ആരോഗ്യരംഗം - ചോദ്യോത്തരങ്ങൾ
Q 1: 🩺 നീതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യസൂചിക പ്രകാരം ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?
✅ കേരളം
Q 2: 🩺 ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലെ 12 സൂചകത്തെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര മാനദണ്ഡ പ്രകാരം ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ഏക ജില്ലയേത്?
✅ എറണാകുളം
Q 3: 🩺 അണ്ഡാശയ അർബുദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ലോക അണ്ഡാശയ കാൻസർ ദിനമായി ആചരിക്കുന്നതെന്ന്?
✅ മെയ് - 08
🎯 സ്ത്രീകളിലെ കാൻസറുമായി ബന്ധപ്പെട്ട മരണങ്ങളുടെ അഞ്ചാമത്തെ ഏറ്റവും സാധാരണ കാരണമാണ് അണ്ഡാശയ കാൻസർ.
🎯 സ്ത്രീകളിലെ കാൻസറുമായി ബന്ധപ്പെട്ട മരണങ്ങളുടെ അഞ്ചാമത്തെ ഏറ്റവും സാധാരണ കാരണമാണ് അണ്ഡാശയ കാൻസർ.
Q 4: 🩺 സംസ്ഥാനത്തെ അങ്കണവാടികളികളിലൂടെ കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യപ്പെടുന്ന അമൃതം പൊടിയുടെ ഉപജ്ഞാതാവ് ആര്?
✅ ഡോ. നീലൂഫർ
🎯 കാസര്‍കോട് തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറാണ് ഇവർ.
🎯 കാസര്‍കോട് തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറാണ് ഇവർ.
Q 5: 🩺 ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ആരുടെ ജന്മദിനമാണ് (മെയ്-12) എല്ലാ വർഷവും അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്?
✅ ഫ്ലോറൻസ് നൈറ്റിംഗേൽ
🎯 "നമ്മുടെ നഴ്‌സുമാർ, നമ്മുടെ ഭാവി" എന്നതാണ് 2023-ലെ നഴ്സസ് ദിനത്തിലെ പ്രമേയം.
🎯 "നമ്മുടെ നഴ്‌സുമാർ, നമ്മുടെ ഭാവി" എന്നതാണ് 2023-ലെ നഴ്സസ് ദിനത്തിലെ പ്രമേയം.
Q 6: 🩺 കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതിയേത്?
✅ മെഡിസെപ്
🎯 30 ലക്ഷത്തോളം ഗുണഭോക്താക്കൾ പദ്ധതിക്കുണ്ട്.
🎯 30 ലക്ഷത്തോളം ഗുണഭോക്താക്കൾ പദ്ധതിക്കുണ്ട്.
Q 7: 🩺 ഇന്ത്യയില്‍ ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കിയതിന് 2022-ലെ ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം കരസ്ഥമാക്കിയ സംസ്ഥാനം ഏത്?
✅ കേരളം
🎯 ഇന്ത്യയില്‍ ആകെ നല്‍കിയ ചികിത്സയുടെ ഏതാണ്ട് 15 ശതമാനത്തോളം കേരളത്തില്‍ നിന്നാണ്.
🎯 ഇന്ത്യയില്‍ ആകെ നല്‍കിയ ചികിത്സയുടെ ഏതാണ്ട് 15 ശതമാനത്തോളം കേരളത്തില്‍ നിന്നാണ്.
Q 8: 🩺 2022 ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനോടൊപ്പം ലോക ശ്രദ്ധയാകർഷിച്ച ഗാനിം അൽ മുഫ്താഹിനെ ബാധിച്ച അരയ്ക്കു താഴേക്ക് വളര്‍ച്ച മുരടിക്കുന്ന അപൂർവ്വ രോഗം ഏത്?
✅ കോഡല്‍ റിഗ്രഷന്‍ സിന്‍ഡ്രം (Caudal Regression Syndrome).
Q 9: 🩺 ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏത്?
✅ സോഡിയം ബെൻസോയേറ്റ്
Q 10: 🩺 മെയ്-31: ലോക പുകയില വിരുദ്ധ ദിനം (World No Tobacco Day).
