PSC Online Test - Part 71

Test Dose 💊

"ജയജയ കോമള കേരള ധരണി
ജയജയ മാമക പൂജിത ജനനി
ജയജയ പാവന ഭാരത ഹരിണി
ജയജയ ധര്‍മ്മ സമന്വയരമണീ..."

2014-ൽ കേരളത്തിന്റെ സാംസ്കാരിക ഗാനമായി പ്രഖ്യാപിച്ച ഈ ഗാനത്തിന്റെ രചയിതാവ് സ്വാതന്ത്ര്യസമര സേനാനിയും കവിയുമായ ബോധേശ്വരനാണ്. ഇദ്ദേഹത്തിന്റെ മകളാണ് പ്രശസ്ത കവയിത്രി സുഗതകുമാരി.

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' സൈനിക നടപടിയോടുള്ള പ്രതികാരമായി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിഖുകാരായ സത്വന്ത് സിങ്, ബിയാന്ത് സിങ് എന്നീ രണ്ട് അംഗരക്ഷകർ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന്?
2
കുഞ്ഞുങ്ങളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയയ്ക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയേത്?
3
ബാങ്കിങ് സേവനങ്ങൾ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2014-ൽ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻധൻ യോജന. ജൻധൻ അക്കൗണ്ട് എടുക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം എത്രയാണ്?
4
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന (ഹൈജീൻ റേറ്റിങ് നേടിയ) ഹോട്ടലുകളുടെ വിവരവും ലൊക്കേഷനും അറിയാൻ സഹായിക്കുന്ന സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ആപ്പേത്?
5
ജൂൺ 07: ലോക ഭക്ഷ്യ സുരക്ഷാ ദിനം (World Food Safety Day). 2023-ലെ ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്ര‌മേയം എന്താണ്?
6
എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമേത്?
7
തണ്ണിമത്തന്റെയും കണിവെള്ളരിയുടെയും വിത്ത് സംയോജിപ്പിച്ച് കർഷകനായ ശുഭകേശൻ വികസിപ്പിച്ചെടുത്ത പുതിയ ഇനം മധുരവെള്ളരി ഏത്?
8
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) യുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനമേത്?
9
സൂപ്പർ താരം ലയണൽ മെസ്സി ഏതു ഫുട്ബോൾ ക്ലബ്ബുമായാണ് പുതുതായി കരാറിലേർപ്പെട്ടത്?
10
കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിലെ മികച്ച നാടകം ഏത്?
11
നവതി ആഘോഷിക്കുന്ന (90-ാം വാർഷികം) ചന്ദ്രിക ദിനപത്രം (മുസ്ലിംലീഗിന്റെ മുഖപത്രം) 1934 മാർച്ച് 26-ന് അച്ചടിയാരംഭിച്ചത് എവിടെ നിന്ന്?
12
ബ്രസീലിലെ പ്രശസ്തമായ 'Michaelis' എന്ന നിഘണ്ടുവിൽ അസാധാരണമായത്, സമാനതകളില്ലാത്തത്, അതുല്യമായത് തുടങ്ങിയ വാക്കുകളുടെ പര്യായമായി ഉൾപ്പെടുത്തിയിരിക്കുന്നത് ഏത് ഇതിഹാസ ഫുട്ബോൾ താരത്തിന്റെ പേരാണ്?
13
നാലുതവണ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിപദം വഹിച്ച ഏത് നേതാവിന്റെ ആത്മകഥയാണ് 'ലോക് മജേ സംഗ്തി'?
14
2023 മെയ് ഏഴിന് മലപ്പുറം താനൂരിലെ പൂരപ്പുഴയിലുണ്ടായ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ആര്?
15
കേരളത്തിലെ മുൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായ സി. ദിവാകരന്റെ ആത്മകഥയേത്?
Button Example
Previous Post Next Post