മാസ്റ്റർ ബ്ലാസ്റ്റർ @ 50

സച്ചിൻ തെണ്ടുൽക്കർ - ചോദ്യങ്ങളും ഉത്തരങ്ങളും


ലോക ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറെ കുറിച്ചുള്ള വസ്തുതകൾ ചോദ്യോത്തര രൂപത്തിൽ.


Q 1: 🏏 ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ ജനിച്ചതെന്ന്? എവിടെ?
✅ 1973 ഏപ്രിൽ 24-ന് മഹാരാഷ്ട്രയിലെ മുംബൈയിൽ.
Q 2: 🏏 സച്ചിൻ തെണ്ടുൽക്കറുടെ പിതാവ് മറാത്തി കവിയായ രമേഷ് തെണ്ടുൽക്കർക്ക് ഏത് ഇന്ത്യൻ സംഗീതജ്ഞനോടുള്ള ആദരവ് കാരണമാണ് മകന് ആ പേരിട്ടത്?
✅ സച്ചിൻ ദേവ് ബർമ്മൻ (1906-1975)
Q 3: 🏏 സച്ചിൻ തെണ്ടുൽക്കറെ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച പരിശീലകൻ ആരായിരുന്നു?
✅ രമാകാന്ത് അച്‌രേക്കർ
Q 4: 🏏 1988 ഫെബ്രുവരി 23-നാണ് സച്ചിൻ തെണ്ടുൽക്കർക്ക് ക്രിക്കറ്റ് ലോകത്ത് മേൽവിലാസമുണ്ടാക്കിയ ലോക റെക്കോർഡ് കൂട്ടുകെട്ട് പിറന്നത്. അന്ന് ഏത് സഹതാരത്തോടൊപ്പമാണ് 664 റൺസ് എന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അദ്ദേഹം കുറിച്ചത്?
✅ വിനോദ് കാംബ്ലി
Q 5: 🏏 ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇപ്പോഴും സച്ചിന്റെ പേരിലാണ്. എത്രാം വയസ്സിലാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്?
✅ പതിനാറാം വയസ്സിൽ.

🎯 1989 നവംബർ 15-ന് പാകിസ്ഥാനെതിരെ കറാച്ചി ടെസ്റ്റിലാണ് അദ്ദേഹം ഇന്ത്യക്കായി ദേശീയ ജേഴ്സിയിൽ ആദ്യമായി കളത്തിലിറങ്ങിയത്. ആ മത്സരത്തിൽ 15 റണ്‍സ് സ്കോർ ചെയ്യാനേ അദ്ദേഹത്തിനായുള്ളൂ.
Q 6: 🏏 പാക്കിസ്ഥാനെതിരെ 1989 ഡിസംബർ 18-ന് നടന്ന തന്റെ ഏകദിന അരങ്ങേറ്റ മത്സരത്തിൽ സച്ചിന്‍ എത്ര റൺസെടുത്തു?
✅ പൂജ്യം
Q 7: 🏏 സച്ചിൻ തെണ്ടുൽക്കർ തൻ്റെ കരിയറിലെ ആദ്യ രാജ്യാന്തര സെഞ്ച്വറി കുറിക്കുന്നത് ഏതു ടീമിനെതിരെയാണ്?
✅ 1990 ഓഗസ്റ്റിൽ നടന്ന ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ.
Q 8: 🏏 ഏതു ടീമിനെതിരെയുള്ള മത്സരത്തിലെ പ്രകടനത്തിനാണ് സച്ചിൻ തെണ്ടുൽക്കർ ആദ്യമായി മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്?
✅ ശ്രീലങ്ക (1990 ഡിസംബറിൽ).
Q 9: 🏏 ഇന്ത്യൻ മണ്ണിലെ സച്ചിൻ തെണ്ടുൽക്കറുടെ ആദ്യ സെഞ്ച്വറി കുറിക്കപ്പെട്ടത് ഏത് ടീമിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിലാണ്?
✅ ഇംഗ്ലണ്ട് (1993-ൽ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ).
Q 10: 🏏 സച്ചിൻ തെണ്ടുൽക്കർ തന്റെ കരിയറിലെ എത്രാം മത്സരത്തിലാണ് ആദ്യ ഏകദിന സെഞ്ച്വറി കണ്ടെത്തുന്നത്?
✅ 79-ാം മത്സരത്തിൽ.

