PSC Online Test - Part 90

Example Webpage

Test Dose 💊

😴 ക്ളീൻ-ലെവിൻ സിൻഡ്രോം (സ്ലീപ്പിംഗ് ബ്യൂട്ടി സിൻഡ്രോം) എന്ന രോഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇത് ബാധിച്ച വ്യക്തി ആഴ്ചകളോളം തുടർച്ചയായി ഉറങ്ങുമത്രേ. ഒരു ദശലക്ഷം ആളുകളിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന ഈ രോഗത്തിനു ഇതുവരെ ചികിത്സ കണ്ടുപിടിച്ചിട്ടില്ല.

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട രാജനെക്കുറിച്ച് സി.ആർ. ഓമനക്കുട്ടന്‍ എഴുതിയ ലേഖനങ്ങൾ സമാഹരിച്ച് പുറത്തിറങ്ങിയ പുസ്തകം ഏത്?
2
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന (16 പന്തുകള്‍ക്കിടെ അഞ്ച് വിക്കറ്റ്) താരമെന്ന റെക്കോർഡ് ആരുടെയെല്ലാം പേരിലാണ്?
1. ലസിത് മലിംഗ
2. ചാമിന്ദ വാസ്
3. മുഹമ്മദ് ആമിർ
4. മുഹമ്മദ് സിറാജ്
3
എത്രാം ഭരണഘടനാ ഭേദഗതിയായാണ് വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്?
4
സെപ്റ്റംബർ-21: ലോക അൽഷിമേഴ്സ് ദിനം. അൽഷിമേഴ്സ് രോഗം (Alzheimer's Disease) പ്രമേയമാക്കി ചിത്രീകരിച്ച മലയാള ചലച്ചിത്രം ഏത്?
5
സെപ്റ്റംബർ 08-ന് അന്തരിച്ച അജിത് നൈനാൻ (1955-2023) ഏതു നിലയിലാണ് പ്രശസ്തൻ?
6
ജാതിവ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാര്‍ക്കും ക്ഷേത്ര പൂജാരിമാരാകാന്‍ അവസരമൊരുക്കിയതിന് പിന്നാലെ സ്ത്രീകളെയും പൂജാരിമാരായി നിയമിച്ച സംസ്ഥാനം ഏത്?
7
ഐസിസി റാങ്കിങ്ങില്‍, ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി-20) ഒരേ സമയത്ത് ഒന്നാം സ്ഥാനം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. ആദ്യ ടീം ഏതാണ്?
8
രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര ഗ്രാമമായി തിരഞ്ഞെടുക്കപ്പെട്ട കിരീടേശ്വരി ഗ്രാമം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
9
2023 സെപ്റ്റംബർ 24-ന് അന്തരിച്ച സംവിധായകൻ കെ.ജി. ജോർജ്ജിന് (1945-2023) മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജെ.സി. ഡാനിയേൽ പുരസ്‍കാരം ലഭിച്ച വർഷം ഏത്?
10
ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയാനായി സംസ്ഥാന വ്യാപകമായി കേരള പോലീസ് നടത്തിയ പരിശോധനക്ക് നൽകിയ പേരെന്ത്?
11
2024 ഐ.സി.സി അണ്ടര്‍-19 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യമേത്?
12
23 സെപ്റ്റംബർ 2023-ന് 90-ാം പിറന്നാള്‍ (നവതി) ആഘോഷിച്ച നടൻ മധു അഭിനയിച്ച് പുറത്തിറങ്ങിയ ആദ്യ ചിത്രം ഏത്?
13
2023 സെപ്റ്റംബർ 28-ന് അന്തരിച്ച, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെട്ട പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞൻ ആര്?
14
മലയാളത്തിൽ നിന്ന് ഓസ്കാർ എൻട്രി ലഭിച്ച ആദ്യ ചലച്ചിത്രമേത്?
15
പക്ഷികളുടെ വിസർജ്യവസ്തുവിലെ വെളുത്ത ഭാഗം എന്ത് രാസവസ്തുവാണ്?
Button Example

Join WhatsApp Group

Previous Post Next Post