ദിനാചരണത്തിന്റെ ഭാഗമായി ലോകാരോ ഗ്യ സംഘടന 2023-ൽ മുന്നോട്ടു വയ്ക്കുന്ന സന്ദേശം എന്താണ്?
✅ നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല
Q 11: 🩺 കുഞ്ഞുങ്ങളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയയ്ക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയേത്?
✅ ഹൃദ്യം
🎯 ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ, പ്രസവം മുതലുള്ള തുടർ ചികിത്സകൾ ഹൃദ്യം പദ്ധതിയിൽ സൗജന്യമാണ്.
🎯 ഗർഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാൽ, പ്രസവം മുതലുള്ള തുടർ ചികിത്സകൾ ഹൃദ്യം പദ്ധതിയിൽ സൗജന്യമാണ്.
Q 12: 🩺 ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന (ഹൈജീൻ റേറ്റിങ് നേടിയ) ഹോട്ടലുകളുടെ വിവരവും ലൊക്കേഷനും അറിയാൻ സഹായിക്കുന്ന സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ആപ്പേത്?
✅ ഈറ്റ് റൈറ്റ് കേരള
🎯 ലോക ഭക്ഷ്യസുരക്ഷാ ദിനം: ജൂൺ-07.
🎯 ലോക ഭക്ഷ്യസുരക്ഷാ ദിനം: ജൂൺ-07.
Q 13: 🩺 എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമേത്?
✅ കേരളം
Q 14: 🩺 ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(fssai)യുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനമേത്?
✅ കേരളം
🎯 ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
🎯 ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
Q 15: 🩺 പുകവലിശീലം ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി Poison in every puff (ഓരോ ശ്വാസത്തിലും വിഷം) എന്ന് എല്ലാ സിഗരറ്റുകളിലും പ്രിന്റ് ചെയ്യാൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയ രാജ്യമേത്?
✅ കാനഡ
Q 16: 🩺 ജൂൺ 14: ലോക രക്തദാന ദിനം (World Blood Donor Day). 2023-ലെ ദിനാചരണ സന്ദേശം എന്താണ്?
✅ രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവിതം പങ്കിടുക, പലപ്പോഴും പങ്കിടുക
🎯 2005 മുതലാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ രക്തദാന ദിനം ആചരിച്ച് തുടങ്ങിയത്.
🎯 2005 മുതലാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ രക്തദാന ദിനം ആചരിച്ച് തുടങ്ങിയത്.
Q 17: 🩺 ലോക രക്തദാന ദിനമായി (World Blood Donor Day) ആചരിക്കുന്ന ജൂൺ-14 ആരുടെ ജന്മദിനമാണ്?
✅ കാൾ ലാൻഡ്സ്റ്റൈനർ
🎯 രക്തഗ്രൂപ്പുകൾ കണ്ടെത്തിയ പ്രമുഖ ശാസ്ത്രഞ്ജനും ഭിഷഗ്വരനുമാണ് കാൾ ലാൻഡ്സ്റ്റൈനർ (1868-1943).
🎯 രക്തഗ്രൂപ്പുകൾ കണ്ടെത്തിയ പ്രമുഖ ശാസ്ത്രഞ്ജനും ഭിഷഗ്വരനുമാണ് കാൾ ലാൻഡ്സ്റ്റൈനർ (1868-1943).
Q 18: 🩺 തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം തീരുമാനിക്കാനായി നിയമിക്കപ്പെട്ട കമ്മിറ്റി ഏത്?
✅ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി
🎯 സുപ്രീം കോടതി വിധി പ്രകാരം 2016 സെപ്തംബറില്‍ നിലവില്‍ വന്ന കമ്മിറ്റിയിൽ ആരോഗ്യ ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ് മറ്റംഗങ്ങള്‍.
✨ വളര്‍ത്തുനായകള്‍ ഈ കമ്മിറ്റിയുടെ പരിഗണനയില്‍ വരില്ല.
🎯 സുപ്രീം കോടതി വിധി പ്രകാരം 2016 സെപ്തംബറില്‍ നിലവില്‍ വന്ന കമ്മിറ്റിയിൽ ആരോഗ്യ ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ് മറ്റംഗങ്ങള്‍.
✨ വളര്‍ത്തുനായകള്‍ ഈ കമ്മിറ്റിയുടെ പരിഗണനയില്‍ വരില്ല.
