ശിശുദിനം സ്പെഷ്യല്‍ നെഹ്‌റു ക്വിസ്
ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമാണ് ദേശീയ ശിശുദിനമായി ആചരിക്കുന്നത്. നെഹ്രുവിനെ കുറിച്ചുള്ള പ്രധാനപ്പെട്ട അറിവുകള്‍ ചോദ്യോത്തര രൂപത്തില്‍ പഠിക്കാം.
Q 1: 🌹 ജവഹർലാൽ നെഹ്റു ജനിച്ചത് എവിടെയാണ്?
✅ അലഹബാദ്.
Q 2: 🌹 നെഹ്റുവിന്റെ പിതാവിന്റെ പേരെന്ത്?
✅ മോത്തിലാൽ നെഹ്റു.
Q 3: 🌹 നെഹ്റുവിന്റെ മാതാവിന്റെ പേര്?
✅ സ്വരൂപ് റാണി
Q 4: 🌹 നെഹ്റുവിന്റെ ഭാര്യയുടെ പേര്?
✅ കമലാ നെഹ്റു
Q 5: 🌹 നെഹ്റുവിന്റെ ഏക മകൾ ആരായിരുന്നു?
✅ ഇന്ദിരാഗാന്ധി.
Q 6: 🌹 ജവഹർ എന്ന പദത്തിന്റെ അർത്ഥം?
✅ രത്നം
Q 7: 🌹 നെഹ്റു സമാധിയുടെ പേര്?
✅ ശാന്തിവനം
Q 8: 🌹 ഇന്ത്യയുടെ ഋതുരാജൻ എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചത് ആര്?
✅ ടാഗോർ
Q 9: 🌹 നെഹ്റുവിന്റെ ആദ്യ ജോലി എന്തായിരുന്നു?
✅ അഭിഭാഷകൻ.
Q 10: 🌹 നെഹ്റുവിന്റെ ജന്മദിനം ഏത് ദിനമായാണ് ആചരിക്കുന്നത്?
✅ ദേശീയ ശിശുദിനം
Q 11: 🌹 'രാഷ്ട്രപിതാവ്' എന്ന വിശേഷണം മഹാത്മാ ഗാന്ധിക്കാണല്ലോ. ഇതുപോലെ നെഹ്രുവിനുള്ള വിശേഷണം എന്താണ്?
✅ രാഷ്ട്ര ശിൽപി
Q 12: 🌹 സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവാണ്. എത്രാമത്തെ വയസ്സിലാണ് അദ്ദേഹം പ്രധാനമന്ത്രിയായത്?
✅ 57 ആം വയസ്സില്‍.
Q 13: 🌹 ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത് നെഹ്രുവാണ്. എത്ര വര്‍ഷം?
✅ 17 വർഷം.
Q 14: 🌹 ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ മഹാത്മാ ഗാന്ധിയാണല്ലോ. എന്നാൽ,നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആരാണ്?
✅ ജവഹർലാൽ നെഹ്റു
Q 15: 🌹 ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയതാര്?
✅ ജവഹർലാൽ നെഹ്റു.
Q 16: 🌹 ഭാരത് രത്ന പുരസ്കാരത്തിന് അർഹനായ ആദ്യ പ്രധാനമന്ത്രി?
✅ ജവഹർലാൽ നെഹ്റു.
Q 17: 🌹 ഇന്ത്യൻ വിദേശനയത്തിന്റെ ശിൽപിയായി അറിയപ്പെടുന്നതാര്?
✅ ജവഹർലാൽ നെഹ്റു.
Q 18: 🌹 കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
✅ ജവഹർലാൽ നെഹ്റു.
Q 19: 🌹 ജവഹർലാൽ നെഹ്റുവിന്റെ പേരിൽ നടക്കുന്ന ജലമേളയേത്?
✅ നെഹ്റു ട്രോഫി വള്ളംകളി.
Q 20: 🌹 ഏത് കായിക മേളക്കാണ് നെഹ്‌റു പേര് നിർദേശിച്ചത്?
