കുഞ്ഞുങ്ങളോട് വെറുപ്പും മുതിര്‍ന്നവരോട് ഇഷ്ടവും തോന്നുന്നവരെ നാം എന്ത് വിളിക്കും? എന്ത് വിളിച്ചാലും ശരി, നമ്മുടെ കാര്യം തന്നെയാണ് ഇവിടെ പറഞ്ഞത്. സംശയമുണ്ടോ? ശലഭങ്ങളെ സ്നേഹിക്കുന്ന നാം അതിന്റെ കുഞ്ഞുങ്ങളെ അടുപ്പിക്കുക പോലുമില്ല. കണ്ടാല്‍ അറയ്ക്കുന്ന പുഴുക്കളാണല്ലോ ശലഭ കുഞ്ഞുങ്ങള്‍ .
പെണ്‍ ശലഭങ്ങള്‍ ഇടുന്ന മുട്ടകള്‍ വിരിഞ്ഞു പുറത്തു വരുന്ന പുഴുക്കളെ കാറ്റര്‍ പില്ലര്‍ (cater pillar ) എന്നാണ് വിളിക്കുക. ശലഭത്തിന്റെ ലാര്‍വയാണ് അത്.
ഇവ ധാരാളമായി ആര്‍ത്തിയോടെ ഇലകളും മറ്റും തിന്നും. തുടര്‍ന്ന് ശരീരത്തിന് ചുറ്റും കൊക്കൂണ്‍ (Cocoon ) എന്ന ആവരണം ഉണ്ടാക്കി അതിനകത്ത് കുറെ കാലം ചിലവഴിക്കുന്നു. പുറം ലോകമറിയാതെയുള്ള ഉറക്കം തന്നെ. ഈ ഘട്ടത്തില്‍ ഇവയുടെ പേര് പ്യൂപ (Pupa )എന്നാണു. തുടര്‍ന്ന് കൊക്കൂണ്‍ പൊട്ടിച്ചു അതിമനോഹരമായ ശലഭമായി അവ പുറത്തു വരും!!
റെക്കോര്‍ഡുകളുടെ പെരുമഴ
ചിത്രശലഭങ്ങളില്‍ ഏറ്റവും വലുത് 'ക്വീന്‍ അലക്സാണ്ട്രെസ് ബേര്‍ഡ് വിംഗ്' (Queen Alexandrus Bird wing) എന്ന ഇനമാണ്. attlas motthinolam വലിപ്പം ഇവക്കുമുണ്ട് .
മൊണാര്‍ക്ക് ശലഭമാണ് ( Monarch butterfly) ആണ് ഏറ്റവും വേഗത്തില്‍ പറക്കുന്ന ശലഭം എന്ന റെക്കോര്ഡ് നേടിയിട്ടുള്ളത്.
മണിക്കൂറില്‍ 17 മൈല്‍ ആണ് ഇതിന്റെ വേഗത.
ഏറ്റവും നല്ല ഘ്രാണശക്തി (മണമറിയാനുള്ള കഴിവ്) ഉള്ള ഷഡ്പദം എന്ന അവാര്‍ഡ് കൊടുക്കേണ്ടത് എമ്പറര്‍ മോത്ത് (Emperor moth) എന്ന നിശാശലഭത്തിനാണ്. 11 കിലോ മീറ്റര്‍ അകലെയുള്ള സ്വന്തം വര്‍ഗത്തിന്റെ ഗന്ധം ഇത് തിരിച്ചറിയും!!
പോളിഫീമസ് (Polyphemus ) എന്ന നിശാശലഭത്തിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന പുഴു (കാറ്റര്‍ പില്ലര്‍ എന്ന ലാര്‍വ) അതിന്റെ ശരീരഭാരത്തിന്റെ 86,000 മടങ്ങ് ഭാരം വരുന്നത്ര ആഹാരം രണ്ടു ദിവസം കൊണ്ട് കഴിക്കും!! ഇങ്ങനെ തിന്നു തിന്നു മൂപ്പര്‍ തുടക്കത്തിലുള്ള വലിപ്പത്തിന്റെ 27 ,000 ഇരട്ടി വലിപ്പമുള്ള പ്യൂപ്പ (pupa) എന്ന ഘട്ടത്തില്‍ എത്തും.