Q 19: 🩺 വിളര്‍ച്ച (Anemia) മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ‘വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്ത് ഏത്?
✅ മൈലപ്ര (പത്തനംതിട്ട)
🎯 പഞ്ചായത്തിലെ 15 മുതല്‍ 59 വയസുവരെയുള്ള മുഴുവന്‍ പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ പരിശോധന നടത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
🎯 പഞ്ചായത്തിലെ 15 മുതല്‍ 59 വയസുവരെയുള്ള മുഴുവന്‍ പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ പരിശോധന നടത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
Q 20: 🩺 ജൂൺ 25: ലോക വെള്ളപ്പാണ്ട് ദിനം (World Vitiligo Day). ആരുടെ ചരമദിനമാണ് പ്രസ്തുത ദിനമായി ആചരിക്കുന്നത്?
✅ മൈക്കൽ ജാക്സൺ
🎯 Looking into the future (ഭാവിയിലേക്ക് നോക്കുക) എന്നതാണ് 2023-ലെ സന്ദേശം.
✨ ചർമ്മത്തിലെ നിറം തരുന്ന കോശങ്ങളായ മെലെനോസൈറ്റുകൾ നശിച്ചുപോകുന്ന അവസ്ഥയാണ് വെള്ളപ്പാണ്ട്.
🎯 Looking into the future (ഭാവിയിലേക്ക് നോക്കുക) എന്നതാണ് 2023-ലെ സന്ദേശം.
✨ ചർമ്മത്തിലെ നിറം തരുന്ന കോശങ്ങളായ മെലെനോസൈറ്റുകൾ നശിച്ചുപോകുന്ന അവസ്ഥയാണ് വെള്ളപ്പാണ്ട്.
Q 21: 🩺 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി (International Day against drug abuse and illicit trafficking) ആചരിക്കുന്നതെന്ന്?
✅ ജൂൺ 26
🎯 2023-ലെ ദിനാചരണ സന്ദേശം = People first: Stop stigma and discrimination, strengthen prevention (മനുഷ്യന് മുന്‍ഗണന: മുന്‍ധാരണകളും വിവേചനവും മാറ്റുക, പ്രതിരോധം ശക്തമാക്കുക).
🎯 2023-ലെ ദിനാചരണ സന്ദേശം = People first: Stop stigma and discrimination, strengthen prevention (മനുഷ്യന് മുന്‍ഗണന: മുന്‍ധാരണകളും വിവേചനവും മാറ്റുക, പ്രതിരോധം ശക്തമാക്കുക).
Q 22: 🩺 ലഹരിയുടെ വിപത്തിനെക്കുറിച്ച് യുവജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയേത്?
✅ വിമുക്തി
🎯 ഇതോടനുബന്ധിച്ച് വിവിധ കര്‍മ്മ പരിപാടികളാണ് എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റ് സംസ്ഥാന തലത്തില്‍ നടപ്പിലാക്കി വരുന്നത്.
🎯 ഇതോടനുബന്ധിച്ച് വിവിധ കര്‍മ്മ പരിപാടികളാണ് എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റ് സംസ്ഥാന തലത്തില്‍ നടപ്പിലാക്കി വരുന്നത്.
Q 23: 🩺 എല്ലാ വർഷവും ഇന്ത്യയിൽ ഡോക്ടേഴ്സ് ഡേ (National Doctors' Day) ആയി ആഘോഷിക്കപ്പെടുന്ന ജൂലൈ 01 ആരുടെ ജന്മദിനമാണ്?
✅ ഡോ. ബിധൻ ചന്ദ്ര റോയി
🎯 രാഷ്ട്രീയത്തിൽ പ്രവേശിച്ച ഇദ്ദേഹം ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായി (1948-62). ✨1961-ൽ രാജ്യം ഭാരതരത്ന നൽകി ആദരിച്ചു.
🎯 രാഷ്ട്രീയത്തിൽ പ്രവേശിച്ച ഇദ്ദേഹം ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായി (1948-62). ✨1961-ൽ രാജ്യം ഭാരതരത്ന നൽകി ആദരിച്ചു.