✅ ഏഷ്യൻ ഗെയിംസ്
Q 21: 🌹 നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ദേശഭക്തിഗാനം?
✅ സാരെ ജഹാംസെ അച്ഛാ.
Q 22: 🌹 നെഹ്റുവിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ശാന്തിവനം ഏത് നദിയുടെ തീരത്താണ്?
✅ യമുന നദി.
Q 23: 🌹 'ആ ദീപം പൊലിഞ്ഞു.' ആരുടെ മരണത്തെയാണ് നെഹ്റു ഇപ്രകാരം വിശേഷിപ്പിച്ചത്?
✅ ഗാന്ധിജിയുടെ.
Q 24: 🌹 നെഹ്റുവിന്റെ ആത്മകഥയുടെ പേരെന്ത്?
✅ "An Autobiography" or "Toward Freedom."
Q 25: 🌹 നെഹ്റുവിന്റെ ആത്മകഥ സമർപ്പിച്ചിട്ടുള്ളത് ആർക്ക്?
✅ തന്റെ ഭാര്യ കമലയ്ക്ക്.
Q 26: 🌹 നെഹ്റുവിന്റെ വിദേശനയം ഏത് പേരിലറിയപ്പെടുന്നു?
✅ ചേരിചേരാ നയം.
Q 27: 🌹 നെഹ്റുവിന് കുട്ടികൾ നൽകിയ ഓമനപ്പേരെന്ത്?
✅ ചാച്ചാജി.
Q 28: 🌹 ഇന്ദിരയ്ക്ക് നെഹ്റു എഴുതിയ കത്തുകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരത്തിന്റെ പേരെന്ത്?
✅ ഒരച്ഛൻ മകൾക്കയച്ച കത്തുകൾ.
Q 29: 🌹 ലോക ശിശുദിനം എന്നാണ്?
✅ നവംബർ 20
Q 30: 🌹 അധ്വാനത്തെ കുറിച്ച് നെഹ്‌റു പറഞ്ഞ പ്രശസ്തമായ വാചകം ഏത്?
✅ "അധ്വാനമാണ് ജീവിതം, ജീവിതമാണ് അധ്വാനം"
Q 31: 🌹 നെഹ്റു വളർത്തിയ മൃഗങ്ങളിൽ വെച്ച് നെഹ്റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ജീവി ഏതായിരുന്നു?
✅ പാണ്ട.
Q 32: 🌹 നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത?
✅ മദർതെരേസ.
Q 33: 🌹 ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ച നേതാവ് ആര്?
✅ നെഹ്റു.
Q 34: 🌹 നെഹ്റു ആരംഭിച്ച പത്രം ഏത്?
✅ നാഷണൽ ഹെറാൾഡ്.
Q 35: 🌹 നെഹ്റു ട്രോഫി വള്ളംകളി മത്സരം നടക്കുന്നത് ഏത് കായലിൽ?
✅ പുന്നമട കായൽ.
Q 36: 🌹 നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി എവിടെയാണ്?
✅ ന്യൂഡൽഹി.
Q 37: 🌹 ആധുനിക ഇന്ത്യയുടെ നിർമാണത്തിന് ആരുടെ ആശയമാണ് നെഹ്റു സ്വീകരിച്ചത്?
✅ ഗാന്ധിജിയുടെ.
Q 38: 🌹 ജീവിതത്തിലെ നിർണ്ണായക മുഹൂർത്തമായി നെഹ്റു വിശേഷിപ്പിച്ചത് എന്തായിരുന്നു?
✅ ഗാന്ധിജിയെ കണ്ടുമുട്ടിയത്.
Q 39: 🌹 മോത്തിലാൽ നെഹ്റു അലഹബാദ് നഗരത്തിൽ ഒരു കൊട്ടാരം വിലക്ക് വാങ്ങി. അത് ഏത് പേരിലാണ് അറിയപ്പെടുന്നത്?
✅ ആനന്ദഭവനം.