Trick Questions Special
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ് കുസൃതി ചോദ്യങ്ങൾ. രസകരമായ അത്തരം ചോദ്യങ്ങൾ താഴെ വായിക്കൂ.
Q 1: 🤔 വലിക്കും തോറും നീളം കുറയുന്ന ഒരു വസ്തു?
✅ സിഗരറ്റ് / ബീഡി
Q 2: 🤔 പൂരിപ്പിക്കുക: രാഹുൽ ഗാന്ധി രാജിവ് ഗാന്ധിയുടെ മകന്റെ ......... ആണ്.
✅ പേര്
Q 3: 🤔 സർക്കാർ ജീവനക്കാർക്ക് താല്പര്യമില്ലാത്ത പെൻഷൻ?
✅ സസ്പെൻഷൻ
Q 4: 🤔 ഒരാൾ പെണ്ണു കാണാൻ പോയി. ചെറുക്കന് പെണ്ണിനെ ഇഷ്ട്ടമായി. പെണ്ണിനെ ചെറുക്കനും ഇഷ്ട്ടമായി. എന്നിട്ടും കല്യാണം നടന്നില്ല. എന്തുകൊണ്ട്?
✅ പെണ്ണിന് ഇഷ്ടപ്പെട്ടില്ല
Q 5: 🤔 എപ്പോഴും വരുന്നതും എന്നാൽ എത്താത്തതും എന്താണ്?
✅ നാളെ
Q 6: 🤔 പ്രഭാതഭക്ഷണത്തിന് നിങ്ങൾക്ക് ഒരിക്കലും കഴിക്കാൻ കഴിയാത്ത രണ്ട് കാര്യങ്ങൾ ഏതാണ്?
✅ ഉച്ചഭക്ഷണവും അത്താഴവും
Q 7: 🤔 ഓരോ നിഘണ്ടുവിലും ഒരു വാക്ക് തെറ്റാണ്. ഏത് വാക്ക്?
✅ തെറ്റ്
Q 8: 🤔 തിന്നാൻ കൊടുത്താൽ ജീവിക്കുകയും വെള്ളം കൊടുത്താൽ മരിക്കുകയും ചെയ്യുന്നതെന്താണ്?
✅ തീ
Q 9: 🤔 ഒരു പെൺകുട്ടി 50 പടികളുള്ള ഗോവണിയിൽ നിന്ന് താഴെ വീണെങ്കിലും പരിക്കൊന്നും പറ്റിയില്ല. എന്താണ് കാരണം?
✅ അവൾ വീണത് താഴത്തെ പടിയിൽ നിന്നാണ്.
Q 10: 🤔 ഏറ്റവും തിരക്കുള്ള ഫുട്ബോൾ കളിക്കാർ ഏതു രാജ്യത്തു നിന്നാണ്?
✅ അർജെന്റീന
Q 11: 🤔 തലയിൽ കാലുള്ള ജീവി?
✅ പേൻ
Q 12: 🤔 അവിവാഹിതരായ യുവതികൾ മാതാപിതാക്കളോട് പറയുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ ഏതെല്ലാം?
✅ N A K T Q (എന്നെ കെട്ടിക്കൂ)
Q 13: 🤔 ഇടത് കൈകൊണ്ട് തൊടാം, വലതു കൈകൊണ്ട് തൊടാൻ പറ്റില്ല. എന്താണത്?
✅ അയാളുടെ വലതു കൈപ്പത്തിയുടെ പുറം ഭാഗം.
Q 14: 🤔 ഒരു മതിൽ പണിയാൻ എട്ടുപേർക്ക് പത്തു മണിക്കൂർ വേണ്ടിവന്നാൽ അതേ ജോലി നാലുപേർക്ക് എടുക്കാൻ എത്ര സമയം വേണ്ടിവരും?
✅ സമയം വേണ്ടിവരില്ല. കാരണം മതിൽ നേരത്തെ നിർമ്മിച്ചതാണ്.
