പല്ല് - ചോദ്യോത്തരങ്ങൾ (Teeth - Q & A)

Teeth Special

പല്ലുകളെ കുറിച്ചുള്ള പ്രധാനപ്പെട്ട വസ്തുതകൾ ചോദ്യോത്തര രൂപത്തിൽ താഴെ വായിക്കാം

Q 1: 🦷 പല്ലുകളെ കുറിച്ചുള്ള പഠനം?
✅ ഒഡന്റോളജി (odontology)
Q 2: 🦷 പല്ല് നിർമ്മിക്കപ്പെട്ടിരിക്കുന്ന പ്രധാന കല?
✅ ഡെന്റൈൻ (Dentine)
Q 3: 🦷 ഡെന്റൈനെ പൊതിഞ്ഞു കാണപ്പെടുന്ന ജീവനില്ലാത്തും വെളുത്തതുമായ ഭാഗം?
✅ ഇനാമൽ (Enamel)
Q 4: 🦷 ഡെന്റൈനിന്റെ നിറം എന്ത്?
✅ മഞ്ഞ
Q 5: 🦷 ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള പദാർത്ഥം?
✅ ഇനാമൽ
Q 6: 🦷 ജനിച്ചശേഷം ആദ്യ മുളയ്ക്കക്കുന്ന പല്ലുകൾ?
✅ പാൽ പല്ലുകൾ (Milk teeth)
Q 7: 🦷 മനുഷ്യന്റെ പാൽപല്ലുകളുടെ എണ്ണം?
✅ 20
Q 8: 🦷 പാൽ പല്ലുകളിൽ ആദ്യം ഉണ്ടാവുന്നത്?
✅ ഉളിപ്പല്ലുകൾ (incisors).
അടിഭാഗത്താണ് ആദ്യം ഉണ്ടാവുക.
Q 9: 🦷 എത്ര വയസ്സാവുമ്പോഴാണ് പാൽ പല്ലുകൾ കൊഴിയാൻ തുടങ്ങുന്നത്?
✅ 6- 7 വയസ്സിൽ.
12 വയസ്സ് വരെ ഇത് തുടരും.
Q 10: 🦷 പാൽപല്ലുകൾ കൊഴിഞ്ഞ് പകരം മുളക്കുന്ന പല്ലുകൾക്ക് പറയുന്ന പേര്?
✅ സ്ഥിര ദന്തങ്ങൾ (Permanent teeth)
Q 11: 🦷 മനുഷ്യരിൽ സ്ഥിര ദന്തങ്ങളുടെ പരമാവധി എണ്ണം?
✅ 32
Q 12: 🦷 15 വയസ്സുള്ള ഒരാൾക്ക് സാധാരണ വായിൽ എത്ര പല്ലുകൾ ഉണ്ടായിരിക്കും?
✅ 28
Q 13: 🦷 18 വയസ്സിന് ശേഷം മുളയ്ക്കുന്ന 4 സ്ഥിര ദന്തങ്ങൾക്ക് പറയുന്ന പേര്?
✅ വിവേക ദന്തങ്ങൾ (Wisdom teeth)
Q 14: 🦷 മോണയ്ക്ക് പുറത്തുകാണുന്ന പല്ലിന്റെ ഭാഗം?
✅ ദന്തമകുടം (Crown)
Q 15: 🦷 മോണയ്ക്കുള്ളിലെ പല്ലിന്റെ ഭാഗം?
✅ ദന്തമൂലം (Root)
Q 16: 🦷 രക്തക്കുഴലുകളും നാഡികളും കാണപ്പെടുന്ന പല്ലിലെ ഭാഗം?
✅ പൾപ്പ് ക്യാവിറ്റി (Pulp cavity).

ഇത് ഡെൻറ്റൈന്റെ ഉൾഭാഗമാണ്.

Q 17: 🦷 മനുഷ്യന്റെ ദന്തവിന്യാസ ഫോർമുല (Dental formula)?
✅ 2123/2123 (I 2/2 C 1/1 PM 2/2 M 3/3)

മനുഷ്യന് 4 തരം പല്ലുകളാണ് ഉള്ളത്. ഉളിപ്പല്ല് (incisor), കോമ്പല്ല് (canine), അഗ്രചർവ്വണകം (premolar), ചർവ്വണകം (molar). ഇവയുടെ മേൽത്താടിയിലും കീഴത്താടിയിലുമുള്ള എണ്ണമാണ് ഫോർമുലയിൽ കാണിക്കുക.

Q 18: 🦷 ആഹാരം കടിച്ചു മുറിക്കുന്നതിന് സഹായിക്കുന്ന പല്ലുകളേത്?
✅ ഉളിപ്പല്ല് (Incisors)
Q 19: 🦷 ആഹാര വസ്തുക്കൾ കടിച്ചു കീറാൻ സഹായിക്കുന്ന പല്ലുകളേത്?
✅ കോമ്പല്ല് (canine)
Q 20: 🦷 ആഹാരം ചവച്ചരക്കാൻ സഹായിക്കുന്ന പല്ലുകളേത്?
✅ അഗ്രചർവണകം (premolar), ചർവണകം (molar)
Q 21: 🦷 മോണയിലെ കുഴികളിൽ പല്ലിനെ ഉറപ്പിച്ചു നിർത്തുന്ന കാത്സ്യം അടങ്ങിയ യോജകകല ഏത്?
✅ സിമന്റം (Cementum)
Q 22: 🦷 പല്ല് നിർമ്മിച്ചിരിക്കുന്ന പ്രധാന ധാതു സംയുക്തം ഏത്?
✅ ഹൈഡ്രോക്സിപാറ്റൈറ്റ് (hydroxyapatite)

കാത്സ്യം ഫോസ്ഫേറ്റിന്റെ ക്രിസ്റ്റൽ രൂപമാണ് ഇത്.

Q 23: 🦷 വായിൽ ബാക്ടീരിയങ്ങളുടെ പ്രവർത്തനം മൂലമുണ്ടാകുന്നതും പല്ലുകൾക്ക് കേടുവരുത്തുന്നതുമായ ആസിഡ്?
✅ ലാക്ടിക് ആസിഡ്
Q 24: 🦷 മോണയെ കുറിച്ചും അതിനെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചും പഠിക്കുന്ന ശാസ്ത്ര ശാഖ?
✅ പെരിയോഡോന്റോളജി (Periodontology)
Q 25: 🦷 പല്ലിന്റെ പൾപ്പ് നീക്കം ചെയ്യുകയും കൂടുതൽ അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ദന്ത ചികിത്സക്ക് പറയുന്ന പേര്?
✅ റൂട്ട് കനാൽ (Root canal)

👉 Select Another Test

👉 Basic Level Tests

👉 Topic-Wise Tests

Join WhatsApp Group

Join Telegram Channel

Previous Post Next Post