53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ (2022) (53rd Kerala State Film Awards)

53rd Kerala State Film Awards

Q 1: 📽️ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ 'നന്‍പകല്‍ നേരത്ത് മയക്കം' സംവിധാനം ചെയ്തതാര്?
✅ ലിജോ ജോസ് പെല്ലിശ്ശേരി.
Q 2: 📽️ 'അറിയിപ്പ്' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചതാർക്ക്?
✅ മഹേഷ് നാരായണന്‍.
Q 3: 📽️ ഏതു ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മമ്മൂട്ടി ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്?
✅ നന്‍പകല്‍ നേരത്ത് മയക്കം.
Q 4: 📽️ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഇത് എത്രാം തവണയാണ് മമ്മൂട്ടിക്ക് ലഭിക്കുന്നത്?
✅ ആറാം തവണ.
Q 5: 📽️ ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുന്നത് 1981-ലാണ്. അന്ന് മികച്ച സഹനടനുള്ള അവാര്‍ഡ് നേടിക്കൊടുത്ത സിനിമയേത്?
✅ അഹിംസ.
Q 6: 📽️ മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ആദ്യം നേടിക്കൊടുത്ത ചിത്രമേത്?
✅ അടിയൊഴുക്കുകൾ (1984).
Q 7: 📽️ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് എത്ര തവണ ലഭിച്ചിട്ടുണ്ട്?
✅ മൂന്നു തവണ.
🎯 മതിലുകൾ, ഒരു വടക്കൻ വീരഗാഥ (1990). വിധേയൻ, പൊന്തൻമാട (1994). അംബേദ്കർ (1999).
Q 8: 📽️ 'രേഖ' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം നേടിയതാര്?
✅ വിന്‍സി അലോഷ്യസ്.
Q 9: 📽️ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ച രതീഷ് ബാലകൃഷ്ണന്‍ പൊതുവാൾ പ്രസ്തുത ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ്. ചിത്രമേത്?
✅ ന്നാ താന്‍ കേസ് കൊട്.
Q 10: 📽️ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രമേത്?
✅ ന്നാ താന്‍ കേസ് കൊട്.
Q 11: 📽️ 'വിഡ്ഢികളുടെ മാഷ്' എന്ന ചിത്രത്തിലെ ''തിരമാലയാണു നീ...'' എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നേടിയതാര്?
✅ റഫീക്ക് അഹമ്മദ്.
Q 12: 📽️ ഷാഹി കബീറിന് നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമേത്?
✅ ഇലവീഴാപൂഞ്ചിറ.
Q 13: 📽️ അഭിനയ മികവിനുള്ള പ്രത്യേക ജ്യൂറി പുരസ്‌കാരം പങ്കിട്ടതാരെല്ലാം?
✅ കുഞ്ചാക്കോ ബോബൻ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയർ (അപ്പന്‍).
Q 14: 📽️ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'അടിത്തട്ട്' സംവിധാനം ചെയ്തതാര്?
✅ ജിജോ ആന്റണി.
Q 15: 📽️ മികച്ച ചലച്ചിത്ര ഗ്രന്ഥമായി തിരഞ്ഞെടുക്കപ്പെട്ട 'സിനിമയുടെ ഭാവനാ ദേശങ്ങൾ' രചിച്ചതാര്?
✅ സി.എസ്. വെങ്കിടേശ്വരന്‍.
Q 16: 📽️ 2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിർണ്ണയിച്ച എട്ടംഗ ജൂറിയുടെ ചെയര്‍മാൻ ആര്?
✅ ഗൗതം ഘോഷ്.
Q 17: 📽️ ജി.ആര്‍ ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന കഥയെ ആസ്പദമാക്കി 'ഒരു തെക്കന്‍ തല്ല് കേസ്' ചിത്രത്തിന് തിരക്കഥ എഴുതിയതിലൂടെ അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയതാര്?
✅ രാജേഷ് കുമാര്‍ ആര്‍.
Q 18: 📽️ മികച്ച കുട്ടികളുടെ ചിത്രമായ പല്ലൊട്ടി 90's കിഡ്‌സിലെ "കനവേ മിഴിയിലുണരേ..." എന്ന ഗാനം ആലപിച്ചതിന് മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം ലഭിച്ചതാർക്ക്?
✅ കപില്‍ കപിലൻ.
🎯 'പത്തൊന്‍പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിലെ 'മയില്‍പ്പീലി ഇളകുന്നു കണ്ണാ...' എന്ന ഗാനം ആലപിച്ച മൃദുല വാര്യര്‍ മികച്ച ഗായികയായി.
Q 19: 📽️ തന്മയ സോളിനെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിന് അര്‍ഹയാക്കിയ സിനിമയേത്?
✅ വഴക്ക്.
🎯 സംവിധാനം: സനൽ കുമാര്‍ ശശിധരന്‍.
Previous Post Next Post