Q 15: 🤔 ഗുണ്ടാ ലിസ്റ്റിൽ പേരുള്ള കിളി?
✅ വെട്ടുകിളി
Q 16: 🤔 ഒരു സ്ഥലപ്പേരിൽ പത്ത് ന ഉണ്ട്. ഏതാണാ സ്ഥലം?
✅ പത്തനാപുരം
Q 17: 🤔 വെള്ളത്തിൽ വീണാൽ നനയാത്തത് ഏത്?
✅ നിഴൽ
Q 18: 🤔 ആരും ആഗ്രഹിക്കാത്ത പണം?
✅ ആരോപണം
Q 19: 🤔 അടിക്കടി കയറ്റം കിട്ടുന്ന ജോലി?
✅ തെങ്ങുകയറ്റം
Q 20: 🤔 കടയിൽ നിന്നും വാങ്ങാൻ പറ്റാത്ത ജാം?
✅ ട്രാഫിക് ജാം
Q 21: 🤔 വിശപ്പുള്ള രാജ്യം?
✅ ഹംഗറി
Q 22: 🤔 ധാരാളം ആളുകൾ കൂടുന്ന ഒരു ഇംഗ്ലീഷ് അക്ഷരം ഏതാണ്?
✅ ക്യു (Q)
Q 23: 🤔 ഏത് സ്ഥലമാണ് ആദ്യം പോകാൻ പറയുകയും പിന്നെ തിരികെ വിളിക്കുകയും ചെയ്യുന്നത്?
✅ ഗോവ
Q 24: 🤔 ശബ്ദം ഉണ്ടാക്കിയാൽ പൊട്ടുന്ന ലെന്സ്?
✅ സൈലെൻസ്
Q 25: 🤔 എങ്ങനെ എഴുതിയാലും ശരിയാവാത്ത വാക്ക്?
✅ തെറ്റ്
Q 26: 🤔 ലൈസെൻസ് ആവശ്യം ഇല്ലാത്ത ഡ്രൈവർ ആരാണ്?
✅ സ്ക്രൂഡ്രൈവർ
Q 27: 🤔 ചപ്പാത്തിയും ചികുൻ ഗുനിയയും തമ്മിലുള്ള വ്യത്യാസം എന്ത്?
✅ ചപ്പാത്തി പരത്തുന്നത് മനുഷ്യനാണ്, എന്നാൽ ചികുൻ ഗുനിയ പരത്തുന്നത് കൊതുകാണ്.
Q 28: 🤔 ഹിന്ദിക്കാർ പോക്കറ്റിലും മലയാളികൾ അടുപ്പിലും വെക്കുന്ന സാധനം എന്ത്?
✅ കലം (ഹിന്ദിയിൽ കലം എന്നാൽ പേന)
Q 29: 🤔 മലയാളികൾ വിശക്കുമ്പോൾ പറയുന്നതും ഹിന്ദിക്കാർ ചിലപ്പോൾ പേടിച്ച് പറയുന്നതും എന്ത്?
✅ ചോർ (ഹിന്ദിയിൽ ചോർ എന്നാൽ കള്ളൻ എന്നാണ് അർഥം)
Q 30: 🤔 ഒരു ബക്കറ്റിൽ നിറയെ വെള്ളമുണ്ട്. ബക്കറ്റിനു ദ്വാരമുണ്ടായിട്ടും വെള്ളം പുറത്ത് പോകുന്നില്ല. കാരണം?
✅ ബക്കറ്റിലുള്ളത് വെള്ള മുണ്ടാണ്.
Q 31: 🤔 ആവശ്യം ഉള്ളപ്പോൾ വലിച്ചെറിയും, ആവശ്യം കഴിഞ്ഞാൽ സൂക്ഷിച്ചു വെക്കും. എന്താണത്?