Q 24: 🩺 മാനസികാരോഗ്യ ചികിത്സയ്ക്കായി എംഡിഎംഎ, മാജിക് മഷ്റൂം തുടങ്ങിയ സൈക്കെഡെലിക് (Psychedelic) മരുന്നുകളുടെ ഉപയോഗം നിയമവിധേയമാക്കിയ ലോകത്തിലെ ആദ്യ രാജ്യം ഏത്?
✅ ഓസ്‌ട്രേലിയ
🎯 അംഗീകാരമുള്ള മാനസികാരോഗ്യ ചികിത്സാ വിദഗ്‌ധർക്കാണ് സൈക്കെഡെലിക് മരുന്നുകൾ നിർദ്ദേശിക്കാനാകുന്നത്.
🎯 അംഗീകാരമുള്ള മാനസികാരോഗ്യ ചികിത്സാ വിദഗ്‌ധർക്കാണ് സൈക്കെഡെലിക് മരുന്നുകൾ നിർദ്ദേശിക്കാനാകുന്നത്.
Q 25: 🩺 സ്വപ്നങ്ങളുടെ വ്യാഖ്യാനം (Interpretation of Dreams) എന്ന കൃതി ആരുടേതാണ്?
✅ സിഗ്മണ്ട് ഫ്രോയിഡ്
🎯 ഓസ്ട്രിയൻ ന്യൂറോളജിസ്റ്റായിരുന്ന സിഗ്മണ്ട് ഫ്രോയിഡ് (1856-1939) 'മനശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നു.
🎯 ഓസ്ട്രിയൻ ന്യൂറോളജിസ്റ്റായിരുന്ന സിഗ്മണ്ട് ഫ്രോയിഡ് (1856-1939) 'മനശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നു.
Q 26: 🩺 വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ലഘൂകരിച്ച് മെച്ചപ്പെട്ട കലാലയജീവിതവും ഉന്നതവിദ്യാഭ്യാസവും കൈവരിക്കുന്നതിന് പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ കോളേജുകളിൽ നടപ്പിലാക്കി വരുന്ന പദ്ധതി?
✅ ജീവനി
🎯 എല്ലാ സർക്കാർ കോളേജിലും ഒരു സൈക്കോളജി വിദഗ്ദ്ധനെ വീതം നിയമിച്ച് ആവശ്യമായ കൗൺസിലിംഗും, മാർഗ്ഗനിർദ്ദേശങ്ങളും വിദ്യാർത്ഥികൾക്ക് യഥാസമയം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
🎯 എല്ലാ സർക്കാർ കോളേജിലും ഒരു സൈക്കോളജി വിദഗ്ദ്ധനെ വീതം നിയമിച്ച് ആവശ്യമായ കൗൺസിലിംഗും, മാർഗ്ഗനിർദ്ദേശങ്ങളും വിദ്യാർത്ഥികൾക്ക് യഥാസമയം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Q 27: 🩺 ജൂലൈ 28: ലോക ഹെപ്പറ്റൈറ്റിസ് ദിനം (World Hepatitis Day). ഏത് ആന്തരിക അവയവത്തെ ബാധിക്കുന്ന രോഗമാണിത്?
✅ കരൾ
🎯 'ഒരു ജീവിതം, ഒരു കരൾ' എന്നതാണ് 2023-ലെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം.
🎯 'ഒരു ജീവിതം, ഒരു കരൾ' എന്നതാണ് 2023-ലെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം.
Q 28: 🩺 അണലിയുടെ വിഷം ഏറ്റവും കൂടുതൽ ബാധിക്കുന്ന അവയവം ഏതാണ്?
✅ വൃക്ക
Q 29: 🩺 ഒ.ആര്‍.എസ് (ഓറല്‍ റീഹൈഡ്രേഷന്‍ സാള്‍ട്ട്‌സ്) ലായനിയുടെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഒ.ആര്‍.എസ് ദിനമായി ആചരിക്കുന്നതെന്ന്?
✅ ജൂലൈ 29
🎯 നിര്‍ജലീകരണം തടഞ്ഞ് ജീവന്‍ രക്ഷിക്കുന്ന ഒ.ആര്‍.എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു.
🎯 നിര്‍ജലീകരണം തടഞ്ഞ് ജീവന്‍ രക്ഷിക്കുന്ന ഒ.ആര്‍.എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു.
