയോട് ഏറ്റവുമടുത്ത ആകാശഗോളം?
✅ ചന്ദ്രൻ
Q 87: 🔭 ചൊവ്വയിലേക്ക് അമേരിക്ക അയച്ച സഞ്ചരിക്കുന്ന യന്ത്ര മനുഷ്യൻ?
✅ സ്പിരിറ്റ്
Q 88: 🔭 ഫലക ചലനങ്ങൾ നിലനിൽക്കുന്ന ഏക ഗ്രഹം?
✅ ഭൂമി
Q 89: 🔭 നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
✅ പ്രകാശവർഷം (Light year)
Q 90: 🔭 ഭൂമിയുടെ ചുറ്റളവ് ആദ്യമായി നിർണ്ണയിച്ചത് ആരാണ്?
✅ ഇറാത്തോസ്ഥനീസ്
Q 91: 🔭 പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
✅ ഹൈഡ്രജൻ
Q 92: 🔭 സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില?
✅ 5500 °C
Q 93: 🔭 ഗർത്തങ്ങൾക്കു വ്യാസൻ, വാല്മീകി, ഹോമർ തുടങ്ങിയ കവികളുടെ പേര് നൽകിയിരിക്കുന്നത് ഏതു ഗ്രഹത്തിനാണ്?
✅ ബുധൻ
Q 94: 🔭 ഭൗമദിനം (Earth Day) ആചരിക്കുന്നത് എന്നാണ്?
✅ ഏപ്രിൽ 22
Q 95: 🔭 ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി?
✅ സന്തോഷ് ജോര്ജ് കുളങ്ങര
Q 96: 🔭 ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ആരാണ്?
✅ അരിസ്റ്റാർക്കസ് (Aristarchus, 310-230 BC)
പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു ഇദ്ദേഹം.
പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു ഇദ്ദേഹം.
Q 97: 🔭 യൂറി ഗഗാറിൻ ബഹിരാകാശത്ത് എത്തിയ വർഷം?
✅ 1961
Q 98: 🔭 ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹം?
✅ സ്പുട്നിക്
Q 99: 🔭 അൽമജെസ്റ്റ് എന്ന കൃതി ആരാണ് എഴുതിയത്?
✅ ടോളമി
Q 100: 🔭 ഇതുവരെ മനുഷ്യനെ വഹിച്ചുകൊണ്ട് എത്ര ചാന്ദ്ര ദൗത്യങ്ങൾ നടന്നിട്ടുണ്ട്?
✅ 6