✅ മീൻ വല
Q 32: 🤔 വെട്ടും തോറും നീളം കൂടുന്നത് എന്ത്?
✅ വഴി
Q 33: 🤔 ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും അപകടകാരിയായ ഗ്രഹം? അത്യാഗ്രഹം
✅ Answer
Q 34: 🤔 പെൺകുട്ടികൾ ചിരിക്കുമ്പോൾ വാ പൊത്തുന്നതെന്തുകൊണ്ട്?
✅ കൈ കൊണ്ട്
Q 35: 🤔 അധിക പേരും കഴിക്കുന്ന ആന?
✅ ബനാന
Q 36: 🤔 താമസിക്കാൻ പറ്റാത്ത വീട്?
✅ ചീവീട്
Q 37: 🤔 ഗൂഗിളിനെ പട്ടി കടിച്ചാൽ എന്ത് സംഭവിക്കും?
✅ Google Pay
Q 38: 🤔 വെളുക്കുന്തോറും വൃത്തികേടാക്കുന്ന സാധനം?
✅ ബ്ലാക്ക് ബോർഡ്
Q 39: 🤔 ഭാരം കൂടിയ പാനീയം?
✅ സംഭാരം
Q 40: 🤔 കണക്ക് ക്ലാസിൽ വരാറുള്ള രണ്ട് പെൺകുട്ടികൾ ?
✅ ബിന്ദുവും രേഖയും
Q 41: 🤔 വെളുക്കുമ്പോൾ കറക്കുന്നതും, കറക്കുമ്പോൾ വെളുക്കുന്നതും ആയ വസ്തു?
✅ പാൽ (നേരം വെളുക്കുമ്പോഴാണല്ലോ സാധാരണ പാൽ കറക്കുക)
Q 42: 🤔 ഒഴുകുന്ന സംഖ്യ?
✅ ആറ്
Q 43: 🤔 ഏത് ജീവിയാണ് സ്വന്തം പേര് എപ്പോഴും പറഞ്ഞുകൊണ്ട് നടക്കുന്നത്?
✅ കാക്ക
Q 44: 🤔 എപ്പോഴും തണുത്തു വിറച്ചിരിക്കുന്ന അക്ഷരം?
✅ B (കാരണം AC യുടെ ഇടയിലാണ് B)
Q 45: 🤔 English ൽ എത്ര അക്ഷരമുണ്ട്?
✅ ഏഴ് (E-N-G-L-I-S-H)
Q 46: 🤔 ഒരു മാവിൽ അഞ്ചു മാമ്പഴമുണ്ട്. ഇന്നലെ സ്കൂളിലേക്ക് പോകുമ്പോൾ ഒന്ന് വീണു. തിരികെ വരുമ്പോഴും ഒന്ന് വീണു. എങ്കിൽ മാവിൽ എത്ര മാമ്പഴം ബാക്കിയുണ്ട്?
✅ അഞ്ച് തന്നെ. (കാരണം വീണത് ഞാനാണ്)
Q 47: 🤔 തല കുത്തി നിന്നാൽ ചെറുതാകുന്നതാര്?
✅ 9
Q 48: 🤔 നാലു കൂട്ടുകാർ ഹോട്ടലിൽ കയറി മസാല ദോശയ്ക്ക് ഓർഡർ കൊടുത്തു. പക്ഷേ എല്ലാർക്കും കിട്ടിയില്ല. കാരണം?
✅ മസാല ദോശയിൽ എല്ലുണ്ടാവില്ല.
Q 49: 🤔 ഉറുമ്പിന്റെ അപ്പന്റെ പേരെന്ത്?
✅ ആന്റപ്പൻ
Q 50: 🤔 മരണത്തിനു വരെ കാരണമായേക്കാവുന്ന കടം?
✅ അപകടം
Q 51: 🤔 തെന്നി വീഴുന്ന രാജ്യമേത്?