Q 30: 🩺 ഒരിക്കല്‍ തയാറാക്കിയ ഒ.ആർ.എസ് ലായനി എത്ര മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം?
✅ 24 മണിക്കൂർ
Q 31: 🩺 ഓഗസ്റ്റ്-13: ലോക അവയവദാന ദിനം (World Organ Donation Day). അവയവദാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുതാര്യമാക്കുന്നതിനായി സർക്കാർ ആരംഭിച്ചിട്ടുള്ള പദ്ധതിയേത്?
✅ മൃതസഞ്ജീവനി
🎯 സ്വാഭാവിക മരണമാണ് സംഭവിക്കുന്നതെങ്കില്‍ കണ്ണിന്റെ നേത്രപടലങ്ങള്‍ മാത്രമേ ദാനം ചെയ്യാനാകൂ.
✨ മസ്തിഷ്‌ക മരണം സംഭവിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് മറ്റ് അവയവങ്ങള്‍ ദാനം ചെയ്യാനാകുക.
🎯 സ്വാഭാവിക മരണമാണ് സംഭവിക്കുന്നതെങ്കില്‍ കണ്ണിന്റെ നേത്രപടലങ്ങള്‍ മാത്രമേ ദാനം ചെയ്യാനാകൂ.
✨ മസ്തിഷ്‌ക മരണം സംഭവിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് മറ്റ് അവയവങ്ങള്‍ ദാനം ചെയ്യാനാകുക.
Q 32: 🩺 ഓഗസ്റ്റ്-20: ലോക കൊതുക് ദിനം. പെൺ കൊതുകുകളാണ് മനുഷ്യർക്കിടയിൽ മലേറിയ പരത്തുന്നതെന്ന് 1897-ൽ കണ്ടെത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ദിനാചരണം. പ്രസ്തുത കണ്ടെത്തൽ നടത്തിയ ബ്രിട്ടീഷ് ഭിഷഗ്വരൻ ആര്?
✅ സർ റൊണാൾഡ് റോസ്
🎯 ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ ഗുനിയ, ജപ്പാന്‍ ജ്വരം,വെസ്റ്റ് നൈൽ വൈറസ് എന്നിവയൊക്കെ കൊതുക് പരത്തുന്ന രോഗങ്ങളാണ്.
🎯 ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ ഗുനിയ, ജപ്പാന്‍ ജ്വരം,വെസ്റ്റ് നൈൽ വൈറസ് എന്നിവയൊക്കെ കൊതുക് പരത്തുന്ന രോഗങ്ങളാണ്.
Q 33: 🩺 'സുംഗായ് നിപ' എന്ന ഗ്രാമത്തിൽ ആദ്യമായി സ്ഥിരീകരിച്ചതിനാലാണ് നിപ രോഗത്തിനും വൈറസിനും പ്രസ്തുത പേര് നൽകിയത്. ഏതു രാജ്യത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്?
✅ മലേഷ്യ
Q 34: 🩺 കേരളത്തിൽ ആദ്യമായി നിപ വൈറസ് (Nipah Virus) രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ്. ഏതു വർഷം?
✅ 2018
Q 35: 🩺 കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു (2023). ഇത് എത്രാം തവണയാണ് സംസ്ഥാനത്ത് നിപ രോഗബാധ ഉണ്ടാകുന്നത്?
✅ മൂന്നാം തവണ
🎯 നേരത്തെ 2018-ലും 2019-ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു.
🎯 നേരത്തെ 2018-ലും 2019-ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു.
Q 36: 🩺 കേരളത്തിലെ ആദ്യ നിപ വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാർ ആഗോള നിലവാരമുള്ള വൈറോളജി ഗവേഷണ കേന്ദ്രം സ്ഥാപിച്ചത് എവിടെ?
✅ തോന്നക്കൽ
🎯 2019-ൽ തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് ഇത് സ്ഥാപിച്ചത്.
🎯 2019-ൽ തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് ഇത് സ്ഥാപിച്ചത്.
Q 37: 🩺 ഇന്ത്യയിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള വൈറോളജി ഗവേഷണ കേന്ദ്രമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥിതി ചെയ്യുന്നതെവിടെ?