നോര്‍ത്ത് അമേരിക്കയില്‍ കാണപ്പെടുന്ന ഔള്‍ ചിത്രശലഭത്തിന്റെ (Owl Butterfly) ചിറകില്‍ മൂങ്ങയുടെത് പോലെ തോന്നിക്കുന്ന രണ്ടു കണ്ണുകളുടെ അടയാളങ്ങള്‍ കാണാം. ഇത് കണ്ടാല്‍ കണ്ണുരുട്ടി പേടിപ്പിക്കുകയാനെന്നു തോന്നും. ശത്രുക്കളെ ഭയപ്പെടുത്താന്‍ കാഴ്ചയില്ലാത്ത ഈ 'കണ്ണുകള്‍ ' സഹായിക്കുന്നു.
ഞങ്ങളുടെ മരണം നിങ്ങളുടെ സുഖം!!
ഞങ്ങളുടെ മരണം നിങ്ങളുടെ സുഖം!!
പട്ടുസാരിയുടുത്ത് ഞെളിഞ്ഞു നടക്കുന്ന ലലനാമണികള്‍ ചിന്തിക്കാറുണ്ടോ അതിനു പിന്നില്‍ ഒരുപാട് രക്തസാക്ഷികള്‍ ഉണ്ടെന്ന്? പട്ടുനൂല്‍ ശലഭങ്ങളുടെ ലാര്‍വയായ പട്ടുനൂല്‍ പുഴു നല്‍കുന്ന നൂലുകൊണ്ടല്ലേ അവര്‍ സുഖമുള്ള വിലയേറിയ പട്ടുവസ്ത്രങ്ങള്‍ ധരിക്കുന്നത്?
പട്ടുനൂല്‍ ശലഭമിടുന്ന മുട്ടകള്‍ വിരിഞ്ഞു കറുത്ത പട്ടുനൂല്‍ പുഴുക്കള്‍ പുറത്തു വരുന്നു. ഇവയുടെ ഒരേയൊരു ഭക്ഷണം മള്‍ബറി ഇലകളാണ്. ഇവ വളരെയധികം ഇലകള്‍ കഴിച്ചു വെളുത്തുവരികയും നല്ല വലിപ്പം വെക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അവയുടെ ശരീരത്തില്‍ നിന്നും പുറപ്പെടുവിക്കുന്ന ഒരു തരം നാരു പോലുള്ള പ്രോട്ടീന്‍ കൊണ്ട് ശരീരത്തിന് ചുറ്റും കൂടുണ്ടാക്കുന്നു. കൊക്കൂണ്‍ എന്നാണു ഈ കൂടിനു പറയുക.
തീറ്റയൊക്കെ നിര്‍ത്തി പട്ടുനൂല്‍പ്പുഴു കൊക്കൂണിനകത്ത് കുറെ കാലം പുറം ലോകമറിയാതെ ഉറക്കമാകും. പ്യൂപ്പ എന്ന ഈ ഘട്ടം കഴിഞ്ഞാല്‍ അവ കൊക്കൂണ്‍ പൊട്ടിച്ചു ശലഭമായി പുറത്തേക്ക് വരും. ഇങ്ങനെയാണ് ഇവയുടെ ജീവിതചക്രം.
എന്നാല്‍ പ്യൂപ്പ ഘട്ടത്തിലെത്തിയാല്‍ നാം മനുഷ്യര്‍ കൊക്കൂണുകള്‍ ആവിയില്‍ പുഴുങ്ങി പ്യൂപ്പയെ കൊല്ലുകയും കൊക്കൂണിലുള്ള നൂല്‍ (പട്ടുനൂല്‍ ) നിവര്ത്തെടുക്കുകയും ചെയ്യുന്നു. ഇതുപയോഗിച്ചാണ് വിലകൂടിയ പട്ടുവസ്ത്രങ്ങള്‍ നിര്‍മിക്കുന്നത്.