✅ ഗ്രീസ്
Q 52: 🤔 തവളയുടെ മുമ്പിലും കഴുതയുടെ പിന്നിലും കാണുന്നതെന്ത്?
✅ ത
Q 53: 🤔 കരയും തോറും ആയുസ് കുറയുന്നതാർക്ക്?
✅ മെഴുകുതിരി
Q 54: 🤔 സ്കൂൾ മാഷ് മുണ്ടുടുക്കാതെ വന്നിട്ടും ആരും ഒന്നും പറഞ്ഞില്ല. കുട്ടികൾ കൂവിയില്ല. കാരണം?
✅ മാഷ് പാന്റ് ഇട്ടാണ് വരുന്നത്.
Q 55: 🤔 ഞാൻ നിങ്ങൾക്കൊപ്പം ഓടാറുണ്ട്. പക്ഷേ നടക്കാറില്ല, എനിക്ക് കാലുകളുമില്ല.
✅ നമ്പർ പ്ലേറ്റ്
Q 56: 🤔 പുരുഷന്മാർ ഇടത്തെ കയ്യിലും സ്ത്രീകൾ വലത്തേ കയ്യിലും വാച്ച് കെട്ടുന്നത് എന്തിന്?
✅ സമയം നോക്കാൻ
Q 57: 🤔 കലണ്ടറിൽ കാണപ്പെടുന്ന പഴം?
✅ Dates
Q 58: 🤔 അടിക്കും തോറും നീളം കുറയുന്നതെന്ത്?
✅ ആണി
Q 59: 🤔 വധുവരന്മാർ എന്താണ് ആദ്യം കഴിക്കുക?
✅ വിവാഹം
Q 60: 🤔 ആരെങ്കിലും പിറകിൽ നിന്ന് വിളിച്ചാൽ നാം എപ്പോഴും തിരിഞ്ഞു നോക്കുന്നത് എന്തുകൊണ്ടാണ്?
✅ പിറകിൽ കണ്ണുകൾ ഇല്ലാത്തതുകൊണ്ട്
Q 61: 🤔 ജാതി-മത ഭേദമന്യേ എല്ലാവരും തല കുനിക്കുന്നത് ആരുടെ മുമ്പിൽ?
✅ ബാർബർ
Q 62: 🤔 എപ്പോഴും വായ് നോട്ടമാണ്. എന്നിട്ടും പണം സമ്പാദിക്കുന്നത് ആര്?
✅ ദന്ത ഡോക്ടർ
Q 63: 🤔 ഒറ്റയ്ക്ക് സംഘഗാനം പാടിയത് ആര്?
✅ രാവണൻ
Q 64: 🤔 രണ്ട് വ്യത്യസ്ത ജീവികൾ തമ്മിൽ രക്തബന്ധം ഉണ്ടാവുന്നത് എപ്പോൾ?
✅ കൊതുക് മനുഷ്യനെ കടിക്കുമ്പോൾ.
Q 65: 🤔 വെള്ളത്തിൽ കൂടെ പോകുന്ന ബസ് ഏത്?
✅ കൊളംബസ്
Q 66: 🤔 താജ്മഹൽ നിർമിച്ചതാര്?
✅ തൊഴിലാളികൾ
Q 67: 🤔 വെറും വയറ്റിൽ ഒരാൾക്ക് ചുരുങ്ങിയത് എത്ര പഴം കഴിക്കാൻ പറ്റും?
✅ ഒരു പഴം പോലും പറ്റില്ല. ആദ്യത്തെ കടിയിറക്കിയാൽ തന്നെ വെറും വയർ അല്ലാതാവുന്നു.
Q 68: 🤔 ഇന്ത്യയുടെ അതിർത്തിയിൽ നിൽക്കുന്ന കാള ചാണകമിടുന്നത് പാക്കിസ്ഥാനിൽ. എങ്കിൽ പാലിന്റെ അവകാശം ആർക്ക്?
