PSC Online Test - Part 91

Example Webpage

Test Dose 💊

മലയാളികൾ പലപ്പോഴും ഉപയോഗിക്കുന്ന വാക്കാണ് "പണ്ടാരമടങ്ങുക" എന്നത്. ശരിക്കും ഈ വാക്കിന്റെ അർഥമെന്താണെന്നറിയാമോ? വസൂരിയെന്ന മാരക രോഗം പടർന്നിരുന്ന കാലത്ത് രോഗം ബാധിച്ചവരെ ഒറ്റയ്ക്ക് വീടുകളിലാണ് പാർപ്പിച്ചിരുന്നത്. പണ്ടാരപ്പുര എന്നായിരുന്നു അത്തരം വീടുകൾ അറിയപ്പെട്ടിരുന്നത്. മാരക രോഗമായിരുന്നതിനാൽ അസുഖബാധിതരോടുള്ള സമ്പർക്കം എല്ലാവരും ഭയപ്പെട്ടിരുന്നു. അവരില്‍ നിന്നും മരിച്ചവരെയും മൃതപ്രായവര്‍ ആയവരെ ജീവനോടെയും ഒരുമിച്ചുകൂട്ടിയിട്ട് വീടടക്കം കത്തിക്കും. അങ്ങനെ മരണമടയുന്നവരെ സംസ്കരിക്കുന്ന രീതിയെ ആണ് 'പണ്ടാരമടങ്ങൽ' എന്ന് വിളിച്ചിരുന്നത്.

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാറിന്റെ ആരോഗ്യമന്ഥൻ-2023 പുരസ്‌കാരം നേടിയ സംസ്ഥാനമേത്?
2
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം - 2023 ലഭിച്ചതാർക്ക്?
3
കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച, രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് അവാര്‍ഡ് - 2023 നേടിയ ഇടുക്കി ജില്ലയിലെ ഗ്രാമമേത്?
4
താഴെ പറയുന്നവയിൽ ഏറ്റവും വിരളമായ രക്ത ഗ്രൂപ്പ് ഏതാണ്?
5
രാജ്യത്ത് ഏറ്റവും കൂടുതൽ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്ന സംസ്ഥാനം ഏതാണ്?
6
2023 സെപ്റ്റംബർ 30-ന് അന്തരിച്ച സുകുമാർ എന്ന എസ്. സുകുമാരന്‍ പോറ്റി (1932-2023) താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
7
മദ്യം വാങ്ങാനെത്തുന്നവരിൽ നിന്ന് അധിക വില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനക്ക് നൽകിയ പേരെന്ത്?
8
താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് കാറ്റലിൻ കരികോ, ഡ്ര്യൂ വൈസ്മാൻ എന്നിവർ 2023-ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം പങ്കിട്ടത്?
9
ഒക്ടോബര്‍ ആദ്യ വാരത്തിലാണ് നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നതെങ്കിലും വിതരണം ചെയ്യപ്പെടുന്നത് ഡിസംബറിലെ ആല്‍ഫ്രഡ് നൊബേലിന്റെ ചരമദിനത്തിലാണ്. എന്നാണത്?
10
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി), ഇന്ത്യയില്‍ അരങ്ങേറുന്ന 2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്ലോബൽ അംബാസഡറായി പ്രഖ്യാപിച്ചതാരെ?
11
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ച, ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകാരം ലഭിച്ച 'ആർ21/മെട്രിക്സ് എം' വാക്സിൻ ഏത് രോഗത്തിനുള്ളതാണ്?
12
ഗോവയിൽ അരങ്ങേറുന്ന സന്തോഷ് ട്രോഫി-2023 ഫുട്ബോൾ ടൂർണമെന്റിനുള്ള കേരളാ ടീം നായകനാര്?
13
ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ വനിതാ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ആദ്യ ഇന്ത്യന്‍ താരമാര്?
14
ബിഹാറിലെ നിതീഷ് കുമാർ സർക്കാർ പുറത്തുവിട്ട ജാതി സർവേ റിപ്പോർട്ട് പ്രകാരം ജനസംഖ്യയുടെ എത്ര ശതമാനമാണ് പിന്നാക്ക വിഭാഗക്കാർ?
15
തേങ്ങാ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഹോർമോൺ ഏത്?
Button Example

Join WhatsApp Group

Previous Post Next Post