🎯 1994 സെപ്റ്റംബറിൽ കൊളംബോയിൽ വെച്ച് ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ 110 റൺസ് നേടി.
Q 11: 🏏 തന്നേക്കാള്‍ ആറ് വയസ്സ് കൂടുതലുള്ള ഡോ. അഞ്ജലിയുമായി സച്ചിൻ വിവാഹിതനായത് എത്രാം വയസ്സിൽ?
✅ 22-ാം വയസ്സിൽ (1995 മെയ് 24-ന്).
Q 12: 🏏 സച്ചിൻ തെണ്ടുൽക്കർ ആദ്യമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായത് ഏത് വർഷം?
✅ 1996 (23-ാം വയസ്സിൽ).
Q 13: 🏏 വിസ്‌ഡൺ ക്രിക്കറ്റർ ഓഫ് ദി ഇയർ (Wisden Cricketers of the Year) പുരസ്കാരം സച്ചിൻ ആദ്യമായി നേടിയ വർഷം ഏത്?
✅ 1997.

🎯 ഏകദിന ക്രിക്കറ്റിൽ 5,000 റൺസ് തികച്ചതും ഇതേ വർഷം തന്നെ.
Q 14: 🏏 ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ ക്രിക്കറ്റ് താരമാണ് സച്ചിൻ. ഏതു വർഷം?
✅ 1997-98
Q 15: 🏏 ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഏകദിന റൺസ് നേടുന്ന താരം എന്ന റെക്കോർഡ് സച്ചിൻ സ്വന്തമാക്കിയത് ഏത് വർഷം?
✅ 1998.

🎯 34 ഏകദിന മത്സരങ്ങളിൽ നിന്ന് 1894 റൺസ് നേടിയ ഈ റെക്കോർഡ് ഇന്നും തിരുത്തപ്പെട്ടിട്ടില്ല.
Q 16: 🏏 ഏകദിന ക്രിക്കറ്റിലെ തന്റെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം സച്ചിൻ സ്വന്തമാക്കുന്നത് 1998 ഏപ്രിലിൽ നടന്ന ഓസ്ട്രേലിയക്കെതിരായ മത്സരത്തിലാണ്. ഇതിന് വേദിയായത് എവിടെ?
✅ കൊച്ചി നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയം.
Q 17: 🏏 ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ തന്റെ ആദ്യ ഡബിൾ സെഞ്ച്വറി സച്ചിൻ സ്വന്തമാക്കിയത് ഏത് ടീമിനെതിരെ?
✅ ന്യൂസിലാൻഡ് (1999).

🎯 217 റൺസ് നേടി.
Q 18: 🏏 ഏകദിന ക്രിക്കറ്റിൽ പതിനായിരം റൺസ് നേടുന്ന ആദ്യത്തെ താരമെന്ന നേട്ടം സച്ചിൻ സ്വന്തമാക്കിയത് ഏതു വർഷം?

✅ 2001-ൽ ഇൻഡോറിൽ നടന്ന ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ.
Q 19: 🏏 ഏതു ലോകകപ്പിലെ പ്രകടനത്തിലൂടെയാണ് സച്ചിൻ, ഒരു ലോകകപ്പിൽ കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?

✅ 2003 ഏകദിന ലോകകപ്പിൽ.

🎯 11 ഇന്നിങ്സുകളിൽ നിന്നായി നേടിയത് 673 റൺസ്.

