എം.ടി സ്പെഷ്യൽ - ചോദ്യോത്തരങ്ങൾ (MT Vasudevan Nair Q & A)

എം.ടി. വാസുദേവൻ നായർ സ്പെഷ്യൽ ക്വിസ്

വള്ളുവനാടന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളെ അക്ഷരങ്ങളിലൂടെ പകര്‍ന്നു നല്‍കിയ മലയാളത്തിന്റെ പ്രിയ കഥാകാരൻ എംടി വാസുദേവൻ നായർ നവതിയുടെ നിറവിൽ.
തൊണ്ണൂറാം പിറന്നാൾ ആഘോഷിക്കുന്ന അദ്ദേഹത്തിന്റെ സാഹിത്യസപര്യയിലൂടെയുള്ള ഒരു വിജ്ഞാന യാത്ര...

Q 1: 📝 എം.ടി. വാസുദേവൻ നായരുടെ പേരിലെ എം.ടി എന്നതിന്റെ പൂർണ്ണ രൂപം എന്താണ്?
✅ മാടത്ത് തെക്കേപ്പാട്ട്.
നോവലിസ്റ്റ്‌, പത്രാധിപർ, തിരക്കഥാകൃത്ത്‌, നാടകകൃത്ത്, ചലച്ചിത്ര സംവിധായകൻ തുടങ്ങിയ നിലകളിലെല്ലാം മലയാളികൾക്ക് സുപരിചിതനാണ് എം. ടി
Q 2: 📝 പാലക്കാട് വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ പുറത്തിറങ്ങിയ, എം.ടിയുടെ ആദ്യത്തെ കഥാസമാഹാരം ഏത്?
✅ രക്തം പുരണ്ട മൺതരികൾ
Q 3: 📝 എം.ടിയുടെ പ്രസിദ്ധീകൃതമായ ആദ്യ നോവൽ ഏത്?
✅ പാതിരാവും പകൽ‌വെളിച്ചവും
Q 4: 📝 പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച (1958-ൽ) എം.ടിയുടെ ആദ്യ നോവൽ ഏത്?
✅ നാലുകെട്ട്
🎯 ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.
Q 5: 📝 സിലോണിൽ നിന്നും മടങ്ങി വരുന്ന അച്ഛൻ ഒരു പെൺകുട്ടിയെയും കൊണ്ട് വരുന്ന കഥ പറയുന്ന എം.ടിയുടെ കൃതിയേത്?
✅ നിന്റെ ഓർമ്മയ്ക്ക്
Q 6: 📝 1963-64 കാലത്ത് ഏത് സ്വന്തം കഥക്ക് തിരക്കഥയെഴുതിയാണ് എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചത്?
✅ മുറപ്പെണ്ണ്
Q 7: 📝 എം.ടി. ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച സിനിമയേത്?
✅ നിർമാല്യം
🎯 1973-ൽ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രത്തിന് ലഭിച്ചു.
Q 8: 📝 1985-ൽ എം.ടിക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതിയേത്?
✅ രണ്ടാമൂഴം
Q 9: 📝 എം.ടിക്ക് മികച്ച തിരക്കഥക്കുള്ള ദേശീയപുരസ്കാരം ലഭിച്ച ചിത്രങ്ങൾ ഏതെല്ലാമാണ്?
✅ ഒരു വടക്കൻ വീരഗാഥ (1990),
കടവ് (1992),
സദയം (1993),
പരിണയം (1995).
Q 10: 📝 എം.ടിക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷമേത്?
✅ 1995
Q 11: 📝 മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് എം.ടിയെ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ച വർഷം ഏത്?
✅ 1996
Q 12: 📝 'നിളയുടെ കഥാകാരൻ' എന്നറിയപ്പെടുന്ന എം.ടി. ഭാരതപ്പുഴയുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരം ഏത്?
✅ കണ്ണാന്തളിപൂക്കളുടെ കാലം
Q 13: 📝 'അറബിപ്പൊന്ന്' എന്ന നോവൽ എം.ടി. ആരുമായി ചേർന്നെഴുതിയതാണ്?
✅ എൻ.പി. മുഹമ്മദ്
Q 14: 📝 എം.ടി 'ദയ എന്ന പെൺകുട്ടി' എന്ന പേരിൽ രചിച്ച നോവൽ പ്രസിദ്ധീകരിച്ച കുട്ടികളുടെ മാസിക ഏത്? ഇത് പിന്നീട് 'ദയ' എന്ന പേരിൽ ചലച്ചിത്രമായി.
✅ മലർവാടി
Q 15: 📝 മഹാഭാരതത്തെ ഭീമന്റെ കാഴ്ചപ്പാടിലൂടെ നോക്കിക്കണ്ട എം.ടിയുടെ നോവൽ ഏത്?
✅ രണ്ടാമൂഴം
Q 16: 📝 സാഹിത്യത്തിലെ സമഗ്രസംഭാവനകള്‍ക്ക് കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എഴുത്തച്ഛൻ പുരസ്കാരം എം.ടിക്ക് ലഭിച്ച വർഷമേത്?
✅ 2011
Q 17: 📝 മലയാള സിനിമയിലെ ആജീവനാന്ത നേട്ടങ്ങൾക്കുള്ള കേരളസർക്കാരിന്റെ ജെ.സി. ദാനിയേൽ പുരസ്കാരം എം.ടിക്ക് ലഭിച്ച വർഷമേത്
✅ 2013
Q 18: 📝 പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ 2022-ൽ ഏർപ്പെടുത്തിയ പരമോന്നത ബഹുമതി ആദ്യം ലഭിച്ച വ്യക്തി എം.ടിയാണ്. ഏതാണ് പുരസ്കാരം?
✅ കേരളജ്യോതി
Q 19: 📝 ആരുടെ ചെറുകഥയെ ആസ്പദമാക്കിയാണ് എം.ടി 'കടവ്' എന്ന ചിത്രത്തിന്റെ തിരക്കഥയും, സംവിധാനവും നിർവഹിച്ചത്?
✅ എസ്.കെ. പൊറ്റെക്കാട്ട് (കടത്തുതോണി).
🎯 1991-ൽ ഈ ചിത്രം പുറത്തിറങ്ങി.
Previous Post Next Post