✅ ആർക്കുമില്ല. കാളക്ക് പാലില്ല.
Q 69: 🤔 ഹിന്ദിക്കാർ ഏറെ ബഹുമാനിക്കുന്ന ഇംഗ്ലീഷ് അക്ഷരം?
✅ ജി
Q 70: 🤔 വിക്കുള്ള ഹിന്ദിക്കാരൻ ഒരാളെ ബഹുമാനത്തോടെ പേര് പറഞ്ഞപ്പോൾ ഒരേ അക്ഷരം മാത്രം ആവർത്തിച്ചു വന്നു. എങ്കിൽ അയാളുടെ പേരെന്ത്?
✅ ജിജി. ബഹുമാനിച്ച് പറയുമ്പോൾ ജിജിജി. വിക്കുള്ള ആൾ പറയുമ്പോൾ ജിജിജിജി...
Q 71: 🤔 മിന്നു നടന്നു പോകുമ്പോൾ വഴിയിൽ ഒരു ഉണക്കമീനും 500 രൂപയും കിടക്കുന്നത് കണ്ടു. മിന്നു ഉണക്കമീൻ മാത്രം എടുത്തു. കാരണം?
✅ മിന്നു ഒരു പൂച്ചയാണ്.
Q 72: 🤔 യാത്ര പോകുന്ന ആനയോട് ഉറുമ്പ് ചോദിച്ചു: എങ്ങോട്ടാ? അപ്പോൾ ആന പറഞ്ഞു: 36. കാരണം?
✅ 36 എന്നാൽ മൂന്നാറ്
Q 73: 🤔 എല്ലാവർക്കും വിളമ്പി നൽകുകയും സ്വയം ഒന്നും കഴിക്കാതിരിക്കുകയും ചെയ്യുന്നത് ആരാണ്?
✅ തവി
Q 74: 🤔 ഒരാളോട് വളരെ പ്രയാസമുള്ള ഒരു ചോദ്യം ചോദിച്ചപ്പോൾ അയാൾ കിണറ്റിലേക്കു ഇറങ്ങി. കാരണം?
✅ ആഴത്തിൽ ചിന്തിക്കാൻ
Q 75: 🤔 പെട്ടന്ന് ഉയരം കൂടാൻ എന്താണ് മാർഗം?
✅ ഉയരം കുറഞ്ഞവരുടെ അടുത്ത് നിൽക്കുക.
Q 76: 🤔 ഇംഗ്ലീഷിൽ കാലു കൊണ്ടും മലയാളത്തിൽ നാവു കൊണ്ടും ചെയ്യുന്നത്?
✅ Walk (വാക്ക്)
Q 77: 🤔 തല തിരിഞ്ഞ പെൺകുട്ടിയെ എന്തു വിളിക്കും?
✅ ലത
Q 78: 🤔 ഒന്നിലേക്ക് ഒന്ന് കൂടി ചേർന്നപ്പോൾ ഒന്നുമില്ലാതായി. എന്ത്?
✅ One. ഇതിലേക്ക് N കൂടി ചേരുമ്പോൾ None (ഒന്നുമില്ല)
Q 79: 🤔 28 ദിവസമുള്ള മാസമേത്?
✅ എല്ലാ മാസവും
Q 80: 🤔 എന്നെ തിന്നാൻ വേണ്ടിയാണ് വാങ്ങുന്നത്. പക്ഷേ ആരും എന്നെ തിന്നാറില്ല. ആരാണ് ഞാൻ?
✅ പ്ലെയ്റ്റ്
Q 81: 🤔 English ലെ അവസാന അക്ഷരം ഏത്?
✅ H
Q 82: 🤔 ജീവിതകാലം മുഴുവൻ സുന്ദരൻ ആകാൻ എന്തു ചെയ്യണം?
✅ സുന്ദരൻ എന്ന് പേരിടുക