✅ പൂണെ
🎯 ഇവിടെ പരിശോധന നടത്തി രോഗം പ്രഖ്യാപിച്ചാൽ മാത്രമേ രോഗവ്യാപനം ആഗോള തലത്തിൽ സ്ഥിരീകരിക്കാനാവൂ.
🎯 ഇവിടെ പരിശോധന നടത്തി രോഗം പ്രഖ്യാപിച്ചാൽ മാത്രമേ രോഗവ്യാപനം ആഗോള തലത്തിൽ സ്ഥിരീകരിക്കാനാവൂ.
Q 38: 🩺 സെപ്റ്റംബർ-21: ലോക അൽഷിമേഴ്സ് ദിനം. ജർമൻ ന്യൂറോപാത്തോളജിസ്റ്റ് അലിയോസ് അൽഷിമർ (Alios Alzheimer) ഈ രോഗത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത് ഏതു വർഷമാണ്?
✅ 1906
Q 39: 🩺 രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാറിന്റെ ആരോഗ്യമന്ഥൻ-2023 പുരസ്‌കാരം നേടിയ സംസ്ഥാനമേത്?
✅ കേരളം
🎯 കേരളത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയാണ് ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്.
🎯 കേരളത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയാണ് ഏറ്റവും ഉയർന്ന സ്‌കീം വിനിയോഗത്തിനുള്ള അവാർഡ് കരസ്ഥമാക്കിയത്.
Q 40: 🩺 താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് കാറ്റലിൻ കരികോ, ഡ്ര്യൂ വൈസ്മാൻ എന്നിവർ 2023-ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പങ്കിട്ടത്?
(A) മനുഷ്യപൂർവികരെക്കുറിച്ചുള്ള ജനിതകശാസ്‌ത്ര പഠനങ്ങൾക്ക്.
(B) താപനില, സ്പർശനം എന്നിവ മനസ്സിലാക്കാൻ തലച്ചോറിനെ സഹായിക്കുന്ന ഗ്രാഹികളെ (Receptors) കണ്ടെത്തിയതിന്.
(C) കരൾ രോഗത്തിന്റെ പ്രധാന ഉറവിടമായ ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിന്.
(D) കോവിഡ് 19-നെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്.

✅ (D) കോവിഡ് 19-നെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്.
Q 41: 🩺 ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച, ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരം ലഭിച്ച 'ആർ21/മെട്രിക്സ് എം' വാക്സിൻ ഏത് രോഗത്തിനുള്ളതാണ്?
✅ മലേറിയ
🎯 കുട്ടികളിൽ മലേറിയ തടയുന്നതിന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്ത ലോകത്തിലെ രണ്ടാമത്തെ വാക്സിനാണിത്.
🎯 കുട്ടികളിൽ മലേറിയ തടയുന്നതിന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്ത ലോകത്തിലെ രണ്ടാമത്തെ വാക്സിനാണിത്.
Q 42: 🩺 പ്രധാനമായും, തിളപ്പിക്കാത്തതോ പാസ്ചറൈസ് ചെയ്യാത്തതോ ആയ പാല്‍ ഉൽപന്നങ്ങള്‍ കഴിക്കുന്നതിലൂടെ മനുഷ്യരെ ബാധിക്കുന്ന ജന്തുജന്യ രോഗം ഏത്?
✅ ബ്രൂസെല്ലോസിസ്
🎯മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കെത്തുന്ന ബ്രുസെല്ല എന്ന ബാക്ടീരിയയാണ് രോഗകാരി.
✨ വായുവിലൂടെയോ രോഗബാധയുള്ള മൃഗങ്ങളിലൂടെയോ മനുഷ്യരിലേക്ക് ഈ ബാക്ടരീയ എത്താം.
✨ പനി, ശരീര വേദന, ക്ഷീണം എന്നിവയൊക്കെയാണ് രോഗ ലക്ഷണം. ആന്റിബയോട്ടിക്ക് ഉപയോഗിച്ച് രോഗം ഭേദമാക്കാന്‍ കഴിയും. ബ്രൂസെല്ലോസിസ് ലക്ഷണങ്ങള്‍ ഭേദപ്പെട്ടാലും വീണ്ടും വരാനുള്ള സാധ്യതയുണ്ട്.