✨ ദക്ഷിണാഫ്രിക്ക വേദിയായ ആ ടൂർണമെന്റിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' അദ്ദേഹമായിരുന്നു.
Q 20: 🏏 ട്വന്റി20 ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കർ അരങ്ങേറ്റം കുറിച്ചത് ഏതു ടീമിനെതിരെ?
✅ ദക്ഷിണാഫ്രിക്ക (2006 ഡിസംബറിൽ).
Q 21: 🏏 ഏകദിന ക്രിക്കറ്റിൽ ഇരട്ട ശതകം (200* നോട്ടൗട്ട്) നേടിയ ആദ്യത്തെ കളിക്കാരൻ എന്ന ബഹുമതി സച്ചിൻ സ്വന്തം പേരിൽ കുറിച്ചത് ഏതു ടീമിനെതിരെയുള്ള കളിയിലാണ്?
✅ ദക്ഷിണാഫ്രിക്ക (2010).
Q 22: 🏏 സച്ചിൻ ആകെ എത്ര ലോകകപ്പ് ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്?
✅ ആറ് (1992, 1996, 1999, 2003, 2007, 2011).
Q 23: 🏏 2011-ൽ നടന്ന ലോകകപ്പ് ക്രിക്കറ്റിൽ സച്ചിൻ ഉൾപ്പെട്ട ഇന്ത്യൻ ടീം ഏത് ടീമിനെ തോൽപ്പിച്ചാണ് കിരീടം ചൂടിയത്?
✅ ശ്രീലങ്ക.
Q 24: 🏏 സച്ചിൻ, ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റുകളുടെ ചരിത്രത്തിൽ 2000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായത് ഏതു വർഷം?
✅ 2011
Q 25: 🏏 2012-ൽ ഏതു ടീമിനെതിരെ നടന്ന മത്സരത്തിലാണ് സച്ചിൻ, രാജ്യാന്തര ക്രിക്കറ്റിലെ സെഞ്ച്വറികളുടെ എണ്ണത്തിൽ സെഞ്ച്വറി (നൂറാം ശതകം) തികച്ചത്?
✅ ബംഗ്ലാദേശ്.
Q 26: 🏏 സച്ചിൻ തൻ്റെ കരിയറിലെ അവസാന ഏകദിന മത്സരം കളിച്ചത് ഏത് ടീമിനെതിരെ?
✅ പാകിസ്ഥാൻ (2012 മാർച്ച് @ മിർപൂർ സ്റ്റേഡിയം, ബംഗ്ലാദേശ്).
Q 27: 🏏 കായിക ജീവിതം സജീവമായി തുടരുമ്പോള്‍ തന്നെ രാജ്യസഭാംഗമായ ആദ്യ കായികതാരമാണ് സച്ചിന്‍. രാഷ്ട്രപതിയുടെ നാമനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വർഷം ഏത്?
✅ 2012.

🎯 വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിക്കുന്നവരെ, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 80 പ്രകാരം രാജ്യസഭയിലേക്ക് സര്‍ക്കാരിനു നാമനിര്‍ദേശം ചെയ്യാം.

✨ 2012 മുതല്‍ 2018 വരെയാണ് സച്ചിന്‍ രാജ്യസഭാംഗമായി സേവനമനുഷ്ഠിച്ചത്.
Q 28: 🏏 ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നുവെന്ന് സച്ചിൻ പ്രഖ്യാപിച്ചത് ഏതു വർഷം?
✅ 2013 ഒക്ടോബർ-10
Q 29: 🏏 ക്രിക്കറ്റിൽ നിന്നുള്ള സച്ചിന്റെ വിരമിക്കൽ മത്സരത്തിന് വേദിയായ സ്റ്റേഡിയം ഏത്?
✅ വാങ്കഡെ സ്റ്റേഡിയം, മുംബൈ.

🎯 2013 നവംബറിൽ നടന്ന പ്രസ്തുത ടെസ്റ്റ് മത്സരത്തിൽ വെസ്റ്റിൻഡീസായിരുന്നു എതിരാളികൾ.
Q 30: 🏏 2013-ൽ ഐപിഎൽ കിരീടം നേടിയ ഏത് ടീമിന്റെ ഭാഗമായിരുന്നു സച്ചിൻ തെണ്ടുൽക്കർ?
✅ മുംബൈ ഇന്ത്യൻസ്.

🎯 ആ വർഷം ഐപിഎല്ലിൽ നിന്ന് അദ്ദേഹം വിരമിച്ചു.
Q 31: 🏏 രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നേടിയ ആദ്യ കായിക താരം, പ്രായം കുറഞ്ഞ വ്യക്തി (40-ാം വയസ്സിൽ) എന്നീ ബഹുമതികൾക്കുടമയാണ് സച്ചിൻ തെണ്ടുൽക്കർ. ഏതു വർഷം?
✅ 2014
Q 32: 🏏 സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആത്മകഥയായ പ്ലേയിംഗ് ഇറ്റ് മൈ വേ (Playing It My Way) എഴുതാൻ അദ്ദേഹത്തെ സഹായിച്ച കായിക പത്രപ്രവർത്തകൻ ആര്?
✅ ബോരിയ മജുംദാര്‍ (Boria Majumdar).

🎯 2014 നവംബറിലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്.
Previous Post Next Post